1. 2024- ൽ പ്രഖ്യാപിച്ച സംസ്ഥാന സംരഭക അവാർഡിൽ സംരംഭക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുളള പുരസ്കാരം നേടിയത്- പമേല അന്ന മാത്യു
2. കേരള ടെക്നോളജി എക്സ്പോ 2024- ന്റെ വേദി- കോഴിക്കോട്
3. ഒരു കോടിയിലധികം വരുമാനമുള്ള ക്ഷേത്രങ്ങളിൽ നിന്ന് 10 % നികുതി ഈടാക്കുന്നതിനുള്ള ബിൽ അവതരിപ്പിച്ച സംസ്ഥാനം- കർണാടക
4. 2024 -ഫെബ്രുവരിയിൽ രാജിവച്ച ഇന്ത്യൻ വനിത ഹോക്കി ടീം പരിശീലക- Janneka Schopman
5. ത്രിരാഷ്ട്രാഭ്യാസമായ ദോസ്തിയുടെ 16-ാം പതിപ്പിന് വേദിയായത്- മാലിദ്വീപ്
6. 2024 ഫെബ്രുവരിയിൽ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ സ്ഥാനം രാജിവച്ച വ്യക്തി- പി എം മുബാറക് പാഷ
7. അസമിന്റെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചത്- കാജി നേമു
8. ലോകവ്യാപാര സംഘടനയുടെ (WTO) 13-ാമത് മന്ത്രിതല സമ്മേളനത്തിന് വേദിയായത്- അബുദാബി (യു.എ.ഇ)
9. 2024 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ സംവിധായകനും തിരക്കഥാകൃത്തുമായ വ്യക്തി- കുമാർ സാഹ്നി
10. 2024 ഫെബ്രുവരിയിൽ കർണാടക ഹൈക്കോടതിയുടെ 34-ാമത് ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റത്- ജസ്റ്റിസ് നിളയ് വിപിൻ ചന്ദ്ര അഞ്ജരിയാ
11. ഇന്ത്യ ഏത് രാജ്യത്തു നിന്നാണ് എം.എച്ച്. റോമിയോ ഹെലികോപ്റ്ററുകൾ വാങ്ങുന്നത്- യു.എസ്.എ
12. 2024 ഫെബ്രുവരി 24- ന് അന്തരിച്ച വിഖ്യാത ചലച്ചിത്ര സംവിധായകൻ- കുമാർ സാഹ്നി
13. ലോകത്തിലെ ഏറ്റവും വിലയേറിയ പുസ്തകമായ കോഡെക്സ് ലെസ്റ്റെറിന്റെ രചയിതാവ്- ലിയനാർഡോ ഡാവിഞ്ചി (3 കോടി ഡോളർ)
14. ആരുടെ തൂലികാനാമമാണ് പി എസ് വെൺമണി- പി എസ് ശ്രീധരൻപിള
15. ഗൂഗിളിന്റെ ജിമെയിലിനു ബദലായി ഇലോൺ മസ്ക് അവതരിപ്പിക്കുന്ന സംവിധാനം- എക്സ് മെയിൽ (Xmail)
16. നാനോ സാങ്കേതിക വിദ്യ ഉപയോഗിച്ച് സുഗന്ധ വ്യജ്ഞനങ്ങളിൽ നിന്ന് കാൻസർ മരുന്നുകൾ വികസിപ്പിച്ചതിന് പേറ്റന്റ് ലഭിച്ച ഇന്ത്യൻ ഗവേഷണ സ്ഥാപനം- IIT മദ്രാസ്
17. രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വരുന്നത്- 2024 ജൂലൈ 1
18. സംസ്ഥാനത്തെ ആദ്യ കൂൺ ഗ്രാമം പദ്ധതിയ്ക്ക് തുടക്കം കുറിച്ച പഞ്ചായത്ത്- നന്ദിയോട്,തിരുവനന്തപുരം
19. നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഇന്ത്യ ആഭ്യന്തരമായി വികസിപ്പിച്ച ചാറ്റ് ജിപിടി മാതൃകയിലുള്ള സംവിധാനം- ഹനുമാൻ
20. വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ ഒരു മത്സരത്തിൽ 5 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരം- ആശ ശോഭന
21. രാജ്യത്തെ രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം നിലവിൽ വരുന്നത്- തൂത്തുക്കുടി
22. വിഖ്യാതമായ കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി നൽകുന്ന പിയർ ആജിനൊ ട്രിബ്യൂട്ട് പുരസ്കാരത്തിന് അർഹനായത്- സന്തോഷ് ശിവൻ
23. 2024 ഫെബ്രുവരിയിൽ 1935ലെ മുസ്ലിം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ നിയമം പിൻവലിച്ച സംസ്ഥാനം- അസം
24. ഇന്ത്യയിലെ ഏറ്റവും വലിയ റിമോട്ട് പൈലറ്റ് ട്രെയിനിംഗ് ഓർഗനൈസഷൻ ആരംഭിച്ച ഐഐടി- ഐഐടി ഗുവാഹത്തി
25. 2024 ഫെബ്രുവരിയിൽ വയനാട്ടിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ഫംഗസ്- സാമൂരിനോറം
26. വൈദ്യുത കാർ നിർമ്മാതാക്കളായ വിൻഫാസ്റ്റിന്റെ ഇന്ത്യയിലെ ആദ്യ നിർമ്മാണശാല ഏത് സംസ്ഥാനത്താണ് വരുന്നത്- തമിഴ്നാട്
27. കളിമൺ ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി ആരംഭിച്ച ഓൺലൈൻ മാർക്കറ്റിംഗ് പ്ലാറ്റ്ഫോം- മൺകുരൽ
28. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ കേബിൾ സ്റ്റേഡ് പാലം ഉദ്ഘാടനം ചെയ്തത്- നരേന്ദ്ര മോദി (ഗുജറാത്ത്)
29. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന പദ്ധതി- പ്രധാനമന്ത്രി ഉച്ചതർ ശിക്ഷാ അഭിയാൻ പദ്ധതി
30. ഇന്ത്യൻ ഓയിലിന്റെ കസ്റ്റമൈസ്ഡ് ഇന്ധനം- സ്റ്റോം
No comments:
Post a Comment