1. ഏത് കപ്പൽ ദുരന്തത്തിന്റെ പൂർണതോതിലുള്ള ത്രിമാനചിത്രമാണ് അടുത്തിടെ ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ പുറത്തുവിട്ടത്- ടൈറ്റാനിക് ദുരന്തം
- 1912 ഏപ്രിൽ 15- ന് ഇംഗ്ലണ്ടിലെ സതാം പ്ടണിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള ആദ്യ യാത്രയ്ക്കിടെ അറ്റ്ലാന്റിക് സമുദ്രത്തിൽ മഞ്ഞുമലയിലിടിച്ചാണ് ടൈറ്റാനിക് തകർന്നത്. 1500- ലേറെപ്പേർ മരിച്ചു.
- 1985- ൽ കാനഡ തീരത്തുനിന്ന് 650 കിലോമീറ്റർ അകലെ കടലിൽ 3800 മീറ്റർ ആഴത്തിൽ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. കപ്പൽ ദുരന്തത്തിന്റെ വിശദാംശങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഡിജിറ്റൽ സ്കാനിങ് വഴി തയ്യാറാക്കിയ ത്രിമാനചിത്രം.
- ജെയിംസ് കാമറൂൺ സംവിധാനം ചെയ്തു ഹോളിവുഡ് സിനിമയാണ് 'ടൈറ്റാനിക്', 1997 ഡിസംബർ 19- ന് പുറത്തിറങ്ങി.
2. 2023 മേയിൽ ജി-7 രാജ്യങ്ങളുടെ ഉച്ചകോടി നടന്നത് എവിടെയാണ്- ഹിരോഷിമ (ജപ്പാൻ)
- ഉച്ചകോടിയിൽ അതിഥിയായി പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി ഹിരോഷിമയിൽ ഗാന്ധിജിയുടെ അർധകായ പ്രതിമ അനാച്ഛാദനം ചെയ്തു.
- രണ്ടാം ലോക മഹായുദ്ധത്തിന്റെ ഹിരോ ഷിമയിലെ ചരിത്ര സ്മാരകമായ ‘എ ബോംപ് ഡോമി'ന് (A Bomp Dome) സമീപം മോട്ടോ യാസു നദീതീരത്താണ് റാം വഞ്ചിസുതർ തീർത്ത വെങ്കല പ്രതിമ സ്ഥാപിച്ചിട്ടുള്ളത്.
3. പെൻ അമേരിക്കയുടെ ധീരതാപുരസ്കാരം നേടിയ ഇന്ത്യൻ വംശജനായ എഴുത്തുകാരൻ- സൽമാൻ റുഷ്ദി
- 2022 ഓഗസ്റ്റിൽ ന്യൂയോർക്കിലെ ഒരു ചടങ്ങിനിടെ ഹാദിമതാർ എന്ന അക്രമിയുടെ കുത്തേറ്റ ശേഷം ആദ്യമായാണ് റുഷ്ദി പൊതുവേദിയിൽ എത്തിയത്.
- യു.എസിലെ മാൻഹാട്ടനിലെ അമേരിക്കൻ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ വെച്ചാണ് റുഷ്ദി (75) പുരസ്ക്കാരം ഏറ്റുവാങ്ങിയത്.
- ഇന്ത്യയിൽ ജനിച്ച റുഷ്ദി ഇപ്പോൾ യു.എസ്. പൗരനാണ്.
- അടുത്തിടെ റുഷ്ദിയുടെ വിക്ടറി സിറ്റി എന്ന നോവൽ പുറത്തിറങ്ങിയിരുന്നു.
- ബ്രിട്ടീഷ് രാജകുടുംബം നൽകുന്ന ‘കമ്പാനിയൻ ഓഫ് ഓണർ' ബഹുമതിയും അടുത്തിടെ റുഷ്ദിക്ക് ലഭിച്ചിരുന്നു.
4. മത്സര കമ്മിഷന്റെ (കോംപറ്റിഷൻ കമ്മിഷൻ ഓഫ് ഇന്ത്യ) പുതിയ ചെയർപേഴ്സൺ- റവനീത്‌കൗർ
5. കോട്ടയം കാഞ്ഞിരമറ്റം ആസ്ഥാനമായു ള്ള കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ പുതിയ ഡയറക്ടർ- പി.ആർ. ജിജോയ്
- സയ്യദ് മിർസയാണ് ചെയർമാൻ.
6. യു.എ.ഇ.യിൽ 2023 മേയ് 19- ന് ദൃശ്യമായ ആകാശ പ്രതിഭാസത്തിന്റെ പേര്- ഡാവിഞ്ചി ഗ്ലോ (Da Vinci glow)
- അന്നേദിവസം യു.എ.ഇ.യിലെ ജനങ്ങൾക്ക് നഗ്നനേത്രങ്ങൾകൊണ്ട് ഭൗമതിളക്കം എന്ന ഈ പ്രതിഭാസം നേരിട്ട് കാണാനായി.
- സൂര്യപ്രകാശമേറ്റുള്ള ഭൂമിയുടെ തിളക്കം ചന്ദ്രനിൽ സൃഷ്ടിക്കുന്ന നിലാവാണ് ഡാവിഞ്ചി ഗ്ലോ എന്നറിയപ്പെടുന്നത്.
- സൂര്യരശ്മികൊണ്ട് ചന്ദ്രന്റെ ചെറിയൊരു ഭാഗം തിളങ്ങുമ്പോൾ ബാക്കിയുള്ള ഭാഗം ഭൂമിയുടെ വെളിച്ചം കൊണ്ട് തിളങ്ങും.
