Friday 23 June 2023

Current Affairs- 23-06-2023

1. ഇന്ത്യയിലെ ആദ്യത്തെ വ്യോമസേനാ പൈതൃക കേന്ദ്രം ഉദ്ഘാടനം ചെയ്യപ്പെട്ടത് എവിടെയാണ്- ചണ്ഡീഗഡ്

  • 17,000 ചതുരശ്ര അടി വിസ്തൃതിയിലാണ് പൈതൃക കേന്ദ്രം നിർമിച്ചിട്ടുള്ളത്. 
  • കാർഗിൽ സംഘർഷം, ബാലാകോട്ട് വ്യോമാക്രമണം തുടങ്ങിയവയുൾപ്പെടെയുള്ള വിവിധ യുദ്ധങ്ങളിൽ വ്യോമസേന വഹിച്ച പങ്ക് ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.
  • ഡി കമ്മിഷൻ ചെയ്ത അഞ്ച് വിമാനങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.
  • 18 വയസ്സിന് താഴെയുള്ളവർക്ക് പ്രവേശനം സൗജന്യമാണ്.

2. രാജ്യത്തെ വികസിത നഗരങ്ങളിലെ ജനസംഖ്യ കുറയ്ക്കുന്നതിനായി എത്ര പുതിയ നഗരങ്ങൾ സ്ഥാപിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുള്ളത്- എട്ട്

  • 15-ാം ധനകാര്യ കമ്മിഷൻ റിപ്പോർട്ട് പ്രകാരമാണ് തീരുമാനം.
  • സംസ്ഥാനങ്ങൾ നിർദേശിച്ച 26 നഗരങ്ങളുടെ പട്ടികയിൽ നിന്നാണ് എട്ടെണ്ണം തിരഞ്ഞെടുത്തത്.

3. അന്താരാഷ്ട്ര മ്യൂസിയം ദിനം എന്നാണ്- മേയ് 18

4. ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയർ ഡി ലാലെ ജിയൻ ഡി ഹോണർ അടുത്തിടെ ലഭിച്ച ഇന്ത്യക്കാരൻ- എൻ. ചന്ദ്രശേഖരൻ

  • ടാറ്റ ഗ്രൂപ്പ് ചെയർമാനാണ് തമിഴ്നാട്ടുകാരനായ ചന്ദ്രശേഖരൻ
  • ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ബഹുമതി.

5. അടുത്തിടെ സുപ്രീംകോടതി ജഡ്ഡിയായി ചുമതലയേറ്റ മലയാളി- കെ.വി. വിശ്വനാഥൻ

  • പാലക്കാട് കൽപ്പാത്തി സ്വദേശിയാണ്. 
  • ഇദ്ദേഹത്തോടൊപ്പം അന്ധ്രാപ്രദേശ് ചീഫ് ജസ്റ്റിസ് ആയ പ്രശാന്ത്കുമാർ മിശ്രയും 2023 മേയ് 19- ന് സത്യപ്രതിജ്ഞ ചെയ്തു.
  • രണ്ട് പേർകൂടി സത്യപ്രതിജ്ഞ ചെയ്ത തോടെ സുപ്രീംകോടതിയിലെ അംഗബലം പൂർണമായി. ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 34 ആണ് അനുവദിനീയമായ എണ്ണം. 
  • മലയാളിയായ ജസ്റ്റിസ് കെ.എം. ജോസഫ് ജൂൺ 16- ന് വിരമിക്കും.

