Monday 19 June 2023

Current Affairs- 19-06-2023

1. റയ്യാനത്ത് ബർനാവി എന്ന വനിത അടുത്തിടെ വാർത്താപ്രാധാന്യം നേടിയത് എങ്ങനെ- അറബ് ലോകത്തുനിന്ന് ആദ്യമായി ബഹിരാകാശത്ത് എത്തിയ വനിത 

  • സൗദി അറേബ്യയുടെ ദൗത്യത്തിൽ അലി അൽഖാർണിക്കൊപ്പമാണ് 34- കാരിയായ റയ്യാനത്ത് യാത്ര ചെയ്തത്.

  • യു.എസിലെ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽനിന്നാണ് ഇരുവരും 10 ദിവസം നീളുന്ന ദൗത്യവുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തി (ഐ.എസ്.എസ്.)- ലെത്തിയത്.

2. ദേശീയ പ്രാധാന്യമുള്ള സ്മാരകമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച തുംഗനാഥ് ക്ഷേത്രം ഏത് സംസ്ഥാനത്താണ്- ഉത്തരാഖണ്ഡ്

  • രുദ്രപ്രയാഗ് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്.
  • ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രമാണിത് (3690 മീറ്റർ)

3. സാമൂഹിക മാധ്യമമായ ട്വിറ്ററിന്റെ പുതിയ സി.ഇ.ഒ- ലിൻഡ യക്കാരിനോ

  • ഇലോൺ മസ്സ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് നിയമനം.
  • മാധ്യമ ഗ്രൂപ്പായ എൻ.ബി.സി. യൂണിവേഴ്സലിന്റെ ആഗോള പരസ്യവിഭാഗം മേധാവിയായിരുന്നു ലിൻഡ (60).

4. പുതിയ കർണാടക മുഖ്യമന്ത്രി- സിദ്ധരാമയ്യ (75)

  • ഡി.കെ. ശിവകുമാറാണ് (61) ഉപമുഖ്യമന്ത്രി.
  • 224 അംഗ നിയമസഭയിൽ 135 സീറ്റുകൾ നേടിയാണ് കോൺഗ്രസ് ബി.ജെ.പി.യിൽ നിന്ന് സംസ്ഥാന ഭരണം പിടിച്ചടക്കിയത്. ബി.ജെ.പി. 66 സീറ്റ് നേടി.

5. അടുത്തിടെ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് മ്യാൻമാറിലും ബംഗ്ലാദേശിലും നാശംവിതച്ച മോഖ (Mokha) ചുഴലിക്കാറ്റിന് ആ പേര് നൽകിയ രാജ്യം- യെമൻ

  • ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റു കൂടിയാണ് മോഖ.

6. CBI- യുടെ പുതിയ ഡയറക്ടർ- പ്രവീൺ സുദ്

  • സുബോധ്കുമാർ ജയ്സ്വാൾ വിരമിച്ച ഒഴിവിലാണ് നിയമനം.
  • കർണാടക പോലീസ് മേധാവിയായിരിക്കെയാണ് ഹിമാചൽ പ്രദേശിൽനിന്നുള്ള പ്രവീൺ സൂദിന് പുതിയ നിയമനം നൽകിയത്. 


7. നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ. സി.ബി.) അടുത്തിടെ കൊച്ചിയിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. ഏത് ഓപ്പറേഷന്റെ ഭാഗമായിരുന്നു ഇത്- ഓപ്പറേഷൻ സമുദ്രഗുപ്ത

  • 2022- ൽ ആരംഭിച്ച 'സമുദ്രഗുപ്ത'യുടെ അഞ്ചാമത്തെ ദൗത്യമാണ് കൊച്ചി പുറം കടലിൽ രാജ്യത്തെ ഏറ്റവും വലിയ മയക്കു മരുന്നു വേട്ട നടത്തിയത്.

8. യു.പി.എസ്.സി.യുടെ പുതിയ ചെയർമാൻ- മനോജ് സോണി

  • യു.പി.എസ്.സി.യുടെ 31-ാമത്തെ ചെയർമാനാണ്.


9. ഏത് തീയതിയാണ് കുടുംബശ്രീദിനമായി എല്ലാ വർഷവും ആചരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്- MAY 17

  • കുടുംബശ്രീയുടെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചാണ് തീരുമാനം. 
  • 1998 മേയ് 17- ന് മലപ്പുറത്ത് അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്പേയിയാണ് കുടുംബശ്രീ ഉദ്ഘാടനം ചെയ്തത്.
  • ഇപ്പോൾ 46 ലക്ഷത്തിലേറെ അംഗങ്ങ ളുള്ള ഏഷ്യയിലെതന്നെ ഏറ്റവും വലിയ വനിതാ കൂട്ടായ്മയാണ് കുടുംബശ്രീ. 

