Monday, 12 June 2023

Current Affairs- 12-06-2023

1. ഇന്ത്യയിലെ ആദ്യത്തെ കേബിൾ (Cable stayed) റെയിൽപ്പാലം പ്രവർത്തനസജ്ജമായത് എവിടെയാണ്- അഞ്ചിഖണ്ഡ്  (Anji Khad)

  • ജമ്മുകശ്മീരിലെ കട്റ-റേസി എന്നീ ജില്ലകളെ ബന്ധിപ്പിക്കുന്ന പാലം 653 കിലോ മീറ്റർ നീളമുള്ള കേബിളുകൾകൊണ്ടാണ് നിർമിച്ചിട്ടുള്ളത്.
  • ഒറ്റത്തൂണിലുള്ള പാലത്തിന്റെ നീളം 7255 മീറ്ററാണ്.
  • 450 കോടി രൂപാ ചെലവിൽ 11 മാസം കൊണ്ടാണ് നിർമാണം പൂർത്തിയായത്. 
  • ഉദംപൂർ -ശ്രീനഗർ ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിയുടെ ഭാഗമായാണ് അഞ്ചിഖഢ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.

2. ഏത് ഫുട്ബോൾ താരത്തിന്റെ പേരാണ് ബ്രസീലിലെ മിക്കയേലിസ് (Michaelis) നിഘണ്ടുവിന്റെ ഓൺലൈൻ പതിപ്പിൽ ഉൾപ്പെടുത്തിയത്- പെലെ

  • സമാനതകളില്ലാത്തത്, അസാധാരണമായത്, താരതമ്യമില്ലാത്തത് എന്നിവയാണ് 'പെലെ’ക്ക് അർഥമായി നൽകിയിട്ടുള്ളത്. 
  • പോർച്ചുഗീസ് ഭാഷയിലാണ് നിഘണ്ടു. 
  • 2022 ഡിസംബർ 29- നാണ് പെലെ അന്തരിച്ചത്.

3. അടുത്തിടെ പ്രകാശനം ചെയ്യപ്പെട്ട 'ലോക് മജേ സംഗ്തി’ ഏത് രാഷ്ട്രീയനേതാവിന്റെ ആത്മകഥയാണ്- ശരത് പവാർ

  • നാലുതവണ മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിപദം വഹിച്ച ശരത്പവാർ കേന്ദ്ര പ്രതിരോധ, കൃഷി വകുപ്പുകളുടെ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
  • മറാട്ടി ഭാഷയിലുള്ള ആത്മകഥയുടെ രണ്ടാം ഭാഗമാണ് പ്രകാശനം ചെയ്യപ്പെട്ടത്. 

4. ലോക ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങിൽ ഏത് രാജ്യത്തെ മറികടന്നാണ് ഇന്ത്യ ഒന്നാമത് എത്തിയത്- ഓസ്ട്രേലിയ

  • അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പ്രസിദ്ധപ്പെടുത്തിയ വാർഷിക റാങ്കിങ്ങിലാണ് ഇന്ത്യ ഇടവേളയ്ക്കുശേഷം ഒന്നാമതെത്തി

5. കുഞ്ചൻ ദിനം എന്നാണ്- മേയ് 5


6. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൽ.ഐ.സി.) പുതിയ ചെയർമാൻ- സിദ്ധാർഥ മൊഹന്തി


7. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ സർവകലാശാല- യൂണിവേഴ്സൽ എ.ഐ. യൂണിവേഴ്സിറ്റി, കർത്ത്, മഹാരാഷ്ട്ര

  • നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള ബിരുദ ബിരുദാനന്തര കോഴ്സുകൾ 2023 ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും.

8. 2023 മേയ് 7- ന് മലപ്പുറം താനൂരിൽ തൂവൽ തീരത്ത് ബോട്ടപകടമുണ്ടായത് ഏത് പുഴയിലാണ്- പൂരപ്പുഴയിൽ

  • സ്ത്രീകളും കുട്ടികളുമുൾപ്പെടെ 22 പേർ മുങ്ങി മരിച്ചു.
  • റിട്ട. ജസ്റ്റിസ് വി.കെ. മോഹനൻ ചെയർമാനായ ജുഡീഷ്യൽ കമ്മിഷനാണ് അപകടത്തെപ്പറ്റി അന്വേഷിക്കുന്നത്. 

