Friday 3 April 2020

Current Affairs- 04/04/2020

കേന്ദ്ര സർക്കാർ ആരംഭിച്ച ഇന്ത്യയിലെ ആദ്യ Comprehensive Corona Virus (Covid- 19) tracking app- Aarogya Setu 

Corona Care എന്ന പേരിൽ ഇന്ത്യയിലാദ്യമായി Covid- 19 hospitalisation insurance policy ആരംഭിച്ച കമ്പനി- PhonePe  


2019-20 കാലയളവിൽ 431 ലോക്കോമോട്ടീവുകൾ നിർമ്മിച്ച് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഇന്ത്യൻ കമ്പനി- ചിത്തരഞ്ജൻ ലോക്കോമോട്ടീവ് ഫാക്ടറി (വെസ്റ്റ് ബംഗാൾ) 

നഗര ഗ്രാമ പ്രദേശങ്ങളിലെ നിർധനരായ 25 ലക്ഷം ആളുകൾക്ക് വീടുവയ്ക്കാൻ സ്ഥലം നൽകുന്നതിന് Navaratnalu- Pedalandariki Illu (Houses for all poor) പദ്ധതി ആരംഭിച്ച സംസ്ഥാനം- ആന്ധ്രാപ്രദേശ്  

കേരളത്തിലാദ്യമായി Covid- 19 ആരോഗ്യ സേവനങ്ങളെല്ലാം ഒറ്റ നമ്പറിൽ ലഭ്യമാക്കുന്നതിനായി 'സ്നേഹ' എന്ന പദ്ധതി ആരംഭിച്ച ജില്ല- മലപ്പുറം 

2020 ഏപ്രിൽ 1- ന് Insurance Regulatory and Development Authority of India (IRDAI) ആരംഭിച്ച Standard Health Insurance Policy- Arogya Sanjeevani

Covid-19 വ്യാപനത്തെ തുടർന്ന് 2020- ലെ വിംബിൾഡൺ, ഗ്ലാസ്ഗോ വേദിയായ COP- 26 സമ്മിറ്റ് എന്നിവ 2021- ലേക്ക് മാറ്റി

2020 ഏപ്രിലിൽ അന്തരിച്ച ക്രിക്കറ്റിലെ ഡക്വർത്ത് ലൂയിസ്  നിയമത്തിന്റെ (മഴനിയമം) ഉപജ്ഞാതാക്കളിലൊരാളായ വ്യക്തി- ടോണി ലുയിസ്
  • 1999- ൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ നിയമം അംഗീകരിച്ചു. 
  • 2014- ൽ സ്റ്റീവർ സ്റ്റേണിന്റെ ആശയം കൂടി ഉൾപ്പെടുത്തി DLS എന്നറിയപ്പെടുന്നു.
ഇന്ത്യൻ ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ആദ്യ ജമ്മു കശ്മീർ ഹൈക്കോടതി ജഡ്ജി ആരാണ്- ജസ്റ്റിസ് രജനീഷ് ഓസ്വാൾ 
  • ജമ്മു കാശ്മീർ, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ പൊതു ജഡ്ജിയാണ്. 
  • ജമ്മു കശ്മീർ ഭരണഘടന പ്രകാരമാണ് ഇതുവരെ സത്യപ്രതിജ്ഞ നടന്നിരുന്നത്.
ലോക്ക് ഡൗണിനെ തുടർന്നുണ്ടാകുന്ന മാനസിക സംഘർഷം കുറക്കാൻ ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തിലാരംഭിച്ച ടെലി കൗൺസിലിങ് ഏതാണ്- ഹലോ ആർ യു ഓകെ

സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ഡയറക്ടറായി നിയമിതയാകുന്നതാര്- വി.വിഘ്നേശ്വരി (നിലവിലെ കോളേജ് വിദ്യാഭ്യാസ ഡയറക്ടറാണ്)

കോവിഡ് പ്രതിരോധത്തിനിടെ ക്വാറന്റൻ ലംഘിക്കുന്നവരെ കണ്ടെത്താൻ കേന്ദ്രസർക്കാർ തയ്യാറാക്കിയ ആപ്ലിക്കേഷൻ- ജിയോ ഫെൻസിങ് ആപ്പ് 
  • (കോവിഡ് സാഹചര്യത്തിൽ ജിയോ ഫെൻസിങ് സംവിധാനം ഉപയോഗിച്ച ആദ്യ സംസ്ഥാനം കേരളം ആണ്)
ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ടൈപ്പ് 1 പ്രമേഹ ബാധിതരായ കുട്ടികൾക്ക് ഏത് കേരള സർക്കാർ പദ്ധതിയിലൂടെയാണ് ഇൻസുലിൻ വീടുകളിൽ എത്തിച്ചു കൊടുക്കുന്നത്- 'മിഠായി' പദ്ധതി

