Tuesday, 26 March 2024

Current Affairs- 26-03-2024

1. 2024 മാർച്ചിൽ പാകിസ്താൻ പ്രസിഡന്റായി ചുമതലയേറ്റത്- ആസിഫ് അലി സർദാരി

  • പാകിസ്താനിലെ 14-ാമത് പ്രസിഡന്റ്


2. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ 700 വിക്കറ്റ് നേട്ടം കൈ വരിക്കുന്ന ആദ്യ പേസ് ബൗളർ- ജയിംസ് ആൻഡേഴ്സൻ (ഇംഗ്ലണ്ട്)


3. 2024 മാർച്ചിൽ ദേശീയ പട്ടികജാതി കമ്മീഷൻ അധ്യക്ഷനായി നിയമിതനായത്- കിഷോർ മക്വാന

  • 'Modi: A Common Man's PM' എന്ന പുസ്തകത്തിന്റെ രചയിതാവ്

4. ചന്ദ്രയാൻ- 4 ദൗത്യത്തിന്റെ ഭാഗമായി ജപ്പാനുമായി സഹകരിച്ച് ISRO വിക്ഷേപിക്കാൻ തയ്യാറെടുക്കുന്ന ദൗത്യം- ലൂണാർ പോളാർ എക്സ്പ്ലോറേഷൻ മിഷൻ (LUPEX)


5. 2024 ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ പുരുഷ ഡബിൾസ് ജേതാക്കളായ ഇന്ത്യൻ സഖ്യം- Satwiksairaj Rankireddy, Chirag Shetty


6. 2023- ലെ സരസ്വതി സമ്മാൻ പുരസ്‌കാര ജേതാവ്- പ്രഭാവർമ്മ

  • രൗദ സാത്വികം എന്ന കാവ്യാഖ്യായികയ്ക്കാണ് പുരസ്കാരം
  • ഈ പുരസ്കാരം നേടുന്ന നാലാമത്തെ മലയാളി 
  • ബാലാമണിയമ്മ(1995), കെ അയ്യപ്പപ്പണിക്കർ(2005), സുഗതകുമാരി(2012) എന്നിവരാണ് പുരസ്കാരം നേടിയ മറ്റ് മലയാളികൾ
  • പുരസ്കാര തുക- 15 ലക്ഷം രൂപ
  • കെ.കെ. ബിർള ഫൗണ്ടേഷനാണ് പുരസ്കാരം നൽകുന്നത്


7. 2024 മാർച്ചിൽ രാജിവെച്ച തെലങ്കാന ഗവർണർ- തമിഴിസൈ സൗന്ദരരാജൻ


8. 2024 മാർച്ചിൽ വിഴിഞ്ഞം ഇന്റർനാഷണൽ സ്പോർട്ട് ലിമിറ്റഡിന്റെ CEO ആയി നിയമിതനായത്- ശ്രീകുമാർ. കെ.നായർ


9. 2024 മാർച്ചിൽ റഷ്യയിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലൂടെ പദവിയിൽ തുടരാൻ അർഹത നേടിയത്- വ്ളാഡിമിർ പുടിൻ


10. 2024 മാർച്ചിൽ സംസ്ഥാന ബാലാവകാശ കമ്മീഷനിൽ ചുമതലയേറ്റ അംഗങ്ങൾ- ബി.മോഹൻകുമാർ, കെ.കെ.ഷാജു, സിസിലി ജോസഫ്, എഫ്.വിൽസൺ


11. 2023- ലെ മാതൃഭൂമി സാഹിത്യ പുരസ്കാര ജേതാവ്- പോൾ സക്കറിയ


12. മാതാപിതാക്കളിൽ ആരെങ്കിലുമോ / ഇരുവരോ മരിച്ച്,സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അനാഥരായ വിദ്യാർത്ഥികൾക്ക് സാമൂഹിക സുരക്ഷാ മിഷൻ മുഖേന വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന പദ്ധതി- സ്നേഹപൂർവ്വം


13. സമൂഹത്തിലെ ഏറ്റവും പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള ചെറുകിട സംരംഭകർക്ക് വായ്പ പിന്തുണ നൽകുന്നത്തിനുള്ള പോർട്ടൽ- PM SURAJ

