Wednesday 14 June 2023

Current Affairs- 14-06-2023

1. അതിർത്തിരക്ഷാസേനയുടെ (ബി.എസ്. എഫ്.) ഡയറക്ടർ ജനറലായി നിയമിതനായ കേരള കേഡറിലെ 1989 ബാച്ച് ഐ.പി.എസ്. ഓഫീസർ- നിതിൻ അഗർവാൾ


2. ലോക സമുദ്ര ദിനം (ജൂൺ 8) 2023- ലെ പ്രമേയം- Planet Ocean : The tides are changing


3. എസ്.എസ്.എൽ.സി, പ്ലസ് ടു പഠനം പാതിവഴിയിൽ മുടങ്ങിയവർക്കും പൊതുപരീക്ഷയിൽ പരാജയപ്പെട്ടവർക്കും സൗജന്യ തുടർപഠനത്തിനായി കേരള പോലീസ് ആവിഷ്കരിച്ച പദ്ധതി- ഹോപ്


4. ബെൽജിയം ആസ്ഥാനമായുള്ള ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്പോർട്ട് ഏർപ്പെടുത്തിയ രാജ്യാന്തര പുരസ്കാരത്തിന് അർഹമായത്- K.S.R.T.C

  • KSRTC എം.ഡി- ബിജു പ്രഭാകർ


5. ബ്രാൻഡ് മൂല്യനിർണയ കൺസൾട്ടൻസിയായ ബ്രാൻഡ് ഫിനാൻസ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം, 2023- ലെ ഇന്ത്യൻ കമ്പനികളുടെ ബ്രാൻഡ് മൂല്യത്തിൽ ഒന്നാമതെത്തിയത്- ടാറ്റ ഗ്രൂപ്പ്


6. ഗാന്ധിജിയുടെ പീറ്റർ മാരിറ്റ്സ്ബർഗ് സംഭവത്തിന്റെ, 130-ാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമായ ഇന്ത്യൻ യുദ്ധക്കപ്പൽ- ഐ.എൻ.എസ് ത്രിൽ


7. മദ്രാസ് ഐ.ഐ.ടിയുടെ ആദ്യ വിദേശ ക്യാമ്പസ് തുറക്കുന്ന രാജ്യം- ടാൻസാനിയ


8. ദക്ഷിണ കൊറിയയിൽ നടന്ന അണ്ടർ 20 ഏഷ്യൻ അത്ലറ്റിക്സിൽ ഒന്നാമതെത്തിയ രാജ്യം- ജപ്പാൻ


9. സാമൂഹ്യ-സാംസ്കാരിക സാഹിത്യ മേഖലഖളിലെ സമഗ്ര സംഭാവനയ്ക്കുള്ള 2023- ലെ ദേശാഭിമാനി പുരസ്കാരത്തിന് അർഹനായത്- എം.കെ. സാനു


10. ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര ക്രൂയിസ് കപ്പൽ- MV Empress


11. 'നീതി എവിടെ' എന്ന സർവീസ് സ്റ്റോറിയുടെ രചയിതാവായ മുൻ ഡി.ജി.പി.- എ.ഹേമചന്ദ്രൻ


12. അഴിമതി, കൈക്കൂലി വിവരങ്ങൾ പരാതിക്കാരുടെ പേരും വിലാസവും വെളിപ്പെടുത്താതെ കൈമാറുന്നതിനായുള്ള റവന്യു വകുപ്പിന്റെ ടോൾ ഫ്രീ നമ്പർ- 1800 425 5255


13. കേരളത്തിലെ എയ്റോ സ്പേസ് സ്റ്റാർട്ടപ്പായ `ഐ എയറോ സ്കൈ' വികസിപ്പിച്ച ആദ്യ വാർത്താ വിനിമയ ഉപഗ്രഹം- നമ്പിസാറ്റ് 1

  • ഡിസാസ്റ്റർ മാനേജ്മെന്റ്, പരിസ്ഥിതി, കൃഷി എന്നീ മേഖലകൾക്ക് ആവശ്വമായ കൃത്യതയുള്ള ഡേറ്റ ലഭ്യമാക്കുകയാണ് നമ്പിസാറ്റ് 1- ന്റെ ലക്ഷ്യം. 