മറ്റ് പ്രധാന ബോട്ടുദുരന്തങ്ങളും അന്വേഷണ കമ്മിഷനുകളും:-

  • കുമരകം (2002 ജൂലായ് 27)- ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് കമ്മിഷൻ
  • തട്ടേക്കാട് (2007 ഫെബ്രുവരി 20)- ജസ്റ്റിസ് എം.എം. പരീതുപിള്ള കമ്മിഷൻ 
  • തേക്കടി (2009 സെപ്റ്റംബർ 30)- ജസ്റ്റിസ് ഇ. മൈതീൻകുഞ്ഞ് കമ്മിഷൻ

9. മികച്ച കായികതാരത്തിനുള്ള 2023- ലെ ലോറസ് അവാർഡ് നേടിയത്- ലയണൽ മെസ്സി (അർജന്റീന)

  • 2021 -ൽ ലോറസ് നേടിയ മെസ്സിക്ക് ഇത് രണ്ടാം തവണയാണ് അവാർഡ്.
  • 2022 ഫുട്ബോൾ ലോകകപ്പ് നേടിയ അർജന്റീനയാണ് മികച്ച ടീം.
  • ഇതോടെ വ്യക്തഗത വിഭാഗത്തിലും ടീം ഇനത്തിലുമായി മെസ്സിക്ക് ഇരട്ടനേട്ടമായി. 

മറ്റ് പുരസ്കാരങ്ങൾ:

  • മികച്ച വനിതാതാരം- ഷെല്ലി ആൻഫ്രേസർ പ്രൈസ് (ജമൈക്കൻ ഓട്ടക്കാരി) 
  • മികച്ച യുവതാരം (Breakthrough of the year)- കാർലോസ് അൽക്കാരസ് (സ്പാനിഷ് ടെന്നിസ് താരം)
  • തിരിച്ചുവരവ് (Comhack of the year) ക്രിസ്റ്റിയൻ എറിക്സൺ (ഡെന്മാർക്ക് ഫുട്ബോളർ)
  • ലോറസ് ഫൗണ്ടേഷനാണ് പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചത്.

10. അറബ് ലീഗിൽ വീണ്ടും അംഗത്വം ലഭിച്ച രാജ്യം- സിറിയ

  • 2011- ൽ റദ്ദാക്കിയ അംഗത്വമാണ് 12 വർഷങ്ങൾക്കുശേഷം പുനഃസ്ഥാപിച്ചത്. 
  • 1945 മാർച്ച് 22- ന് ഈജിപ്തിലെ കയ്റോയിൽ രൂപവത്കരിച്ച കൂട്ടായ്മയാണ് അറബ് ലീഗ്. നിലവിൽ 22 അംഗങ്ങളാണുള്ളത്. 

11. 2023 മേയ് 7- ന് ബൊളീവിയയിലെ ലാപാസിൽ അന്തരിച്ച ഗാരി പ്രദോ സാൽമൺ (84) എങ്ങനെയാണ് വാർത്താപ്രാധാന്യം നേടിയത്- വിപ്ലവനായകൻ ചെ ഗുവേരയെ പിടികൂടിയ ബൊളീവിയൻ ജനറൽ

  • യു.എസ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിന്തുണയോടെ ബൊളീവിയൻ റേഞ്ചേഴ്സിനെ നയിച്ച ഗാരിപ്രാദോയുടെ സംഘമാണ് വനത്തിനുള്ളിൽ വച്ച് ചെയെ പിടികൂടിയത്.
  • അടുത്ത ദിവസം 1967 ഒക്ടോബർ 9- ന് ചെയെ വധിച്ചു. ചെയെ വെടിവെച്ചുകൊന്ന സർജന്റ് മാരിയോടൊൻ 2022- ൽ മരണപ്പെട്ടു.
  • 1967- ലെ വിജയത്തെപ്പറ്റി 'ഞാൻ എങ്ങനെ ചെയെ പിടികൂടി' (How I  captured Che) എന്നൊരു കൃതിയും ഗാരി പ്രാദോ രചിച്ചിരുന്നു.
  • 1928 ജൂൺ 14- ന് അർജന്റീനയിൽ ജനിച്ച ചെ ഗുവേര ഫിദൽ കാസ്ട്രോക്കൊപ്പം 1959- ലെ ക്യൂബൻ വിപ്ലവം വിജയിപ്പിച്ച ശേഷം അയൽരാജ്യങ്ങളിൽ ഒളിപ്പോരിന് നേതൃത്വം നൽകി വരികയായിരുന്നു.
  • ചെയുടെ ഗറില്ലാ സംഘത്തെ ഇല്ലാതാക്കിയ ജനറൽ പ്രാദോ ബൊളീവിയയുടെ ദേശീയ നായകനായി പ്രഖ്യാപിക്കപ്പെട്ടു.
  • രഹസ്യകേന്ദ്രത്തിൽ സംസ്കരിച്ച ചെയുടെ മൃതദേഹാവശിഷ്ടങ്ങൾ 1997- ൽ ക്യൂബയി ലെത്തിച്ച് വീണ്ടും സംസ്കരിച്ചു.

12. ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെയും കാമില രാജ്ഞിയുടെയും ഔദ്യോഗിക കിരീടധാരണ ചടങ്ങുകൾ നടന്നത് എവിടെവെച്ചാണ്- ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ ആബെയിൽ

  • 2023 മേയ് ആറിന് കിരീടവും ചെങ്കോലും കൈയിലേന്തി സെയിന്റ് എഡ്വേഡ് ക്രൗൺ' എന്ന രാജകിരീടം ശിരസ്സിലണിഞ്ഞ് ബ്രിട്ടന്റെ പരമാധികാരിയായി ചാൾസ് മൂന്നാമൻ അധികാരമേറ്റു. 
  • ചാരനിറത്തിലുള്ള ആറ് മിൻഡ്സർ കുതിരകൾ വലിച്ച 'ഡയമണ്ട് ജൂബിലി സ്റ്റേറ്റ് കോച്ച്’ എന്ന സ്വർണത്തേരിലാണ് ചാൾസും കാമിലയും എത്തിയത്. 1762- ലാണ് സ്വർണത്തേര് ചടങ്ങിന് ഉപയോഗിച്ചുതുടങ്ങിയത്.
  • 1300- ൽ എഡ്വേഡ് രാജാവിന്റെ കിരിടധാരണത്തിനായി ഓക്കുതടിയിൽ നിർമിച്ച 'വിധിയുടെ കല്ല്’ (Stone of Destiny) പതിപ്പിച്ച സിംഹാസനമാണ് ഉപയോഗിച്ചത്.
  • ഏറ്റവും കൂടിയ പ്രായത്തിൽ (74) രാജാവായ വ്യക്തികൂടിയാണ് ചാൾസ് മൂന്നാമൻ.
  • യു.കെ.യുടെയും 14 കോമൺവെൽത്ത് മേഖലകളുടെയും അധിപനായാണ് ചാൾസ് അധികാരമേറ്റത്.
  • മൂത്തമകൻ വില്യം രാജകുമാരനാണ് കിരീടാവകാശി.
  • 1952 ഫെബ്രുവരി 6 മുതൽ രാജ്ഞി പദം വഹിച്ച മാതാവ് എലിസബത്ത് II 2022 സെപ്റ്റംബർ 8- ന് 96-ാം വയസ്സിൽ അന്തരിച്ചതിനെ തുടർന്നാണ് ചാൾസ് മൂന്നാമന്റെ കിരീടധാരണം നടന്നത്.

13. ബി.ബി.സി. അടുത്തിടെ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങളുടെ ത്രിമാനചിത്രം പുറത്തുവിട്ടു. ഈ ചിത്രം തയ്യാറാക്കിയ കമ്പനികൾ- മെഗല്ലൻ ലിമിറ്റഡ്, അറ്റ്ലാന്റിക് പ്രൊഡ ക്ഷൻസ്


14. ആയിരം വർഷം പഴക്കമുള്ള ഹീബ്രു ബൈബിളിന്റെ കൈയെഴുത്തുരേഖ അടുത്തിടെ യു.എസിൽ ലേലത്തിൽ വിറ്റു. ഈ പുസ്തകത്തിന് നൽകിയ പേര്- ദി കോഡക്‌സ് സസൂൺ


15. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്താൻ നൽകിയ സംഭാവനകൾ പരിഗണിച്ച് ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയർ ഡി ലാ ലെജിയൻ പുരസ്ക്കാരം അടുത്തിടെ നേടിയ ഇന്ത്യക്കാരൻ- എൻ. ചന്ദ്രശേഖരൻ (ടാറ്റാ ഗ്രൂപ്പ് ചെയർമാൻ) 


16. കേന്ദ്ര മൃഗശാലാ അതോറിറ്റി അനുമതി നൽകിയതോടെയാണ് രാജ്യത്തെ ആദ്യ രാത്രി സഫാരി പാർക്ക് യു.പി. സർക്കാർ ആരംഭിക്കുന്നത്- കുക്രൈൽ സുവോളജിക്കൽ ഗാർഡൻ 