  • പ്രധാനമന്ത്രി സമാജിക് ഉത്തൻ ഏവം, റോസ്ഗർ അധാരിത് ജൻകല്യൺ


14. 2024- ൽ വേൾഡ് റെക്കോർഡ്സ് യൂണിയന്റെ അംഗീകാരം ലഭിച്ച നാഷണൽ സർവീസ് സ്കീം നടപ്പാക്കുന്ന പദ്ധതി പദ്ധതി- സ്നേഹാരാമം പദ്ധതി


15. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ നേടിയ മലയാള ചിത്രം- മഞ്ഞുമ്മൽ ബോയ്സ്


16. 2024 മാർച്ചിൽ ആദ്യമായി ലൈം രോഗം എന്ന അപൂർവ രോഗം റിപ്പോർട്ട് ചെയ്ത ജില്ല- എറണാകുളം


17. എത്രാമത്തെ തവണയാണ് രഞ്ജി ട്രോഫി കിരീടം മുംബൈ സ്വന്തമാക്കുന്നത്- 42


18. 2024 മാർച്ചിൽ വിക്ഷേപണത്തിന് പിന്നാലെ പൊട്ടിത്തെറിച്ച സ്വകാര്യറോക്കറ്റ് ഏത് രാജ്യത്തിന്റേതാണ്- ജപ്പാൻ


19. അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവലിന്റെ വേദി- വാഗമൺ


20. 2024- ലെ രണ്ടാമത് വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയ ടീം- റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

  • റണ്ണർ അപ്പ് - ഡൽഹി ക്യാപിറ്റൽസ്
  • ഓറഞ്ച് ക്യാപ്പ് (കൂടുതൽ റൺസ്)- എലിസ് പെറി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ) 
  • പർപ്പിൾ ക്യാപ്പ് (കൂടുതൽ വിക്കറ്റ്)- ശ്രേയ പാട്ടീൽ (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ


21. 2024 മാർച്ചിൽ അന്തരിച്ച, മനുഷ്യരും കുരങ്ങുകളുമുൾപ്പെടുന്ന പ്രൈമേറ്റുകളെ കുറിച്ച് ശ്രദ്ധേയമായ കണ്ടെത്തലുകൾ നടത്തിയ ശാസ്ത്രജ്ഞൻ- ഫ്രാൻസ് ഡി വാൾ


22. മഹാദേവ് ആപ്പ് കേസുമായി ബന്ധപ്പെട്ടിരിക്കുന്ന ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി- ഭൂപേഷ് ബാഗൽ


23. 2024 മാർച്ചിൽ സൊമാലിയൻ കടൽ കൊള്ളക്കാരുടെ പിടിയിൽ നിന്ന്, ഇന്ത്യൻ നാവികസേനാ കമാൻഡോകളായ മാർക്കോസ് മോചിപ്പിച്ച കപ്പൽ- എം വി റുവെൻ 


24. 2024 മാർച്ചിൽ ദേശീയ പട്ടികജാതി കമ്മീഷൻ അധ്യക്ഷനായി നിയമിതനായത്- കിഷോർ മക്വാന


25. രാജ്യത്ത് ആദ്യമായി സമുദ്രവിഭവങ്ങൾ സംരക്ഷിക്കാൻ പ്രത്യേക സേനയ്ക്ക് രൂപം നൽകിയ സംസ്ഥാനം- തമിഴ്നാട്


26. 2024- ലെ ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ കിരീടം നേടിയത്- സാത്വിക് സാമ്രാജ് - ചിരാഗ് ഷെട്ടി സഖ്യം


27. പോർച്ചുഗീസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ച മലയാള നടൻ- ടോവിനോ തോമസ്


28. ഏഷ്യയിലെ ആദ്യ അന്താരാഷ്ട്ര സഹകരണ മ്യൂസിയം നിലവിൽ വരുന്നത്- കോഴിക്കോട്


29. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഇന്ത്യൻ താരം- രവിചന്ദ്രൻ അശ്വിൻ


30. ലോകത്തിലെ ഏറ്റവും മികച്ച 10 കമാൻഡോ വിഭാഗങ്ങളിലൊന്നായ ഇന്ത്യൻ നാവികസേനയുടെ മറൈൻ കമാൻഡോ ഫോഴ്സ്- മാർകോസ്

No comments:

Post a Comment