Tuesday, 6 June 2023

Current Affairs- 06-06-2023

1. 2023 - ലെ പുരുഷ ജൂനിയർ ഏഷ്യാകപ്പ് ഹോക്കി ജേതാക്കൾ- ഇന്ത്യ


2. സംസ്ഥാന ജയിൽ മേധാവിയായി നിയമിതനായത്- കെ. പത്മകുമാർ


3. സി. ദിവാകരന്റെ ആത്മകഥ- കനൽ വഴികളിലൂടെ


4. 2023- ൽ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റത്- അജയ് യാദവ്


5. 2023- ൽ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാനായി ചുമതലയേറ്റത്- അമരേന്ദു പ്രകാശ്


6. ISO സർട്ടിഫിക്കേഷൻ ലഭിക്കുന്ന കേരളത്തിലെ ആദ്യ ജില്ല കളക്ടറേറ്റ്- കോട്ടയം


7. ഉള്ളൂർ സ്മാരക ലൈബ്രറി ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ മികച്ച കവിതയ്ക്കുള്ള മഹാകവി ഉള്ളൂർ അവാർഡ് നേടിയത്- വി.പി. ജോയ്


8. 2023- ൽ മഹാരാഷ്ട്ര വി.ഡി സവർക്കറുടെ പേര് നൽകാൻ തീരുമാനിച്ച കടൽപ്പാത- ബാന്ദ്ര - വെർസോവ


9. പ്രഥമ ഗോവ എൻവയോൺമെന്റൽ ഫിലിം ഫെസ്റ്റിവലിലെ ഉദ്ഘാടന ചിത്രം- ദ എലഫന്റ് വിസ്പറേഴ്സ്


10. 2023- ലെ കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന് വേദിയാകുന്നത്- തൃശൂർ


11. 2023- ൽ സർവ്വീസിൽ നിന്ന് വിരമിച്ച കേരളത്തിലെ ആദ്യ വിരലടയാള വിദഗ്ധ- കെ.ആർ. ശൈലജ


12. കേരളത്തിലെ പുതിയ അഗ്നിരക്ഷാസേന ഡയറക്ടർ ജനറൽ- ഷെയ്ഖ് ദർവേഷ് സാഹിബ്


13. ത്രീഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചു നിർമിക്കുന്ന ലോകത്തിലെ ആദ്യ ഹിന്ദുക്ഷേത്രം നിലവിൽ വരുന്നത്- തെലങ്കാനയിൽ


14. അടുത്തിടെ വിരമിച്ച കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ- ജസ്റ്റിസ് ആന്റണി ഡൊമിനിക്

  • 5 വർഷത്തെ കാലാവധി പൂർത്തിയാക്കിയാണ് വിരമിച്ചത്.


15. ഏഷ്യ കപ്പ് ജൂനിയർ ഹോക്കി കിരീട ജേതാക്കൾ- ഇന്ത്യ

  • ഫൈനലിൽ പാകിസ്ഥാനെ പരാജയപ്പെടുത്തി


16. യൂറോപ്പ ലീഗ് ഫുട്ബോൾ കിരീട ജേതാക്കൾ- സെവിയ്യ

  • ഫൈനലിൽ റോമയെ പരാജയപ്പെടുത്തി


17. ഫോബ്സ് മാസിക പുറത്തുവിട്ട കണക്കു പ്രകാരം ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഫുട്ബോൾ ക്ലബ്ബ്- റയൽ മഡ്രിഡ്


18. 2023 ലോക ക്ഷീരദിന (ജൂൺ 1) പ്രമേയം- സുസ്ഥിര ക്ഷീര വ്യവസായം ഭൂമിക്കും മനുഷ്യനും ഗുണകരം


19. സംസ്ഥാനത്തെ ആദ്യ നാപ്കിൻ സംസ്കരണ സംവിധാനം നിലവിൽ വരുന്നത്- പാലക്കാട്


20. 2023 ജൂണിൽ നേപ്പാൾ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി ഒപ്പുവച്ച ഉടമ്പടികളുടെ എണ്ണം- 7 

  • നേപ്പാൾ പ്രധാനമന്ത്രി- പുഷ്പ കമൽ പ്രചണ്ഡ


21. അഹല്യനഗർ എന്ന് പുനർനാമകരണം ചെയ്യുന്ന മഹാരാഷ്ട്രയിലെ ജില്ല- അഹമ്മദ്നഗർ


22. ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ബ്രാന്റുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്- TCS


23. 2023 ഏഷ്യ ജൂനിയർ ഹോക്കി ജേതാക്കൾ- ഇന്ത്യ

  • റണ്ണറപ്പ്- പാകിസ്ഥാൻ


24. ലഹരിക്കെതിരായ പോരാട്ടത്തിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ട് പ്രത്യേക പാഠ്യ പദ്ധതി തയ്യാറാക്കുന്ന സംസ്ഥാനം- കേരളം


25. കുടുംബശ്രീയുടെ സംസ്ഥാന കലോത്സവമായ അരങ്ങ് 2023- ന് വേദിയാകുന്ന ജില്ല- തൃശ്ശൂർ


26. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സാമൂഹ്യ വിദ്യാഭ്യാസ പരിപാടി- പൗരധ്വനി


27. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുവാനും ലിംഗപദവി സമത്വം ഉറപ്പാക്കാനും സംസ്ഥാനത്തിലെ വിദ്യാർത്ഥികൾക്കായുള്ള ലിംഗ അവബോധ ക്യാമ്പയിൽ- കനൽ കർമ പദ്ധതി


28. "മൻ കി ബാത്തിന്റെ’ നൂറാം പതിപ്പ് പൂർത്തിയാക്കിയതിനോടനുബന്ധിച്ച്, ‘മൻ കീ ബാത്' ഉള്ളടക്കവുമായി വെർച്വൽ പുസ്തകം പുറത്തിറക്കിയത്- എൻ.സി.ഇ.ആർ.ടി


29. യു.എ.ഇ യുടെ ഛിന്നഗ്രഹപര്യവേഷണ ദൗത്യം- എം.ബി.ആർ. എക്സ്പ്ലോറർ


30. ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിർണയ ഉപഗ്രഹമായ എൻ.വി.എസ് 01 വിക്ഷേപിച്ച തീയതി- 29 മെയ് 2023

  • വിക്ഷേപണ വാഹനം- GSLV F 12
  • തദ്ദേശീയമായി വികസിപ്പിച്ച റുബീഡിയം അറ്റോമിക് ക്ലോക്ക് ആദ്യമായി ഉപയോഗപ്പെടുത്തിയ  ഗതിനിർണയ ഉപഗ്രഹം എൻ.വി.എസ് 01

No comments:

Post a Comment