Friday, 15 March 2024

Current Affairs- 15-03-2024

1. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വനിത- മറിയം നവാസ് ഷരിഫ്


2. 2023-24 EFL ലീഗ്കപ്പ് (Carabao Cup) ഫുട്ബോൾ കിരീട ജേതാക്കൾ- ലിവർപൂൾ

  • ഫൈനലിൽ ചെൽസിയെ പരാജയപ്പെടുത്തി.


3. 2024 ഫെബ്രുവരിയിൽ വയനാട്ടിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ഫംഗസ്- ഗോമ്പസ് സാമൂരിനോറം


4. Gmail- നു പകരമായി ഇലോൺ മസ്ക് അവതരിപ്പിക്കുന്ന പുതിയ സംവിധാനം- Xmail


5. ഇന്ത്യയുടെ പ്രഥമ ബഹിരാകാശ സഞ്ചാര പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി- പ്രശാന്ത് ബാലകൃഷ്ണൻ നായർ

  • പാലക്കാട് നെന്മാറ സ്വദേശിയാണ്
  • മറ്റ് അംഗങ്ങൾ- അജിത് കൃഷ്ണൻ (ചെന്നൈ), അംഗദ് പ്രതാപ് (യു.പി)
  • വിക്ഷേപണ വാഹനം- ഹ്യൂമൻ റേറ്റഡ് LVM 3


6. ജാവലിൻ ത്രോയിൽ 90 മീറ്റർ പിന്നിടുന്ന പ്രായം കുറഞ്ഞ താരം- മാക്സ് ഡെനിങ് (ജർമനി)


7. കേന്ദ്ര ഐ.ടി മന്ത്രാലയം നടത്തിയ 'ഭാഷിണി ഗ്രാൻഡ് ഇന്നവേഷൻ ചലഞ്ചി'ൽ 50 ലക്ഷം രൂപയുടെ പുരസ്കാരത്തിന് അർഹമായ കമ്പനി- ടെൻഷ്യ


8. 2024 ഫെബ്രുവരിയിൽ അഴിമതി വിരുദ്ധ അന്വേഷണ സംവിധാനമായ ലോക്പാലിന്റെ അധ്യക്ഷനായി നിയമിതനായ മുൻ സുപ്രീം കോടതി ജഡ്ജി- ജസ്റ്റിസ് എ എം ഖാൻവിൽക്കർ


9. പശ്ചിമ ബംഗാൾ - ഒഡീഷ തീരങ്ങളിൽ നിന്നും കണ്ടെത്തിയ ഹെഡ് - ഷീൽഡ് കടൽ സ്ലഗ്- മെലനോക്ലാമിസ് ദ്രൗപതി



10. അടുത്തിടെ പാമ്പിൻ വിഷം നിർവീര്യമാക്കുന്ന സിന്തറ്റിക് ആന്റിബോഡി വികസിപ്പിച്ച ഇന്ത്യൻ ഗവേഷണ സ്ഥാപനം- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ബംഗളൂരു)


11. കേരള ടെക്നോളജി എക്സ്പോ 2024- ന്റെ വേദി- കോഴിക്കോട്


12. സുരക്ഷക്കൊപ്പം കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതി- സ്മാർട്ട് ഐ


13. കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ കീഴിൽ ടൈപ്പ് 1 പ്രമേഹ ബാധിതരായ കുട്ടികൾക്കായുള്ള സൗജന്യ ചികിത്സ പദ്ധതി- മിഠായി


14. 2024- ലെ വിലാസിനി സ്മാരക നോവൽ പുരസ്കാരത്തിന് അർഹനായത്- ഷാനവാസ് പോങ്ങനാട്



15. പാകിസ്ഥാനിന്റെ പുതിയ പ്രധാനമന്ത്രി- ഷെഹ്ബാസ് ഷെരീഫ്



16. ഫോർമുലവൺ ബഹ്റൈൻ ഗ്രാൻപ്രിക്സ് 2024- ൽ ജേതാവായത്- മാക്സ് വെസ്റ്റപ്പൻ


17. ഇന്ത്യയിലെ ഏറ്റവും വലിയ റിമോട്ട് പൈലറ്റ് ട്രെയിനിംഗ് ഓർഗനൈസേഷൻ ആരംഭിച്ച ഐ.ഐ.ടി- ഐ.ഐ.ടി ഗുവാഹത്തി


18. 2024 ഫെബ്രുവരിയിൽ, 1935- ലെ മുസ്ലിം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ നിയമം പിൻവലിച്ച സംസ്ഥാനം- അസം


19. ബഹിരാകാശ മേഖലയിൽ 100 വിദേശ നിക്ഷേപത്തിന് അംഗീകാരം നൽകിയ രാജ്യം- ഇന്ത്യ 


20. ഇന്ത്യയിലെ ആദ്യ വനിതാ പിച്ച് ക്യൂറേറ്റർ- ജസീന്ത കല്യാൺ


21. സംരംഭക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള വ്യവസായ വകുപ്പിന്റെ പുരസ്കാരത്തിന് അർഹയായത്- പമേല അന്ന മാത്യു


22. 2024 ഫെബ്രുവരിയിൽ അന്തരിച്ച വാഴേങ്കട വിജയൻ ഏതു കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു- കഥകളി


23. 2024 ഫെബ്രുവരിയിൽ അന്തരിച്ച മനോഹർ ജോഷി ഏതു സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രി ആയിരുന്നു- മഹാരാഷ്ട്ര


24. ഇന്റർനാഷണൽ സ്പൈസ് കോൺഫറൻസ് 2024- ന്റെ വേദി- ഗുരുഗ്രാം



25. 2024 ഫെബ്രുവരിയിൽ ഇന്ത്യയും മാലദ്വീപും ശ്രീലങ്കയും തമ്മിൽ നടക്കുന്ന ത്രിരാഷ്ട്ര നാവികാഭ്യാസം- ദോസ്തി- 16


26. സംരംഭക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുളള വ്യവസായ വകുപ്പിന്റെ പുരസ്കാരത്തിന് അർഹയായത്- പമേല അന്ന മാതൃ


27. 2024 ഫെബ്രുവരിയിൽ KSRTC- യുടെ എംഡിയായി നിയമിതനായത്- പ്രമോജ് ശങ്കർ


28. എത്ര വയസ്സിനു മുകളിലുള്ളവർക്കാണ് തപാൽ വോട്ട് സൗകര്യം ലഭിക്കുന്നത്- 85


29. 2024- ലെ കാൻ ഫിലിം ഫെസ്റ്റിവലിലെ പിയർ ആിനൊ (ട്രിബ്യൂട്ട് പുരസ്കാരത്തിന് അർഹനായ ആദ്യ ഇന്ത്യൻ ഛായാഗ്രാഹകൻ- സന്തോഷ് ശിവൻ


30. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ടീമിനെതിരെ 100 വിക്കറ്റും 1000 റൺസും തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം- രവിചന്ദ്രൻ അശ്വിൻ

No comments:

Post a Comment