Thursday, 8 June 2023

Current Affairs- 08-06-2023

1. 2023- ൽ മണിപ്പൂരിൽ നടന്ന വംശീയ കലാപത്തെപ്പറ്റി അന്വേഷിക്കാനുള്ള കമ്മീഷൻ ചെയർമാൻ- ജസ്റ്റിസ് അജയ് ലാംബ


2. 2023- ൽ SCO ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ഇന്ത്യ


3. 2023- ലെ പരിസ്ഥിതി ദിനാചരണത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- Ivory Coast


4. 2023- ലെ എഫ്.എ കപ്പ് ഫുട്ബോൾ കിരീടം നേടിയത്- മാഞ്ചസ്റ്റർ സിറ്റി


5. 2022 -23 സീസണിലെ വുമൺസ് ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടം നേടിയത്- ബാഴ്സലോണ


6. സംഗീത നാടക അക്കാദമിയുടെ 2023- ലെ പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടത്- രണ്ടു 


7. ക്ഷേത്ര പരിസരവും കാവും കുളങ്ങളും സംരക്ഷിക്കുന്ന ദേവസ്വം വകുപ്പിന്റെ പദ്ധതി- ദേവാങ്കണം ചാരു ഹരിതം


8. ചലച്ചിത്ര വികസന കോർപറേഷൻ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റത്- കെ.വി.അബ്ദുൾ മാലിക്


9. എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പാക്കിയ കെ-ഫോൺ പദ്ധതി ഉദ്ഘാടനം ചെയ്തത് എന്ന്- 2023 ജൂൺ 5 (ഉദ്ഘാടനം- പിണറായി വിജയൻ)


10. അണ്ടർ 20 ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് വേദി- Incheon (ദക്ഷിണകൊറിയ)


11. നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംങ് ഫ്രെയിം വർക്കിന്റെ (NIRF) റാങ്കിങ് അനുസരിച്ച് കേരളത്തിലെ സർവകലാശാലകളിൽ ഒന്നാം സ്ഥാനം നേടിയത്- കേരള സർവകലാശാല

  • ഇന്ത്യയിൽ ഒന്നാമത് 
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് 


12. കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ റാങ്കിങ്ങിൽ (NIRF) ഒന്നാം സ്ഥാനം നേടിയ വിദ്യാഭ്യാസ സ്ഥാപനം- IIT മദ്രാസ് 

  • തുടർച്ചയായ അഞ്ചാം തവണയാണ് IIT മദ്രാസ് ഒന്നാമതെത്തുന്നത്
  • കേരളത്തിൽ ഒന്നാം സ്ഥാനം നേടിയ കോളേജ്- യൂണിവേഴ്സിറ്റി കോളേജ്


13. 2023 ഫോർമുല വൺ സ്പാനിഷ് ഗ്രാൻപ്രീയിൽ കിരീടം നേടിയത്- മാക്സ് വെഷൻ


14. 2023 ജൂണിൽ അന്തരിച്ച പ്രശസ്ത യുവ ചിത്രകാരൻ- മിഥുൻ മോഹൻ


15. 2023 ജൂണിൽ അന്തരിച്ച ഹോളിവുഡ് നടൻ- ബാരി ന്യൂമാൻ


16. കുറഞ്ഞ ചെലവിൽ, പൈപ്പ് ലൈൻ വഴി പ്രകൃതി വാതകം വീടുകളിൽ എത്തിക്കുന്ന പദ്ധതി- സിറ്റി ഗ്യാസ് പദ്ധതി


17. 2023 മെയിൽ വിരമിച്ച കേരള മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ- ജസ്റ്റിസ് ആന്റണി ഡൊമനിക്


18. കേരള ഐ.ടി. യുടെ പുതിയ ലോഗോയിലെ നിറങ്ങൾ- പച്ച, നീല


19. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിന്റെ പുതിയ പേര്- അഹല്യനഗർ


20. അടുത്തിടെ പ്രതിമാസം 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകാൻ തീരുമാനിച്ച സംസ്ഥാനം- രാജസ്ഥാൻ


21. 2023 ജൂണിൽ, ഇന്ത്യ വിജയകരമായി പരീക്ഷിച്ച ബാലിസ്റ്റിക് മിസൈൽ- അഗ്നി 1


22. ഒമാനിൽ വച്ച് നടന്ന 10-ാമത് ജൂനിയർ ഏഷ്യാകപ്പ് ഹോക്കി കിരീടം നേടിയത്- ഇന്ത്യ

  • റണ്ണർ അപ്പ്- പാക്കിസ്ഥാൻ
  • ഏറ്റവും കൂടുതൽ ജൂനിയർ ഏഷ്യാകപ്പ് ഹോക്കി കിരീടം നേടുന്ന രാജ്യം- ഇന്ത്യ (4) 


23. ഉത്തർപ്രദേശിൽ വച്ച് നടന്ന 2023- ലെ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ, അത്ലറ്റിക്സ് വിഭാഗത്തിൽ ചാമ്പ്യന്മാരായത്- എം.ജി. യൂണിവേഴ്സിറ്റി, കോട്ടയം


24. ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഫുട്ബോൾ ക്ലബ്- റയൽ മഡ്രിഡ്

  • രണ്ടാം സ്ഥാനം- മാഞ്ചസ്റ്റർ യുണൈറ്റഡ്


25. ലോകാരോഗ്യ സംഘടനയുടെ ടാപ്പ് പദ്ധതി നടപ്പാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം- കേരളം


26. സംസ്ഥാന വ്യാപകമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നേഷൻ എന്നീ സാങ്കേതിക വിദ്യകൾ ആദ്യമായി നടപ്പിലാക്കുന്ന ഇന്ത്യൻ സംസ്ഥാനം- കേരളം


27. ട്വിറ്ററിന്റെ പുതിയ സി.ഇ.ഒ യായി നിയമിതനായത്- ലിൻഡ യാക്കറീനോ


28. പെയ്റ വൈദ്യുതി നിലം സ്ഥിതി ചെയ്യുന്ന രാജ്യം-ബംഗ്ലാദേശ്


29. 2023 ജൂണിൽ അന്തരിച്ച, കേരളത്തിലെ ആദ്യ അശോകചക്ര ജേതാവ്- ആൽബി ഡിക്രൂസ്


30. അന്യം നിന്നു പോകുന്ന നാട്ടുമാവുകളെ സംരക്ഷിക്കാൻ സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ കീഴിൽ ആരംഭിച്ച പദ്ധതി- നാട്ടുമാവും തണലും

No comments:

Post a Comment