17. 2023 ജി- 7 ഉച്ചകോടിക്ക് വേദിയായ നഗരം- ഹിരോഷിമ, ജപ്പാൻ


18. മേയ് 22- ന് പാപ്പുവ ന്യൂഗിനിയയിലെ പോർട്ട് മോർസ്ബിയിൽ പാപ്പുവ ന്യൂഗിനിയ പ്രധാന മന്ത്രി ജെയിംസ് മറാപ്പെയൊപ്പം നരേന്ദ്രമോദി ആതിഥ്യം വഹിച്ചത് ഏത് അന്താരാഷ്ട്ര സഹകരണസംഘത്തിന്റെ മൂന്നാം ഉച്ചകോടിക്കാണ്- ഫോറം ഫോർ ഇന്ത്യ- പസിഫിക് ഐലൻഡ്സ് കോ-ഓപ്പറേഷൻ (എഫ്.ഐ.പി.ഐ.സി) 


19. ഇന്ത്യൻ കരസേനയുടെ വജ്ര കോർ കമാൻഡറായി നിയമിതനായ മലയാളി- ലഫ്. ജനറൽ വിജയ് ബി. നായർ


20. ജപ്പാനിലെ ഹിരോഷിമയിൽ രണ്ടാം ലോക മഹായുദ്ധത്തിന്റെ ചരിത്രസ്മാരകമായ ‘എ ബോംബ് ഡോമി’ന് സമീപം മൊട്ടൊയാസു നദിക്കരയിൽ ആരുടെ വെങ്കലപ്രതിമയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്- മഹാത്മാഗാന്ധി


21. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള ബഹിരാകാശ വാഹനത്തിന്റെ നിർമാണ കരാർ നാസയിൽ നിന്ന് ലഭിച്ച കമ്പനി- ബ്ലൂ ഒറിജിൻ


22. സ്വകാര്യതാനയം ലംഘിച്ച് യൂറോപ്യൻ ഉപഭോക്താക്കളുടെ വിവരം യു.എസിന് കൈമാറിയതിന് ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് 130 കോടി ഡോളർ പിഴ ചുമത്തിയത്- യൂറോപ്യൻ യൂണിയൻ


23. പാപ്പുവ ന്യൂഗിനിയുടെ പരമോന്നത ബഹുമതിയായ ‘ഗ്രാൻഡ് കമ്പാനിയൻ ഓഫ് ദ ഓർഡർ ഓഫ് ലൊഗോഹു’ ഫിജിയുടെ പരമോന്നത ബഹുമതിയായ ‘കമ്പാനിയൻ ഓഫ് ദ ഓർഡർ ഓഫ് ഫിജി’ എന്നിവ അടുത്തിടെ നേടിയ ഇന്ത്യക്കാരൻ- പ്രധാനമന്ത്രി നരേന്ദ്രമോദി


24. വിംബിൾഡണിൽ സ്വാമി വിവേകാനന്ദന്റെ ശിഷ്യയായിരുന്ന ഏത് വ്യക്തിയുടെ വെങ്കല പ്രതിമയാണ് അനാവരണം ചെയ്യുന്നത്- സിസ്റ്റർ നിവേദിത


25. ഭരണനിർവഹണത്തിന് ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐ.ഒ.ടി.) അധിഷ്ഠിതമാക്കുന്ന സംസ്ഥാനത്തെ ആദ്യ ഗ്രാമപഞ്ചായത്ത്- കാട്ടാക്കട


26. കേരളത്തിൽ ഒരു രാഷ്ട്രീയപാർട്ടിയുടെ മുഖ പത്രം ഈ വർഷം നവതി ആഘോഷിക്കുകയാണ്. ഏതൊക്കെയാണ് ആ പാർട്ടിയും പത്രവും- മുസ്ലിം ലീഗ്, ചന്ദ്രിക


27. ഇന്ത്യ ഓസ്ട്രേലിയ രാജ്യങ്ങളുടെ സൗഹൃദത്തിന്റെ പ്രതീകമായി ഓസ്ട്രേലിയയിലെ ഹാരിസ് പാർക്കിന് നൽകിയ പുതിയ പേര്- ലിറ്റിൽ ഇന്ത്യ


28. 27-ാം തവണയും എവറസ്റ്റ് കൊടുമുടിയിലെത്തി ഏറ്റവുമധികം തവണ എവറസ്റ്റ് കീഴടക്കിയ പർവതാരോഹകൻ എന്ന സ്വന്തം റെക്കോഡ് തിരുത്തിയതാര്- കാമി റിത ഷർ


29. ആദ്യമായി ബഹിരാകാശത്തെത്തിയ അറബ് വനിത- യാന അൽ ബർനാവി


30. അർജന്റീനിയൻ ഫുട്ബോൾ താരം ലയണൽ മെസ്സി കരാരിൽ ഏർപ്പെട്ട ക്ലബ്ബ്- ഇൻറ്റർ മിയാമി

No comments:

Post a Comment