Friday, 9 June 2023

Current Affairs- 09-06-2023

1. ലോക പരിസ്ഥിതി ദിനം (ജൂൺ 5) 2023 Theme- #BeatPlastic Pollution

  • 2023- ൽ ആചരിക്കുന്നത് പരിസ്ഥിതി ദിനത്തിന്റെ 50-ാം വാർഷികമാണ്
  • 2023- ലെ പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിക്കുന്നത്- കോറ്റ് ഡി ഐവയർ


2. ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് (ഐ.എ.എൽ.) ദേശീയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്- ജിതേന്ദ്ര ശർമ്മ & ആർ.എസ്. ചീമ


3. എഫ്. എ. കപ്പ് ഫുട്ബോൾ കിരീട ജേതാക്കൾ- മാഞ്ചസ്റ്റർ സിറ്റി

  • ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റിനെ പരാജയപ്പെടുത്തി. 
  • ലോകത്തെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ടൂർണമെന്റ്. 


4. ഒ. എൻ. വി. കുറുപ്പിന്റെ പ്രശസ്ത കവിതാസമാഹാരമായ 'അക്ഷരം' ത്തിന്റെ കന്നട പതിപ്പ്- അക്ഷര (മൊഴിമാറ്റം- ഡോ.സുഷമാ ശങ്കർ) 


5. എൻ.വി. വൈജ്ഞാനിക സാഹിത്യ പുരസ്കാരം 2023 ജേതാവ്- എം.എം. ഹസ്സൻ


6. ലോക കാലാവസ്ഥ സംഘടന (WMO)- യുടെ ആദ്യ വനിതാ സെക്രട്ടറി ജനറലായി മാറിയത്- സെലസ് സ്റ്റെ സൗലോ (അർജന്റീന)  


7. 2023 ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ ജേതാക്കളായത്- പഞ്ചാബ് യൂണിവേഴ്സിറ്റി


8. 2023- ലെ ഫോർമുല വൺ സ്പാനിഷ് ഗ്രാൻ പീയിൽ കിരീടം നേടിയത്- മാക്സ് വെസ്റ്റപ്പൻ


9. ലോക ഭക്ഷ്യസുരക്ഷാ ദിനം (ജൂൺ 07) 2023- ലെ പ്രമേയം- Food standard save lives


10. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും കണ്ടെത്തുന്നതിനായി സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ആരംഭിച്ച ആപ്ലിക്കേഷൻ- ഈറ്റ് റൈറ്റ്


11. പ്രായപരിധിയില്ലാതെ സൗജന്യമായി യോഗ പഠിപ്പിക്കാൻ, യോഗ ഫോർ ഓൾ എന്ന പേരിൽ പരിശീലന പരിപാടി ആരംഭിക്കുന്ന സംസ്ഥാനം- കേരളം


12. 2023 ജൂണിൽ, സംസ്ഥാന എക്സൈസ് കമ്മീഷണറായി നിമിതനായത്- മഹിപാൽ യാദവ്


13. "A walk Up The Hill : Living with People and Nature' എന്ന പുസ്തകം ആരുടെ ഓർമ്മക്കുറിപ്പാണ്- മാധവ് ഗാഡ്ഗിൽ


14. 2023 ജൂണിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഏത് രാജ്യമാണ് തങ്ങളുടെ പരമോന്നത സിവിലിയൻ ബഹുമതി നൽകി ആദരിച്ചത്-  സുരിനാം

  • സുരിനാം പ്രസിഡന്റ്- ചന്ദ്രികാപെർസാദ് സന്തോകി


15. 2023 ജൂണിൽ, ഫത്താ (കോൺക്വറർ) എന്ന ആണവശേഷിയുള്ള ഹൈപ്പർസോണിക് മിസൈൽ പുറത്തിറക്കിയ രാജ്യം- ഇറാൻ


16. 2023 ജൂണിൽ, അറബിക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ്- ബിപോർജോയ്

  • പേര് നൽകിയ രാജ്യം- ബംഗ്ലാദേശ്
  • ദുരന്തം എന്നാണ് ബിപോർജോയ് എന്ന വാക്കിന്റെ അർത്ഥം


17. 2023 ജൂണിൽ അന്തരിച്ച, 100 മീറ്റർ 10 സെക്കൻഡിനുള്ളിൽ ഓടിയെത്തിയ ആദ്യ താരം- ജിം ഹൈസ്


18. ‘മാർസ് ഡൂൺ ആൽഫ' എന്ന പേരിൽ ചൊവ്വാഗ്രഹത്തിന് സമാനമായ കൃത്രിമ ആവാസ വ്യവസ്ഥ തയ്യാറാക്കിയ ബഹിരാകാശ ഏജൻസി- നാസ


19. 2025- ലെ കാലാവസ്ഥ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ബ്രസീൽ


20. യൂറോപ്പിലെ ഏറ്റവും മികച്ച 5 ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം- ലയണൽ മെസ്സി


21. 2023- ലെ മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്- എച്ച്.എസ്. പ്രണോയ്


22. 2023- ലെ കാൻ ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള പാംദോർ പുരസ്കാരം നേടിയത്- അനാട്ടമി ഓഫ് എ ഫോൾ (സംവിധാനം- ജസ്റ്റിൻ ത്രിയെ)


23. ലോകപുകയില വിരുദ്ധ നഗരം (മേയ് 31) Theme- നമുക്ക് ഭക്ഷണമാണ് വേണ്ടത്, പുകയിലയല്ല (We Need Food, Not Tobacco)


24. കേരളത്തിലെ ആദ്യ സോളാർ സിറ്റിയായി മാറാനൊരുങ്ങുന്ന നഗരം- തിരുവനന്തപുരം


25. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡിന്റെ പുതിയ സോഫ്റ്റ്വെയർ- സംരക്ഷ


26. രാജ്യത്ത് ആദ്യമായി വീട്ടുജോലിക്കാർക്കും ഹോം നഴ്സുമാർക്കും തൊഴിൽ സുരക്ഷ ഉറപ്പാക്കാനുള്ള കരടു നിയമം തയ്യാറാക്കിയ സംസ്ഥാനം- കേരളം


27. ഇന്ത്യയുടെ നേതൃത്വത്തിൽ വികസിപ്പിക്കുന്ന, നേപ്പാളിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി നിലവിൽ വരുന്ന നദി- അരുൺ നദി


28. ലോകബാങ്കിന്റെ പ്രസിഡന്റായി ചുമതലയേറ്റ ഇന്ത്യൻ വംശജൻ- അജയ് ബാംഗ


29. 2023- ലെ ദേശീയ സ്കൂൾ കായികമേളയ്ക്ക് വേദിയാകുന്ന സംസ്ഥാനം- മധ്യപ്രദേശ്


30. വനിതകളുടെ 1500 മീറ്റർ ഏറ്റവും വേഗത്തിൽ പൂർത്തിയാക്കി ലോക റെക്കോർഡ് നേടിയത്- ഫെയ്ത്ത് കിജൻ (3 മിനിട്ട് 49.11 സെക്കന്റ്)

No comments:

Post a Comment