കോവിഡ് പശ്ചാത്തലത്തിൽ വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ച വെബ് പോർട്ടൽ- പി ഐ ബി പോർട്ടൽ

അടിസ്ഥാന ജനവിഭാഗങ്ങളെയും ഇടത്തരക്കാരെയും ആരോഗ്യ ഇൻഷുറൻസ് പോളിസികളോട് അടുപ്പിക്കുക എന്ന ലക്ഷ്യവുമായി ആരംഭിച്ച ആരോഗ്യ പോളിസി- ആരോഗ്യ സഞ് ജീവനി

കോവിഡ് കാലത്ത് ആശുപത്രിയിൽ പോകാൻ കഴിയാത്തവർക്ക് ഡോക്ടർമാരുടെ സേവനം ഓൺലൈനായി ലഭ്യമാക്കുന്ന പദ്ധതി- 'യുണൈറ്റഡ് ടു ഹീൽ ദി വേൾഡ്'

കേരള വാട്ടർ അതോറിറ്റി ഉപഭോക്താക്കൾക്ക് വാട്ടർ ബില്ലുകൾ ഓൺലൈൻ ആയി അടക്കാനുള്ള സൗകര്യം നൽകിയ ബാങ്ക്- ഫെഡറൽ ബാങ്ക്
  
അന്തരിച്ച പ്രശസ്ത കേരള ഫുട്ബോൾ താരമായിരുന്ന വ്യക്തി ആരാണ്- K. V. ഉസ്മാൻ കോയ 
  • ആദ്യമായി കേരളം സന്തോഷ് ട്രോഫി നേടിയ ടീമിലെ അംഗമായിരുന്നു.
ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി ADB എത്ര കോടി അമേരിക്കൻ ഡോളറാണ് ചില വഴിക്കുന്നത്- 100 മില്യൻ


തിരുവനന്തപുരം ജില്ലയിൽ 1000 ഹെക്ടറോളം സ്ഥലത്ത് സമഗ്ര നെൽകൃഷി വികസനം സാധ്യമാക്കുന്ന ജില്ലാ പഞ്ചായത്ത് പദ്ധതി- കേദാരം


ലോക്ക്ഡൌണിൽ വിശ്രമമില്ലാതെ ജോലിനോക്കുന്ന പൊലീസിന് വീഡിയോ കോൺഫറൻസ് വഴി മെഡിക്കൽ സേവനം ലഭ്യമാക്കാൻ കേരള പൊലീസ് തയ്യാറാക്കിയ ആപ്പ്- ബ്ലൂ ടെലി മെഡ്


കോവിഡ്- 19 വ്യാപനം കണക്കിലെടുത്ത് റിസർവ് ബാങ്ക് പ്രഖ്യാപിച്ച് വായ്പാ മൊറട്ടോറിയത്തിന് എസ് എം എസ് വഴി അപേക്ഷിക്കുവാനുള്ള സൗകര്യം ഏർപ്പെടുത്തിയ ആദ്യ ബാങ്ക്- കാനറ ബാങ്ക്


രാജ്യത്ത് കുടുങ്ങിയ വിദേശ വിനോദ സഞ്ചാരികൾക്കായി കേന്ദ്ര ടൂറിസം മന്ത്രാലയം ആരംഭിച്ച പോർട്ടൽ- strandedinindia.com


10 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ചു നാലെണ്ണമാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പ്രാബല്യത്തിൽ വന്നത്- ഏപ്രിൽ 1, 2020
  • ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്സും യുണൈറ്റഡ് ബാങ്കും പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിക്കും
  • സിൻഡിക്കറ്റ് ബാങ്ക്, കാനറ ബാങ്കിൽ ലയിക്കും
  • ആന്ധ്രാ ബാങ്കും കോർപറേഷൻ ബാങ്കും, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിക്കും
  • അലഹബാദ് ബാങ്ക്, ഇന്ത്യൻ ബാങ്കിൽ ലയിക്കും

No comments:

Post a Comment