Friday, 16 June 2023

Current Affairs- 16-06-2023

1. ഗവർണർ ഓഫ് ദി ഇയർ 2023 പുരസ്കാരം നേടിയത്- ശക്തികാന്ത ദാസ്


2. വയോജനങ്ങളോടുളള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ദിനം- 2023 ജൂൺ 15


3. സംസ്ഥാന 14th പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം- ജീവിത നിലവാരം വികസിത രാജ്യങ്ങൾക്ക് തുല്യമാകണം 


4. അടുത്തിടെ അന്തരിച്ച പുലിസ്റ്റർ പുരസ്കാര ജേതാവും അമേരിക്കൻ എഴുത്തുകാരനായ വ്യക്തി- കോർമാക് മക്കാർത്തി


5. കേരളം പുറത്തിറക്കുന്ന രാജ്യത്തെ ആദ്യ സ്ത്രീ സൗഹൃദ ടൂറിസം ആപ്- ഷീ-ടൂറിസം 


6. 2023- ലെ ഏഷ്യൻ ഗെയിംസ് വേദി- ഹാങ്ഷു (ചൈന)

  • ഭാഗ്യചിഹ്നം- Smart Triplets


7. സംസ്ഥാനത്ത് വാഹനങ്ങളുടെ പുതിയ വേഗപരിധി (ജൂലൈ 1 മുതൽ പ്രാബല്യത്തിൽ) ഇരുചക്രവാഹനം- 60 km/hr

കാർ

  • ആറുവരി ദേശീയപാതയിൽ- 110 km/hr 
  • നാലുവരി ദേശീയപാതയിൽ- 100 km/hr 
  • മറ്റു ദേശീയപാത/ MC റോഡ്- 90 km/hr
  • മുച്ചക്ര വാഹനം സ്കൂൾ ബസ്- 50 km/hr spr


8. 2023- ൽ ആത്മഹത്യ നിരോധിച്ച രാജ്യം- ഉത്തരകൊറിയ

  • ഉത്തരകൊറിയൻ ഭരണാധികാരി- കിം ജോങ് ഉൻ


9. ഇന്ത്യയിലെ ആദ്യ ഇൻഡോർ അത്ലറ്റിക് സ്റ്റേഡിയം നിലവിൽ വരുന്ന സംസ്ഥാനം- ഒഡീഷ


10. 2023- ലെ കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ 4-മത് ജലശക്തി പുരസ്കാരം ലഭിച്ച കേരളത്തിലെ പഞ്ചായത്ത്- മാണിക്കൽ പഞ്ചായത്ത്

  • മികച്ച വില്ലേജ് വിഭാഗത്തിലാണ് മാണിക്കലിന് രണ്ടാം സ്ഥാനം
  • പുരസ്കാരത്തിനർഹമാക്കിയ പദ്ധതി- പുഴയൊഴുകും മാണിക്കൽ


11. 2023 ജൂണിൽ വിരമിച്ച മലയാളിയായ സുപ്രീംകോടതി ജഡ്ജി- ജസ്റ്റിസ് കെ.എം ജോസഫ്


12. 2023 ജൂണിൽ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ CEO ആയി നിയമിതനാകുന്നത്- അമിത് അഗർവാൾ


13. പരാതികൾ നൽകാനും, സംശയങ്ങൾ ചോദിക്കാനുമായി സംസ്ഥാന റവന്യു വകുപ്പ് ആരംഭിച്ച ടോൾഫ്രീ നമ്പർ- 1800 4255255


14. ഏതു രാജ്യത്തു നിന്നുമാണ് ഇന്ത്യ പിറ്റർ ഡ്രോണുകളായ എം. 9 റീപ്പർ ഡ്രോണുകൾ വാങ്ങുന്നത്- അമേരിക്ക