- അമ്പിളിക്കലയിലെ ഈ കൗതുകത്തിന് ആദ്യമായി വിശദീകരണം നൽകിയത് പ്രശസ്ത ചിത്രകാരനായിരുന്ന ലിയനാഡോ ഡാവിഞ്ചിയാണ്.
8. ഒമിക്രോൺ വകഭേദത്തിനെതിരെ ഇന്ത്യ വികസിപ്പിച്ച ആദ്യ m -RNA വാക്സിൻ- GEMCOVAC - OM
9. യുവാക്കൾക്കിടയിൽ സാങ്കേതിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ 2023- ൽ ‘പോളിടെക്നിക് ചലോ അഭിയാൻ’ ആരംഭിച്ച സസംസ്ഥാനം- ഉത്തരപ്രദേശ്
10. വേൾഡ് എക്കണോമിക് ഫോറത്തിന്റെ ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് ഇൻഡക്സ് 2023- ൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം- ഐസ്ലാന്റ്
11. അന്താരാഷ്ട്ര പുരുഷ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ രണ്ടാമത്തെ ഏഷ്യൻ താരം- സുനിൽ ഛേത്രി
12. 2023 വനിത എമെർജിങ് ഏഷ്യാകപ്പ് ട്വന്റി 20 ക്രിക്കറ്റിൽ കിരീടം നേടിയത്- ഇന്ത്യ
13. 2025- ന് അകം ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനിലെത്തിക്കാനായി യു.എസ്. നയിക്കുന്ന ദൗത്യം- ആർട്ടെമിസ് അക്കോഡ്സ്
14. മഹിത്വത്തിലെ സമഗ്രസംഭാവനയ്ക്കുള്ള 2022- ലെ സമസ്ത കേരള സാഹിത്യ പരിഷത്ത് പുരസ്കാര ജേതാവ്- എം.തോമസ് മാത്യു
15. വിളർച്ച മുക്ത കേരളത്തിനായി ആരോഗ്വ വകുപ്പ് ആവിഷ്കരിച്ച വിവ കേരളം കാമ്പയിനിൽ ലക്ഷ്യം കൈവരിച്ച ആദ്യ പഞ്ചായത്ത്- മൈലപ്ര (പത്തനംതിട്ട)
- വിവ കേരളം- വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്
16. സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന ഇന്ത്യൻ ഫുട്ബോൾ ക്ലബ്- കേരള ബ്ലാസ്റ്റേഴ്സ്
17. ഫ്ളോറൻസ് നൈറ്റിംഗേൽ അവാർഡ് 2023 നേടിയ മലയാളി- എ.ആർ.ഗീത
- ആതുര സേവന മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്കാരം നൽകിയത്.
18. അന്താരാഷ്ട്ര ഒളിമ്പിക് ദിനം (ജൂൺ 23) 2023 Theme- Let's Move
19. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗീകാരം റദ്ദാക്കിയ കായിക സംഘടന- അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷൻ (IBA)
- 131 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു കായിക സംഘടനയുടെ അംഗീകാരം പൂർണമായി എടുത്തുകളയുന്നത്.
20. അറ്റ്ലാന്റിക് സമുദ്രത്തിൽ അപകടത്തിൽ തകർന്ന ടൈറ്റൻ പേടകം നിർമിച്ച ഓഷൻ ഗേറ്റ് കമ്പനിയുടെ ഉടമ- സ്കോട്ടൻ റഷ്
- അപകടത്തിൽ സ്കോട്ടൻ റഷ് ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു.
21. 37-ാം ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നം- മോഗ എന്ന കാട്ടുപോത്ത്
- വേദി- ഗോവ
22. ഹോസ്റ്റസ് എന്ന പേരിൽ വിവിധ സേവനങ്ങൾക്ക് എത്തുന്ന പൊതുജനങ്ങളെ സഹായിക്കുന്നതിനായി വൊളന്റിയർമാരെ നിയമിച്ചിരിക്കുന്ന പഞ്ചായത്ത്- അമ്പലവയൽ
23. 2023 ജൂണിൽ മെസോലിത്തിക്ക് കാലഘട്ടത്തിലെ ശിലാചിത്രം കണ്ടെത്തിയത്- ഗുണ്ടൂർ ജില്ല (ആന്ധ്രപ്രദേശ് )
24. മഹാത്മാഗാന്ധിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഗാന്ധി സമാധാന പുരസ്കാരം ആദ്യമായി സമ്മാനിച്ച വർഷം- 1995
25. 500 റീട്ടെയിൽ മദ്യശാലകൾ ജൂൺ 22 മുതൽ അടച്ചുപൂട്ടാൻ തീരുമാനിച്ച സംസ്ഥാന സർക്കാർ- തമിഴ്നാട്
26. റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി നിയമിതനായ മുൻ SBI മാനേജിങ് ഡയറക്ടർ- സ്വാമിനാഥൻ ജാനകിരാമൻ
27. 2023- ൽ കുവൈത്തിലെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത്- ഷെയ്ക്ക് അഹമ്മദ് നവാഫ്
28. ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത് സിംഗപ്പൂർ തകർന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ 5 പേരുമായി ആഴക്കലിലേക്കു പോയ കാണാതായ അന്തർവാഹിനി- ടൈറ്റൻ
29. കേരള ഒളിമ്പിക് അസോസിയേഷന്റെ സ്പോർട്സ്മാൻ ഓഫ് ദി ഇയർ 2023 പുരസ്കാരം നേടിയത്- എച്ച്.എസ്. പ്രണോയ്
30. 200 രാജ്യാന്തര ഫുട്ബോൾ മത്സരങ്ങൾ കളിച്ച ആദ്യ പുരുഷ താരം- ക്രിസ്ത്യാനോ റൊണാൾഡോ
No comments:
Post a Comment