Thursday, 15 June 2023

Current Affairs- 15-06-2023

1. ICC World Test Championship (2021-23)
ജേതാക്കൾ- ഓസ്ട്രേലിയ (റണ്ണറപ്പ്- ഇന്ത്യ)


2. 2022 - 2023 വർഷത്തെ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ജേതാക്കൾ- മാഞ്ചസ്റ്റർ സിറ്റി


3. 2023- FIFA U20 World Cup കിരീടം നേടിയത്- ഉറുഗ്വേ


4. 'ഈശ്വര വഴക്കില്ലല്ലോ' എന്ന പുസ്തകത്തിന്റെ രചയിതാവ്- സലിം കുമാർ


5. MyGovindia- യുടെ റിപ്പോർട്ട് പ്രകാരം 2022- ൽ ഡിജിറ്റൽ പേയ്മെന്റിൽ ഒന്നാമതുള്ള രാജ്യം- ഇന്ത്യ


6. അടുത്തിടെ അന്തരിച്ച, 1956- ലെ വേലൂർ മണിമലർക്കാവ് മാറുമറയ്ക്കൽ സമരത്തിന്റെ സംഘാടക- ദേവകി നമ്പീശൻ

 

7. ചാമ്പ്യൻഷിപ്പ് കിരീട ജേതാക്കൾ (2023)- ഓസ്ട്രേലിയ

  • ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തി.

8. ഏഷ്യാ കപ്പ് ജൂനിയർ വനിതാ ഹോക്കി ജേതാക്കൾ- ഇന്ത്യ

  • ഫൈനലിൽ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി

9. സ്വാതി - പി.ഭാസ്കരൻ ഗാനസാഹിത്യ പുരസ്കാര ജേതാവ്- ഏഴാച്ചേരി രാമചന്ദ്രൻ

  • പുരസ്കാരത്തുക- 25000 രൂപ

10. സമുദ്രത്തിനടിയിൽ തുടർച്ചയായി 100 ദിവസം താമസിച്ച് റെക്കോർഡിട്ട വ്യക്തി- ജോസഫ് ഡിറ്റൂരി

  • സമുദ്രാന്തർ ഭാഗത്തെ സാഹചര്യങ്ങൾ മനുഷ്യശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ പഠിക്കാനുള്ള ‘പ്രോജക്ട് നെപ്റ്റ്യൂൺ' പദ്ധതിയുടെ ഭാഗമായാണ് ഡിറ്റൂരി ഇവിടെയെത്തിയത്.

11. ദേശീയ പരീക്ഷ ഏജൻസി (എൻ.ടി.എ.) ഡയറക്ടർ ജനറലായി നിയമിതനായത്- സുബോധ് കുമാർ സിങ്


12. ബി.എസ്.എഫ്. ഡയറക്ടർ ജനറലായി നിയമിതനായത്- നിതിൻ അഗർവാൾ


13. തദ്ദേശീയമായി വികസിപ്പിച്ച റുബീഡിയം അറ്റോമിക് ക്ലോക്ക് ആദ്യമായി ഉപയോഗപ്പെടുത്തിയ ഇന്ത്യയുടെ ഗതിനിർണയ ഉപഗ്രഹം- NVS- 01

  • റുബീഡിയം അറ്റോമിക ക്ലോക്ക് വികസിപ്പിച്ചത് അഹമ്മദാബാദ് സ്പേസ് ആപ്ലിക്കേഷൻ സെന്റർ 
  • ഈ സാങ്കേതിക വിദ്യ കൈവശമുള്ള 5 രാജ്യങ്ങളിലൊന്നാണ് ഇന്ത്യ

14. 2023 ജൂണിൽ അന്തരിച്ച പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര താരം- കസാൻ ഖാൻ


15. രക്തദാനം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ആ ദിവസം അവധി പ്രഖ്യാപിച്ച ആദ്യ സർവകലാശാല- കേരള സർവകലാശാല


16. ബയോസ്ഫിയർ റിസർവുകളുടെ സംരക്ഷണത്തിന് നൽകുന്ന 'മിഷേൽ ബാറ്റിസ് 'പുരസ്കാരം 2023- ൽ നേടിയ ഇന്ത്യക്കാരൻ- ജഗദീഷ് ബകൻ


