1. അടുത്തിടെ റിസർവ് ബാങ്ക് പിൻവലിച്ച 2000 രൂപയുടെ കറൻസി നോട്ടുകൾ രാജ്യത്ത് എന്നാണ് ആദ്യമായി അവതരിപ്പിച്ചത്- 2016 നവംബറിൽ
- 2016 നവംബർ എട്ടിന് രാത്രി 8 മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിനിമയത്തിലുണ്ടായിരുന്ന 500, 1000 രൂപാ നോട്ടുകൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്.
2. രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലം മുംബൈയിൽ പ്രവർത്തന സജ്ജമാകുന്നു. ഇതിന്റെ പേര്- മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് (എം. ടി.എച്ച്.എൽ)
- മുംബൈ മെട്രോ പോളിറ്റൻ റിജൻ ഡെവലപ്മെന്റ് അതോറിറ്റിക്കാണ് നിർമാണച്ചുമതല.
- 17843 കോടിരൂപയാണ് നിർമാണച്ചെലവ്.
- 21.8 കിലോമീറ്റർ നീളമുള്ള പാലത്തിന്റെ 16.5 കി.മീറ്റർ കടലിന് മുകളിലൂടെയാണ്.
- ഇരുവശത്തേക്കും മൂന്നുവരിവീതം ആറു വരിപ്പാതയാണുള്ളത്.
- 2018- ൽ നിർമാണം ആരംഭിച്ച പാലം 2023 നവംബറിൽ തുറക്കും.
3. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ലോകത്തു ണ്ടായ കാലാവസ്ഥാ ദുരന്തങ്ങളിൽ എത്ര പേർ മരിച്ചതായാണ് കണക്ക്- 20 ലക്ഷം
- ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഏജൻസി (ഡബ്ല്യു.എം.ഒ.)- യാണ് നാലു വർഷത്തിനിടെ നടത്തുന്ന അംഗരാജ്യങ്ങളുടെ സമ്മേളനത്തിൽ ഈ കണക്ക് വ്യക്തമാക്കിയത്.
- ഇക്കാലത്ത് 4.3 ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക നഷ്ടവുമുണ്ടായി.
- ഇന്ത്യയിൽ 1.3 ലക്ഷം പേർ മരിച്ചതായാണ് കണക്കാക്കുന്നത്.
4. ജി-20 അംഗരാഷ്ട്രങ്ങളുടെ വിനോദസഞ്ചാര സമ്മേളനം (Tourism Working Group meeting) നടന്നത് എവിടെയാണ്- ശ്രീനഗർ (ജമ്മു കശ്മീർ)
- ദാൽ തടാകത്തിനടുത്തുള്ള ഷെർ-ഇ-കശ്മീർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് 2023 മേയ് 22 മുതൽ 24 വരെ സമ്മേളനം നടന്നത്.
- 2019 ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തശേഷം ഈ മേഖലയിൽ നടന്ന പ്രധാന അന്താരാഷ്ട്ര സമ്മേളനമാണിത്.
- പാകിസ്താന്റെ ഭീഷണിക്കും ചൈനയുടെ എതിർപ്പിനുമിടെയാണ് സമ്മേളനം നടന്നത്.
5. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാപ്പുവ ന്യൂഗിനി, ഫിജി എന്നീ രാജ്യങ്ങൾ സമ്മാനിച്ച പരമോന്നത ബഹുമതികളുടെ പേര്- ഗ്രാൻഡ് കമ്പാനിയൻ ഓഫ് ദ ഓർഡർ ഓഫ് ലോഗോഹ (പാപ്പുവ ന്യൂഗിനി), കാനിയൻ ഓഫ് ദ ഓർഡർ ഓഫ് ഫിജി (ഫിജി)
- ആഗോള നേതൃത്വത്തിനുള്ള അംഗീകാരമായാണ് ബഹുമതികൾ നൽകിയത്.
- നാട്ടുകാരല്ലാത്തവർക്ക് ഈ രാജ്യങ്ങൾ അപൂർവമായേ ബഹുമതികൾ നൽകാറുള്ളൂ.
- പാപ്പുവ ന്യൂഗിനിയുടെ ഔദ്യോഗിക ഭാഷയായ ടോക്പിസിനിലേക്ക് വിവർത്തനം ചെയ്ത് തിരുവള്ളുവരുടെ തമിഴ് കൃതിയായ തിരുക്കുറൽ ഇന്ത്യയുടെയും പാപ്പുവ ന്യൂഗിനിയുടെയും പ്രധാനമന്ത്രിമാർ ചേർന്ന് പ്രകാശനം ചെയ്തു.
