Sunday 11 June 2023

Current Affairs- 11-06-2023

1. റേഡിയോ ശ്രോതാക്കൾക്ക് സുപരിചിതമായ ഏത് പേരാണ് അടുത്തിടെ ഇല്ലാതായത്- ഓൾ ഇന്ത്യ റേഡിയോ

  • വാർത്താ വിതരണ മന്ത്രാലയമാണ് പ്രസാർ ഭാരതിയുടെ റേഡിയോ വിഭാഗത്തെ ആകാശവാണി എന്നുമാത്രം വിളിക്കുന്ന രീതി അവലംബിക്കാൻ നിർദേശിച്ചത്. 
  • ബ്രിട്ടീഷ് ഭരണകാലം മുതൽ പ്രവർത്തിച്ചു വരുന്ന റേഡിയോ ശൃംഖലയുടെ ഇനിയുള്ള എല്ലാ പരിപാടികളും ആകാശവാണി എന്ന ബ്രാൻഡിലായിരിക്കും അവതരിപ്പിക്കുക. 
  • 1936- ലാണ് രാജ്യത്തെ ഔദ്യോഗിക റേഡിയോ പ്രക്ഷേപണത്തിന് ഓൾ ഇന്ത്യാ റേഡിയോ എന്ന് പേര് മാറ്റിയത് 
  • 1939- ൽ മഹാകവി രവീന്ദ്രനാഥ ടാഗോറാണ് ഓൾ ഇന്ത്യാ റേഡിയോയ്ക്ക് ആകാശവാണി എന്ന പേര് നൽകിയത്. 

2. 2023- ലെ ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്- 161

  • 180 രാജ്യങ്ങളുടെ പട്ടികയിലാണ് ഈ സ്ഥാനം.
  • 2022- ൽ 150, 2021- ൽ 142 എന്നിങ്ങനെയായിരുന്നു ഇന്ത്യയുടെ സ്ഥാനം.  
  • ചൈന (179), ഉത്തരകൊറിയ (180) എന്നിവയാണ് ഏറ്റവും പിന്നിൽ.
  • മാധ്യമ നിരീക്ഷണ സംഘടനയായ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് തയ്യാറാക്കിയ സൂചികയിൽ നോർവേ, അയർലൻഡ്, ഡെന്മാർക്ക് എന്നിവയാണ് യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. 

3. തെലങ്കാനയിലെ പുതിയ സെക്രട്ടേറിയറ്റ് മന്ദിരം ആരുടെ പേരിലാണ് നിർമ്മിച്ചിട്ടുള്ളത്- ഡോ. ബി.ആർ. അംബേദ്കറുടെ

  • ഡെക്കാൻ, കാകതീയ വാസ്തുവിദ്യ അടിസ്ഥാനമാക്കി 600 കോടി രൂപ ചെലവിൽ നിർമിച്ച് ഏഴുനില മന്ദിരത്തിൽ 600 മുറികളും 30 ഹാളുകളുമുണ്ട്.

4. ഇന്ത്യയുടെ പുതിയ ആണവോർജ കമ്മിഷൻ ചെയർമാൻ- എ.കെ. മൊഹന്തി

  • ആണവോർജ വകുപ്പ് സെക്രട്ടറിയുടെ ചുമതലയുമുണ്ട്.
  • കെ.എൻ. വ്യാസ് വിരമിച്ച ഒഴിവിലാണ് ഒഡിഷ സ്വദേശിയായ മൊഹന്തി നിയമിതനായത്.

5. ലോക ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്- ഡിങ് ലിറൻ

  • കസാഖ്സ്താനിലെ അസ്താനയിൽ നടന്ന ടൈബ്രേക്കറിൽ റഷ്യയുടെ ഇയാൻ നെപ്പോിഷിയെ തോൽപ്പിച്ചാണ് ചൈനയുടെ ലിറൻ (30) പുതിയ ലോക ചാമ്പ്യനായത്.
  • ചെസ് കിരീടം നേടുന്ന ആദ്യ ചൈനക്കാരൻ കൂടിയാണ് ലിറൻ
  • 2013 മുതൽ ലോക ചാമ്പ്യൻഷിപ്പ് പട്ടം നിലനിർത്തിയിരുന്ന നോർവയുടെ മാഗ്നസ് കാൾസന്റെ പിൻഗാമിയായാണ് ലിറ്റൻ കിരീടം നേടിയത്.
  • തുടർച്ചയായി നാലാംതവണയാണ് നെപ്പോമ്നിഷി ഫൈനലിൽ പരാജയപ്പെടുന്നത്.

