1. 2023 -ൽ യുനെസ്കോയിൽ വീണ്ടും അംഗമാകാൻ താൽപര്യം പ്രകടിപ്പിച്ച രാജ്യം- യു. എസ്. എ
2. 2023- ൽ ചിക്കുൻഗുനിയ വാക്സിന്റെ 3-ാം ഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ കമ്പനി- വാൽനേവ
3. ഇന്ത്യയിലാദ്യമായി സ്ത്രീ സൗഹൃദ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി സ്ത്രീ സൗഹൃദ ടൂറിസം ആപ്പ് പുറത്തിറക്കുന്ന സംസ്ഥാനം- കേരളം
4. ലോക രക്തദാതാക്കളുടെ ദിനം 2023 -ന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- അൾജീരിയ
5. പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്ന സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (SPG) ഡയറക്ടറായി വീണ്ടും നിയമിതനായത്- അരുൺകുമാർ സിൻഹ
6. പ്രഥമ ജൻജാതിയ ഖേൽ മഹോത്സവിന് വേദിയായത്- ഭുവനേശ്വർ
7. പത്മ പുരസ്കാര ജേതാക്കൾക്ക് 10000 രൂപ പെൻഷൻ അനുവദിച്ച സംസ്ഥാനം- ഹരിയാന
8. 2023- ൽ വെസ്റ്റ് നൈൽ വൈറസ് ബാധയെ തുടർന്ന് മരണം റിപ്പോർട്ട് ചെയ്ത ജില്ല- എറണാകുളം
9. 19th ഏഷ്യൻ ഗെയിംസ് 2022- ന് വേദിയാകുന്നത്- Hangzhou (ചൈന)
10. 2023- ൽ അന്തരിച്ച പുലിറ്റ്സർ പുരസ്കാര ജേതാവായ അമേരിക്കൻ എഴുത്തുകാരൻ- Cormac McCarthy
11. 2023- ലെ യോഗാ ദിനത്തിൽ യു.എൻ. ആസ്ഥാനത്ത് നടക്കുന്ന യോഗ സെഷന് നേതൃത്വം നൽകുന്നത്- നരേന്ദ്രമോദി
12. നാലാമത് ദേശീയ ജലശക്തി പുരസ്കാരത്തിൽ മികച്ച പഞ്ചായത്ത് വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ കേരളത്തിലെ പഞ്ചായത്ത്- മാണിക്കൽ
13. 2023- ലെ ഏഷ്യാകപ്പ് ക്രിക്കറ്റിന് വേദിയാകുന്ന രാജ്യങ്ങൾ- പാകിസ്ഥാൻ, ശ്രീലങ്ക
14. കുവൈറ്റിന്റെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത്- ഷെയ്ഖ് അഹമ്മദ് നവാഫ് അൽ സബാഹ്
15. ഏറ്റവും കൂടുതൽ ഗ്രാൻസ് സ്ലാം കിരീടം നേടുന്ന പുരുഷ ടെന്നീസ് താരം- നൊവാക് ജോക്കോവിച്ച്
16. 2023 ജൂണിൽ അന്തരിച്ച, വേലൂർ മണിമലർക്കാവ് മാറുമറയ്ക്കൽ സമരത്തിന്റെയും എകെജിയുടെ പട്ടിണി ജാഥയുടെയും ഭാഗമായിരുന്ന വനിത- ദേവകി നമ്പീശൻ
17. 2023 ജൂണിൽ, പൊതുസ്ഥലത്തും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം ഏർപ്പെടുത്തിയ സംസ്ഥാനം- കേരളം
- 2500 രൂപ വരെ പാരിതോഷികം ലഭിക്കും
18. ഇറ്റലിയിൽ നടന്ന ഡയമണ്ട് ലീഗ് ഗാല മീറ്റിൽ 1500 മീറ്റർ ഓട്ടം 49.11 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ലോകറെക്കോഡ് കരസ്ഥമാക്കിയ കെനിയൻ വനിതാതാരം- ഫെയ്ത്ത് കിഡൻ
19. തെക്കേ അമേരിക്കൻ രാജ്യമായ സുരിനാമി ന്റെ പരമോന്നത ബഹുമതിയായ "ഗ്രാൻഡ് ഓർഡർ ഓഫ് ദ ചെയിൻ ഓഫ് ദ യെല്ലോ സ്റ്റാർ' ഏറ്റുവാങ്ങിയ ഇന്ത്യൻ വ്യക്തി- രാഷ്ട്രപതി ദ്രൗപദി മുർമു
20. ശിലായുഗകാലത്തെ മനുഷ്യരായ "ഹോമോ നലേടി'യുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും പഴക്കം ചെന്നതെന്ന് കരുതുന്ന ശ്മശാനം സ്ഥിതിചെയ്യുന്നത്- ജൊഹാനസ്ബർഗ്, ദക്ഷിണാഫ്രിക്ക
21. രാജ്യത്തെ മികച്ച കോളേജുകളെയും സർവകലാശാലകളെയും കണ്ടെത്താനുള്ള കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിം വർവർക്കിൽ (NIRF 2022-23) ഓവറോൾ ഒന്നാംസ്ഥാനം നേടിയത്- ഐ.ഐ.ടി. മദ്രാസ്
22. ലോകത്തെ ആദ്യ ത്രീഡി പ്രിന്റ് ക്ഷേത്രം നിർമിക്കുന്ന സ്ഥലം- ബുരുഗുപള്ളി, സിദ്ദിപ്പേട്ട്, തെലങ്കാന
23. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ടത്- ജസ്റ്റിസ് എസ്.വി. ഭാട്ടി (സരസ വെങ്കടനാ രായണ ഭാട്ടി)
24. അടുത്തിടെ അന്തരിച്ച കേരളത്തിലെ ആദ്യ അശോകചക്ര ജേതാവ്- ആൽബി ഡിക്രൂസ്
25. 14.5 കോടി വർഷം മുൻപ് ഭൂവൽക്കത്തിൽ രൂപപ്പെട്ട പാറകളിലെത്തുന്നതുവരെ 10000 മീറ്റർ ആഴത്തിൽ ഭൂവൽക്കത്തിൽ കുഴിയെടുക്കാൻ ആരംഭിച്ച രാജ്യം- ചൈന
26. ഡാം തകർന്നതിനെത്തുടർന്ന് ആണവനിലയങ്ങൾ അടച്ചുപൂട്ടിയ രാജ്യം- യുക്രൈൻ
27. ലോക ബാങ്ക് പ്രസിഡന്റായി ചുമതലയേറ്റ ഇന്ത്യൻ വംശജൻ- അജയ് ബംഗ
28. കർണാടകയിൽ സർക്കാർ ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന പദ്ധതി- ശക്തി
4-ാമത് ദേശീയ ജലപുരസ്കാരം
- മികച്ച സംസ്ഥാനം- മധ്യപ്രദേശ്
- മികച്ച ജില്ല- ഗഞ്ചം
- മികച്ച പഞ്ചായത്ത്- ജഗനാഥപുരം
No comments:
Post a Comment