Thursday 1 June 2023

Current Affairs- 01-06-2023

1. ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരം രൂപ കല്പന ചെയ്തത്- ബിമൽ ഹസ്മുഖ് പട്ടേൽ 

  • പുതിയ പാർലമെന്റിന്റെ ലോകസഭ ഹാളിന്റെ മാതൃക- മയിൽ

2. 2023- ൽ സാമ്പത്തിക ശാസ്ത്രജ്ഞൻ സ്റ്റീവ് ഹാങ്കെ തയ്യാറാക്കിയ ദുരിത സൂചിക റിപ്പോർട്ടിൽ ലോകത്തിലെ ഏറ്റവും ദുരിതമേറിയ രാജ്യമേത്- സിംബാബേ 


3. 2023- ൽ ലണ്ടനിൽ നടന്ന ലേലത്തിൽ 140 കോടി രൂപയ്ക്ക് വിറ്റുപോയ വാൾ ഏത് ഇന്ത്യൻ ഭരണാധികാരിയുടേതാണ്- ടിപ്പു സുൽത്താൻ


4. IPL 2023 ഫൈനലിൽ ഏറ്റുമുട്ടിയ ടീമുകൾ- ചെന്നൈ സൂപ്പർ കിംഗ്സ് VS ഗുജറാത്ത് ടൈറ്റൻസ് 


5. സംസ്ഥാനത്ത് ചുമട്ടുതൊഴിലാളികളുടെ നൈപുണ്യവും പ്രൊഫഷണലിസവും പരിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി- നവശക്തി


6. സംസ്ഥാനത്ത് ആദ്യമായി നവശക്തി പദ്ധതി നടപ്പിലാക്കുന്ന ജില്ല- എറണാകുളം 


7. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്കുള്ള സമഗ്ര ആരോഗ്യ പരിശോധന പദ്ധതി- ശലഭം


8. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സാമ്പത്തിക പിന്നോക്കാവസ്ഥയും, ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച കമ്മീഷൻ- ജസ്റ്റിസ് ജെ.ബി. കോശി


9. കരസേനയുടെ പടിഞ്ഞാറൻ കമാൻഡിന് കീഴിലുള്ള വ കോറിന്റെ മേധാവിയായി നിയമിതനായ മലയാളി- ലഫ്. ജനറൽ വിജയ് ബി. നായർ


10. 2023 മെയിൽ, വ്യോമസേന ഉപമേധാവിയായി ചുമതലയേറ്റത്- എയർ മാർഷൽ അശുതോഷ് ദീക്ഷിത്


11. അറബ് ലോകത്ത് നിന്നുള്ള ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി ആകുന്നത്- റയ്യാനത്ത് ബർണവി


12. സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം- ശനി (145 ഉപഗ്രഹങ്ങൾ)

  • ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ രണ്ടാമതുള്ള ഗ്രഹം- വ്യാഴം (95 ഉപഗ്രഹങ്ങൾ) 

13. മഹാകവി പി. കുഞ്ഞിരാമൻ നായർ സ്മാരക ട്രസ്റ്റിന്റെ പി. സ്മാരക കവിത പുരസ്കാര ത്തിന് അർഹയായത്- ഷീജ വക്കം


14. അടുത്തിടെ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമുള്ള വിവാഹങ്ങൾ ഓൺലൈനായി നടത്താമെന്ന് വിധി പ്രഖ്യാപിച്ച ഹൈക്കോടതി- കേരള ഹൈക്കോടതി


15. 40 വയസ്സിൽ താഴെയുള്ള യുവ എഴുത്തുകാരുടെ ആദ്യ പുസ്തക പ്രസിദ്ധീകരിക്കുന്നതിനായി സാഹിത്യ അക്കാഡമി ആരംഭിക്കുന്ന പദ്ധതി- നവോദയ സ്കീം


