1. മൃഗങ്ങൾക്ക് മൗലിക അവകാശമില്ലെന്ന് അടുത്തിടെ വിധി പ്രസ്താവിച്ചത്- സുപ്രീം കോടതി
2. രാജ്യത്തെ പുതിയ നിയമന്ത്രിയായി നിയമിതനായത്- അർജുൻ മേഘാൾ
3. ഐ.സി.എ.ആർ വികസിപ്പിച്ചെടുത്ത പ്രതിരോധ ശേഷി കൂടിയ പുതിയയിനം ചതുരപ്പയർ- കാശി അന്നപൂർണ്ണ
4. ന്യൂയോർക്ക് പോലീസിൽ ക്യാപ്റ്റൻ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജ- പ്രതിമ ദുല്ലർ
5. 2023 മെയിൽ, ഡാവിഞ്ചി ഗ്ലോ പ്രതിഭാസം ദൃശ്യമാകുന്ന രാജ്യം- യു.എ.ഇ
6. ദക്ഷിണാഫ്രിക്കയിൽ വച്ച് നടക്കുന്ന വേൾഡ് ടേബിൾ ടെന്നീസ് ഫൈനൽസ് ടൂർണമെന്റിന്റെ ബ്ലൂ ബാഡ്ജ് അമ്പയറായി തിരഞ്ഞെടുക്കപ്പെട്ട മലയാളി- ബിന്ദു. എം.എസ്
7. കേരളത്തിലെ ആദ്യ ഇന്റർനെറ്റ് അധിഷ്ഠിത ഭരണനിർവഹണ (IOT) പഞ്ചായത്ത്- കാട്ടാക്കട
8. ജൂൺ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ക്യാമ്പയിൻ- ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം
9. 2023 മെയിൽ, സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന- ഓപ്പറേഷൻ ക്ലീൻ കോർപ്പ്
10. കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആന്റ് ആർട്സിന്റെ ഡയറക്ടറായി നിയമിതനായത്- പി.ആർ. ജിജോയ്
11. കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷൽ സയൻസ് ആന്റ് ആർട്സിന്റെ ചെയർമാൻ- സയീദ് അക്തർ മിർസ
12. 2024- ലെ ക്വാഡ് ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം- ഇന്ത്യ
13. 2023 മെയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, മഹാത്മാ ഗാന്ധിയുടെ അർദ്ധകായ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്ത നഗരം- ഹിരോഷിമ (ജപ്പാൻ)
- ശില്പി- റാം. വി. സുതർ
14. ചൈനയിൽ നടക്കുന്ന അമ്പെയ്ത്ത് ലോകകപ്പിൽ വ്യക്തിഗത കോമ്പൗണ്ട് ഇനത്തിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം- പ്രഥമേഷ് ജവ്കർ
15. 2023 മെയിൽ അന്തരിച്ച, ഹോക്കിയിലും ക്രിക്കറ്റിലും ഓസ്ട്രേലിയയെ പ്രതിനിധീകരിച്ച താരം- ബ്രയാൻ ബൂത്ത്
16. G 20 ഉച്ചകോടിയുടെ ഔദ്യോഗിക സമിതികളിലൊന്നായ സിവിൽ 20- യുടെ (C20) വിദ്യാഭ്യാസ ഉച്ചകോടിയ്ക്ക് വേദിയാകുന്നത്- തിരുവനന്തപുരം
17. ചുമട്ടുതൊഴിൽ മേഖലയിലെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ പൊതുജനങ്ങൾക്കായി ആരംഭിച്ച മൊബൈൽ ആപ്പ്- തൊഴിൽ സേവ
18. സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗം ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്ന പദ്ധതി- കെ.ഫോൺ
- KFON കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക്
- KFON പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നത്- 2023 ജൂൺ 5
19. ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാൻ യു.ജി.സി ആരംഭിക്കുന്ന പദ്ധതി- സാരഥി
20. രാജ്യത്തെ ആദ്യ രാത്രി സഫാരി പദ്ധതി ആരംഭിക്കാനൊരുങ്ങുന്ന സംസ്ഥാനം- ഉത്തർപ്രദേശ്
- ലക്നൗവിലെ കുലൈൽ സംരക്ഷിത വനമേഘലയിലെ സുവോളജിക്കൽ ഗാർഡനിലാണ് പദ്ധതി ആരംഭിക്കുന്നത്.
21. രാജ്യത്തെ ഏറ്റവും വലിയ കടൽ പാലം നിലവിൽ വരുന്നത്- മുംബൈ
22. എത്ര കോടി രൂപയ്ക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള വ്യാപാര സ്ഥാപനങ്ങളുടെ ബിസിനസ് ടു ബിസിനസ് ഇടപാടുകൾക്കാണ് 2023 ഓഗസ്റ്റ് 1 മുതൽ ഇ-ഇൻവോയിസിങ് നിർബന്ധമാക്കുന്നത്- 5 കോടി
23. 23-ാമത് ഫിഫ അണ്ടർ 20 പുരുഷ ഫുട്ബോൾ ലോകകപ്പിന് വേദിയാകുന്ന രാജ്യം- അർജന്റീന
24. അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം (മെയ് 22) 2023- ലെ പ്രമേയം- From Agreement to Action : Build Back Biodiversity
- 2022- ലെ പ്രമേയം- Building a Shared Future for All Life
25. കേരളത്തിന്റെ പുതിയ നിയമസഭാ മന്ദിരത്തിന്റെ എതാത്തെ വാർഷികമാണ് 2023- ൽ ആഘോഷിക്കുന്നത്- 25-ാം വാർഷികം
- കേരളത്തിന്റെ പുതിയ നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്യപ്പെട്ടത്- 1998 മെയ് 22
26. ആമചാടി തേവൻ (കണ്ണൻ തേവൻ) ഏത് സത്യാഗ്രഹസമരവുമായി ബന്ധപ്പെട്ടിരിക്കുന്നു- വൈക്കം സത്യാഗ്രഹം
27. അടുത്തിടെ അപൂർവ്വമായ പൊട്ടുവെള്ളംബരി ശലഭത്തെ കണ്ടെത്തിയത്- വയനാട് (ലക്കിടി)
28. പഞ്ചസാര ഉത്പാദത്തിൽ മഹാരാഷ്ട്രയെ മറികടന്ന് ഒന്നാമതെത്തിയ സംസ്ഥാനം- ഉത്തർപ്രദേശ്
29. ലോകത്ത് ആദ്യമായി മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് വൃക്ക ശസ്ത്രക്രിയ നടത്തിയ ആശുപത്രി- എയിംസ് ഡൽഹി
30. ജി 20 ഉച്ചകോടിക്ക് മുന്നോടിയായുള്ള ജി20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് സമ്മേളനത്തിന് വേദിയാകുന്നത്- ജമ്മു കാശ്മീർ
No comments:
Post a Comment