6. മലയാള നോവലിന്റെ കുലപതി എന്നറിയപ്പെടുന്ന ഏത് സാഹിത്യകാരന്റെ 165-ാം ജന്മവാർഷികമാണ് മേയ് 26- ന് ആചരിച്ചത്- സി.വി. രാമൻപിള്ള


7. ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന "ദി സ്വച്ഛ് മുഖ് അഭിയാൻ' എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി ചിരിയുടെ അംബാസഡറായി മഹാരാഷ്ട്ര സർക്കാർ നിയമിച്ചത്- സച്ചിൻ തെണ്ടുൽക്കർ


8. റോക്ക് ആൻഡ് റോളിന്റെ രാജ്ഞി എന്നറിയപ്പെട്ടിരുന്ന വിഖ്യാത ഗായിക അടുത്തിടെ അന്തരിച്ചു. ഇവരുടെ പേര്- ടീന ടർണർ


9. സുപ്രധാന രേഖകൾ നഷ്ടപ്പെട്ടതിനെ തുടർന്ന് ജപ്പാനിലുള്ള ലോകത്തെ ഏറ്റവും വലിയ ആണവ നിലയം പ്രവർത്തനം അവസാനിപ്പിച്ചു. ഈ നിലയത്തിന്റെ പേര്- കാഷിവസാകി കരിവ പ്ലാന്റ്


10. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാനത്തിനുള്ള ഫ്രെയിംവർക്ക് കൺവെൻഷന്റെ ഭാഗമായി യു.എ.ഇയിൽ നടക്കുന്ന 28-ാമത് സമ്മേളനത്തിൽ പങ്കെടുക്കുന്ന ഇന്ത്യയിലെ പ്രമുഖർ- മുകേഷ് അംബാനി (ചെയർമാൻ & എം.ഡി, റിലയൻസ് ഇൻഡസ്ട്രീസ്), സുനിത നാരായണൻ (ഡയറക്ടർ,സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ്)


11. മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പുരുഷ സിംഗിൾസിൽ ചാമ്പ്യനായ മലയാളി- എച്ച്.എസ്. പ്രണോയ്


12. 2022-23 വർഷത്തിൽ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത സമുദ്രോല്പന്നം- ശീതികരിച്ച ചെമ്മീൻ


13. അമ്പെയ്ത്തിൽ, അണ്ടർ-18 വിഭാഗത്തിൽ 711 പോയിന്റ് സ്കോർ ചെയ്ത് ലോക റെക്കോർഡ് നേടിയ ഇന്ത്യൻ താരം- അദിതി ഗോപിചന്ദ്


14. 2023 ജൂണിൽ അന്തരിച്ച, പുലിസ്റ്റർ പുരസ്കാര ജേതാവും അമേരിക്കൻ എഴുത്തുകാരനുമായ വ്യക്തി- കൊമാക് മകാരത്തി

  • 2006- ൽ പുറത്തിറങ്ങിയ "ദി റോഡിനാണ് പുലിസ്റ്റർ സമ്മാനം ലഭിച്ചത്
  • "നോ കൺട്രി ഫോർ ഓൾഡ് മെൻ', "ദി ഓർച്ചാർഡ് കീപ്പർ' എന്നിവയാണ് മറ്റ് പ്രധാന നോവലുകൾ


15. ലോക രക്തദാന ദിനം (ജൂൺ 14) 2023- ലെ പ്രമേയം- Give Blood, Give Plasma, Share Life, Share Often


16. 2023- ലെ ലോക രക്തദാന ദിനാചരണ പരിപാടികൾക്ക് ആതിഥേയത്വം വഹിച്ച രാജ്യം- അൾജീരിയ


17. ഫ്രഞ്ച് - ഓസ്ട്രിയൻ ബയോടെക് കമ്പനിയായ വാൽ നോവ വികസിപ്പിച്ച, ചിക്കൻഗുനിയ രോഗ തിനെതിരെയുള്ള പ്രതിരോധ വാക്സിൻ- VLA 1553


18. വായിലെ അർബുദം കണ്ടെത്താനുള്ള ഓറൽ സ്കാൻ കണ്ടുപിടിച്ചതിന്, 2023- ലെ നാഷണൽ ടെക്നോളജി ഡേ അവാർഡിനർഹമായ കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പ്- സസ്കാൻ മെഡിടെക്


19. പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്ന സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ഡയറക്ടറായി വീണ്ടും നിയമിതനായത്- അരുൺകുമാർ സിൻഹ


20. 2023- ൽ G ടാഗ് ലഭിച്ച കാരി ഇഷാദ് മാമ്പഴം ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം- കർണാടക


