Wednesday 29 April 2020

General Knowledge in Biology Part- 1

കോശത്തിന്റെ ഘടന ആദ്യമായി ചിത്രീകരിച്ച പുസ്തകം- മൈക്രോഗ്രാഫിയ 

കോശത്തിൻ കെമിക്കൽ ഫാക്ടറി എന്നറിയപ്പെടുന്നത്- മൈറ്റോകോൺഡ്രിയ 

മങ്ങിയ വെളിച്ചത്തിൽ കാഴ്ച സാധ്യമാക്കുന്ന കണ്ണിലെ കോശങ്ങൾ- റോഡ് കോശങ്ങൾ

ചുറ്റികയുടെ ആകൃതിയിലുള്ള മധ്യകർണത്തിലെ അസ്ഥി- മാലിയസ്

അനൈച്ഛിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗം- മെഡുല്ല ഒബ്ലാംഗേറ്റ 

സുഷുമ്നാ നാഡിയുടെ നീളം- 45 സെ.മീ. 

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ശിരോനാഡി- വാഗസ് നാഡി (10-ാം ശിരോനാഡി) 

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ സിര- അധോ മഹാസിര

സാധാരണ മനുഷ്യൻ ഡയസ്റ്റോളിക് പ്രഷർ- 80 mmHg

രക്തസമ്മർദം അളക്കാനുപയോഗിക്കുന്ന ഉപകരണം- സ്ഫിഗ് മോമാനോമീറ്റർ 

ഏറ്റവും ചെറിയ ശ്വേതരക്താണു- ലിംഫോസൈറ്റ്

ശരീരത്തിൽ രക്തം കട്ടപിടിച്ച ശേഷം ഊറിവരുന്ന ദ്രാവകം- സീറം 

വളരെ കുറച്ച് ആൾക്കാരിൽ മാത്രം കാണുന്ന രക്തഗ്രൂപ്പ്- ബോംബെ ഗ്രൂപ്പ് (K Zero) 

വൃക്കയുടെ മുകളിൽ തൊപ്പിപോലെ കാണപ്പെടുന്ന ഗ്രന്ഥി- അഡ്രിനാൽ ഗ്രന്ഥി 

റൊട്ടിയിലെ പൂപ്പലിന് കാരണമായ സൂഷ്മാണു- ഫംഗസ്

സർജിക്കൽ ഹോർമോൺ എന്നറിയപ്പെടുന്നത്- നോർ അഡ്രിനാലിൻ 

താറാവിൻറ മുട്ട വിരിയാൻ എത്ര ദിവസമെടുക്കും- 28 ദിവസം 

റിവർഹോഴ്സ് എന്നറിയപ്പെടുന്ന സസ്തനി- ഹിപ്പൊപൊട്ടാമസ് 

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്വറോപ്പതിയുടെ ആസ്ഥാനം- പൂനെ  

സസ്യങ്ങളിൽ കോശഭിത്തി നിർമിച്ചിരിക്കുന്ന പദാർഥം- സെല്ലുലോസ് 

കള്ളിച്ചെടിയിലെ പ്രകാശ സംശ്ലേഷണം നടത്തുന്ന ഭാഗം- കാണ്ഡം 

ജന്തുക്കൾ വഴിയുള്ള പരാഗണം- സൂഫിലി 

അന്നജ നിർമാണ സമയത്ത് സസ്യങ്ങൾ സ്വീകരിക്കുന്ന വാതകം- കാർബൺ ഡൈ ഓക്സൈഡ്

സസ്യലോകത്തെ ഉഭയജീവികൾ എന്നറിയപ്പെടുന്ന സസ്യവിഭാഗം- ബ്രയോഫൈറ്റുകൾ 

ചെടിയുടെ വളരെ കട്ടിയുള്ള ഭാഗങ്ങൾ നിർമിച്ചിരിക്കുന്ന കല കളാണ്- സീറൻകൈമ  

ഇലകളുടെ പുറംഭാഗത്തുള്ള മെഴുകുപോലുള്ള ആവരണം- ക്യൂട്ടിക്കിൾ 

പ്രകാശസംശ്ലേഷണ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്ക് നൊബേൽ സമ്മാനം നേടിയ ശാസ്ത്രജ്ഞൻ- മെൽവിൻ കാൽവിൻ

കരുമുളകിന് എരിവ് നൽകുന്ന രാസവസ്തു- കാരിയോഫിലിൻ 

"മസ്കറ്റ് അത്യുത്പാദനശേഷി യുള്ള ______ വിളയാണ്- മാതളം 

മണ്ണിരക്കുഷിയുമായി ബന്ധപ്പെട്ട കാർഷിക പഠനശാഖയേത്- വെർമികൾച്ചർ 

ഏറ്റവും കൂടുതൽ ഊർജം (കൊഴുപ്പ്) അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം- ജാതിക്ക

