Thursday, 28 March 2024

Current Affairs- 28-03-2024

1. 2024 -ൽ IQAir പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഏറ്റവും മലിനമായ രാജ്യം- ബംഗ്ലാദേശ്


2. WMO റിപ്പോർട്ട് പ്രകാരം ഏറ്റവും ചൂടേറിയ വർഷം- 2023


3. അടുത്തിടെ രാജിവച്ച കേന്ദ്ര ഭക്ഷ്യ സംസ്കരണ വകുപ്പ് മന്ത്രി- പശുപതി കുമാർ പരസ്


4. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റ ചട്ടലംഘനം ഉൾപ്പെടെയുള പരാതികളും, ക്രമക്കേടുകളും അധികൃതരെ അറിയിക്കുന്നതിനുള്ള മൊബൈൽ ആപ്പ്- സി-വിജിൽ


5. അടുത്തിടെ ഏത് സംസ്ഥാനത്താണ് എല്ലാ സർക്കാർ രേഖകളിലും അമ്മയുടെ പേര് നിർബന്ധമാക്കിയത്- മഹാരാഷ്ട്ര


6. 2024 മാർച്ചിൽ കേന്ദ്ര ഇലക്ഷൻ കമ്മീഷൻ 'National PwD Icon' ആയി തിരഞ്ഞെടുത്തത്- ശീതൾ ദേവി (പാരാ അമ്പെയ്ത്ത് താരം)


7. 2024 മാർച്ചിൽ GI TAG ലഭിച്ച 'Majuli Mask Making and Majuli Manuscript Painting' ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു- അസം


8. 2024 മാർച്ചിൽ പൊട്ടിത്തെറിച്ച Reykjanes അഗ്നിപർവതം സ്ഥിതി ചെയ്യുന്ന രാജ്യം- ഐസ്ലാൻഡ്


9. പി.വി. നരസിംഹ റാവു മെമ്മോറിയൽ അവാർഡ് 2024 ജേതാവ്- രത്തൻ ടാറ്റ


10. 2024 മാർച്ചിൽ അന്തരിച്ച നാവികസേനാ മുൻ മേധാവിയും, 1971- ലെ ഇന്ത്യാ-പാകിസ്ഥാൻ യുദ്ധത്തിലെ വീരനായകൻ- അഡ്മിറൽ ലക്ഷ്മി നാരായൺ രാംദാസ്


11. ആരുടെ ആത്മകഥയാണ് 'ലൈഫ്-മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി'- ഫ്രാൻസിസ് മാർപാപ്പ


12. 2023-24 മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 134

  • ഒന്നാം സ്ഥാനം- സ്വിറ്റ്സർലൻഡ്

13. 2024 മാർച്ചിൽ ഇന്ത്യയിൽ സർവീസ് ആരംഭിച്ച പുതിയ വിമാന കമ്പനി- ഫ്ളൈ 91


14. UNDP പുറത്തിറക്കിയ 2022- ലെ ലിംഗ അസമത്വ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 108

  • ഒന്നാമതുള്ള രാജ്യം- ഡെന്മാർക്ക്

15. തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ വികസിപ്പിക്കുന്ന ഉപഗ്രഹം- ബാർട്ടോസാറ്റ്


16. ഹരിയാനയുടെ പുതിയ മുഖ്യമന്ത്രി- നായിബ് സൈനി


17. 2024 ലെ ഹാപ്പിനെസ്സ് ഇൻഡക്സിൽ ഒന്നാം സ്ഥാനത്തുളള രാജ്യം- ഫിൻലാന്റ്

  • 2 -ാം സ്ഥാനം- ഡെന്മാർക്ക്
  • 3 -ാം സ്ഥാനം- ഐസ്ലന്റ്
  • 126-ാം സ്ഥാനം- ഇന്ത്യ

18. 2021- ലെ സംസ്ഥാന ലൈബ്രറി കൗൺസിൽ പുരസ്കാരങ്ങൾ- 

  • ഐ.വി. ദാസ് പുരസ്കാരം- എം. മുകുന്ദൻ
  • പി.എൻ. പണിക്കർ പുരസ്കാരം- ഇയ്യങ്കോട് ശ്രീധരൻ

19. പ്രഥമ ഫോർമുല- 4 കാർ റെയ്സിംഗ് 2024- ന്റെ വേദി- ശ്രീനഗർ


20. 2024- പാരിസ് ഒളിംപിക്സിന്റെ ഉദ്ഘാടന മാർച്ച് പാസ്സിൽ പങ്കെടുക്കുന്നതിൽ വിലക്ക് ലഭിച്ച രാജ്യങ്ങൾ- റഷ്യ, ബലാറസ്


21. മനുഷ്യകടത്ത് തടയുക എന്ന ലക്ഷ്യത്തോടെ ദേശീയ വനിത കമ്മീഷനുമായി ധാരണാപത്രം ഒപ്പുവച്ച സേന വിഭാഗം- RPF


22. ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകപ്പെട്ടത്- കിരൺ റിജിജു


23. 2024 മാർച്ചിൽ രാജിവെച്ച ഹരിയാന മുഖ്യമന്ത്രി- മനോഹർ ലാൽ ഖട്ടർ

  • ഹരിയാനയുടെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റത്- നായബ് സിംഗ് സൈനി (11th) 

24. 96 -ാമത് ഓസ്കർ നോമിനേഷനിൽ ഉൾപ്പെട്ട ഇന്ത്യൻ ഡോക്യുമെന്ററി- TO KILL A TIGER (സംവിധാനം- നിഷ പഹുജ) 

  • ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിലാണ് മത്സരിച്ചത്. 

25. അരുണാചൽ പ്രദേശിലെ 27-ാമത് ജില്ല- ബിചോം 


26. ഏഷ്യയിലെ ആദ്യ അന്താരാഷ്ട്ര സഹകരണ മ്യൂസിയം നിലവിൽ വരുന്നത്- കോഴിക്കോട്


27. പോർച്ചുഗലിൽ നടന്ന 44-ാമത് ഫാൻസ്പോർട്ടോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരം നേടിയത്- ടൊവിനോ തോമസ്

  • ചിത്രം- അദൃശ്യ ജാലകങ്ങൾ (സംവിധാനം- ഡോ.ബിജു)

28. രാജ്യാന്തര വനദിനം (മാർച്ച്- 21) 2024 THEME- FORESTS AND INNOVATION: NEW SOLUTIONS FOR A BETTER WORLD


29. 2024 മാർച്ചിൽ 'ധനുഷ്' മൊബൈൽ ലോഞ്ച്പാഡിൽ നിന്ന് വിക്ഷേപിക്കുന്ന റോക്കറ്റ്- AGNIBAAN SUB ORBITAL TECHNOLOGICAL DEMONSTRATOR (SORTED)

  • വികസിപ്പിച്ചത് : AGNIKUL COSMOS PRIVATE LIMITED 
  • ഇന്ത്യയിൽ സ്വകാര്യമായി വികസിപ്പിച്ച രണ്ടാമത്തെ റോക്കറ്റ്
  • രാജ്യത്തെ ആദ്യത്തെ സെമി-ക്രയോജനിക് റോക്കറ്റാണ് AGNIBAAN
  • ആദ്യത്തെ സിംഗിൾ പീസ് 3D പ്രിന്റഡ് എഞ്ചിൻ- AGNILET ENGINE

30. 2024 മാർച്ചിൽ ഇന്തോനേഷ്യയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- പ്രബോവൊ സുബിയാന്തോ

No comments:

Post a Comment