Thursday 22 June 2023

Current Affairs- 22-06-2023

1. രാജ്യാന്തര ഫുട്ബോളിൽ 200 മത്സരങ്ങൾ തികച്ച ആദ്യ പുരുഷ താരം- ക്രിസ്റ്റ്യാനോ റൊണാൾഡോ


2. റിസർവ് ബാങ്ക് പ്രചാരത്തിൽ നിന്ന് പിൻവലിക്കുന്ന 2000 രൂപയുടെ കറൻസി നോട്ടുകൾ വീട്ടുപടിക്കൽ വന്നു ശേഖരിക്കുന്നതിനായി ആമസോൺ പേ പ്രഖ്യാപിച്ച പുതിയ സേവനം- ലോഡ് കാഷ് അറ്റ് ഡോർസ്റ്റെപ്പ്


3. വേൾഡ് ഇക്കണോമിക് ഫോറം (WEF) ഈ വർഷം പുറത്തിറക്കിയ ആഗോള ലിംഗസമത്വ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 127 

  • ഒന്നാം സ്ഥാനം- ഐസ്ലാൻഡ്

4. വനിതാ എമെർജിങ് ഏഷ്യാകപ്പ് ട്വന്റി 20 ക്രിക്കറ്റ് ജേതാക്കൾ- ഇന്ത്യ എ ടീം

  • ഫൈനലിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി.

5. രാജ്യത്തെ ഏറ്റവും ഉയരത്തിലുള്ള എസ്കലേറ്റർ നിലവിൽ വരുന്ന നഗരം- മുംബൈ

  • ഛത്രപതി ശിവജി ഇന്റർനാഷണൽ ടെർമിനസ് സ്റ്റേഷനിലാണ് 19.15 മീറ്റർ ഉയരത്തിൽ എസ്കലേറ്റർ സ്ഥാപിക്കുന്നത്.

6. ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിൽ നടക്കുന്ന ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന സംസ്ഥാനം- കേരളം (പൊന്മുടിയിൽ- തിരുവനന്തപുരം)


7. ഏറ്റവും കൂടുതൽ രാജ്യങ്ങളിലെ പൗരന്മാർ പങ്കെടുത്ത പൊതുപരിപാടി എന്ന ലോക റെക്കോർഡ് നേടിയത്- UN ആസ്ഥാനത്തെ യോഗ പരിപാടി

  • 180 ലേറെ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു 


8. ഏറ്റവും കുറഞ്ഞ പ്രായത്തിൽ Ph.D സ്വന്തമാക്കി ലോക റെക്കോഡിന് ഉടമയായ മലയാളി- തനിഷ്ക് മാത്യു എബ്രഹാം (19 വയസ്സ്) 


9. 2023- ലെ എമർജിങ് ഏഷ്യ കപ്പ് ട്വന്റി20 ക്രിക്കറ്റ് ജേതാക്കൾ- ഇന്ത്യ 

  • റണ്ണറപ്പ്- ബംഗ്ലാദേശ്


10. 2023 ജൂണിൽ അന്തരിച്ച, പരസ്യമേഖലയിലെ പ്രമുഖനും ‘അമൂൽ ഗേൾ'- ന്റെ സ്രഷ്ടാവുമായ വ്യക്തി- സിൽവർ ഡാകുൻഹ


11. മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്റെ ഓർമ്മയ്ക്കായി ഡോ.എ.പി.ജെ അബ്ദുൾ കലാം നോളജ് സെന്റർ ആൻഡ് സ്പെയ്സ് മ്യൂസിയം നിലവിൽ വരുന്ന ജില്ല- തിരുവനന്തപുരം


12. ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിൽ വച്ച് നടക്കുന്ന ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്- പൊന്മുടി (തിരുവനന്തപുരം) 


13. 2023 ജൂണിൽ, ‘പാട്ടുഗ്രാമ’മായി പ്രഖ്യാപിക്കുന്ന വാൽമുട്ടി കോളനി സ്ഥിതി ചെയ്യുന്ന ജില്ല- പാലക്കാട് (ചിറ്റൂർ)


