Thursday 30 April 2020

Current Affairs- 02/05/2020

അടുത്തിടെ അന്തരിച്ച ബോളിവുഡിലെ നിത്യഹരിത നായകൻ എന്നറിയപ്പെടുന്ന നടൻ- ഋഷി കപൂർ
അടുത്തിടെ അന്തരിച്ച ഇന്ത്യൻ ഫുട്ബോളിലും ക്രിക്കറ്റിലും ഒരുപോലെ തിളങ്ങിയ ഇതിഹാസ താരം- ചുനി ഗോസ്വാമി

ആരോഗ്യപ്രവർത്തകർക്കായി ഫിഫ ആരംഭിച്ച ക്യാമ്പയിൻ- #WeWillWin


രാജ്യത്ത് ആദ്യമായി കേന്ദ്രസർക്കാർ ഏകീകൃത മൽസ്യബ ന്ധന നയം കൊണ്ടുവരുന്നതിന്റെ ലക്ഷ്യം- 'നീല സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുക'

ഇന്ത്യയുടെ പുതിയ വിജിലൻസ് കമ്മീഷണർ- സുരേഷ് എൻ. പട്ടേൽ


Sayajirao Gaekwad III: The Maharaja of Baroda എന്ന പുസ്തകത്തിന്റെ രചയിതാവ്- ഉമ ബാലസുബ്രഹ്മണ്യം 


2020- ലെ Petersberg Climate Dialogue- ൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്- പ്രകാശ് ജാവദേക്കർ


2021- ലെ Men's World Boxing Championship- ന്റെ വേദി- ബൽഗ്രേഡ് (സെർബിയ)


കോളേജ് വിദ്യാർത്ഥികൾക്കായി 'Jagananna Vidya Deevena' എന്ന സൗജന്യ reimbursement scheme ആരംഭിച്ച സംസ്ഥാനം- ആന്ധാപ്രദേശ്


COVID- 19 പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി 'Jeevan Amrit Yojana' ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്


COVID- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യയ്ക്ക് 1.5 ബില്യൺ ഡോളർ വായ്പ അനുവദിച്ച സ്ഥാപനം- ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് (ADB)

യു. എന്നിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതനായതാര്- ടി.എസ്. തിരുമൂർത്തി 
  • നിലവിലുള്ള പ്രതിനിധി സയ്യദ് അക്ബറുദ്ദീൻ വിരമിച്ച ഒഴിവിലാണ്.
സമ്പർക്ക വിലക്കിൽ വീട്ടിലിരിക്കുന്നവർക്കായി ഹരിത കേരള മിഷൻ നടപ്പാക്കുന്ന ചലഞ്ച് ഏത്- മൈഹോം ക്ലീൻ ഹോം 


29-4-2020- ന് അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ ആരാണ്- ഇർഫാൻ ഖാൻ 
  • 2011- ൽ പത്മശ്രീ ലഭിച്ചിട്ടുണ്ട്.
  • ലൈഫ് ഓഫ് പൈ സ്ലംഡോഗ് മില്യനയർ, ജുറാസിക് വേൾഡ് എന്നീ ഹോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
വൈറ്റ്ഹൗസ് ട്വിറ്ററിൽ അൺഫോളോ ചെയ്ത ഇന്ത്യൻ രാഷ്ട്രീയ നേതാക്കളാരൊക്കെ- രാഷ്ട്രപതി- രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി- നരേന്ദ്ര മോദി 
  • വൈറ്റ് ഹൗസ് പിന്തുടർന്ന ഏക ലോകനേതാവാണ് മോദി
'ആയുഷ്മാൻ ഭാരത് ദിവസ്' ആയി ആചരിക്കുന്നത് എന്ന്- ഏപ്രിൽ 30 
  • (ആയുഷ്മാൻ ഭാരത് യോജന പദ്ധതി ആവിഷ്കരിക്കപ്പെട്ടത്- 2018 ഏപ്രിൽ 30)
 ബേക്ക് ദി ചെയിൻ ക്യാമ്പയിന്റെ രണ്ടാംഘട്ട പ്രചാരണം-തുടരണം ഈ കരുതൽ 
  • ക്യാമ്പയിന്റെ ഭാഗമായി പൊതുസ്ഥലത്ത് തുപ്പുന്നതിനെതിരെയുള്ള പ്രചാരണസന്ദേശം: "തുപ്പല്ലേ തോറ്റുപോകും"
യു.എസ്.എ. നാഷണൽ ക്രിക്കറ്റ് ടീം കോച്ചായി നിയമിക്കപ്പെട്ട ഇന്ത്യാക്കാരൻ- ജെ. അരുൺകുമാർ


കല്പിത സർവകലാശാലകളും അഴിമതി തടയൽ നിയമത്തിനു കീഴിൽ ആണെന്ന് സുപ്രീം കോടതി വിധിച്ച കേസ്- സുമൻദീപ് വിദ്യാപീഠ് v/s ഗുജറാത്ത് സർക്കാർ

നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് പ്രകാരം ഈ വർഷത്തെ ഇന്ത്യയിലെ മികച്ച പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയിൽ ആദ്യത്തെ 12 സ്ഥാനവും കേരളത്തിന് ലഭിച്ചു. തിരുവനന്തപുരം, ഒറ്റശേഖരമംഗലം, പുഴനാട് കുടുംബാരോഗ്യ കേന്ദ്രത്തിന് ഒന്നാം സ്ഥാനം. 

