Tuesday 28 April 2020

General Knowledge World Part- 2

ട്യൂഡർ രാജവംശം ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഇംഗ്ലണ്ട്


ആധുനിക ജനാധിപത്യത്തിൻറ ആണിക്കല്ല് എന്നറിയപ്പെടുന്ന മാഗ്നകാർട്ട ഒപ്പുവെച്ചത് എന്നാണ്- 1216 ജൂൺ 15 


ഇംഗ്ലണ്ടിലെ ജോൺ രാജാവ് മാഗ് ന   കാർട്ടയിൽ ഒപ്പുവെച്ചത് ഏത് സ്ഥലത്തുവെച്ചാണ്- റണ്ണിമീഡ് 


1337 മുതൽ 1453 വരെ നടന്ന ശതവർഷയുദ്ധത്തിൽ ഏറ്റുമുട്ടിയ രാജ്യങ്ങൾ- ഇംഗ്ലണ്ട്, ഫ്രാൻസ്  


ശതവർഷ യുദ്ധത്തിൽ ഫ്രാൻസിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച ധീരവനിത- ജോൻ ഓഫ് ആർക് 


ആരുടെ ഭരണകാലഘട്ടമാണ് ഇംഗ്ലണ്ടിൽ സുവർണകാലഘട്ടം എന്നറിയപ്പെടുന്നത്- എലിസബത്ത് I (1558-1603) 


1629- ൽ ബ്രിട്ടീഷ് പാർലമെൻറ് പിരിച്ചുവിട്ട രാജാവ്- ചാൾസ് I


1640- ൽ ബ്രിട്ടീഷ് പാർലമെൻറ് വിളിച്ചുകൂട്ടുകയും നീണ്ട 20 വർഷം തുടരുകയും ചെയ്തു. ഇത് ഏതുപേരിൽ അറിയപ്പെട്ടിരുന്നു- ലോങ് പാർലമെൻറ്


ഇംഗ്ലണ്ടിൽ ചാൾസ് ഒന്നാമനെ ശിരച്ഛേദം ചെയ്ത വർഷം- 1649


ഹേബിയസ് കോർപ്പസ് നിയമം ബ്രിട്ടീഷ് പാർലമെൻറ് പാസാക്കിയത് എന്നാണ്- 1679


1688- ൽ മഹത്തായ വിപ്ലവം അഥവാ രക്തരഹിതവിപ്ലവം നടന്ന രാജ്യം- ഇംഗ്ലണ്ട്


രക്തച്ചൊരിച്ചിലില്ലാതെ ഇംഗ്ലണ്ടിലെ രാജാവായിരുന്ന ജെയിംസ് രണ്ടാമനെ സ്ഥാനഭ്രഷ്ടനാക്കിയ സംഭവമാണ് _______.- മഹത്തായ വിപ്ലവം/രക്തരഹിത വിപ്ലവം 


ബിൽ ഓഫ് റൈറ്റ്സ് ബ്രിട്ടീഷ് പാർലമെന്റിൽ പാസാക്കിയ വർഷം- 1689


ബ്രിട്ടീഷ് രാജാവിൻറ ഔദ്യോഗിക വസതി- ബക്കിങ്ങാം കൊട്ടാരം


വ്യാവസായിക വിപ്ലവം ഇംഗ്ലണ്ടിൽ ആരംഭിച്ചത് ഏത് നൂറ്റാണ്ടിലാണ്- 18-ാം നൂറ്റാണ്ടിൽ 


ബ്രിട്ടനിലെ ആദ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു- റോബർട്ട് വാൽപോൾ (1721) 


ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി- 10 ഡൗണിങ് സ്ട്രീറ്റ്  


1798- ലെ നൈൽ യുദ്ധത്തിൽ ഏറ്റുമുട്ടിയ രാജ്യങ്ങൾ- ഇംഗ്ലണ്ട്, ഫ്രാൻസ് 


ട്രഫൽഗർ യുദ്ധം നടന്നത് എന്നാണ്- 1805 ഒക്ടോബർ 21 


ട്രഫൽഗർ യുദ്ധത്തിൽ ഇംഗ്ലണ്ട് ഏറ്റുമുട്ടിയത് ഏതൊക്കെ രാജ്യങ്ങളോടാണ്- ഫ്രാൻസ്, സ്പെയിൻ


നൈൽ യുദ്ധത്തിലും ട്രഫൽഗർ യുദ്ധത്തിലും ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ച വ്യക്തി- ഹൊറശ്യോ നെൽസൺ 


ലോകചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ യുദ്ധം- ആംഗ്ലോ-സാൻസിബാർ യുദ്ധം  


ബ്രിട്ടനും സാൻസിബാറും തമ്മിൽ നടന്ന 38- മിനിറ്റ് ദൈർഘ്യമുള്ള ആംഗ്ലോ-സാൻസിബാർ യുദ്ധം നടന്ന വർഷം- 1896


ആധനിക ബാബിലോൺ എന്നറിയപ്പെടുന്ന ഇംഗ്ലണ്ടിലെ നഗരം- ലണ്ടൻ


 ബ്രിട്ടന്റെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത് ആരാണ്- വില്യം എവർട്ട് ഗ്ലാഡ്സ്റ്റൺ 


ഏറ്റവും കൂടുതൽ കാലം ബ്രിട്ടൺ ഭരിച്ചത് രണ്ടാം എലിസബത്ത് രാജ്ഞിയാണ്. 2015 സെപ്റ്റംബറിൽ ആരുടെ റെക്കോഡാണ് അവർ മറികടന്നത്- വിക്ടോറിയ മഹാറാണി 


ഏറ്റവും കൂടുതൽ കാലം ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വ്യക്തി- റോബർട്ട് വാൽപോൾ 


യൂറോപ്യൻ യൂണിയനിൽനിന്ന് പിൻവാങ്ങിയ ആദ്യ രാജ്യം- യുണൈറ്റഡ് കിങ്ഡം 


യൂറോപ്പിലെ ഗ്രാൻറ് മൊണാർക് എന്നറിയപ്പെടുന്ന ഫ്രാൻസിലെ ഭരണാധികാരി- ലൂയി XIV 


ഫ്രഞ്ച് വിപ്ലവത്തെ പശ്ചാത്തലമാക്കി 'എ ടെയിൽ ഓഫ് ടു സിറ്റീസ്' എന്ന നോവൽ രചിച്ചതാരാണ്- ചാൾസ് ഡിക്കൻസ് 


'സെപ്റ്റംബർ കൂട്ടക്കൊല' എന്ന സംഭവം ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഫ്രഞ്ച് വിപ്ലവം 


1789 ജൂണിൽ ജാക്കോബിയൻ എന്ന ഫ്രഞ്ച് ക്ലബ്ബ് രൂപവത്കരിച്ചത് ആരാണ്- റോബിസ്പിയർ 


ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട ഭീകരവാഴ്ചയുടെ (Reign of Terror) കാലഘട്ടം എന്നായിരുന്നു- 1793-1794


ഫ്രഞ്ച് ചരിത്രത്തിലെ ഭീകരവാഴ്ചക്കാലത്തിന് നേതൃത്വം നൽകിയതാരാണ്- റാബിസ്പിയർ 
  • ശത്രുക്കളെന്ന് തോന്നിയ എല്ലാവരെയും ഗില്ലറ്റിൻ എന്ന യന്ത്രമുപയോഗിച്ച് നിഷ്കരുണം വധിച്ചു. അവസാനം റോബിസ്പിയറും ഗില്ലറ്റിന് ഇരയായി. 1794 ജൂലായ് വരെ നീണ്ടുനിന്ന ഈ ഭരണം ഭീകരവാഴ്ച എന്നറിയപ്പെടുന്നു. 
ഫ്രഞ്ച് വിപ്ലവസമയത്ത് ശിരച്ഛേദം ചെയ്യപ്പെട്ട ശാസ്ത്രജ്ഞൻ ആരാണ്- ലാവോസിയർ 


ഫ്രാൻസിന്റെ ദേശീയ ദിനം എന്നാണ് ആഘോഷിക്കുന്നത്- ജൂലായ് 14 
  • 1789 ജൂലായ് 14- ന് സ്വാതന്ത്ര്യം , സമത്വം, സാഹോദര്യം എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് വിപ്ലവകാരികൾ ബൂർബൻ രാജവാഴ്ചയുടെ പ്രതീകമായിരുന്ന ബാസ്റ്റിൽ ജയിൽ തകർത്തു. ഈ ദിവസമാണ് ഫ്രാൻസിൽ ദേശീയ ദിനമായി ആഘോഷിക്കുന്നത്. 
നിയമങ്ങളുടെ അന്തസ്സത്ത (The spirit of the laws) എന്ന പുസ്തകം രചിച്ചതാരാണ്- മൊണ്ടേസ്ക്യൂ  