14. ഇട്ടി അച്യുതൻ അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം നിലവിൽ വരുന്ന ജില്ല- കൊല്ലം


15. രക്തദാനം ചെയ്യുന്ന വിദ്യാർത്ഥികൾക്ക്, ആ ദിവസം അവധി നൽകാനൊരുങ്ങുന്ന കേരളത്തിലെ ആദ്യ സർവകലാശാല- കേരള സർവകലാശാല


16. കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്- ഡോ. വി. അനന്ത നാഗേശ്വരൻ


17. തെരുവുനായകളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി സുപ്രീം കോടതി നിയോഗിച്ച കമ്മീഷന്റെ അധ്യക്ഷൻ- ജസ്റ്റിസ് (റിട്ട.) എസ്. സിരിജഗൻ


18. വഴിയോരക്കച്ചവടക്കാർക്കുള്ള കേന്ദ്ര സർക്കാരിന്റെ വായ്പ പദ്ധതി- പി.എം. സ്വനിധി


19. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനായി സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതി- സേവാസ്


20. 2023 ജൂണിൽ, അതിർത്തി രക്ഷാസേനയുടെ ഡയറക്ടർ ജനറലായി നിയമിതനായത്- നിതിൽ അഗർവാൾ


21. 2023- ലെ അണ്ടർ 20 ഫുട്ബോൾ ലോകകപ്പിൽ കിരീടം നേടിയ രാജ്യം- യുറഗ്വായ്

  • ഫൈനലിൽ ഇറ്റലിയെ പരാജയപ്പെടുത്തിയാണ് യുറഗ്വായ് കിരീടം നേടിയത്. 
  • 2023- ലെ അണ്ടർ 20 ഫുട്ബോൾ ലോകകപ്പിന് വേദിയായ രാജ്യം- അർജന്റീന 


22. 2023 ജൂണിൽ, ലോക പുരുഷ ടെന്നീസ് റാങ്കിങ്ങിൽ ഒന്നാമതെത്തിയ താരം- നോവാക് ജോക്കോവിച്ച്


23. 2023- ലെ സ്ക്വാഷ് ലോകകപ്പിന് വേദിയാകുന്നത്- ചെന്നെ


24. സ്വാതി പി. ഭാസ്കരൻ അഞ്ചാമത് ഗാനസാഹിത്യ പുരസ്കാരത്തിന് അർഹനായത്- ഏഴാച്ചേരി രാമചന്ദ്രൻ


25. 2023 ജൂണിൽ അന്തരിച്ച സിൽവിയോ ബെർലുകോണി ഏത് രാജ്യത്തിന്റെ മുൻ പ്രധാനമന്ത്രിയായിരുന്നു- ഇറ്റലി


26. സംസ്ഥാനത്ത് ആദ്യമായി വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്തത്- ആലപ്പുഴ

  • വെസ്റ്റ് നൈൽ പനി പരത്തുന്ന കൊതുകുകൾ- ക്യൂലക്സ്


27. യാത്രക്കാർക്ക് വൃത്തിയുള്ളതും പോഷക സമൃദ്ധവുമായ ഭക്ഷണം വിളമ്പുന്ന സ്റ്റേഷനുള്ള "ഈറ്റ് റൈറ്റ് സ്റ്റേഷൻ' അവാർഡിനർഹമായത്- ഗുവാഹത്തി റെയിൽവേ സ്റ്റേഷൻ


28. 2023 ജൂണിൽ, ലോകത്തിലെ ഏറ്റവും വലിയ വൃക്കയിലെ കല്ല് നീക്കം ചെയ്തത് ഏത് രാജ്യത്തെ ഡോക്ടർമാരാണ്- ശ്രീലങ്ക


29. 2023- ലെ സെൻട്രൽ ബാങ്കിംഗ് പുരസ്കാരങ്ങളിൽ "ഗവർണർ ഓഫ് ദ ഇയർ’ അവാർഡി നർഹമായത്- ശക്തികാന്ത ദാസ്

No comments:

Post a Comment