1. അടുത്തിടെ റഷ്യയിൽ ആഭ്യന്തര കലാപത്തിന് ശ്രമിച്ച യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയുടെ മുന്നണിപ്പോരാളികളായിരുന്ന കൂലിപ്പട്ടാളം- വാഗ്നർ ഗ്രൂപ്പ്
- വാഗ്നർ ഗ്രൂപ്പ് തലവൻ- യെവ്ഗിനി പ്രിഗോഴിൻ
2. ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ 'ഓർഡർ ഓഫ് ദ നൈൽ പുരസ്കാരം ലഭിച്ച ഇന്ത്യൻ പ്രധാനമന്ത്രി- നരേന്ദ്രമോദി
- ഈജിപ്ത് പ്രസിഡന്റ്- അബൽ ഫത്താ അൽ സിസി
- ഐ.കെ.ഗുജ്റാളിനു ശേഷം (1977) 26 വർഷം കഴിഞ്ഞ് ഈജിപ്ത് സന്ദർശനം (സ്റ്റേറ്റ് വിസിറ്റ്) നടത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി- നരേന്ദ്രമോദി
3. ക്വീൻസ് ക്ലബ് ടെന്നിസ് ചാംപ്യൻഷിപ്പ് കിരീട ജേതാവ്- കാർലോസ് അൽകാരസ് (സ്പാനിഷ് താരം)
- ഫൈനലിൽ ഓസ്ട്രേലിയൻ താരം അലക്സ് ഡി മിനൗറിനെ പരാജയപ്പെടുത്തി.
4. ലോകത്തിലെ ഏറ്റവും വലിയ രാമായണ ക്ഷേത്രത്തിന്റെ നിർമാണം ആരംഭിച്ച സംസ്ഥാനം- ബീഹാർ
5. 2023- ലെ കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം (മലയാളം) നേടിയത്- പ്രിയ എ.എസ്
6. 2023- ലെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം (മലയാളം) നേടിയത്- ഗണേഷ് പുത്തൂർ
7. ബാലവേല ഉന്മൂലനം ചെയ്യുന്നതിനുള്ള യു.എസ്. തൊഴിൽ വകുപ്പിന്റെ 2023- ലെ Iqbal Masih Award നേടിയത്- ലളിത നടരാജൻ
8. 2023- ലെ നാഷണൽ ഫ്ളോറൻസ് നൈറ്റിംഗേൽ അവാർഡ് നേടിയ മലയാളി- ഗീത എ.ആർ
9. 2023 ജൂണിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ റെയിൽ കോച്ച് ഫാക്ടറി നിലവിൽ വന്നത്- കൊണ്ടക്കൽ
10. 2023- ൽ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി അംഗീകാരം റദ്ദാക്കിയ കായിക സംഘടന- ഇന്റർനാഷണൽ ബോക്സിങ് അസോസിയേഷൻ
11. ലോക ലഹരി വിരുദ്ധ ദിനം (ജൂൺ 26) പ്രമേയം- People first: stop stigma and discrimination, strengthen prevention
12. ഇന്ത്യ ആദ്യ ഏകദിന ലോകകപ്പ് നേടിയതിന്റെ 40-ാം വാർഷികം ആഘോഷിച്ചത്- 2023 ജൂൺ 25
- ഇന്ത്യ ആദ്യ ഏകദിന ലോകകപ്പ് നേടിയത്- 1983 ജൂൺ 25
13. 2023 ജൂണിൽ ആഭ്യന്തര കലാപം നടന്ന രാജ്യം- റഷ്യ
- റഷ്യൻ സൈന്യത്തിനെതിരെ കലാപം നയിച്ച് കൂലിപ്പട്ടാളം വാഗ്നർ ഗ്രൂപ്പ്
- വാഗ്നർ ഗ്രൂപ്പിന്റെ നേതാവ്- പിഗോഷിൻ
14. 2023 ജൂണിൽ ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ 'ഓർഡർ ഓഫ് നൈൽ പുരസ്കാരം നേടിയ ദേശീയ നേതാവ്- നരേന്ദ്രമോദി
