Sunday, 24 March 2024

Current Affairs- 24-03-2024

1. ഇന്ത്യയിലെ ആദ്യത്തെ മറൈൻ എലൈറ്റ് ഫോഴ്സ് ആരംഭിച്ച സംസ്ഥാനം- തമിഴ്നാട്


2. നയാബ് സിങ് സെയ്നി മുഖ്യമന്ത്രിയായി അധികാരമേറ്റ സംസ്ഥാനം- ഹരിയാന


3. പൗരത്വ ഭേദഗതി ബിൽ 2019 പ്രകാരം ഏതൊക്കെ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെയാണ് പരിഗണിക്കുന്നത്- പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ


4. രാജ്യത്തെ ആദ്യ എട്ടുവരി എലവേറ്റഡ് ഹൈവേ- ദ്വാരക എക്സ്പ്രസ് വേ


5. 65- മത് സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്- കോഴിക്കോട്


6. നാവികസേനയ്ക്ക് വേണ്ടി DRDO വികസിപ്പിച്ച സ്വയംനിയന്ത്രിത ചെറുനിരീക്ഷണ അന്തർവാഹിനി- ഹൈ എൻഡ്യുറൻസ് ഓട്ടണോമസ് അണ്ടർവാട്ടർ വെഹിക്കിൾ (HEAUV) 


7. ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 1000 റൺസ് തികക്കുന്ന ഇന്ത്യൻ ബാറ്റ്സ്മാൻ- യശ്വസ്വി ജയ്സ്വാൾ


8. ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി 'ഗുരു തിരിച്ചുവന്നപ്പോൾ' എന്ന പുസ്തകം രചിച്ചത്- കെ ജി ജ്യോതിർഘോഷ്


9. 2024 മാർച്ച് 9- ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇരട്ടപ്പാത തുരങ്കം- സെല തുരങ്കം


10. രാജ്യത്താദ്യമായി വിധവാ പുനർവിവാഹ പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനം- ജാർഖണ്ഡ്


11. 2024- ലെ വേൾഡ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് വേദിയായത്- ബൂസാൻ, ദക്ഷിണ കൊറിയ


12. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതി- ഇന്ത്യ A1 മിഷൻ


13. 2023- ലെ മാതൃഭൂമി സാഹിത്യ പുരസ്കാര ജേതാവ്- സക്കറിയ


14. 2023- ലെ 33-ാമത് സരസ്വതി സമ്മാൻ പുരസ്കാരത്തിന് അർഹനായത്- പ്രഭാവർമ


15. ഏഴാമത് കാക്കനാടൻ പുരസ്കാരത്തിന് അർഹനായത്- വി ജി തമ്പി ('ഇദം പാരമിതം' എന്ന നോവലിനാണ് പുരസ്കാരം.)


16. 2024 മാർച്ചിൽ പൊട്ടിത്തെറിച്ച റെയ്കാനസ് അഗ്നിപർവതം സ്ഥിതിചെയ്യുന്ന രാജ്യം- ഐസ്ലൻഡ്


17. 2024- ലെ ഏഴാമത് അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനത്തിന്റെ വേദി- ഗുഡ്ഗാവ്


18. കേന്ദ്ര പട്ടികജാതി കമ്മീഷന്റെ പുതിയ ചെയർപേഴ്സൺ- കിഷോർ മക്വാന


19. മലയാള ഭാഷയ്ക്കുള്ള 2023- ലെ കേന്ദ്രസാഹിത്യ അക്കാദമി വിവർത്തന പുരസ്കാരം നേടിയത്- പി.കെ. രാധാമണി


20. ബംഗ്ലാദേശിൽ ചിത്രീകരിക്കുന്ന ആദ്യ മലയാള സിനിമ- ആക്ഷൻ ഹീറോ ബിജു 2


21. യൂറോപ്പ ക്ലിപ്പർ എന്ന ഉപഗ്രഹം വിക്ഷേപിക്കുന്നത്- NASA


22. ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ 2024 പുരുഷ ഡബിൾസ് ജേതാക്കൾ- Satwiksairaj Rankireddy & Chirag Shetty


23. 2024 ഫെബ്രുവരിയിൽ കേന്ദ്ര വിജിലൻസ് കമ്മീഷനിൽ വിജിലൻസ് കമ്മീഷണറായി ചുമതലയേറ്റത്- എ.എസ്. രാജീവ്


24. 2024 മാർച്ചിൽ രാഷ്ട്രപതി ദ്രൗപതി മുർമു രാജ്യസഭയി ലേക്ക് നാമനിർദേശം ചെയ്ത, ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സണും എഴുത്തുകാരിയുമായ വ്യക്തി- സുധാമൂർത്തി


25. യു.എസിന്റെ നേതൃത്വത്തിലുള്ള സൈനിക നാറ്റോയിൽ ചേരുന്ന 32-ാമത്തെ രാജ്യം- സ്വീഡൻ


26. 2024 മാർച്ചിൽ മനുഷ്യ-വന്യജീവി സംഘർഷം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച സംസ്ഥാനം- കേരളം

  • സംസ്ഥാനതല സമിതിയിൽ മുഖ്യമന്ത്രി അദ്ധ്യക്ഷനും ചീഫ് സെക്രട്ടറി കൺവീനറുമായിരിക്കും. വനം വകുപ്പ് മന്ത്രി, റവന്യൂ വകുപ്പ് മന്ത്രി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പ് മന്ത്രി എന്നിവരാ ണ് മറ്റു അംഗങ്ങൾ


27. നീതി ആയോഗിന്റെ അടൽ ഇന്നവേഷൻ മിഷൻ, മെറ്റ എന്നിവ ചേർന്ന് സ്കൂളുകളിൽ സ്ഥാപിക്കാൻ ഒരുങ്ങുന്ന ലാബുകൾ- ഫ്രോണ്ടിയർ ടെക്നോളജി ലാബുകൾ

സംസ്ഥാനത്തെ ആദ്യ മാരിടൈം ക്ലസ്റ്റർ ആരംഭിക്കുന്നത്- ചേർത്തല (ആലപ്പുഴ)


28. POD TAXI ആരംഭിക്കുമെന്ന് 2024 മാർച്ചിൽ പ്രക്യപിച്ച ഇന്ത്യൻ നഗരം- മുംബൈ

  • ബാന്ദ്രയ്ക്കും കുർളയ്ക്കും ഇടയിൽ സേവനങ്ങൾ ലഭിക്കും


29. 2024 മാർച്ചിൽ പ്രസാർ ഭാരതി ചെയർമാനായി നിയമിതനായത്- നവനീത് കുമാർ സെഹ്ഗാൽ 


30. 2024 മാർച്ചിൽ നിലവിൽ വന്ന സംസ്ഥാന കള്ളുവ്യവസായ വികസന ബോർഡിന്റെ (Toddy Industry Development Board) പ്രഥമ ചെയർമാൻ- യു.പി.ജോസഫ്

No comments:

Post a Comment