1. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 90-മത് വാർഷികത്തോടനുബന്ധിച്ച് എത്ര രൂപയുടെ നാണയമാണ് പുറത്തിറക്കുന്നത്- 90
2. റഷ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ വ്യക്തി- വിനയ് കുമാർ
3. 2024 മാർച്ചിൽ രാജിവെച്ച തെലുങ്കാന ഗവർണർ- തമിഴിസൈ സൗന്ദര രാജൻ
4. 2024 - ൽ FIH ന്റെ അത്ലറ്റ്സ് കമ്മിറ്റി അദ്ധ്യക്ഷനായ ഇന്ത്യൻ ഹോക്കി താരം- പി.ആർ. ശ്രീജേഷ്
5. NIA- യുടെ പുതിയ ഡയറക്ടർ ജനറൽ- സദാനന്ദ് വസന്ത് ദത്ത
6. BPRD- യുടെ പുതിയ ഡയറക്ടർ ജനറൽ- രാജീവ് കുമാർ ശർമ്മ
7. NDRF- ന്റെ പുതിയ ഡയറക്ടർ ജനറൽ- പിയൂഷ് ആനന്ദ്
8. IPL- ലെ ഏറ്റവും ഉയർന്ന ടീം സ്കോർ സ്വന്തമാക്കിയത്- സൺറൈസേഴ്സ് ഹൈദരാബാദ് (മുംബൈ ഇന്ത്യൻസിനെതിരെ (277/03)
9. മിസ് യൂണിവേഴ്സിൽ പങ്കെടുക്കുന്ന ആദ്യ സൗദി അറേബ്യൻ വനിത- Rumy Alqahtani
10. ലോക ജല ദിനം (മാർച്ച് 22) 2024- ലെ തീം- Water for prosperity and peace (ജലസമൃദ്ധിക്കും, സമാധാനത്തിനും)
11. മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി- അരവിന്ദ് കേജ്രിവാൾ
12. പാരിസ് ഒളിംപിക്സിനുള്ള ഇന്ത്യൻ സംഘത്തിന്റെ ചെഫ് ഡി മിഷൻ ആയി തിരഞ്ഞെടുത്തത്- എം സി മേരികോം
13. പ്രൈം വോളിബോൾ ലീഗ് കിരീടം നേടിയത്- കാലിക്കറ്റ് ഹീറോസ്
- ഫൈനലിൽ പരാജയപ്പെടുത്തിയത്- ഡൽഹി ത ഫാൻസ്
14. ലോക കാലാവസ്ഥാ ദിനം (മാർച്ച്- 23) 2024- ലെ തീം- കാലാവസ്ഥാ പ്രവർത്തനത്തിന്റെ മുൻ നിരയിൽ
15. ഭൂമിയിലെ ഏറ്റവും വിദൂര പ്രദേശം എന്നറിയപ്പെടുന്ന തെക്കൻ പസഫിക് സമുദ്രത്തിലെ 'പോയിന്റ് നെമോ'യിൽ ആദ്യമായെത്തിയ ബ്രിട്ടീഷ് പര്യവേക്ഷകൻ- ക്രിസ് ബ്രൗൺ
16. ഡോക്ടർമാർ, മെഡിക്കൽ വിദ്യാർത്ഥികൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവരുടെ മാനസിക സംഘർഷം കുറയ്ക്കാനും, ആത്മഹത്യാ പ്രവണത തടയാനുമായുള്ള ഐ.എം.എ യുടെ ഹെൽപ്പ് ലൈൻ പദ്ധതി ഹെൽപ്പിങ് ഹാൻഡ്സ്
17. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ദ ഡക്ക് ഗ്യാൽപോ' നൽകി ആദരിച്ച രാജ്യം- ഭൂട്ടാൻ
18. 2024 മാർച്ചിൽ അന്തരിച്ച്, മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം മുൻ ഡയറക്ടറും, കേരളത്തിൽ ഏറെ പ്രചാരം നേടിയ നെൽവിത്തിനമായ 'ഉമ്മ'യുടെ ഉപജ്ഞാതാവും ആര്- ഡോ.സി എ ജോസഫ്
19. 20-20- യിൽ 12000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം- വിരാട് കോഹ്ലി
20. ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രി ആയിട്ടാണ് സൈമൺ ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടത്- അയർലൻഡ്
21. തൊഴിലിടങ്ങളിലും താമസസ്ഥലത്തും എത്തി ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്ന എറണാകുളം ജില്ല നടപ്പിലാക്കിയ പദ്ധതി- ബന്ധു
22. 1200 മുതൽ 1300 കോടി വർഷം വരെ പഴക്കമുള്ള നക്ഷത്ര സമൂഹത്തെ കണ്ടെത്തി ഇവയ്ക്ക് നൽകിയിരിക്കുന്ന പേര് എന്താണ്- ശിവ ശക്തി
23. എവിടെയാണ് ലോകത്തിലെ ആദ്യ ഡ്രാഗൺ ബാൾ തീം പാർക്ക് നിലവിൽ വരുന്നത്- റിയാദ്
24. ഏതു രാജ്യമാണ് ശ്വാസകോശാർബുദത്തെ പ്രതിരോധിക്കാനുള്ള വാക്സിൻ വികസിപ്പിക്കുന്നത്- ബ്രിട്ടൻ
25. 2024 മാർച്ചിൽ 700 വർഷം മുമ്പുള്ള വട്ടെഴുത്ത് കണ്ടെത്തിയ ചിറ്റടി മണ്ണൂർ ഭഗവതിക്ഷേത്രം ഏത് ജില്ലയിലാണ്- പാലക്കാട്
26. 2024 മാർച്ചിൽ അന്തരിച്ച ബി സി ജോജോ ഏത് മേഖലയുമായി ബന്ധപ്പെട്ട വ്യക്തിയാണ്- മാധ്യമം
27. ഓസ്ട്രേലിയൻ പ്രതിരോധസേനയുടെ ചരിത്രത്തിലെ ആദ്യ ഇന്ത്യൻ ചാപ്ലെയിൻ ക്യാപ്റ്റനായി നിയമിതയായ മലയാളി- സ്മൃതി എം കൃഷ്ണ
28. 2024 മാർച്ചിൽ ഉണ്ണികൃഷ്ണൻ പുതൂർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പുതൂർ പുരസ്കാരത്തിന് അർഹനായത്- വൈശാഖൻ
29. 2024 മാർച്ചിൽ രാജിവച്ച ഇന്ത്യൻ വംശജനായ അയർലൻഡ് പ്രധാനമന്ത്രി- ലിയോ വരദ്കർ
30. 2024 മാർച്ചിൽ രാജിവച്ച വിയറ്റ്നാം പ്രസിഡന്റ്- വോ വാൻ തുവോങ്
No comments:
Post a Comment