Wednesday 7 June 2023

Current Affairs- 07-06-2023

1. മെർകോം ഇന്ത്യ റിപ്പോർട്ട് പ്രകാരം പുരപ്പുറ സൗരോർജ പദ്ധതി നടപ്പാക്കുന്നതിൽ രാജ്യത്ത് ഒന്നാമതുള്ള സംസ്ഥാനം- കേരളം


2. ഐക്വരാഷ്ട്ര സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന ലോക കാലാവസ്ഥാ സംഘടനയുടെ (വേൾഡ് മീറ്റിരിയോളജിക്കൽ ഓർഗനൈസേഷൻ- WMO) വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ- മൃത്യുഞ് ജയ് മൊഹാപത്ര 

  • നിലവിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ ഡയറക്ടർ 


3. പി.കേശവദേവ് പുരസ്കാര ജേതാക്കൾ- 

  • ദേശമംഗലം രാമകൃഷ്ണൻ (സാഹിത്യ പുരസ്കാരം)
  • ഡോ.സിറിയക് എബി ഫിലിപ്സ് (ഡയബാ സ്ക്രീൻ കേരള പുരസ്കാരം)


4. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ (CDS) ഡയറക്ടറായി നിയമിതനായത്- പ്രഫ.സി.വീരമണി


5. 2023 ജൂണിൽ ശതാബ്ദി ആഘോഷിക്കുന്ന ഇന്ത്യയിലെ വാർത്താ ഏജൻസി- പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PBI)

  • 1923 ജൂൺ 1 മുതൽ ബ്യൂറോ ഓഫ് പബ്ലിക് ഇൻഫർമേഷൻ എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു.


6. 2023 ജൂണിൽ ട്രെയിനപകടം നടന്ന ബാലസാർ ഏത് സംസ്ഥാനത്താണ്- ഒഡീഷ


7. ജയ്പൂർ അന്താരാഷ്ട്ര സാഹിത്യോത്സവത്തിന് വേദിയാകുന്ന വിദേശ നഗരം- മാഡ്രിഡ് (സ്പെയിൻ)


8. അടുത്തിടെ പാലക്കാട് തൃപ്പാളൂരിൽ നിന്നും കണ്ടെത്തിയ അസൂയ-തൃപ്പാളൂരെൻസ് (Ascea Thrippalurence) ഏത് ജീവി വിഭാഗത്തിൽപ്പെടുന്നു- ചിലന്തി


9. ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളിലും മറ്റു പരിപാടികളിലും പുകയില വിരുദ്ധ മുന്നറിയിപ്പ് നിർബന്ധമാക്കിക്കൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഭേദഗതി ചെയ്ത നിയമം- സിഗരറ്റ് & അദർ ടുബാക്കോ പ്രോഡക്ട്സ് നിയമം


10. പ്രഥമ ഗോവ എൻവയോൺമെന്റൽ ഫിലിം ഫെസ്റ്റിവലിലെ ഉദ്ഘാടന ചിത്രം- എലഫന്റ് വിസ്പറേഴ്സ്


11. 2023- ൽ മഹാരാഷ്ട്ര വി.ഡി സവർക്കരുടെ പേര് നൽകാൻ തീരുമാനിച്ച് കടൽപ്പാത- ബാന്ദ്ര വെർസോവ


12. അടുത്തിടെ റഷ്യൻ പ്രസിഡന്റിന്റെ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ് ബഹുമതിയ്ക്ക് അർഹനായ മലയാളി- രതീഷ് സി. നായർ


13. 2023 മെയിൽ, ശിവഗിരി ആശ്രമത്തിന് തുടക്കം കുറിച്ച് അമേരിക്കൻ നഗരം- വാഷിംഗ്ടൺ


14. 2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി) വളർച്ചാ നിരക്ക്- 7.2%


15. അടുത്തിടെ അന്തരിച്ച പ്രമുഖ ഭാഷാപണ്ഡിതനും, എഴുത്തുകാരനും, പത്മശ്രീ പുരസ്കാര ജേതാവുമായ വ്യക്തി- വെള്ളായണി അർജുനൻ