17. 2023- ൽ ഇന്ത്യയുമായി ഡീസൽ അന്തർവാഹിനി നിർമ്മാണത്തിന് കരാറിൽ ഏർപ്പെട്ട രാജ്യം- ജർമ്മനി


18. 2023 ജൂണിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) യുടെ ഡയറക്ടർ ജനറലായി നിയമിതനായത്- സുബോധ് കുമാർ സിങ്


19. കേന്ദ്ര സർക്കാരിന്റെ ആസ്പിരേഷണൽ ജില്ലാ പദ്ധതിയിൽ സാമ്പത്തിക നൈപുണ്യ വികസന മേഖലയിൽ രണ്ടാം സ്ഥാനം നേടിയ ജില്ല- വയനാട്


20. തകരാറുകൾ മൂലം ഉപേക്ഷിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ ശേഖരിച്ച് റിപ്പയർ ചെയ്ത് അർഹരായവർക്ക് നൽകുന്നതിനുള്ള എറണാകുളം ജില്ലാ പഞ്ചായത്തിന്റെ പദ്ധതി- റിവൈവ്


21. സ്വാശ്രയ സ്ഥാപനങ്ങളടക്കം എല്ലാ കോളേജുകളിലും സർവകലാശാല പഠനവിഭാഗങ്ങളിലും വിദ്യാർത്ഥി പരാതിപരിഹാര സെൽ രൂപീകരിക്കാനൊരുങ്ങുന്ന സംസ്ഥാനം- കേരളം


22. രാജ്യത്തെ ആദ്യ ഗിഗ് തൊഴിലാളി ക്ഷേമ ബോർഡ് രൂപവത്ക്കരിക്കാനൊരുങ്ങുന്ന സംസ്ഥാനം- രാജസ്ഥാൻ


23. ഇന്ത്യ, മാലിദ്വീപ് നാവികസേനകൾ തമ്മിലുള്ള വാർഷിക അഭ്യാസമായ Ekatha- യുടെ 6-ാം പതിപ്പിന്റെ വേദി- മാലിദ്വീപ്


24. കഴിഞ്ഞ 10 വർഷത്തിനിടെ കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനായി, ഏതു സംസ്ഥാനത്തെ പോലീസ് ആവിഷ്കരിച്ച പദ്ധതിയാണ് ഓപ്പറേഷൻ മിസിംഗ് ചിൽഡ്രൻ- തമിഴ്നാട്


25. 2023- ൽ ഇന്ത്യ, ഫ്രാൻസ്, യു.എ.ഇ എന്നീ രാജ്യങ്ങൾ തമ്മിലുള്ള പ്രഥമ ത്രിരാഷ്ട്ര നാവി കാഭ്യാസത്തിന്റെ വേദി- ഗൾഫ് ഓഫ് മാൻ


26. കേരളത്തിലെ എയ്റോസ്പേസ് സ്റ്റാർട്ടപ്പായ “ഐ എയ്റോ സ്കൈ” വികസിപ്പിച്ച ആദ്യ വാർത്താവിനിമയ ഉപഗ്രഹം- നമ്പിസാറ്റ്- 1


27. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രമേഹരോഗികളുള്ള സംസ്ഥാനം- ഗോവ

  • രണ്ടാം സ്ഥാനം- പുതുച്ചേരി
  • മൂന്നാം സ്ഥാനം- കേരളം


28. തുർക്കി കേന്ദ്രബാങ്കിന്റെ ആദ്യ വനിതാ ഗവർണർ- ഹാഫിസ് ഗയെ ഇർകാനെ


29. ഇന്തോനേഷ്യയുടെ പുതിയ തലസ്ഥാനം- നൂസാന്തര


30. 2023 ജൂണിൽ ഇന്ത്യ സന്ദർശിച്ച, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്റ്റ് വെയർ ചാറ്റ് ജിപിടിയുടെ ഉപജ്ഞാതാവ്- സാം ഓൾട്ട്മാൻ

ഫ്രഞ്ച് ഓപ്പൺ 2023 ജേതാക്കൾ

  • പുരുഷ വിഭാഗം- നൊവാക്ക് ജോക്കോവിച്ച്
  • വനിത വിഭാഗം- ഇഗ സ്വിടെക്

No comments:

Post a Comment