ഫ്രഞ്ച് പ്രസിഡൻറിൻറ ഔദ്യോഗിക വസതി- എലിസി പാലസ് 


ഒലിവ് ബ്രാഞ്ച് നിവേദനം ഏത് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടിരിക്കുന്നു- അമേരിക്കൻ സ്വാതന്ത്ര്യസമരം 


വ്യവസായങ്ങൾക്കും വ്യാപാരത്തിനും ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ നീക്കണമെന്നും തങ്ങളുടെ അംഗീകാരമില്ലാതെ നികുതി ചുമത്തരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് കോണ്ടിനെന്റൽ കോൺഗ്രസിൻറ നേതൃത്വത്തിൽ അമേരിക്കൻ കോളനി ജനത ഇംഗ്ലണ്ടിലെ രാജാവായ ജോർജ് III- ന് സമർപ്പിച്ച നിവേദനം- ഒലിവ് ബ്രാഞ്ച് നിവേദനം


ആരുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ്‌ സൈന്യത്തെയാണ് 1781- ൽ ജോർജ് വാഷിങ്ടൻറ നേതൃത്വത്തിലുള്ള അമേരിക്കൻ സൈന്യം പരാജയപ്പെടുത്തിയത്- കോൺവാലിസ് 
  • ഇംഗ്ലണ്ടും അമേരിക്കൻ കോളനികളും തമ്മിൽ ആരംഭിച്ച യുദ്ധം- 1781-ൽ അവസാനിച്ചു. 
  • 1783- ലെ പാരിസ് ഉടമ്പടി പ്രകാരം ഇംഗ്ലണ്ട്, പതിമൂന്ന് അമേരിക്കൻ കോളനികളുടെ സ്വാതന്ത്ര്യം അംഗീകരിച്ചു. 
അമേരിക്കൻ സ്വാതന്ത്ര്യസമരത്തിന് സഹായം നൽകിയ ഫ്രാൻസിലെ ഭരണാധികാരി- ലൂയി XVI


ഒന്നാം ലോകമഹായുദ്ധത്തിനും രണ്ടാം ലോകമഹായുദ്ധത്തിനും ഇടയിലുള്ള ഇടവേള എത്ര വർഷം- 21


പലസ്തീൻ വിമോചനസംഘടന രൂപംകൊണ്ട വർഷം- 1964


ഐക്യരാഷ്ട്ര പൊതുസഭയുടെ വാർഷികസമ്മേളനം ആരംഭിക്കുന്ന മാസം- സെപ്റ്റംബർ 


1934- ൽ ഏത് സ്ഥാനപ്പേരിലാണ് ഹിറ്റ്ലർ ജർമനിയിൽ അധികാരത്തിൽ വന്നത്- ഫ്യൂറർ


ജപ്പാൻ ഗാന്ധി എന്നറിയപ്പെടുന്ന വ്യക്തി- ടെയോഹിക്കോ കഗാവ  


മൗ-മൗ കലാപത്തിന് (Mau-Mau Uprising) വേദിയായ രാജ്യം- കെനിയ 


റോമും കാർത്തേജും തമ്മിൽ നടന്ന യുദ്ധം- പ്യൂണിക് യുദ്ധങ്ങൾ (BC 264-146) 


ക്രിസ്തുമതം ഔദ്യോഗിക മതമായി സ്വീകരിച്ച ആദ്യ രാജ്യം- അർമേനിയ 


പ്രാചീനകാലത്ത് ഹയാക്സ്താൻ എന്നറിയപ്പെട്ടിരുന്ന രാജ്യം- അർമേനിയ


പ്രാചീന കാലത്ത് 'Cathay' എന്നറിയപ്പെട്ടിരുന്ന രാജ്യം- ചെന


ജർമനിയുടെ ബ്രിട്ടൻ ആക്രമണപദ്ധതിക്ക് ഹിറ്റ്ലർ നൽകിയ രഹസ്യനാമം- ഓപ്പറേഷൻ സീ ലയൺ 


ജർമനിയുടെ സോവിയറ്റ് യൂണിയൻ ആക്രമണ പദ്ധതിക്ക് ഹിറ്റ്ലർ നൽകിയ രഹസ്യനാമം- ഓപ്പറേഷൻ ബാർബറോസ 


രണ്ടാം ലോകമഹായുദ്ധത്തിൻറ ഡ്രസ് റിഹേഴ്സൽ (dress rehearsal) എന്നറിയപ്പെടുന്ന സംഭവം- സ്പാനിഷ് കലാപം


സ്പാനിഷ് കലാപം നടന്ന കാലഘട്ടം- 1936-1939

No comments:

Post a Comment