1. ലോക്സഭ തിരഞ്ഞെടുപ്പിൽ പഞ്ചാബിന്റെ സംസ്ഥാന ഐക്കൺ ആയി തിരഞ്ഞെടുക്കപ്പെട്ട ക്രിക്കറ്റ് താരം- ശുഭ്മാൻ ഗിൽ
2. 38-ാമത് മുലൂർ പുരസ്കാരത്തിന് 2024-ൽ അർഹനായത് കെ.രാജഗോപാൽ
3. കെ.എസ്.ആർ.ടി.സി.യുടെ പുതിയ ചെയർമാൻ & മാനേജിംഗ് ഡയറക്റായി ചുമതലയേറ്റത്- പ്രമോജ് ശങ്കർ
4. അന്താരാഷ്ട്ര സൗരോർജ സഖ്യത്തിൽ ചേരുന്ന 119-ാമത് രാജ്യം- മാൾട്ട
5. ലോക വ്യാപാര സംഘടനയുടെ 13-ാമത് വേൾഡ് മിനിസ്ട്രിയൽ കോൺഫറൻസിന് വേദിയാകുന്നത്- അബുദാബി
6. ബഹുരാഷ്ട്ര സൈനികാഭ്യാസമായ ശാന്തി പ്രയാസ് IV- ന്റെ വേദി- നേപ്പാൾ
7. 2024 ഫെബ്രുവരിയിൽ അന്തരിച്ച, രാജ്യത്തെ മുതിർന്ന നിയമജ്ഞനും ഗ്രന്ഥകാരനും മുൻ രാജ്യസഭാംഗവുമായിരുന്ന വ്യക്തി- ഫാലി.എസ്.നരിമാൻ
8. 2024 ഫെബ്രുവരിയിൽ ഗൂഗിൾ പുറത്തിറക്കിയ, സ്വതന്ത ഡെവലപ്പർമാർക്ക് അവരുടെതായ രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന പുതിയ OPEN AI മാതൃക- ഗെമ്മ/ Gemma
9. റിലയൻസ് ഇന്ത്യ ആഭ്യന്തരമായി വികസിപ്പിച്ച ചാറ്റ് ജി.പി.ടി മാതൃകയിലുള്ള AI ചാറ്റ്ബോട്ട്- ഹനുമാൻ
- 2024 മാർച്ചിൽ പുറത്തിറങ്ങും
10. 2024 കാൻ ഫിലിം ഫെസ്റ്റിവലിൽ pierre Angénieux Tribute പുരസ്കാരം ലഭിച്ചത്- സന്തോഷ് ശിവൻ
- ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ
11. 2024 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത കഥകളി ആചാര്യൻ- വാഴേങ്കട വിജയൻ
12. 2024 ഫെബ്രുവരിയിൽ അന്തരിച്ച മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി- മനോഹർ ജോഷി
- ലോക്സഭാ സ്പീക്കറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്
13. ചന്ദ്രോപരിതലത്തിലിറങ്ങിയ ആദ്യ സ്വകാര്യ പേടകം- ഒഡീസിയസ്
- ദക്ഷിണധ്രുവത്തിന് സമീപത്ത് പേടകം ഇറങ്ങിയത് 2024 ഫെബ്രുവരി 22- ന്
14. കേരളത്തിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നിയോജക മണ്ഡലം- തളിപ്പറമ്പ് (കണ്ണൂർ)
- 2023 മെയ് രണ്ടിന് ആരംഭിച്ച ഇടം പദ്ധതിയിലൂടെ യാണ് തളിപ്പറമ്പ് ഈ നേട്ടം കൈവരിച്ചത്
15. രണ്ടാം സീസൺ വനിതാ IPL ൽ, മലയാളി താരമായ മിന്നുമണി അംഗമായ ടീം- ഡൽഹി ക്യാപിറ്റൽസ്
16. കേരള ടെക്നോളജി എക്സ്പോ (കെ.ടി.എക്സ് 2024) വേദി- കോഴിക്കോട്
17. 2024 ഫെബ്രുവരിയിൽ മാലിദ്വീപിന്റെ തലസ്ഥാനമായ മാലയിൽ നങ്കൂരമിട്ട ചൈനീസ് ചാരക്കപ്പൽ- ഷിയാംഗ് യാംഗ് ഹോംഗ് 03
18. പരീക്ഷാ സമ്മർദ്ദം അനുഭവിക്കുന്ന കുട്ടികൾക്കും, രക്ഷിതാക്കൾക്കുമായി സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ച ടെലി കൗൺസലിങ് പദ്ധതി- വി ഹെല്പ്
19. 2024- ലെ 38-ാമത് മൂലൂർ പുരസ്കാര ജേതാവ്- കെ രാജഗോപാൽ
- പതികാലം എന്ന കവിതാ സമാഹാരമാണ് അവാർഡിനർഹമായത്
20. പുതിയ സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണർ- വി. ഹരി നായർ
21. 2024 ഫെബ്രുവരിയിൽ അന്തരിച്ച കേരള ഹൈക്കോടതി മുൻ ജഡ്ജി- കെ വി ശങ്കരനാരായണൻ
22. കേരള ബാങ്കിന്റെ പുതിയ സി.ഇ.ഒ- ജോർട്ടി എം ചാക്കോ
23. സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് കേരളയുടെ ബിസിനസ്മാൻ ഓഫ് ദി ഇയർ ആയി തെരഞ്ഞെടുത്തത്- ടി. എസ്. കല്യാണരാമൻ
24. 2024 റവന്യൂ അവാർഡിൽ മികച്ച ജില്ലാ കളക്ടർക്കുള്ള പുരസ്കാരം നേടിയത്- ജെറോമിക് ജോർജ്
25. 10-ാമത് G20 വിദേശ മന്ത്രിമാരുടെ യോഗത്തിന് വേദിയാകുന്നത്- റിയോ ഡി ജെനീറോ
26. അടുത്തിടെ ഏത് രാജ്യത്തിന്റെ പ്രസിഡന്റായി അധികാരത്തിലേറിയ വ്യക്തിയാണ് പ്രബാവോ സുബിയാന്റോ- ഇന്തോനേഷ്യ
27. 2023-24 സന്തോഷ് ട്രോഫി വേദി- അരുണാചൽ പ്രദേശ്
28. ട്വന്റി 20 ഫോർമാറ്റിൽ ഏറ്റവും വേഗത്തിൽ 10000 റൺസ് തികയ്ക്കുന്ന ബാറ്റർ എന്ന റെക്കോർഡ് സ്വന്തമാക്കിയത്- ബാബർ അസം
29. സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിലെ വിജിലൻസ് നടത്തിയ പരിശോധന- ഓപ്പറേഷൻ സുതാര്യ
30. 2024 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച ഹെൻലി പാസ്പോർട്ട് സൂചിക അനുസരിച്ച് ഇന്ത്യയുടെ സ്ഥാനം- 85
No comments:
Post a Comment