Wednesday, 13 March 2024

Current Affairs- 13-03-2024

1. പ്രഥമ UEFA വുമൺസ് നേഷൻസ് ലീഗ് (2023-24) ജേതാക്കൾ- സ്പെയിൻ (റണ്ണറപ്പ്- ഫ്രാൻസ്)


2. ഇന്റർനാഷണൽ ഇൻലക്ച്വൽ പ്രോപ്പർട്ടി ഇൻഡക്സ് 2024- ൽ ഒന്നാംസ്ഥാനത്തുള്ള രാജ്യം- അമേരിക്ക (ഇന്ത്യയുടെ സ്ഥാനം- 42)


3. ഗർഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കാൻ തീരുമാനിച്ച രാജ്യം- ഫ്രാൻസ്


4. എൻഡോസൾഫാൻ ദുരിതബാധിതരുടെ സമ്പൂർണ പുനരധിവാസം ലക്ഷ്യമിട്ട് സാമൂഹ്യനീതി വകുപ്പ് വിഭാവനം ചെയ്ത എൻഡോസൾഫാൻ പുനരധിവാസ ഗ്രാമം- സഹജീവനം സ്നേഹഗ്രാമം


5. ആഗോള ടെക്സ്റ്റൈൽ ഇവന്റായ ഭാരത് ടെക്സ് 2024- ന്റെ വേദി- ന്യൂഡൽഹി


6. ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് 4 വർഷം വിലക്ക് ലഭിച്ച ഫ്രഞ്ച് ഫുട്ബോളർ- പോൾ പോഗ്ബ


7. 2023- ൽ രാജ്യത്ത് ഏറ്റവുമധികം കാലാവസ്ഥാ വ്യതിയാനം റിപ്പോർട്ടു ചെയ്തത് സംസ്ഥാനം- കേരളം


8. പറമ്പിക്കുളം കടുവാ സങ്കേതത്തിൽനിന്നും അടുത്തിടെ ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം കടന്നൽ- പിയുമൊയിഡസ് ഇൻഡിക്


9. കേരള മീഡിയ അക്കാഡമിയുടെ വേൾഡ് പ്രസ് ഫോട്ടോഗ്രാഫി പ്രസിന് അർഹയായത്- സന ഇർഷാദ് മട്ടു


10. ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാവകുപ്പുമായി സഹകരിച്ച് ജില്ലാ ഭരണകൂടങ്ങൾ നടപ്പാക്കുന്ന കാമ്പയിൻ- നെല്ലിക്ക


11. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ആരംഭിച്ച പദ്ധതി- പി.എം ശ്രീ സ്കൂൾ


12. സ്ത്രീകളിൽ സ്തനാർബുദം വർധിക്കുന്നത് നേരത്തേ സ്ക്രീനിങ് ചെയ്യുന്നതിനും കണ്ടെത്തുന്നതിനുമുള്ള 'സവേര' പദ്ധതിക്ക് തുടക്കം കുറിച്ച് സംസ്ഥാനം- ഹരിയാന


13. രാജ്യത്തെ ആദ്യ സ്കിൽ ഇന്ത്യ സെന്റർ നിലവിൽ വന്നത് സാമ്പൽപൂർ ഒഡീഷ 2024 മാർച്ച് മൂന്നു മുതൽ ആറുവരെ നടക്കുന്നത് ഇൻറർനാഷണൽ സ്പൈസ് കോൺഫറൻസിന്റെ എത്രാമത്തെ പതിപ്പാണ്- 7 (വേദി- ന്യൂഡൽഹി)


14. 2024 ഫെബ്രുവരി പ്രകാരം യുറാനസിന്റെ ആകെ ഉപഗ്രഹങ്ങളുടെ എണ്ണം- 28


15. വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യയുടെ പുതിയ സിഇഒ ആയി നിയമിതനായത്- സച്ചിൻ ജെയിൻ


16. 2024 ഫെബ്രുവരിയിൽ അന്തരിച്ച സോവിയറ്റ് യൂണിയൻ മുൻപ്രധാനമന്ത്രി- നിക്കോളായ് റിഷ്കോഫ്


17. ബി.സി.സി.ഐയുടെ വാർഷിക കരാറിൽനിന്ന് പുറത്തായ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ- ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ


18. 2024 ജൂലൈയിൽ നടക്കുന്ന റോബോട്ടിക്സ് രാജ്യാന്തര ഉച്ചകോടി വേദി- കൊച്ചി


19. 2024 ഫെബ്രുവരിയിൽ ബ്രിട്ടീഷ് രാജാവിന്റെ ഓണററി നൈറ്റ്ഹുഡ് പുരസ്കാരമായ 'The Knight Commander of the Most Excellent Order of the British Empire (KBE)' ബഹുമതി നേടിയ ഇന്ത്യക്കാരൻ- സുനിൽ ഭാരതി മിട്ടാൽ

