Sunday 4 June 2023

Current Affairs- 04-06-2023

1. 2025- ലെ കാലാവസ്ഥ ഉച്ചകോടിക്ക് വേദിയാകുന്നത്- ബ്രസീൽ


2. 2022-23 സീസണിലെ സൗദി പാ ലീഗ് ഫുട്ബോളിൽ കിരീടം നേടിയത്- അൽ ഇത്തിഹാദ്


3. അടുത്തിടെ ഐ.എസ്.ആർ.ഒ ഭ്രമണപഥത്തിലെത്തിച്ച ഗതി നിർണയ ഉപഗ്രഹം-  എൻ.വി.എസ് 01

  • ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച റുബീഡിയം ആറ്റമിക ക്ലോക്ക് ആദ്യമായി ഉപയോഗപ്പെടുത്തിയ ഗതിനിർണയ ഉപഗ്രഹം
  • ഉപഗ്രഹത്തിന്റെ ഭാരം 2, 232 കിലോഗ്രാം.
  • ദൗത്യത്തിന് ഉപയോഗിച്ച റോക്കറ്റ്- ജി.എസ്.എൽ.വി.റോക്കറ്റ് 

4. കേന്ദ്ര വിജിലൻസ് കമ്മീഷണറായി ചുമതലയേറ്റത്- പ്രവീൺ കുമാർ ശ്രീവാസ്തവ


5. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമങ്ങൾ രജിസ്റ്റർ ചെയ്യുന്ന ഇന്റേണൽ കംപ്ലൈൻസ് കമ്മിറ്റി/ലോക്കൽ കമ്മിറ്റി എന്നിവയുടെ വിശദാംശങ്ങളും റിപ്പോർട്ടുകളും രേഖപ്പെടുത്തുന്നതിനുളള വെബ് പോർട്ടൽ- പോഷ് കംപ്ലൈൻസ് പോർട്ടൽ


6. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുവാനും ലിംഗപദവി സമത്വം ഉറപ്പാക്കുവാനും സംസ്ഥാനത്തിലെ വിദ്യാർത്ഥികൾക്കായുള്ള ലിംഗ അവബോധ ക്യാമ്പയിൻ- കനൽ കർമ പദ്ധതി


7. യു.എ.ഇ യുടെ ഛിന്നഗ്രഹപര്യവേഷണ ദൗത്യം- എം.ബി.ആർ. എക്സ്പ്ലോറർ


8. മനുഷ്യൻ ആദ്യമായി എവറസ്റ്റ് കീഴടക്കിയതിന്റെ 70-ാം വാർഷികം ആചരിച്ചത്- 2023 മെയ് 29


9. 2023 ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് വേദി- ഉത്തർപ്രദേശ് 


10. 2023- ലെ നീതി ആയോഗിന്റെ വാർഷിക ആരോഗ്യ സൂചികയിൽ ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനം- കേരളം 


11. 2023 ൽ രചിക്കപ്പെട്ട ഉപ്പുപാടത്തെ ചന്ദ്രോദയം എന്ന കൃതി ആരുടേതാണ്- കെ ടി ജലീൽ


12. മഹാരാഷ്ട്രയിലെ ബാന്ദ്ര-വെർസോവ കടൽപ്പാതയുടെ പുതിയ പേര്- വീർ സവർക്കർ സമുദ്രതു  


13. 2023- ലെ ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോൾ കിരീടം നേടിയത്- ഗോകുലം കേരള എഫ്.സി


14. 2023 മെയിൽ, പാപ്പുവ ന്യൂഗിനിയുടെ പരമോന്നത ബഹുമതിയായ ഗ്രാൻഡ് കമ്പാനിയൻ ഓഫ് ദ ഓർഡർ ഓഫ് ലോഗോഹു (ജി.സി.എൽ) നൽകി ആദരിക്കപ്പെട്ട വ്യക്തി- നരേന്ദ്രമോദി


15. 2023 മെയിൽ, ഫിജിയുടെ പരമോന്നത ബഹുമതിയായ കമ്പാനിയൻ ഓഫ് ദ ഓർഡർ ഓഫ് ഫിജി നൽകി ആദരിക്കപ്പെട്ടത്- നരേന്ദ്രമോദി


16. സ്വകാര്യതാനയം ലംഘിച്ച് വ്യക്തിഗത വിവര കൈമാറ്റം നടത്തിയതിന് യൂറോപ്യൻ യൂണിയൻ 130 കോടി ഡോളർ പിഴ വിധിച്ച സ്ഥാപനം- മെറ്റ


