Friday, 30 June 2023

Current Affairs- 30-06-2023

1. ഈ വർഷം അവസാനത്തോടെ ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ യാത്ര ആരംഭിക്കുന്നത്- ഹരിയാനയിലെ ജിന്ദ് ജില്ല


2. 2023 ജൂണിൽ അന്തരിച്ച രസതന്ത്ര നോബേൽ ജേതാവും ലിഥിയം അയോൺ ബാറ്ററി വികസിപ്പിച്ചതിൽ പ്രധാന പങ്കും വഹിച്ച ശാസ്ത്രജ്ഞൻ- ജോൺ ബി ഗുഡ്ഇനഫ്


3. പതിമൂന്നാമത് ഏകദിന ക്രിക്കറ്റ് ലോകകപ്പിന് (2023) ആതിഥേയത്വം വഹിക്കുന്നത്- ഇന്ത്യ


4. എം സി സി- യുടെ ലോക ക്രിക്കറ്റ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം- ജുലൻ ഗോസ്വാമി


5. 2023- ലെ വനിതാ ആഷസ് ക്രിക്കറ്റ് വിജയികൾ- ഓസ്ട്രേലിയ


6. ഇന്ത്യയിലെ ആദ്യ ഇൻഡോർ അത് ലറ്റിക്സ് സ്റ്റേഡിയം നിലവിൽ വരുന്ന സംസ്ഥാനം- ഒഡീഷ

  • കലിംഗ മൾട്ടി പർപ്പസ് ക്യാമ്പസിനുള്ളിലാണ് സ്റ്റേഡിയം നിലവിൽ വരുന്നത്. 

7. വടക്ക്-കിഴക്കൻ മേഖലയിൽ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 2023- ൽ റിസർവ് ബാങ്ക് സബ് ഓഫീസ് തുറന്ന സംസ്ഥാനം- നാഗാലാൻഡ്


8. കലാമണ്ഡലത്തിൽ കഥകളി പഠിക്കാൻ എത്തുന്ന ആദ്യ മുസ്ലിം പെൺകുട്ടി- സാബ്രി 


9. സംസ്കാര സാഹിതി ഏർപ്പെടുത്തിയ പ്രഥമ ടാഗോർ പുരസ്കാരത്തിന് അർഹനായത്- ടി. പത്മനാഭൻ


10. മൂലകോശങ്ങളുപയോഗിച്ച് ലോകത്തെ ആദ്യ കൃത്രിമ മനുഷ്യഭ്രൂണം വികസിപ്പിച്ചത് ഏത് രാജ്യത്തെ ശാസ്ത്രജ്ഞരാണ്- അമേരിക്ക, ബ്രിട്ടൺ


11. ലോകത്തിലെ ആദ്യ കൃത്രിമ ഭ്രൂണം (എലിയുടെ) നിർമ്മിച്ച രാജ്യം- ഇസ്രായേൽ 


12. ബിരുദധാരികൾക്ക് സ്റ്റൈപെനഡോടെ ഐ.ടി പാർക്കുകളിൽ ഇന്റേൺഷിപ്പിന് അവസരം ഒരുക്കുന്ന കേരള സർക്കാർ പദ്ധതി - ഇഗ്നൈറ്റ്


13. പ്രൈമറി സ്കൂൾ വിദ്യാർത്ഥികളുടെ സമഗ്ര കായിക പരിപോഷണത്തിനും കായിക സാക്ഷരത ഉറപ്പു വരുത്തുന്നതിനുമായി എസ്.സി.ഇ.ആർ.ടി ആരംഭിച്ച പദ്ധതി- ഹെൽത്തി കിഡ്സ്


14. അടുത്തിടെ, വി. മധുസൂദനൻ നായരുടെ തിരഞ്ഞെടുത്ത കവിതകൾ, ഇംഗ്ലീഷിലേക്ക് പരി ഭാഷപ്പെടുത്തിയത്- പി.കെ.എൻ. പണിക്കർ


15. ഇന്റർനാഷണൽ പവർ ലിഫ്റ്റിങ് ഫെഡറേഷന്റെ പരമോന്നത ബഹുമതിയായ ഹാൾ ഓഫ് ഫെയിമിന് അർഹനായ മലയാളി- പി.ജെ. ജോസഫ്