21. 2023- ൽ സമുദ്രത്തിനടിയിൽ 100 ദിവസം താമസിച്ച് റെക്കോർഡിട്ട വ്യക്തി- ജോസഫ് ഡിറ്റൂരി


22. ഏത് രാജ്യത്തിന്റെ ആദ്യ ദേശീയ ഉത്പന്നമാണ് സബാ സനാബെൽ ഗോതമ്പുപൊടി- യു.എ.ഇ


23. അടുത്തിടെ മാകോഫേജിൽ മാറ്റങ്ങൾ വരുത്തി കാൻസർ കോശങ്ങളെ നശിപ്പിക്കാമെന്ന നിർണായക കണ്ടെത്തൽ നടത്തിയത് ഏത് രാജ്യത്തെ ഗവേഷകരാണ്- അമേരിക്ക


24. 19-ാമത് ഏഷ്യൻ ഗെയിംസിന് വേദിയാകുന്നത്- ഹാങഷു (ചൈന)


25. 2023 ജൂണിൽ ബ്രിട്ടീഷ് രാജാവിന്റെ ഉയർന്ന ബഹുമതിയായ കമാൻഡർ ഓഫ് ദ ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ' പുരസ്കാരം നേടിയ മലയാളി പ്രൊഫസർ- പി എ മുഹമ്മദ് ബഷീർ 


2023- ലെ പുലിറ്റ്സർ ജേതാക്കൾ 

  • അന്താരാഷ്ട്ര റിപ്പോർട്ടിങ്- ന്യൂയോർക്ക് ടൈംസ്.
  • പബ്ലിക് സർവീസ് അവാർഡ് & ബ്രേക്കിങ് ന്യൂസ് ഫോട്ടോഗ്രഫി- അസോസിയേറ്റ്സ് പ്രസ് (എ.പി.). (യുക്രൈൻ യുദ്ധം സംബന്ധിച്ചുള്ള റിപ്പോർട്ടുകളാണ് പുരസ്കാരം നേടിക്കൊടുത്തത്)
  • ദേശീയ റിപ്പോർട്ടിങ്- കാരലിൻ കചർ (വാഷിങ്ടൺ പോസ്റ്റ്). (ഗർഭച്ഛിദ്രത്തിനുള്ള നിയമസാധുത റദ്ദാക്കിയ യു.എസ്. സുപ്രീം കോടതിവിധിയെ തുടർന്ന് രാജ് ത്ത് നടന്ന ഭ്രൂണഹത്യകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്കാണ് പുരസ്ക്കാരം). 
  • ഫീച്ചർ വിഭാഗം- ഏലി സാസ് ലാ (വാഷിങ്ടൺ പോസ്റ്റ്)
  • ബ്രേക്കിങ് ന്യൂസ്- ദി ലോസ് ആഞ്ചലസ് ടൈംസ്.
  • അന്വേഷണാത്മക പത്രപ്രവർത്തനം- വാൾസ് സ്ട്രീറ്റ് ജേണൽ
  • കഥാ വിഭാഗം- ബാർബറ കിങ്സ് ലവർ, ഹെർനാൻ ഡിയാസ് 
  • ഹംഗറിയിൽ ജനിച്ച അമേരിക്കൻ പത്രാധിപരും പ്രസാധകനുമായ ജോസഫ് പുലിറ്റ്സർ ജോസഫ് പുലിസ്റ്ററുടെ സ്മരണാർഥം 1917 മുതൽ നൽകിവരുന്ന പുരസ്ക്കാരമാണിത്. 
  • 1911- ൽ അന്തരിച്ച പുലിറ്റ്സർ തന്റെ സമ്പാദ്യം മുഴുവൻ പുരസ്ക്കാരം നൽകുന്നതിനായി നീക്കിവെച്ചു. 
  • പത്രപ്രവർത്തനത്തിന് പുറമേ പുസ്തകം, സംഗീതം, നാടകം എന്നീ വിഭാഗങ്ങളിലും സമ്മാനം നൽകിവരുന്നു.

No comments:

Post a Comment