17. ലിംഗ വ്യത്യാസമില്ലാതെ പൊതു വിഭാഗത്തിൽ സംഘടിപ്പിക്കുന്ന ആദ്യ സ്ക്വാഷ് ലോകകപ്പിന് വേദിയാകുന്നത്- ചെന്നൈ


18. 2023 ലെ ഇറ്റാലിയൻ ഓപ്പൺ ടെന്നീസ് കിരീടം നേടിയത്- ഡാനിയൽ മെദ്വദേവ്


19. ചരിത്രത്തിലാദ്യമായി ജാവലിൻ ത്രോ ലോക റാങ്കിങ്ങിൽ ഒന്നാമതെത്തിയ ഇന്ത്യൻ താരം- നീരജ് ചോപ്ര (1455 പോയിന്റ്സ്)

  • ലോക അത്ലറ്റിക്സ് റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യൻ താരം- നീരജ് ചോപ്ര 

20. യൂറോപ്പിലെ ടോപ്പ് ഡിവിഷൻ ഫുട്ബോളിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യാക്കാരി- ജ്യോതി ചൗഹാൻ


21. 2023 മെയിൽ അന്തരിച്ച, എസ്.എസ് രാജമൗലിയുടെ RRR സിനിമയിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച പ്രശസ്ത ഐറിഷ് നടൻ- റേ സ്റ്റീവൻസൺ


22. SCERT- യുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വച്ച് നടന്ന 5-ാമത് യോഗ ഒളിമ്പ്യാഡിൽ ജേതാക്കളായത്- തൃശ്ശൂർ


23. കേരളത്തെ സമ്പൂർണ്ണ ഇ-ഗവേണൻസ് സംസ്ഥാനമായി പ്രഖ്യാപിച്ചത്- 2023 മെയ് 25 (പിണറായി വിജയൻ)

  • സംസ്ഥാന സർക്കാരിന്റെ വിവിധ ഓൺലൈൻ സേവനങ്ങൾ ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നതിനുള്ള പോർട്ടൽ- ഇ-സേവനം

24. കേരളത്തിൽ നിന്ന് ആദ്യമായി ഫോർബ്സ് ഏഷ്യ 30 അണ്ടർ 30 പട്ടികയിൽ ഇടം പിടിച്ചത്- കേരള സ്റ്റാർട്ടപ്പ് ജെൻ റോബോട്ടിക്സിന്റെ സ്ഥാപകർ

  • എം.കെ വിമൽ ഗോവിന്ദ്, അരുൺ ജോർജ്, റാഷിദ്.കെ, നിഖിൽ എൻ.പി എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ചത്

25. മാൻഹോളുകൾ വൃത്തിയാക്കുന്നതിനായി, ജെൻ റോബോട്ടിക്സ് വികസിപ്പിച്ച ലോകത്തിലെ ആദ്യത്തെ റോബോട്ടിക് സ്കാൻജർ- ബാൻഡികൂട്ട്


26. ഓസ്ട്രേലിയയിലെ ഹാരിസ് പാർക്കിനെ ഏത് പേരിലാണ് പുനർനാമകരണം ചെയ്തത്- ലിറ്റിൽ ഇന്ത്യ


27. സ്വാമി വിവേകാനന്ദന്റെ ശിഷ്യയായിരുന്ന സിസ്റ്റർ നിവേദിതയുടെ വെങ്കല പ്രതിമ നിലവിൽ വരുന്ന നഗരം- വിംബിൾഡൺ (ബ്രിട്ടൺ)

  • 6.2 അടിയാണ് പ്രതിമയുടെ ഉയരം

28. അടുത്തിടെ പൊട്ടിത്തെറിച്ച് മൗണ്ട് മെറാപി അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം- ഇന്തോനേഷ്യ


29. മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക സാഹിത്യ പുരസ്കാരത്തിന് അർഹയായത്- സാറാ ജോസഫ്


30. രാജ്യത്തിന്റെ അഭിമാനമായ വീരജവാന്മാരുടെ സ്മരണയ്ക്കായി സംസ്ഥാനത്ത് യുദ്ധസ്മാരകം നിലവിൽ വരുന്നത്- ആക്കുളം (ചെറുവയ്ക്കൽ വില്ലേജ്)


76th Cannes Film Festival

  • Palme d'or (മികച്ച ചിത്രം)- Anatomy of a Fall 
  • Grand Prix പുരസ്കാരം - The zone of Interest 
  • സംവിധായകൻ- Tron Anh Hung
  • നടൻ- Koji Yakusho
  • നടി- Merve Dizdar
  • ജൂറി പുരസ്‌കാരം- Fallen Leaves

No comments:

Post a Comment