കോവിഡ് പ്രതിരോധത്തിന് സ്വീകരിച്ച നടപടികളുടെ അടിസ്ഥാനത്തിൽ അമേരിക്കയിലെ മോണിംഗ് കൺസൾട്ട് നടത്തിയ സർവ്വേയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നാമതെത്തി. 

ടോം ആൻഡ് ജെറി കാർട്ടൂൺ ചിത്രങ്ങളുടെ സംവിധായകനും ഓസ്കാർ ജേതാവുമായ യൂജിൻ മെറിൽ ഡീച്ച് അന്തരിച്ചു.  

ചെട്ടിക്കുളങ്ങര കുംഭഭരണി കെട്ടുകാഴ്ച ഭാരത സർക്കാരിന്റെ അനന്യ സംസ്കാര സംരക്ഷണ പൈതൃക പട്ടികയിൽ ഇടം നേടി. 

ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ അലിബാബ ഗ്രൂപ്പ് സ്ഥാപകൻ ജാക്മായെ പിന്തള്ളി ഇന്ത്യൻ വ്യവസായി മുകേഷ് അംബാനി ഒന്നാമതെത്തി. 

ഇറാന്റെ ആദ്യത്തെ സൈനിക ഉപഗ്രഹം- നൂർ

റിവേഴ്സ് ക്വാറന്റീൻ വയോധികരെയും രോഗികളെയും സമ്പർക്ക നിയന്ത്രണത്തിലാക്കി ആരോഗ്യമുള്ള യുവാക്കളെ പുറത്തിറങ്ങുവാനും തൊഴിൽ ചെയ്യുവാനും അനുവദിക്കുന്ന രീതി. 

ലോക ഹോമിയോപ്പതി ദിനം- ഏപ്രിൽ 10

ലോക്സഡൗൺ കാലയളവിൽ ജനങ്ങളുടെ വിനോദത്തിനായി പ്രസാർ ഭാരതി ആരംഭിച്ച ചാനൽ- ഡി ഡി റെട്രോ

ഇന്ത്യയിൽ ഏപ്രിൽ 15 മുതൽ മെയ് 3- വരെ രണ്ടാംഘട്ട ലോക്ഡൗൺ ഏർപ്പെടുത്തി .

സിനിമ സീരിയൽ താരവും എഴുത്തുകാരനുമായ രവി വള്ളത്തോൾ അന്തരിച്ചു. 

കോവിഡ് ചികിത്സക്ക് കോൺവാലന്റ് പ്ലാസ്മ തെറാപ്പി ട്രീറ്റ്മെന്റ് (ട്രയൽ) നടത്തുവാൻ ശ്രീ ചിത്തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിക്ക് ഐ.സി. എം.ആർ. അനുമതി നൽകി. 

ഇന്ത്യയിലെ ആദ്യത്തെ കോവിഡ് മുക്ത സംസ്ഥാനം- ഗോവ 
  •  (മുഖ്യമന്ത്രി- പ്രമോദ് സാവന്ത്) 
ലോക പൈതൃക ദിനം- ഏപ്രിൽ 18 


ബാഡ്മിന്റൺ താരം പി.വി. സിന്ധുവിന്റെ കായിക ജീവിതത്തെ ആധാരമായി വി. കൃഷ്ണസ്വാമി എഴുതിയ പുസ്തകം- "Shuttling to the Top : The Story of P V Sindhu". 

പത്തനംതിട്ട ജില്ലാ ഭരണകൂടം കോവിഡ് ദ്രുതപരിശോധനയ്ക്കായി നിരത്തിലിറക്കിയ വാഹനം- Tiranga.

1897- ലെ പകർച്ചവ്യാധി തടയൽ നിയമം കേന്ദ്ര സർക്കാർ ഭേദഗതി ചെയ്ത് ഓർഡിനൻസ് ഇറക്കി. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നവർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസ് എടുക്കുവാൻ കഴിയുന്ന രീതിയിലാണ് ഓർഡിനൻസ്. 

ലോക മലേറിയ ദിനം- ഏപ്രിൽ 25 

നാസ വിക്ഷേപിച്ച ദൂരദർശിനിയായ ഹബിൾ ടെലസ്കോപ്പ് 30 വർഷം പൂർത്തിയാക്കി. 

രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ആദ്യമായി വിംബിൾടൺ ടൂർണമെന്റ് ഉപേക്ഷിച്ചു. 

പരീക്ഷണഘട്ടത്തിലിരിക്കുന്ന കൊറോണ വാക്സിനുകളിൽ പ്രധാനപ്പെട്ടവ 
1. AD5-NCOV ചൈന- രണ്ടാംഘട്ടം 
2. CHADOX 1 ബ്രിട്ടൺ- രണ്ടാംഘട്ടം 
3. INO- 4800 അമേരിക്ക- ഒന്നാംഘട്ടം 
4. PICOVACC ചൈന- ഒന്നാംഘട്ടം 
5. MRNA- 1273 അമേരിക്ക- ഒന്നാംഘട്ടം 
6. BNT 162 ജർമ്മനി- ഒന്നാംഘട്ടം

No comments:

Post a Comment