15. 2023- ൽ പാട്ടുഗ്രാമമായി പ്രഖ്യാപിക്കപ്പെട്ട പാലക്കാടൻ ഗ്രാമം- വാൽമുട്ടി


16. 2023- ൽ BSF- ന്റെ ഡയറക്ടർ ജനറലായി നിയമിതനായത്- നിതിൻ അഗർവാൾ


17. 2023 -ൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡയറക്ടർ ജനറലായി നിയമിതനായത്- സുബോധ് കുമാർ സിങ്


18. സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്ര അനുവദിച്ച് കൊണ്ടുള്ള ശക്തി പദ്ധതിക്ക് തുടക്കം കുറിച്ച സംസ്ഥാനം- കർണാടക


19. 2023- ജൂണിൽ ഉക്രെയ്ൻ അടച്ചുപൂട്ടിയ ആണവനിലയം- Zaporizhzhia


20. ICC Player of the Month പുരസ്കാരം നേടുന്ന ആദ്യ അയർലന്റ് പുരുഷ താരം- Harry Tector


21. ലോക രക്തദാന ദിനം (ജൂൺ 14) പ്രമേയം- Give Blood, Give Plasma, Share Life, Share Often


22. രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേരള പോലീസിന്റെ പദ്ധതി- പോൾ ബ്ലഡ്

  • കേരള പോലീസിന്റെ ഔദ്യോഗിക ആപ്ലിക്കേഷനായ പോൾ ആപ്പിലൂടെയാണ് സേവനം ലഭ്യമാകുന്നത്.

23. ശ്വേതരക്താണു ഇനമായ മാക്രോഫേജിൽ മാറ്റം വരുത്തി അർബുദ ചികിത്സയ്ക്ക് പ്രയോജനപ്പെടുത്താമെന്ന് കണ്ടെത്തിയ രാജ്യം- അമേരിക്ക


24. ലോക കേരളസഭ 2023- ന്റെ വേദി- USA


25. ട്രാൻസ്ജെൻഡർ വിഭാഗത്തിന് തൊഴിൽ ഉറപ്പാക്കാൻ കേരള സർക്കാർ കേരള നോളജ് ഇക്കണോമി മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി- പ്രൈഡ് 


26. 2023- ലെ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്ന കേരളത്തിലെ സ്റ്റേഡിയം- ഗ്രീൻഫീൽഡ് സ്റ്റേഡിയം (കാര്യവട്ടം)


27. ചിക്കുൻഗുനിയക്കെതിരെ വാക്സിൻ വികസിപ്പിച്ച ഫ്രഞ്ച് കമ്പനി- വാൽനേവ 


28. 2023 ഏഷ്യൻ ഗെയിംസ് വേദി- ചൈന

  • ഹാങ് ചൗ 2022 എന്ന പേരിലാണ് ഇത്തവണ ഏഷ്യൻ ഗെയിംസ് അറിയപ്പെടുക.
  • സ്മാർട്ട് ട്രിപ്പിൾസ് എന്നറിയപ്പെടുന്ന 3 റോബോട്ടുകളാണ് ഹാങ് ചൗ ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യ ചിഹ്നം. (സൊങ് സൊങ്, ലിയാൻ ലിയൻ, ചെൻ ചെൻ എന്നിങ്ങനെയാണ് റോബോട്ടുകളുടെ പേര്)

29. ചിക്കുൻ ഗുനിയ പ്രതിരോധിക്കൻ ഫ്രഞ്ച്-ഓസ്‌ട്രേലിയൻ ബയോടെക് കമ്പനിയായ വാൽവനോവ വികസിപ്പിച്ച വാക്സിൻ- വി.എൽ.എ.1553 (ഒറ്റ ഡോസ് വാക്സിൻ)


30. 2023 ജൂണിൽ, റവന്യൂ വകുപ്പിലെ അഴിമതി കൈക്കൂലി സംബന്ധിച്ച വിവരങ്ങൾ അറിയിക്കാൻ ടോൾഫ്രീ നമ്പർ ഏർപ്പെടുത്തിയ സംസ്ഥാനം- കേരളം

  • ടോൾഫ്രീ നമ്പർ- 18004255255

No comments:

Post a Comment