16. മലേഷ്യയിൽ നടക്കുന്ന ഏഷ്യൻ ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിലെ പുരുഷന്മാരുടെ സ്പ്രിന്റ് ഇനത്തിൽ 9.877 സെക്കന്റിൽ ഫിനിഷ് ചെയ്ത് സ്വന്തം പേരിലുള്ള ദേശീയ റെക്കോർഡ് തിരുത്തിയത്- റൊണാൾഡോ സിംഗ്


17. കേരളത്തിന്റെ ആഭ്യന്തര, വിജിലൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിതനായത്- ബിശ്വനാഥ് സിൻഹ


18. 2023- ൽ CBI- യുടെ സ്പെഷ്യൽ ഡയറക്ടറായി നിയമിതനായത്- അജയ് ഭട്നഗർ


19. 2023- ലെ ഓണററി ഓസ്കാർ ജേതാക്കൾ- Angela Bassett, Mel Brooks, Carol Littleton


20. ഓപ്പറേഷൻ കൺവിക്ഷൻ നടപ്പിലാക്കിയ സംസ്ഥാനം- ഉത്തർപ്രദേശ്


21. 2023- ൽ വേൾഡ് ഇക്കണോമിക് ഫോറം പ്രസിദ്ധീകരിച്ച Energy Transition Index- ൽ ഒന്നാം സ്ഥാനം നേടിയത്- സ്വീഡൻ


22. തുടർച്ചയായി 100 ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന ആദ്യ ബൗളർ- നഥാൻ ലിയോൺ


23. വേൾഡ് ഇക്കണോമിക് ഫോറം പ്രസിദ്ധീകരിച്ച ആഗോള ഊർജപ്രസരണ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 67

  • ഒന്നാം സ്ഥാനം- സ്വീഡൻ

24. 10 വയസ്സിന് മുൻപ് അനാഥരാകുന്ന കുഞ്ഞുങ്ങൾക്ക് സർക്കാർ സർവീസിൽ സംവരണം നൽകുന്നതിന് നിയമനിർമാണം നടത്താൻ ശിപാർശ ചെയ്ത കമ്മീഷൻ- കേരള സംസ്ഥാന പിന്നാക്ക കമ്മീഷൻ 

  • കമ്മീഷൻ അധ്യക്ഷൻ- ജസ്റ്റിസ് ജി.ശശിധരൻ
  • 2% സംവരണം നൽകുന്നത് ഉചിതമാവുമെന്നാണ് കമ്മീഷൻ നിർദേശിക്കുന്നത്.

25. സി.ബി.ഐ. അഡീഷണൽ ഡയറക്ടർ ആയി നിയമിതനായത്- മനോജ് ശശിധർ


26. ഓരോ നാടിനും സ്വന്തമായി ഓരോ സമഗ്ര വിനോദ കേന്ദ്രം എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പദ്ധതി- ഹാപ്പിനസ് പാർക്ക്


27. സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ സ്വീപ് ഐക്കൺ ഓഫ് കേരളയായി തിരഞ്ഞെടുക്കപ്പെട്ടത്- ഗോപിനാഥ് മുതുകാട്


28. ഗ്രാന്റ് പാരന്റ്സ് ബാഗ് ഓഫ് സ്റ്റോറീസ് എന്ന കൃതിയിലൂടെ 2025- ലെ ഇംഗ്ലീഷ് വിഭാഗത്തിൽ കേന്ദ്ര ബാലസാഹിത്യ പുരസ്കാരം നേടിയത്- സുധാ മൂർത്തി


29. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ബിരുദ വിദ്യാർത്ഥിനികൾക്കും വീട്ടമ്മമാർക്കും പ്രതിമാസം 1000 രൂപ വീതം നൽകുവാൻ തീരുമാനിച്ച് സംസ്ഥാനം- തമിഴ്നാട്


30. 2023- ൽ പുറത്തിറങ്ങിയ ഹൈന്ദവം എന്ന കഥാ സമാഹാരത്തിന്റെ രചയിതാവ്- കെ പി രാമനുണ്ണി

No comments:

Post a Comment