15. 2023 ജൂണിൽ ഏത് രാജ്യത്തിന്റെ സൈന്യത്തെയാണ് UN കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്- റഷ്യ
16. 2023- ൽ ഗൂഗിൾ ഡൂഡിൽ ആദരിച്ച്, ഒരു ശാസ്ത്ര വിഷയത്തിൽ Ph.D ബിരുദം കൈവരിച്ച ആദ്യ ഇന്ത്യൻ വനിത- കമല സോഹോണി
17. ശാരീരിക ബന്ധത്തിനുള്ള സമ്മത പ്രായം 13- ൽ നിന്ന് 16- ആക്കി ഉയർത്തിയ രാജ്യം- ജപ്പാൻ
18. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അധികാരത്തിന്റെ അടയാളമായി ചെങ്കോൽ സ്ഥാപിച്ചത് എവിടെയാണ്- സ്പീക്കറുടെ ഇരിപ്പിടത്തിന് വലതുവശത്തെ ചുവരിൽ
- അധികാരക്കൈമാറ്റത്തെ സൂചിപ്പിക്കാൻ തമിഴ്നാട്ടിലെ പ്രമുഖ ശൈവമാമായ തിരുവാടുതുറൈ അധീനത്തിന്റെ പ്രതിനിധിയായ കുമാരസ്വാമി തമ്പിരാൻ 1947 ഓഗസ്റ്റ് 14- ന് രാത്രി 11.45- ന് ബ്രിട്ടീഷ് വൈസ്രോയി ലൂയി മൗണ്ട് ബാറ്റനിൽ നിന്ന് ചെങ്കോൽ ഏറ്റുവാങ്ങി പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന് കൈമാറിയെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്.
- നെഹ്റു കുടുംബത്തിന്റെ വസതിയായ അലഹാബാദിലെ ആനന്ദഭവൻ മ്യൂസിയമായി മാറ്റിയപ്പോൾ ചെങ്കോൽ അവിടെ സൂക്ഷിച്ചു. പ്രയാഗ് രാജായി പേര് മാറിയ അലഹാബാദിൽനിന്നാണ് ചെങ്കോൽ പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് കൊണ്ടുവന്നത്.
- ദക്ഷിണേന്ത്യയിലെ ചോളരാജവംശത്തിന്റെ കാലത്ത് അധികാരക്കൈമാറ്റം അടയാളപ്പെടുത്താൻ ചെങ്കോലാണ് ഉപയോഗിച്ചിരുന്നത്.
- നീതി എന്നർഥമുള്ള സമ്മ എന്ന തമിഴ് വാക്കിൽനിന്നാണ് സെങ്കോലിന്റെ (ചെങ്കോൽ) ഉദ്ഭവം.
- 1927 ജനുവരി 18- നാണ് വൈസ്രോയി ഇർവിൻ പ്രഭു വൃത്താ കൃതിയിലുള്ള പഴയ പാർലമെൻറ് മന്ദിരം ഉദ്ഘാടനം ചെയ്തത്.
- ബ്രിട്ടിഷ് ആർക്കിടെക്ടുമാരായ എഡ്വിൻ ലൂട്ടൻസ്, ഹെർബർട്ട് ബേക്കർ എന്നിവരാണ് മന്ദിരം രൂപകല്പന ചെയ്തത്.
- ത്രികോണാകൃതിയിലുള്ള പുതിയ മന്ദിരത്തിന്റെ നിർമാണം 2020 ഡിസംബർ 10- ന് ആരംഭിച്ചു. 862 കോടി രൂപയ്ക്കാണ് നിർമാണ പദ്ധതി ടെൻഡർ നൽകിയത്.
- വിസ്തൃതി 64,500 ചതുരശ്ര മീറ്റർ ഉയരം 21 മീറ്റർ. രൂപകല്പന ബിമൽ ഹഖ് പട്ടേൽ.
- മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധി ച്ച് 75 രൂപയുടെ നാണയവും പുറത്തിറക്കി.
19. കേരളം സമ്പൂർണ ഇ ഗവേണൻസ് (e-governed) സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത് എന്നാണ്- 2023 മെയ് 25
- സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഭരണം സുതാര്യവും കാര്യക്ഷമവുമാക്കുകയാണ് സമ്പൂർണ ഇ-ഗവേണൻസിന്റെ ലക്ഷ്യം.