16. ഗ്രാമീണ മേഖലയിലെ സാഹിത്യ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനായി കേന്ദ്ര സാഹിത്യ അക്കാഡമി ആരംഭിക്കുന്ന പദ്ധതി- ഗ്രാമലോക്


17. ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട് പ്രകാരം 2024 ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ പ്രതീക്ഷിത വളർച്ച- 6.7%


18. 2023- ൽ യു.എൻ റിപ്പോർട്ട് പ്രകാരം ഇന്ത്യ 5.8% വളർച്ച കൈവരിക്കാം ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ വ്യക്തി- കാമി റിത ഷെർപ്പ (27 തവണ)


19. ഗോവയിൽ വച്ച് നടക്കുന്ന 37-ാമത് ദേശീയ ഗെയിംസിൽ ഉൾപ്പെടുത്തിയ കേരളത്തിന്റെ തനത് ആയോധന കല- കളരിപ്പയറ്റ്


20. കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള ഏർപ്പെടുത്തിയ കർമ്മരത്ന പുരസ്കാരത്തിന് അർഹനായത്- ജി. സുധാകരൻ


21. എം.പി. വീരേന്ദ്രകുമാർ സാഹിത്യ പുരസ്കാരത്തിന് അർഹനായത്- ജോർജ് ഓണക്കൂർ

  • മികച്ച കൃതിക്കുള്ള എം.പി. വീരേന്ദ്രകുമാർ സാഹിത്യ പുരസ്കാരത്തിന് അർഹനായത്- എം.ആർ തമ്പാൻ (കൃതി- ഓർമ്മകളുടെ ഓളങ്ങൾ)

22. ഭിന്നശേഷി കുട്ടികൾക്ക് ഡിജിറ്റൽ സാക്ഷരത ലഭ്യമാക്കാൻ ഡിഫറന്റ് ആർട് സെന്ററിൽ ആരംഭിച്ച പദ്ധതി- ടെക്സ


23. വാണിജ്യ ബാങ്കുകൾ നൽകുന്ന എല്ലാ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളും വ്യക്തിഗത ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനായി കേരള ബാങ്ക് ആരംഭിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ- കെ.ബി. പ്രൈം 


24. ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ, സ്ഥാപനങ്ങൾക്ക് ലഭ്യമാക്കാനായി കേരള ബാങ്ക് ആരംഭിക്കുന്ന ആപ്ലിക്കേഷൻ- കെ.ബി. പ്രൈം പ്ലസ്


25. കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ചെയർപേഴ്സണായി നിയമിതയായത്- രവീത് കൗർ


26. നഷ്ടമായ മൊബൈൽ ഫോൺ കണ്ടെത്താനും നിയമാനുസൃതമല്ലാത്ത കണക്ഷനുകൾ വി ച്ഛേദിക്കാനുമായി കേന്ദ്ര ടെലികോം മന്ത്രാലയം പുറത്തിറക്കിയ പോർട്ടൽ- സഞ്ചാർ സാഥി


27. മലയാറ്റൂർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രണ്ടാമത് മലയാറ്റൂർ പുരസ്കാര ജേതാവ്- വി.ജെ. ജെയിംസ്

  • ആന്റിക്ലോക്ക് എന്ന നോവനിലാണ് പുരസ്കാരം

28. 2023 മെയിൽ, ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് 6 മാസം മുതൽ 7 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും വ്യവസ്ഥ ചെയ്ത് ഓർഡിനൻസ് പുറത്തിറക്കിയ സംസ്ഥാനം- കേരളം


29. യു.എസിലെ യേൽ യൂണിവേഴ്സിറ്റി തയ്യാറാക്കിയ 2022 ലെ കുടിവെള്ള ഗുണ നിലവാര സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 139


30. ലോക ഗോൾഫ് റാങ്കിങ്ങിൽ, 50- നുള്ളിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരം- അതിഥി അശോക്

No comments:

Post a Comment