Monday, 18 March 2024

Current Affairs- 18-03-2024

1. ഇന്ത്യൻ വുമൺസ് പ്രീമിയർ ലീഗിൽ ഒരു മത്സരത്തിൽ 5 വിക്കറ്റ് സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ താരം- ആശ ശോഭന


2. അടുത്തിടെ രാജി വച്ച പാലസ്തീൻ പ്രധാനമന്ത്രി- Mohammad Shtayyeh


3. കുടുംബശ്രീയുടെ ലഞ്ച് ബെൽ പദ്ധതിയുടെ ഭാഗമായി ഭക്ഷണം ഓർഡർ ചെയ്യാനുളള ആപ്പ്- പോക്കറ്റ് മാർട്ട്


4. ഇന്ത്യയിലെ ആദ്യത്തെ വനിത പിച്ച് ക്യൂറേറ്റർ- ജസിന്ത കല്യാൺ


5. 2024 മാർച്ചിൽ കമ്മീഷൻ ചെയ്യുന്ന ലക്ഷദ്വീപിലെ പുതിയ ഇന്ത്യൻ നാവികത്താവളം- ഐ.എൻ.എസ് ജടായു


6. 2024 മാർച്ചിൽ ലോകാരോഗ്യ സംഘടന വയോജന സൗഹൃദ നഗരമായി പ്രഖ്യാപിച്ച ദക്ഷിണേന്ത്യയിലെ ആദ്യത്തെ നഗരം- കൊച്ചി


7. ഇന്ത്യയിലെ ആദ്യ തദ്ദേശീയ ഹൈഡ്രജൻ ഫ്യൂവൽ സെൽ ഫെറി/വെസ്സൽ നിർമ്മിച്ചത്- കൊച്ചി കപ്പൽശാല


8. INTERNATIONAL BIG CAT ALLIANCE (IBCA) ആസ്ഥാനം ഏത് രാജ്യത്താണ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്- ഇന്ത്യ

  • പൂച്ച ഇനത്തിൽപെട്ട ഏഴ് വലിയ മൃഗങ്ങളുടെ സംരക്ഷണത്തിനും വംശനാശം തടയുന്നതിനുമായി 2023 ഏപ്രിൽ 9- നു പ്രൊജക്റ്റ് ടൈഗറിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യ പ്രഖ്യാപിച്ച സഖ്യമാണിത്
  • ഏഴു മൃഗങ്ങൾ- TIGER, LION, LEOPARD, SNOW LEOPARD, CHEETAH, JAGUAR AND PUMA


9. ഇന്ത്യയിലെ ആദ്യ സെമികണ്ടക്ടർ ഫാബ്രിക്കേഷൻ പ്ലാന്റ് നിലവിൽ വരുന്നത്- ഡൊലേറ (ഗുജറാത്ത്)


10. സിക്കിമിലെ ആദ്യ റെയിൽവേ സ്റ്റേഷൻ നിലവിൽ വരുന്നത്- രംഗ്പോ


11. തകഴി സ്മാരക സമിതി ഏർപ്പെടുത്തിയ തകഴി സാഹിത്യ പുരസ്കാരം 2024- ൽ ലഭിച്ചത്- എം.കെ.സാനു


12. സർക്കാർ രംഗത്തെ ഐ ടി സംരംഭങ്ങൾക്കുള്ള ടെക്നോളജി സഭ അവാർഡ് 2024 നേടിയത്- KITE (KERALA INFRASTRUCTURE AND TECHNOLOGY FOR EDUCATION)


13. 21-ാമത് ബയോ -ഏഷ്യ ഉച്ചകോടി 2024 വേദി- ഹൈദരാബാദ്


14. 2024 മാർച്ച് 6- ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മെട്രോ ടണൽ- കൊൽക്കത്ത (ഹൂഗ്ലി നദി)