20. ഏത് രാജ്യവുമായാണ് ഇന്ത്യ 2023- ൽ കുടിയേറ്റ ഉടമ്പടിയിൽ ഒപ്പുവെച്ചത്- ഓസ്ട്രേലിയ
- സിഡ്നിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് India Australia Migration and Mobility Partnership Arrangement (MMPA) ഒപ്പുവെച്ചത്.
- ഇന്ത്യയ്ക്കുവേണ്ടി മാത്രമായുള്ള മേറ്റ്സ് (Mobility Arrangement for Talented Early Professionals Scheme) പദ്ധതിക്കും ഓസ്ട്രേലിയ രൂപം കൊടുത്തിട്ടുണ്ട്. പ്രതിഭയുള്ള പ്രൊഫഷണലുകളുടെ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനുള്ളതാണ് ഈ പദ്ധതി.
21. ഏത് ഇന്ത്യൻ ഭരണാധികാരിയുടെ വാളാണ് അടുത്തിടെ ലണ്ടനിൽ നടന്ന ലേലത്തിൽ 140 കോടി രൂപയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടത്- ടിപ്പുസുൽത്താൻ (മൈസൂർ)
- ടിപ്പുവിന്റെ കൊട്ടാരത്തിലെ സ്വകാര്യ മുറിയിൽ നിന്ന് കണ്ടെടുത്ത വാളാണ് ലേലത്തിന് വെച്ചത്.
22. 2023 മേയ് 24- ന് സൂറിച്ചിൽ (സ്വിറ്റ്സർലൻഡ്) അന്തരിച്ച ടിന ടർണർ (83) വിശേഷിപ്പിക്കപ്പെടുന്നത് എങ്ങനെയാണ്- റോക്ക് ആൻഡ് റോൾ രാജ്ഞി
- യു.എസ്സിലെ ടെന്നസിയിൽ ജനിച്ച ടീന 1980- കളിൽ പോപ്പ് സംഗീതരംഗത്ത് നിറഞ്ഞുനിന്നിരുന്നു.
- 8 തവണ ഗ്രാമി പുരസ്കാരം നേടി. 2018- ൽ ഗ്രാമി ആജീവനാന്ത പുരസ്ക്കാരവും ലഭിച്ചു.
- 'ഐ, ടിന: മൈ ലൈഫ് സ്റ്റോറി' ആത്മ കഥയാണ്.
23. ചൊവ്വാദൗത്യത്തിന്റെ ഭാഗമായി ടെക്സസിലെ ഹൂസ്റ്റണിൽ നാസ സജ്ജമാക്കിയ ചൊവ്വയ്ക്ക് സമാനമായ ആവാസവ്യവസ്ഥയ്ക്ക് നൽകിയ പേര്- മാഴ്സ് പൂൺ ആൽഫ (Mars Dune Alpha)
- തിരഞ്ഞെടുക്കപ്പെട്ട നാല് ഗവേഷകർ ജൂൺ അവസാനത്തോടെ ഇവിടെ താമ സമാരംഭിക്കും.
- 1700 ചതുരശ്രയടിയിൽ ത്രിഡി പ്രിന്റി ങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ജോൺസൺ സ്പേസ് സെന്ററിൽ 'മാഴ്സ് ഡൂൺ ആൽഫ' ഒരുക്കിയിട്ടുള്ളത്. 12 മാസക്കാലം ഗവേഷകസംഘം ഇവിടെ താമസിച്ച് പ്രവർത്തിക്കും.
- 2030-കളിൽ മനുഷ്യനെ ചൊവ്വയിൽ എത്തിക്കാനാവുമെന്നാണ് നാസയുടെ കണക്കുകൂട്ടൽ.
24. 2023- ലെ കാൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പാം ദി ഓർ (Palme d'or) പുരസ്കാരം നേടിയത്- അനാട്ടമി ഓഫ് എ ഫാൾ
- ജസ്റ്റിൻ ത്രിയെയാണ് (ഫ്രഞ്ച്) സംവിധായിക. പാം ദി ഓർ നേടുന്ന മൂന്നാമത്തെ വനിതയാണ്.