6. 2023 മേയ് 4- ന് അന്തരിച്ച പ്രശസ്ത മൃദംഗ വിദ്വാൻ- കാരക്കുടി ആർ. മണി

  • അരനൂറ്റാണ്ടിലേറെ കർണാടക സംഗീത ലോകത്ത് നിറഞ്ഞുനിന്ന അദ്ദേഹം താളവാദ്യത്തിൽ 'കാരൈക്കുടി മണിശൈലിയുടെ പേരിൽ അറിയപ്പെടുന്നു.
  • താളവാദ്യ ചക്രവർത്തിയെന്നും വിശേഷിപ്പിക്കപ്പെടുന്നു.

7. 2023- ൽ ഇന്ത്യയിൽ എവിടെ വെച്ചാണ് ഷാങ്ഹായ് സഹകരണ സംഘം (എസ്. സി.ഒ) സമ്മേളനം നടന്നത്- ബെനോലി (ഗോവ)

  • എട്ട് അംഗരാഷ്ട്രങ്ങളടങ്ങിയ എസ്.സി.യുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗമാണ് മേയ് 4, 5 തീയതികളിൽ നടന്നത്.
  • പാകിസ്താൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയും സമ്മേളനത്തിൽ പങ്കെടുത്തു.
  • 2011- ൽ ഹിനറബ്ബാനി കൗറിന്റെ സന്ദർശനത്തിനുശേഷം ഇന്ത്യയിലെത്തിയ ആദ്യ പാക് വിദേശമന്ത്രിയാണ് ബിലാവൽ. 

8. ലോകത്ത് ഏറ്റവും വരുമാനമുള്ള കായിക താരം ആരാണ്- ക്രിസ്റ്റിയാനോ റൊണാൾഡോ

  • കഴിഞ്ഞ 12 മാസങ്ങളിലായി 1112 കോടി രൂപയാണ് പോർച്ചുഗൽ ഫുട്ബോളറായ ക്രിസ്റ്റിയാനോ സമ്പാദിച്ചത്.
  • ലയണൽ മെസ്സി (അർജന്റീന)- യാണ് രണ്ടാം സ്ഥാനത്ത്. (1063 കോടി രൂപ)
  • കിലിയൻ എംബാപ്പെ (ഫ്രാൻസ്)- യാണു മൂന്നാം സ്ഥാനത്ത് (981 കോടി രൂപ)
  • യു.എസ്. ധനകാര്യ പ്രസിദ്ധീകരണമായ ഫോർബ്സിന്റെ പുതിയ കണക്കുകൾ പ്രകാരമാണ് ഈ കണ്ടെത്തൽ.

9. ഇന്ത്യൻ വംശജനായ അജയ്ബംഗ ഏത് അന്താരാഷ്ട്ര ധനകാര്യസ്ഥാപനത്തിന്റെ മേധാവിയായാണ് നിയമിതനായത്- ലോകബാങ്ക്

  • അഞ്ചുവർഷത്തേക്കാണ് നിയമനം. 
  • ഈ പദവിയിലെത്തിയ ആദ്യ ഇന്ത്യൻ വംശജനും സിഖുകാരനുമാണ്.
  • മഹാരാഷ്ട്രയിലെ പഞ്ചാബികുടുംബത്തിൽ ജനിച്ച അജയ്ബംഗ 2007 മുതൽ യു.എസ്. പൗരനാണ്.

10. കേരളത്തിലെ ഏത് രാഷ്ട്രീയനേതാവ് രചിച്ച ആത്മകഥയാണ് അടുത്തിടെ പ്രകാശനം ചെയ്യപ്പെട്ട 'മൈലൈഫ് ആസ് എ കോമ്രേഡ്' (ഒരു സഖാവ് എന്ന നിലയിൽ എന്റെ ജീവിതം)- കെ.കെ. ശൈലജ

  • മുൻ ആരോഗ്യമന്ത്രിയും നിലവിൽ മട്ടന്നൂർ എം.എൽ.എ.യുമാണ്.

11. കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിതനായത്- എസ്.വി. ഭട്ടി

  • ജസ്റ്റിസ് എസ്. മണികുമാർ വിരമിച്ച ഒഴിവിലാണ് നിയമനം

12. 2023- ലെ പദ്മപ്രഭാ പുരസ്കാരം ലഭിച്ചത്-സുഭാഷ്ചന്ദ്രൻ

  • 75,000 രൂപയും ഫലകവും പ്രശസ്തിപത്ര വുമടങ്ങുന്നതാണ് പുരസ്ക്കാരം.

13. 2023- ലെ ഇന്ത്യൻ സൂപ്പർകപ്പ് ഫുട്ബോൾ കിരീടം നേടിയത്- ഒഡിഷ എഫ്.സി.

  • ഫൈനലിൽ ബെംഗളൂരു എഫ്.സി.യെയാണ് തോൽപ്പിച്ചത്.

14. ഏഷ്യൻ ഹോക്കി ഫെഡറേഷൻ എ.എച്ച്. എഫ്. അത് ലറ്റ് അബാസഡറായി നിയമിക്കപ്പെട്ട ഇന്ത്യൻ വനിതാഹോക്കി ടീം അംഗം- സലിമ ടിറ്റെ

  • രണ്ടുവർഷത്തേക്കാണ് നിയമനം 

15. അർജുന പുരസ്കാരം നേടിയ ആദ്യ ക്രിക്കറ്റ്താരം 2023 ഏപ്രിൽ 2- ന് അന്തരിച്ചു. പേര്- സലിം ദുറാനി (88)

  • ബി.സി.സി.ഐ- യുടെ 2011- ലെ സി.കെ. നായിഡു ലൈം അച്ചീവ്മെന്റ് അവാർഡും ലഭിച്ചിരുന്നു.
  • 1934- ൽ അഫ്ഗാനിസ്താനിലാണ് സലിം ദുറാനി ജനിച്ചത്.

16. ലോക പത്രസ്വാതന്ത്ര്യദിനം (World Press Freedom Day) എന്നാണ്-  മേയ് 3

  • യുണെസ്റ്റോയുടെ ആഭിമുഖ്യത്തിൽ 1993 മുതൽ ദിനാചരണം നടന്നുവരുന്നു. 
  • Shaping a Future of Rights: Freedom of expression as a driver for all other human rights എന്നതാണ് 2023- ലെ ദിനാചരണവിഷയം.
  • ഐക്യരാഷ്ട്രസഭയുടെ 2023- ലെ പത്ര സ്വാതന്ത്ര്യ സമ്മാനവും ഇതോടനുബന്ധിച്ച് പ്രഖ്യാപിക്കപ്പെട്ടു.
  • ഇറാനിൽ തടവിൽ കഴിയുന്ന 3 വനിതകൾക്കാണ് സമ്മാനം.
  • ശിരോവസ്ത്രം ശരിയായി ധരിച്ചിട്ടില്ലെന്ന് ആരോപിച്ച് 2022 സെപ്റ്റംബറിൽ ഇറാനിലെ മതകാര്യ പോലീസ് അറസ്റ്റ് ചെയ്ത മഹ്സ് അമിനി (22)- യെന്ന യുവതി കസ്റ്റഡിയിലിരിക്കെ മരിച്ച വിവരം ലോകത്തെ ആദ്യം അറിയിച്ച നിലൂഫർ ഹമിദി, മഹയുടെ ശവ സംസ്ക്കാരചടങ്ങ് റിപ്പോർട്ട് ചെയ്ത ഇലാഹി മൊഹമ്മദി, മാധ്യമ പ്രവർത്തകയും ആക്ടിവിസ്റ്റുമായ നർഗീസ് മൊഹമ്മദി എന്നിവരാണ് സമ്മാനാർഹരായത്. 
  • 1986 ഡിസംബർ 17- ന് ബൊഗോട്ടയിലെ എൽ എസ്പെക്റ്റഡോർ എന്ന പത്രസ്ഥാപനത്തിന്റെ മുന്നിൽ വെച്ച് കൊല്ലപ്പെട്ട കൊളംബിയൻ പത്രപ്രവർത്തകൻ ഗില്ലർ മോകാനോ ഇസാസയുടെ സ്മരണാർഥമാണ് ലോക പത്രസ്വാതന്ത്ര്യദിനമായ മേയ് 3- ന് യു.എൻ. പത്രസ്വാതന്ത്ര്യ പുരസ്ക്കാരം പ്രഖ്യാപിക്കുന്നത്.