  • 3 ഡി ലിറ്റ് ബിരുദങ്ങൾ നേടിയ ആദ്യ ദക്ഷിണേന്ത്യക്കാരൻ
  • വിശ്വവിജ്ഞാന കോശം നിഘണ്ടു, മലയാളം മഹാനിഘണ്ടു എന്നിവ തയ്യാറാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു.
  • 2008- ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു

16. അഗ്നിരക്ഷാ സേന ഡയറക്ടറായി നിയമിതനായത്- ഷെയ്ഖ് ദർവേഷ് സാഹിബ്


17. സംസ്ഥാന പോലീസ് കംപ്ലെയ്ന്റ്സ് അതോറിറ്റി ചെയർമാൻ- ജസ്റ്റിസ്. വി. കെ. മോഹനൻ


18. റഷ്യൻ പ്രസിഡന്റിന്റെ ഉന്നത ബഹുമതിയായ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ് ലഭിച്ച മലയാളി- രതീഷ്. സി. നായർ


19. മഹാകവി ഉള്ളൂർ അവാർഡ് ജേതാവ്- വി.പി. ജോയ് (ചീഫ് സെക്രട്ടറി)

  • കാണാമറ' എന്ന കാവ്യ സമാഹാരത്തിനാണ് പുരസ്കാരം *പുരസ്കാരത്തുക- 25000 രൂപ
  • വി.പി. ജോയിയുടെ തൂലികാനാമം- ജോയി വാഴയിൽ

20. IPL- ൽ 250 മത്സരങ്ങൾ പൂർത്തിയാക്കിയ ആദ്യ താരം- മഹേന്ദ്രസിംഗ് ധോനി


21. 2023- ൽ മഹാരാഷ്ട്രയുടെ മൈൽ അംബാസഡർ ആയി നിയമിതനായത്- സച്ചിൻ തെണ്ടുൽക്കർ


22. WHO- യുടെ എക്സ്റ്റേണൽ ഓഡിറ്ററായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- ഗിരീഷ് ചന്ദ്ര മുർമു


23. 2023 മെയിൽ സാധാരണക്കാരനുൾപ്പെടെ മൂന്ന് പേരെ ബഹിരാകാശത്തെത്തിച്ച ചൈനയുടെ ദൗത്യം- ഷെൻഷൗ- 16 


24. ഊർജ്ജ ഉറവിടങ്ങളെയും പ്രകൃതി ദുരന്തങ്ങളെയും കുറിച്ച് പഠിക്കുന്നതിനായി ഭൂവൽക്കത്തിൽ 10000 മീറ്റർ ആഴത്തിൽ കുഴൽക്കിണർ നിർമ്മിക്കുന്ന രാജ്യം- ചൈന 


25. വടക്ക്-കിഴക്കൻ ഇന്ത്യയിലെ ആദ്യ വ ഭാരത് എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ- ഗുവാഹത്തി (അസം)- ജൽപായ് ഗുരി (പശ്ചിമ ബംഗാൾ)


26. സർവീസിൽ നിന്നും വിരമിക്കുന്ന, സംസ്ഥാനത്ത ആദ്യ വനിതാ വിരലടയാള വിദഗ്ധ- കെ ആർ ശൈലജ


27. റഷ്യൻ പ്രസിഡന്റിന്റെ ഉന്നത ബഹുമതിയായ 'ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ്’ നേടിയ മലയാളി- രതീഷ് സി നായർ


28. സർക്കാർ നൽകിയ ഭൂമി 15 വർഷത്തിന് ശേഷം വിൽക്കുന്നതിനും പണയം വെയ്ക്കുന്നതിനും പട്ടിക ജാതിക്കാർക്ക് അനുമതി നൽകിക്കൊണ്ടുള്ള ഭേദഗതി പാസാക്കിയ സംസ്ഥാനം- കേരളം


29. പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്- 28 മെയ് 2023

  • പുതിയ പാർലമെന്റ് മന്ദിരത്തിലെ ശിൽപ്പ ഗാലറി രൂപകൽപ്പന ചെയ്തത്- ജയജയ്റ്റലി

30. 2 ലക്ഷം രൂപ ക്രെഡിറ്റ് കാർഡുകൾ യു.പി.ഐയിലേക്ക് ലിങ്ക് ചെയ്യുന്ന ആദ്യ പെയ്മെന്റ് ആപ്പ്- Phonepe

No comments:

Post a Comment