15. ഇന്ത്യൻ നാവികസേനയുടെ ഭാഗമായ എം.എച്ച്.60 റോമിയോ സീഹോക്ക് ഹെലികോപ്റ്ററുകൾ ഏത് രാജ്യത്ത് നിന്നാണ് വാങ്ങിയത്- അമേരിക്ക


16. ലോകത്തിലെ സമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനം- ജെഫ് ബെസോസ്

  • രണ്ടാം സ്ഥാനം- ഇലോൺ മസ്ക്


17. മലയാറ്റൂർ ട്രസ്റ്റിന്റെ പതിനേഴാമത് മലയാറ്റൂർ പുരസ്കാരം- സാറാ ജോസഫ് (എസ്തർ)

  • യുവ എഴുത്തുകാർക്കുള്ള മലയാറ്റൂർ പ്രൈസ്- രജനി സുരേഷ് (വളളുവനാടൻ വിഷുക്കുടുക്ക)


18. 2023- ൽ ലോകത്ത് പുതിയതായി കണ്ടെത്തിയ മീനുകളിൽ ഉയർത്തിക്കാട്ടേണ്ട 50 എണ്ണത്തിൽ ഒന്നായിമാറിയ കേരളത്തിൽ നിന്ന് കണ്ടെത്തിയ ഭൂഗർഭ മീൻ- പൊതുജനം 

  • ശാസ്ത്രീയ നാമം- ഹോറാഗ്ലാനിസ് പോപ്പുലി


19. കേരള ബാങ്ക് ( സംസ്ഥാന സഹകരണ ബാങ്ക്)- ന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി ചുമതലയേറ്റത്- ജോർട്ടി എം ചാക്കോ


20. പാക്കിസ്ഥാൻ പഞ്ചാബ് പ്രവിശ്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി- മറിയം നവാസ്


21. സുരക്ഷക്കൊപ്പം കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതി- സ്മാർട്ട് ഐ


22. ഇന്ത്യയുടെ ആദ്യ വിന്റർ ആർട്ടിക് പര്യവേഷണത്തിൽ പങ്കാളിയാകുന്ന കേരളത്തിലെ സർവകലാശാല- എം ജി സർവകലാശാല


23. ലോക കേൾവി ദിനം (മാർച്ച്- 3) 2024 പ്രമേയം- CHANGING MINDSETS: LET'S MAKE EAR AND HEARING CARE A REALITY FOR ALL!


24. ലോക വന്യജീവി ദിനം (മാർച്ച്- 3) 2024 പ്രമേയം- CONNECTING PEOPLE AND PLANET: EXPLORING DIGITAL INNOVATION IN WILDLIFE CONSERVATION


25. വന കുറ്റകൃത്യങ്ങൾ തടയുന്നതിനായി സംസ്ഥാന വനംവകുപ്പ് നടപ്പാക്കുന്ന പുതിയ പദ്ധതി- ഹാരിയർ


26. സർക്കാർ രംഗത്തെ ഐടി സംരംഭങ്ങൾക്കുള്ള 2024- ലെ ടെക്നോളജി സഭ അവാർഡിനർഹമായത്- കൈറ്റ്


27. അന്താരാഷ്ട്ര ബൗദ്ധിക സ്വത്തവകാശ സൂചിക 2024 ഇന്ത്യയുടെ സ്ഥാനം- 42


28. കേന്ദ്രസർക്കാറിന്റെ നദീതട മാനേജ്മെന്റ് പദ്ധതിയിലേക്ക് തിരഞ്ഞെടുത്ത നദികളിൽ കേരളത്തിൽ നിന്നും ഉൾപ്പെട്ട നദി- പെരിയാർ


29. ഏഷ്യൻ ടെലികോം അവാർഡിൽ ടെലികോം കമ്പനി ഓഫ് ദ ഇയർ പുരസ്കാരം നേടിയത്- ജിയോ


30. 2024 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകൻ- കുമാർ സാഹ്നി

No comments:

Post a Comment