10. കേരളാ സ്പോർട്സ് കൗൺസിലിന്റെ ഇപ്പോഴത്തെ പ്രസിഡന്റ്- യു. ഷറഫലി


11. ധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്രസർക്കാരിനേയും രൂക്ഷമായി വിമർശിച്ചുകൊണ്ട് അടുത്തിടെ പുറത്തിറങ്ങിയ The Crooked Timber of New India: Essays on a Republic in Crisis' എന്ന പുസ്തകത്തിന്റെ രചയിതാവ്- ഡോ. പരകാല പ്രഭാകർ

  • കേന്ദ്ര ധനവകുപ്പ് മന്ത്രി നിർമല സീതാ രാമന്റെ ഭർത്താവാണ് പരകാല പ്രഭാകർ.

12. 53-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ ജൂറി ചെയർമാൻ- ഗൗതം ഘോഷ്

13. 45-ാമത് യൂറോപ്യൻ എസേ പ്രൈസ് നേടിയത്- അരുന്ധതി റോയ്


14. ന്യൂഡൽഹിയിലെ തീൻ മൂർത്തി ഭവനിൽ സ്ഥിതി ചെയ്യുന്ന നെഹ്റു സ്മാരക മ്യൂസിയം ആൻഡ് ലൈബ്രറിയുടെ പുതിയ പേര്- പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി


15. 2025- ലെ IIAS (ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്മിനിസ്ട്രേറ്റീവ് സയൻസ് ) കോൺഫറൻസിന് വേദിയാകുന്നത്- ഇന്ത്യ


16. 2023 ജൂണിൽ 41 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച ചൈനീസ് റോക്കറ്റ്- ലോങ് മാർച്ച് 2 ഡി


17. വർഗ്ഗീയമായ കേസുകൾ കൈകാര്യം ചെയ്യുന്നതിന് 2023 ജൂണിൽ ആന്റി കമ്മ്യൂണൽ വിങ്ങിന് രൂപം നൽകിയ സംസ്ഥാനം- കർണാടക


18. രാജ്യത്തെ മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ സംഘടനയും റിസർവ് ബാങ്കിന്റെ അംഗീകൃത റഗുലേറ്ററി ഓർഗനൈസേഷനുമായ സാ-ധനിന്റെ കോ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്- പോൾ തോമസ്


19. യു.എൻ. ഉപദേശകസമിതിയായ വേൾഡ് ഫെഡറേഷൻ ഓഫ് യുണൈറ്റഡ് നേഷൻസ് അസോസിയേഷന്റെ (WFUA) വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ- സുരേഷ് ശ്രീവാസ്തവ


20. ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്ബോൾ ഫൈനൽ വേദി- ഭുവനേശ്വർ (കലിംഗ സ്റ്റേഡിയം)


21. കുട്ടികളുടെ ഹാജർ നില, പഠനപുരോഗതി തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്കൂളും തമ്മിലുളള

ആശയവിനിമയം സുഗമമാക്കാനും പ്രവർത്തന സജ്ജമായ മൊബൈൽ ആപ്പ്- സമ്പൂർണ്ണ പ്ലസ്


22. ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്ബോൾ കിരീട ജേതാക്കൾ- ഇന്ത്യ

  • ഫൈനലിൽ ലബനനെ പരാജയപ്പെടുത്തി

23. അടുത്തിടെ അന്തരിച്ച പ്രശസ്ത ചലച്ചിത്രതാരം- പൂജപ്പുര രവി

  • യഥാർത്ഥ പേര്- എം.രവീന്ദ്രൻ നായർ

24. ഇന്തൊനേഷ്യ ഓപ്പൺ ഡബിൾസ് കിരീടം നേടിയ ഇന്ത്യൻ ഡബിൾസ് സഖ്യം- ചിരാഖ് കെട്ടി, സാത്വിക് സായ്മാജ് 

  • സൂപ്പർ 1000 ബാഡ്മിന്റൺ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ ഡബിൾസ് താരങ്ങൾ

25. ഗാന്ധി സമാധാന പുരസ്കാരം നേടിയ പുസ്തക പ്രസാധകർ- ഗീത പ്രസ്

  • 1 കോടി രൂപയാണ് പുരസ്കാരത്തുക

26. ഡൽഹിയിലെ നെഹ്റു സ്മാരക മ്യൂസിയത്തിന്റെ പുതിയ പേര്- പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം


27. 2023 ജൂണിൽ 41 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ച് ചൈനീസ് റോക്കറ്റ്- ലോങ് മാർച്ച് 2D 


28. 2021- ലെ ഗാന്ധി സമാധാന പുരസ്കാരത്തിന് അർഹമായത്- ഗീത പ്രസ് (ഗൊരാഖ്പൂർ)


29. യാത്രക്കാർക്ക് വൃത്തിയുള്ള ഭക്ഷണം നൽകുന്നതിന് ഫുഡ് സേഫ്റ്റി അതോറിറ്റി നൽകുന്ന ഈറ്റ് റൈറ്റ് സ്റ്റേഷൻ' അവാർഡ് ലഭിച്ച റെയിൽവേ സ്റ്റേഷൻ- ഗുവാഹട്ടി



No comments:

Post a Comment