25. നാറ്റോ സഖ്യകക്ഷികൾക്കുള്ള പദവി ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ കൂടി ഉൾപ്പെടുത്താൻ യു.എസ്. കോൺഗ്രസ് സമിതി അടുത്തിടെ ശുപാർശചെയ്തു. ഈ പട്ടികയുടെ പേര്- Nato Plus
- ഓസ്ട്രേലിയ, ന്യൂസിലൻഡ്, ജപ്പാൻ, ഇസ്രയേൽ, ദക്ഷിണ കൊറിയ എന്നിവയാണ് നിലവിൽ ഈ സുരക്ഷാക്രമീകരണത്തിലെ അഞ്ച് രാജ്യങ്ങൾ.
26. മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റണിൽ കിരീടം നേടിയ മലയാളി- എച്ച്.എസ്. പ്രണോയ്
- ക്വാലാലംപുരിൽ നടന്ന ഫൈനലിൽ ചൈനയുടെ വെങ്ഹോങ്യാങിനെയാണ് തോൽപ്പിച്ചത്.
- തിരുവനന്തപുരം സ്വദേശിയായ പ്രണോയിയുടെ കരിയറിലെ ആദ്യ ബി.ഡബ്ല്യു. എഫ്. വേൾഡ് ടൂർ കിരീടമാണിത്.
- 2022- ൽ തോമസ് കപ്പ് നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു.
27. തുർക്കിയിൽ രണ്ടാമതും പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്- രജബ് തയ്യിപ് ഉർദുഗാൻ (69)
- കഴിഞ്ഞ 20 വർഷമായി ഉർദുഗാനാണ് തുർക്കിയുടെ ഭരണം നടത്തുന്നത്.
- 2014 മുതൽ ഇത് മൂന്നാം വട്ടമാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം നേടിയത്.
28. തീരപ്രദേശത്തെ 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനായി ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതി- തിരകിരണം
- തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ ഉപയോഗം കൂടുന്നതിന്റെ യടിസ്ഥാനത്തിലാണ് പദ്ധതി.
29. നിതി ആയോഗിന് സമാനമായി സംസ്ഥാനങ്ങളിൽ സജ്ജമാക്കുന്ന പുതിയ സംവിധാനത്തിന്റെ പേര്- സ്റ്റേറ്റ് സപ്പോർട്ട് മിഷൻ
30. 2023- ലെ അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയത്- ജോർജി ഗോസ്പിഡനോഫ്
- ബൾഗേറിയൻ എഴുത്തുകാരനായ ഇദ്ദേഹത്തിന്റെ 'ടൈം ഷെൽട്ടർ' എന്ന നോവലിനാണ് പുരസ്കാരം.
- സംഗീതജ്ഞയും വിവർത്തകയുമായ ആഞ്ജല റോഡലാണ് നോവൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്.
- വിവിധ ഭാഷകളിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി ബ്രിട്ടനിലോ അയർലൻഡിലോ പ്രസിദ്ധീകരിക്കുന്ന നോവലിനോ കഥാസമാഹാരത്തിനോ ആണ് ബുക്കർ സമ്മാനം നൽകുന്നത്.
- സമ്മാനത്തുകയായ 50,000 പൗണ്ട് (51.23 ലക്ഷം രൂപ) നോവലിസ്റ്റിനും പരിഭാഷകയ്ക്കും തുല്യമായി വീതിച്ച് നൽകും.
- ആദ്യമായാണ് ബൾഗേറിയൻ നോവലിന് ഈ പുരസ്ക്കാരം ലഭിക്കുന്നത്.
- 2022- ൽ ഇന്ത്യൻ എഴുത്തുകാരിയായ ഗീതാഞ്ജലി ശ്രീയുടെ ടോംബ് ഓഫ് സാൻഡ് (റേത് സമാധി) എന്ന ഹിന്ദി നോവലിനും പരിഭാഷകയായ അമേരിക്കൻ എഴുത്തുകാരി ഡെയ്സി റോക്ക്വെലിനുമാണ് അന്താരാഷ്ട്ര ബുക്കർ സമ്മാനം ലഭിച്ചത്.
No comments:
Post a Comment