  • ചാൾസ് മൂന്നാമന്റെ കയ്യിൽ നിന്നും ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യക്കാരൻ

20. വിവാദമായ കേരള ലോകായുക്ത നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ അംഗീകാരം ലഭിച്ചത്- 2024 February 28

  • കേരള നിയമസഭ പാസ്സാക്കിയത്- 2022 August 

ഭേദഗതി നിയമം

  • ഈ അധികാരം നൽകുന്ന നിയമത്തിലെ 12, 14 വകുപ്പുകൾ ഭേദഗതി ചെയ്ത്, അഴിമതി കണ്ടെത്തുന്നത് മുഖ്യമന്ത്രിക്കെതിരെയാണെങ്കിൽ നിയമസഭയ്ക്കും, മന്ത്രിമാർക്കെതിരെയാണെങ്കിൽ മുഖ്യമന്ത്രിക്കും, എം.എൽ.എമാർക്കെതിരെയാണെങ്കിൽ സ്പീക്കർക്കും പുനഃപരിശോധന നടത്തി തീരുമാനമെടുക്കാമെന്നതാണ് ഭേദഗതി.

മുൻപത്തെ നിയമം

  • അഴിമതി തെളിഞ്ഞാൽ പൊതുപ്രവർത്തകർ അവർ നിലവിൽ വഹിക്കുന്ന അധികാരസ്ഥാനം ഒഴിയണം.

21. ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഹൈഡ്രജൻ ഇന്ധന ബോട്ട് വികസിപ്പിച്ചത്- കൊച്ചിൻ ഷിപ്യാർഡ്

  • വാരണാസിയിലാണ് ബോട്ട് സർവീസ് നടത്തുക. 
  • ഹരിത നൗക പദ്ധതിയുടെ ഭാഗമായാണ് ബോട്ട് നിർമിച്ചത് 

22. മുംബൈയിലെ ടാറ്റാ ഫണ്ടമെന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച, കാൻസർ വീണ്ടും വരുന്നത് തടയാനും റേഡിയേഷന്റെയും കീമോ തെറാപ്പിയുടെയും പാർശ്വഫലങ്ങൾ പകുതിയായി കുറയ്ക്കാനും ശേഷിയുള പ്രതിരോധ ഗുളിക- R+Cu

  • ചുവന്ന മുന്തിരിയിൽ സമൃദ്ധമായി കാണുന്ന റെറാട്രോൾ (R), കോപ്പർ (Cu) എന്നിവയാണ് ഗുളികയിലെ പ്രധാന ഘടകങ്ങൾ.

23. സ്വന്തം നാട്ടിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ടെസ്റ്റ് പരമ്പര വിജയം നേടുന്ന ടീം- ഇന്ത്യ


24. ദേശീയ ശാസ്ത്ര ദിനം (ഫെബ്രുവരി- 28) 2024 പ്രമേയം- തദ്ദേശീയ സാങ്കേതികവിദ്യ വികസിത ഭാരതത്തിന്


25. ഇന്ത്യയുടെ പ്രഥമ ബഹിരാകാശ സഞ്ചാരപദ്ധതിയായ ഗഗൻയാൻ ദൗത്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യാത്രികർ- പ്രശാന്ത് ബാലകൃഷ്ണൻ നായർ (ഗ്രൂപ്പ് ക്യാപ്റ്റൻ), അജിത് കൃഷ്ണൻ(ഗ്രൂപ്പ് ക്യാപ്റ്റൻ), അംഗദ് പ്രതാപ്ഗ്രൂപ്പ് ക്യാപ്റ്റൻ), ശുഭാംശു ശുക്ല (വിങ് കമാൻഡർ)


26. 2024 ഫെബ്രുവരിയിൽ ലോക്പാൽ അധ്യക്ഷനായി നിയമിതനായത്- ജസ്റ്റിസ് എ എം ഖാൻവിൽക്കർ


27. ലോക വ്യാപാര സംഘടനയുടെ 13-ാമത് മന്ത്രിതല സമ്മേളനത്തിന് വേദിയായത്- അബുദാബി


28. ട്വന്റി -20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിക്ക് ഉടമയായ നമീബിയൻ താരം- ജാൻ നികൽ ലോഫ്റ്റി ഈസ്റ്റൺ


29. ജാവലിൻ ത്രോയിൽ 90 മീറ്റർ ദൂരം എറിഞ്ഞ പ്രായം കുറഞ്ഞ താരം- മാക്സ് ഡെനിങ് (19 വയസ്, ജർമൻ താരം)


30. ഇന്ത്യയിൽ ക്രിക്കറ്റ് പിച്ച് ക്യുറേറ്ററായ ആദ്യ വനിത- ജസീന്ത കല്യാൺ

No comments:

Post a Comment