17. അടുത്തിടെ കൊച്ചി പുറംകടലിൽനിന്ന് 15,000 കോടി രൂപ വിലമതിക്കുന്ന മെത്താം ഫെറ്റമിൻ എന്ന രാസലഹരി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) പിടിച്ചെടുത്തിരുന്നു. ലഹരി മരുന്നുകൾ അനധികൃതമായി രാജ്യത്തേക്ക് കടത്തുന്നത് തടയാൻ എൻ.സി.ബി. ആവിഷ്കരിച്ച ഏത് ഓപ്പറേഷന്റെ ഭാഗമായിരുന്നു അത്- ഓപ്പറേഷൻ സമുദ്രഗുപ്ത്


18. രാജ്യത്തിന് മുഴുവൻ മാതൃകയായ കേരളത്തിലെ ഏത് കൂട്ടായ്മയുടെ രജതജൂബിലി ആഘോഷങ്ങളാണ് മേയ് മാസം നടന്നത്- കുടുംബശ്രീ


19. ഇന്റർനാഷണൽ കൗൺസിൽ ഓൺ മോണുമെന്റ്സ് & സൈറ്റ്സ് എന്ന സംഘടന ലോക പൈതൃകപ്പട്ടികയിലേക്ക് ശുപാർശ ചെയ്തത്- ശാന്തിനികേതൻ


20. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിനെ തോൽപ്പിച്ച് ചാമ്പ്യൻമാരായ ടീമേത്- മാഞ്ചസ്റ്റർ സിറ്റി


21. കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ഡയറക്ടർ- പി.ആർ. ജിജോയ്


22. 2023 മേയ് 22- ന് ഏത് സംസ്ഥാനത്തിന്റെ നിയമസഭാ മന്ദിരമാണ് രജതജൂബിലി ആഘോഷിച്ചത്- കേരളം


23. 2023- ൽ കരീം ബെൻസേമയുമായി കരാർ ഒപ്പുവച്ച സൗദി പ്രോ ലീഗ് ഫുട്ബോൾ ക്ലബ്- അൽ ഇത്തിഹാദ്


24. A Walk up the Hill: Living with People and Nature എന്ന പുസ്തകത്തിന്റെ രചയിതാവ്- മാധവ് ഗാഡ്ഗിൽ


25. 2023 ജൂണിൽ തകർന്ന യുക്രൈനിലെ അണക്കെട്ട്- നോവ കഖോവ്ക


26. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിൽ ഒന്നാമത് എത്തിയ സംസ്ഥാനം- കേരളം


27. ഡച്ച് നൊബേൽ എന്നറിയപ്പെടുന്ന ‘സ്പിനോസ പ്രൈസ്' നേടിയ ഇന്ത്യൻ വംശജയായ ശാസ്ത്രജ്ഞ- ജൊയീത ഗുപ്ത

  • പരിസ്ഥിതി മേഖലകളിൽ നൽകിയ സംഭാവനകൾക്കാണ് പുരസ്കാരം
  • പുരസ്കാരത്തുക- 15 ലക്ഷം യൂറോ (ഉദ്ദേശം 13.5 കോടി ഇന്ത്യൻ രൂപ)


28. സമുദ്ര ദിനം (ജൂൺ 8) 2023 Theme- Planet Ocean: The Tides are Changing 


29. അടുത്തിടെ ഇന്ത്യൻ സന്ദർശനത്തിനെത്തിയ ചാറ്റ് ജി.പി.റ്റി.യുടെ സൃഷ്ടാവ്- സാം ഓൾട്ട് മാൻ


30. ലോക ടെസ്റ്റ് ചാമ്പ്വൻഷിപ്പ് ഫൈനലിൽ സെഞ്ച്വറി നേടുന്ന ആദ്യ താരം- ട്രാവിസ് ഹെഡ് (ഓസ്ട്രേലിയ)

No comments:

Post a Comment