14. ഡി.ആർ.ഡി.ഒ.യുടെ യുവശാസ്ത്രജ്ഞ പുരസ്കാരം നേടിയ മലയാളി ശാസ്ത്രജ്ഞൻ- പ്രതീക് സുരേഷ് കുമാർ


15. ദേശീയ സ്കൂൾ കായികമേളയിൽ ഒന്നാമതെത്തിയ സംസ്ഥാനം- ഹരിയാന (140 പോയിന്റ്)

  • കേരളത്തിന്റെ സ്ഥാനം- 4
  • വേദി- ഭോപ്പാൽ


16. ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ തദ്ദേശീയമായി വികസിപ്പിച്ച സുരക്ഷാ സംവിധാനം- കവച്


17. ഭക്ഷ്യസുരക്ഷാസൂചികയിൽ ദേശീയതലത്തിൽ ചെറിയ സംസ്ഥാന വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത്- ഗോവ


18. അടുത്തിടെ അന്തരിച്ച 2022- ലെ പത്മശ്രീ ജേതാവായ കളരി ഗുരുക്കൾ- ഉണ്ണി ഗുരുക്കൾ


19. ATM- ൽ നിന്ന് UPI QR അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ അവതരിപ്പിച്ച ആദ്യ ബാങ്ക്- ബാങ്ക് ഓഫ് ബറോഡ


20. അടുത്തിടെ ബെംഗളൂരുവിൽ പ്രൊജക്റ്റ് കുബേർ ആരംഭിച്ച ബാങ്ക്- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 


21. ഡച്ച് നൊബേൽ സമ്മാനം എന്നറിയപ്പെടുന്ന 'സ്പിനോസ പ്രൈസ്' ലഭിച്ച ഇന്ത്യൻ വംശജ- ജൊയ്ത ഗുപ്ത


22. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ സെഞ്ചുറി നേടുന്ന ആദ്യ താരം- ട്രെവിസ് ഹെഡ്


23. അണ്ടർ 20 ഏഷ്യൻ അത്ലറ്റിക്സ് ഒന്നാം സ്ഥാനം നേടിയ രാജ്യം- ജപ്പാൻ


24. കുറഞ്ഞ നിരക്കിൽ ഭക്ഷണം വിൽക്കുന്നതിനായി ദീദി കഫേ ആരംഭിക്കുന്ന സംസ്ഥാനം- ഉത്തർപ്രദേശ്


25. 2023- ലെ 71-ാമത് മിസ് വേൾഡ് മത്സരത്തിന് വേദിയാകുന്ന രാജ്യം- ഇന്ത്യ


26. നാസി ചിഹ്നങ്ങളുടെ പൊതുദർശനം, ക്രിമിനൽ കുറ്റമാക്കി നിയമനിർമ്മാണം നടത്താനൊ രുങ്ങുന്ന രാജ്യം- ഓസ്ട്രേലിയ


27. ലോകത്തിലെ ഏറ്റവും ആഴത്തിലുള്ള ഹോട്ടൽ സ്ഥിതി ചെയ്യുന്ന രാജ്യം- ബ്രിട്ടൻ


28. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ (നിർമിത ബുദ്ധി) സംബന്ധിച്ച ആദ്യ ആഗോള ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം- ബ്രിട്ടൻ


29. 2023 ജൂണിൽ, രാത്രികാല വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയ, ഇന്ത്യയുടെ ആണവ വാഹക ശേഷിയുള്ള മധ്യദൂര ബാലിസ്റ്റിക് മിസൈൽ- അഗ്നിപ്രൈം 


30. 2023 ജൂണിൽ അന്തരിച്ച, ഇന്ത്യാക്കാരനായ ആദ്യ അന്താരാഷ്ട്ര ബാസ്ക്കറ്റ്ബോൾ റഫറിയും മലയാളിയുമായ വ്യക്തി- എൻ.ഡി. കൃഷ്ണൻ

  • ബാസ്ക്കറ്റ്ബോൾ രംഗത്ത് എൻ.ഡി. മാമ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

No comments:

Post a Comment