1. വനം കുറ്റകൃത്യങ്ങൾ തടയാൻ സംസ്ഥാന വനംവകുപ്പ് ആരംഭിച്ച പദ്ധതി- ഹാരിയർ
2. ഇന്ത്യയിലെ ആദ്യ ഡോൾഫിൻ ഗവേഷണ കേന്ദ്രം സ്ഥാപിതമായത്- ബീഹാർ
3. അടുത്തിടെ WTO യിൽ ഉൾപ്പെടുത്തപ്പെട്ട പുതിയ അംഗങ്ങൾ- കൊമോറസ് ടിമോർ ലെസ്സെ
4. ഐ.പി.എൽ 2024- ൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നയിക്കുന്നത്- പാറ്റ് കമ്മിൻസ്
5. കേരളത്തിലെ ആദ്യ AI അധ്യാപിക- ഐറിസ്
6. 2024 മാർച്ചിൽ വിരമിച്ച ഇന്ത്യൻ ബാഡ്മിന്റൺ താരം- ബി. സായ് പ്രണീത്
7. കേന്ദ്രസർക്കാറിന്റെ ടെക് ഇന്നവേഷൻ ചലഞ്ചിൽ 50 ലക്ഷം രൂപയുടെ പുരസ്കാരം 2024 ഫെബ്രുവരിയിൽ നേടിയ കമ്പനി- ടെക്ൻഷ്യ
- മലയാളിയായ ജോയ് സെബാസ്റ്റ്യൻ ആണ് ടെക്ൻഷ്യയുടെ ഉടമ.
- ഭാഷിണി ഗ്രാൻഡ് ഇന്നവേഷൻ ചലഞ്ചിലാണ് പുരസ്കാരം നേടിയത്.
8. ദേശീയ ശാസ്ത്ര ദിനം (ഫെബ്രുവരി- 28) 2024 THEME- വികസിത ഭാരതത്തിനായുള്ള തദ്ദേശീയ സാങ്കേതിക വിദ്യകൾ
9. 2024 ഫെബ്രുവരിയിൽ അന്തരിച്ച, 17-ാം ലോക്സഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം- ഷഫിക്കർ റഹ്മാൻ ബാർഖ്
10. മുർബെ തുറമുഖ പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം- മഹാരാഷ്ട
11. ഇന്ത്യയിലെ ഏറ്റവും നീളമുള്ള തുരങ്ക റെയിൽപ്പാത- T-50 (12.77 km)
- ജമ്മു കാശ്മീരിലെ, ഉധംപൂർ-ശ്രീനഗർ -ബാരമുള്ള റെയിൽപ്പാതയിലാണ് തുരങ്ക പാത.
12. 2024 ലെ എഫ്.ഐ.എം ഏഷ്യ റോഡ് റേസിങ് ചാമ്പ്യൻഷിപ്പിനായി കസ്റ്റമൈസ്ഡ് ഇന്ധനമായ 'സ്റ്റോം' അവതരിപ്പിച്ച പൊതുമേഖലാ എണ്ണ
കമ്പനി- ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ
- കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി- ഹർദീപ് സിങ് പുരി
13. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പള്ളി- അൾജീരിയ
14. കേരള ബാങ്കിന്റെ പുതിയ സിഇഒ- ജോർട്ടി എം ചാക്കോ
- പ്രസിഡന്റ്- ഗോപി കോട്ടമുറിക്കൽ
15. ദേശീയ വയറോളജി ഇൻസ്റ്റിറ്റ്യൂട്ട് കേരള ഘടകത്തിന്റെ ആസ്ഥാനം- ആലപ്പുഴ
16. ആദ്യ ഇന്ത്യൻ നിർമ്മിത ഹൈഡ്രജൻ യാനം നിർമ്മിച്ചത്- കൊച്ചിൻ ഷിപ്പിയാർഡ്
17. ഓഫീസുകളിൽ സ്റ്റീൽ പാത്രങ്ങളിൽ ചൂടോടെ ഉച്ചയൂൺ എത്തിക്കുന്നതിനായി കുടുംബശ്രീ സജ്ജമാക്കുന്ന പദ്ധതി- ലഞ്ച് ബെൽ
18. ഇന്ത്യയുടെ ആദ്യ വിന്റർ ആർട്ടിക് പര്യവേഷണത്തിൽ പങ്കാളിയാകുന്ന കേരളത്തിലെ സർവകലാശാല- എംജി സർവകലാശാല
19. നാവികസേന മേധാവിയായ ആദ്യ മലയാളി- അഡ്മിറൽ ആർ ഹരികുമാർ
20. 2024 NATIONAL SCIENCE DAY- യുടെ പ്രമേയം- വികസിത ഭാരതത്തിനായി തദ്ദേശ സാങ്കേതിക വിദ്യകൾ
21. ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിന്റെ തലവനായ മലയാളി- പ്രശാന്ത് ബാലകൃഷ്ണൻ നായർ
22. ഇന്ത്യൻ സമുദ്ര മേഖലയിൽ കടന്നു കയറി ചൈനീസ് അന്തർവാഹിനികൾ നടത്തുന്ന നിരീക്ഷണത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെ ദക്ഷിണ നാവിക കമാന്റിനു കീഴിൽ വിന്യസിക്കുന്ന ഹെലികോപ്റ്റർ- എം.എച്ച് 60 റോമിയോ ഹെലികോപ്റ്റർ സ്ക്വാഡ്രൻ
23. 2024 ഫെബ്രുവരിയിൽ ലോക്പാൽ അധ്യക്ഷനായി നിയമിതനായത്- ജസ്റ്റിസ് എ.എം ഖാൻവിൽക്കർ
24. പാകിസ്ഥാൻ പഞ്ചാബ് പ്രവശ്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി- മറിയം നവാസ്
25. ലോകത്തിലെ ആദ്യ വേദ ഘടികാരം നിലവിൽ വരുന്നത്- ഉജ്ജയിനി
26. ലോക വ്യാപാര സംഘടനയുടെ 13മത് മന്ത്രിതല സമ്മേളനത്തിന് വേദിയായത്- അബുദാബി
27. 2024 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ച രാജ്യത്തെ ഏറ്റവും നീളം കൂടിയ കേബിൾ പാലം- സുദർശൻ സേതു
28. നാനോ സാങ്കേതികവിദ്യ ഉപയോഗിച്ച് സുഗന്ധവ്യഞ്ജനങ്ങളിൽ നിന്ന് കാൻസർ മരുന്നുകൾ വികസിപ്പിച്ചതിന് പേറ്റന്റ് ലഭിച്ച ഇന്ത്യൻ ഗവേഷണ
സ്ഥാപനം- IIT മദ്രാസ്
29. കളിമണ്ണിൽ തീർത്ത ഉൽപ്പന്നങ്ങളുടെ വിപണനത്തിന് വേണ്ടി ആരംഭിച്ച ഓൺലൈൻ പ്ലാറ്റ്ഫോം- മൺകുരൽ
30. കർണാടക ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയി നിയമിതനായത്- ജസ്റ്റിസ് നിളയ് വിപിൻ ചന്ദ്ര അജാരിയ
No comments:
Post a Comment