- ഓസ്ട്രേലിയയിൽ എത്തിയ മോദിയുടെ സാന്നിധ്യത്തിൽ സിഡ്നിയിലെ ഹാരിസ് പാർക്കിനെ 'ലിറ്റിൽ ഇന്ത്യ' എന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനിസ് പുനർനാമകരണം ചെയ്തു.
6. ലോക ഒന്നാം റാങ്കിൽ എത്തിയ ഇന്ത്യയുടെ ജാവലിൻ ത്രോ താരം- നീരജ് ചോപ്ര
- ടോക്യോ ഒളിമ്പിക്സിലെ സ്വർണമെഡൽ ജേതാവാണ്.
- ആദ്യമായാണ് ഒരു ഇന്ത്യൻ താരം ജാവലിൻ ത്രോ ലോകറാങ്കിങ്ങിൽ ഒന്നാമതെത്തിയത്.
7. കർണാടക നിയമസഭാ സ്പീക്കറായ മലയാളി- യു.ടി. ഖാദർ
8. തെലുഗു സിനിമയായ 'ആർ.ആർ.ആറി’ൽ പ്രതിനായക വേഷത്തിൽ തിളങ്ങിയ ഐറിഷ് നടൻ അടുത്തിടെ അന്തരിച്ചു പേര്- സ്റ്റീവൻസൺ (58)
9. കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2023- ലെ മലയാളത്തിൽ നിന്നുള്ള ബാലസാഹിത്യ പുരസ്കാരത്തിന് അർഹയായത്- പ്രിയ. എ. എസ്.
- നോവൽ- പെരുമഴയത്തെ കുഞ്ഞിതളുകൾ
- യുവ സാഹിത്യ പുരസ്കാര ജേതാവ്- ഗണേഷ് പുത്തൂർ (കൃതി- അച്ഛന്റെ അലമാര)
- ഇംഗ്ലീഷ് വിഭാഗത്തിൽ ബാലസാഹിത്യ പുരസ്കാരം നേടിയത്- സുധാ മൂർത്തി (കൃതി- ഗ്രാന്റ്പേരന്റസ് ബാഗ് ഓഫ് സ്റ്റോറിസ്)
- ഇംഗ്ലീഷ് വിഭാഗത്തിൽ യുവ സാഹിത്യ പുരസ്കാരം നേടിയത്- അനിരുദ്ധ് കനിസത്തി (ലോർഡ് ഓഫ് ദി ഡെക്കാൻ)
10. വൈനും ബാപ്പുവിന് ശേഷം ഛിന്ന ഗ്രഹത്തിന് പേരു ലഭിക്കുന്ന മലയാളി- ഡോ. അശ്വിൻ ശേഖർ
- 2000 ജൂണിൽ കണ്ടെത്തിയ നാലരക്കിലോ മീറ്റർ വ്യാസമുള്ള മൈനസ് പ്ലാനറ്റ് അഥവാ ഛിന്ന ഗ്രഹം ഇനി ‘(33928) അശ്വിൻ ശേഖർ' എന്നറിയപ്പെടും.
11. യു. എസ്. കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ രണ്ടു തവണ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി- നരേന്ദ്ര മോദി
12. ഫിൻലാൻഡിന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്- പെറ്റേരി ഓൾപോ
13. 2023 ജൂണിൽ ആഗോള സാമ്പത്തിക ഫോറം പുറത്തിറക്കിയ ലിംഗസമത്വ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 127
14. 2023- ലെ സാഫ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് വേദി- ഇന്ത്യ
15. 2023- ലെ ദേശീയ യോഗ ഒളിമ്പ്യാഡിന്റെ വേദി- ഭോപ്പാൽ
16. ഛിന്ന ഗ്രഹത്തിന് പേര് ലഭിക്കുന്ന രണ്ടാമത്തെ മലയാളി- അശ്വിൻ ശേഖർ
- 2000 ജൂണിൽ കണ്ടെത്തിയ നാലര കിലോമീറ്റർ വ്യാസമുള്ള ഛിന്നഗ്രഹത്തിനാണ് അശ്വിൻ ശേഖറിന്റെ പേര് നൽകിയത്.
- ഛിന്നഗ്രഹത്തിന് പേര് ലഭിച്ച ആദ്യ മലയാളി- വെനു ബാപ്പു
17. വിളർച്ച മുക്ത കേരളത്തിനായുളള വിവ കേരള ക്യാമ്പയിന് കീഴിൽ ലക്ഷ്യം കൈവരിച്ച ആദ്യ പഞ്ചായത്ത്- മൈലേപ്ര (പത്തനംതിട്ട)
No comments:
Post a Comment