Monday, 11 March 2024

Current Affairs- 11-03-2024

1. 2024 റവന്യു അവാർഡിൽ മികച്ച ജില്ലാ കളക്ടർക്കുളള പുരസ്കാരം നേടിയത്- ജെറോമിക് ജോർജ്


2. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗതാഗത തുരങ്കം- T-50


3. ഇന്ത്യൻ വനിത ഫുട്ബോൾ ടീം പരാജയപ്പെടുത്തിയ ആദ്യ യൂറോപ്യൻ ടീം- എസ്റ്റോണിയ


4. 71 -ാമത് മിസ് വേൾഡ് മത്സര വേദി- ഇന്ത്യ

  • 28 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ വെച്ച് മിസ് വേൾഡ് മത്സരം നടക്കുന്നത്
  • 2022- ലെ മിസ് ഇന്ത്യ ജേതാവായ സിനി ഷെട്ടി ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചത്.  

5. പാകിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനാകുന്നത്- ഷെഹ്ബാസ് ഷരീഫ്


6. പാകിസ്ഥാന്റെ പുതിയ പ്രസിഡന്റായി നിയമിതനാകുന്നത്- ആസിഫ് അലി സർദാരി 


7. 2024 ഫെബ്രുവരിയിൽ ബഹിരാകാശ മേഖലയിൽ 100% വിദേശ നിക്ഷേപത്തിന് അംഗീകാരം നൽകിയ രാജ്യം- ഇന്ത്യ


8. തമിഴ്നാട്ടിൽ ഗോത്രവർഗ്ഗത്തിൽ നിന്നുള്ള ആദ്യ വനിതാ സിവിൽ ജഡ്ജി- വി. ശ്രീപതി


9. 2024 ഫെബ്രുവരിയിൽ ഇന്ത്യയിലെ ഏത് സർവകലാ ശാലയുടെ ഭരണ നിർവ്വഹണ ആസ്ഥാന മന്ദിരമാണ് ഡോ.ബി.ആർ. അംബേദ്കറുടെ പേരിൽ നാമകരണം ചെയ്യപ്പെട്ടത്- സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള, കാസർഗോഡ്


10. മുതിർന്ന പൗരൻമാർക്കായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും ഒരു കുടക്കീഴിലാക്കുന്നതിന് നിലവിൽ വന്ന പദ്ധതി- അടൽ വയോ അഭ്യുദയ് യോജന


11. 2024 ഫെബ്രുവരിയിൽ അന്തരിച്ച റേഡിയോ അവതാരകനും പത്മശ്രീ ജേതാവും- അമീൻ സയാനി


12. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള മുതിർന്ന പൗരൻമാരിൽ വാർധക്യ സംബന്ധമായ വൈകല്യങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ജീവനോപകരണങ്ങൾ നൽകുന്ന പദ്ധതി-  രാഷ്ട്രീയ വയോശ്രീ യോജന


13. 2027- ൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് പ്രവചിച്ച ആഗോള ഏജൻസി- ജെഫ്രീസ്‌ 


14. തൊഴിലവസരങ്ങൾ തേടുന്ന മുതിർന്ന പൗരന്മാരെ സഹായിക്കാൻ സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം ആരംഭിച്ച ഓൺലൈൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പ്ലാറ്റ്ഫോം- സേക്രഡ് പോർട്ടൽ

  • Senior Able Citizens for Re-Employment in Dignity learnings

15. 2024 ഫെബ്രുവരിയിൽ അന്തരിച്ച മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി- മനോഹർ ജോഷി


16. സർക്കാർ മേഖലയിലെ ആദ്യത്തെ റോബട്ടിക് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്- ആർസിസി തിരുവനന്തപുരം


17. ചന്ദ്രനിലിറങ്ങുന്ന ആദ്യ സ്വകാര്യ പേടകം- ഒഡീസിയസ്


18. 2024 ഫെബ്രുവരിയിൽ അന്തരിച്ച പ്രമുഖ കഥകളി ആചാര്യൻ- വാഴേങ്കട വിജയൻ 


19. അടുത്തിടെ പാമ്പിൻ വിഷം നിർവീര്യമാക്കുന്ന സിന്തറ്റിക് ആന്റിബോഡി വികസിപ്പിച്ച ഇന്ത്യൻ ഗവേഷണ സ്ഥാപനം- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബംഗളൂരു


20. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ടീമിനെതിരെ 100 വിക്കറ്റും 1000 റൺസും തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം- രവിചന്ദ്രൻ അശ്വിൻ


21. 2024 ഫെബ്രുവരിയിൽ ഇന്ത്യൻ റബ്ബർ മീറ്റിന് വേദിയാകുന്നത്- ഗുവാഹത്തി


22. ക്ലാസിക്കൽ ചെസ്സിൽ ഗ്രാൻഡ്മാസ്റ്റർക്കെതിരേ വിജയം നേടുന്ന പ്രായം കുറഞ്ഞ താരം- അശ്വത് കൗശിക് (8 വയസ്)


23. 2024 ഫെബ്രുവരിയിൽ അന്തരിച്ച പശ്ചിമ ജർമനിയെ 1990 ലോകകപ്പ് ഫുട്ബോൾ വിജയത്തിലേക്ക് നയിച്ച ഗോളിന് ഉടമയായ ഇതിഹാസതാരം- ആൻഡ്രിയാസ്


24. രാജ്യത്തെ ആദ്യ സ്കിൽ ഇന്ത്യ സെന്റർ നിലവിൽ വരുന്നത്- സാമ്പൽപൂർ, ഒഡീഷ


25. രാജ്യത്ത് ആദ്യമായി ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കുന്ന സംസ്ഥാനം- കേരളം


26. 2024 ഫെബ്രുവരിയിൽ തറക്കല്ലിട്ട കൊമരവല്ലി റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം- തെലുങ്കാന


27. 2024 ഫെബ്രുവരിയിൽ കെ രാഘവൻ മാസ്റ്റർ പുരസ്കാരത്തിന് അർഹനായത്- പി ആർ കുമാര കേരളവർമ്മ


28. 2024- ലെ 38-ാമത് മൂലൂർ പുരസ്കാര ജേതാവ്- കെ രാജഗോപാൽ

  • 'പതികാലം'എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം.

29. ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയർമാൻ ആയി നിയമിതനായത്- എം ആർ കുമാർ


30. അന്താരാഷ്ട്ര സൗരോർജ സഖ്യത്തിൽ (ISA) ചേരുന്ന 119-ാമത് രാജ്യം- മാൾട്ട

ദാദാ സാഹേബ് ഫാൽക്കേ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് 2024

  • മികച്ച നടൻ- ഷാരൂഖ് ഖാൻ
  • മികച്ച നടി- റാണി മുഖർജി 
  • മികച്ച ചിത്രം- ജവാൻ
  • മികച്ച സംവിധായകൻ- സന്ദീപ് റെഡ്ഡി വംഗ

No comments:

Post a Comment