ലൈംഗികസമ്പർക്കത്തിലൂടെ  പകരുന്ന രോഗങ്ങൾ- ഗോണോറിയ, സിഫിലിസ്, എയ്ഡ്സ്

വില്ലൻചുമയ്ക്ക് കാരണമാകുന്ന ബാക്ടീരിയ- ബോർഡറ്റെല്ല പെർട്ടൂസിസ് 

മെനിഞ്ചൈറ്റിസ് രോഗനിർണയത്തിനുള്ള പരിശോധന- സി.എസ്.എഫ്. പരിശോധന (CSF- Cerebro Spinal Fluid)

ടൈഫോയ്ഡ് ബാധിക്കുന്ന ശരീര ഭാഗം- കുടൽ

മനുഷ്യഹൃദയത്തിലെ മുകളിലത്തെ അറകൾ- ഓറിക്കിളുകൾ

ഹൃദയത്തിൻറെ ഏറ്റവും വലിയ രക്തവാഹികൾ- അയാർട്ട (മഹാധമനി)

രക്തസമ്മർദം കുറയുന്ന അവസ്ഥ അറിയപ്പെടുന്നത്- ഹൈപ്പോടെൻഷൻ (Hypotension) 

സ്റ്റൈൻറ് ചികിത്സ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു- ഹൃദയം

അരുണരക്താണുക്കളുടെ ആയുർദൈർഘ്യം- 120 ദിവസം

രക്തത്തിൽ ശ്വത രക്താണുക്കൾ ക്രമാതീതമായി വർധിക്കുന്ന രോഗം- രക്താർബുദം (Leukaemia) 

മനുഷ്യശരീരത്തിൽ ഏറ്റവുമധികം താപം ഉത്പാദിപ്പിക്കുന്ന അവയവം- കരൾ

മുട്ടുചിരട്ടയുടെ ശാസ്ത്രീയനാമം- പറ്റെല്ലാ

രക്തത്തിലെ ഹീമോഗ്ലോബിന് സമാനമായി പേശികളിൽ കാണപ്പെടുന്ന വർണകം- മയോഗ്ലോബിൻ

ഫ്രെഷ്ഫുഡ് വൈറ്റമിൻ എന്നറിയപ്പെടുന്നത്- വൈറ്റമിൻ സി

ലോക പ്രമേഹദിനം- നവംബർ 14

സെല്ലൻസ് ചാർട്ട് ഉപയോഗിക്കുന്നത്- കാഴ്ചശക്തി പരിശോധിക്കാൻ 

വിഷ്വൽ പർപ്പിൾ എന്നറിയപ്പെടുന്ന വർണവസ്തു- റൊഡോപ്സിൻ

'അരുണരക്താണുക്കളുടെ ശവപ്പറമ്പ്' എന്നറിയപ്പെടുന്നത്- പ്ലീഹ 

പരിചയമുള്ള വസ്തുക്കളുടെ പേര് കേൾക്കുമ്പോൾ തന്നെ അതിന്റെ  ചിത്രം മനസ്സിൽ തെളിയിക്കുന്ന സെറിബ്രത്തിലെ ഭാഗം- വെർണിക്സ് ഏരിയ 

വൂൾസോർട്ടേഴ്സ് ഡിസീസ് എന്നറിയപ്പെടുന്നത്- ആന്ത്രാക്സ് 

വാസർമാൻ ടെസ്റ്റ് ഏത് രോഗവമായി ബന്ധപ്പെട്ടതാണ്- സിഫിലിസ്

വാതം, റുമാറ്റിസം, ആർത്രെറ്റിസ് എന്നിവ ബാധിക്കുന്നത്- അസ്ഥിസന്ധികളെ 

വാമനത്വത്തിന് (Dwarfism) കാരണം ഏത് ഹോർമോണിൻറ കുറവാണ്- സൊമാറ്റോട്രോപിൻ 

രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന ജീവകം- ജീവകം കെ 

പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം- കേസിൻ

പുരുഷനെ വന്ധീകരിക്കുന്ന ശാസ്ത്രക്രിയ- വാസെക്ടമി

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശി- ഗ്ലുട്ടിയസ് മാക്സിമസ് 

അസ്ഥികളിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ലോഹമൂലകം- കാത്സ്യം 

വർഗീകരണത്തിൻറ (Taxonomy) ഉപജ്ഞാതാവ്- കാൾ ലിനേയസ്

കോശ പ്രവർത്തനങ്ങളുടെ നിയന്ത്രണ കേന്ദ്രം എന്നറിയപ്പെടുന്നത്- ന്യൂക്ലിയസ് (കോശമർമം) 

ഏറ്റവും വലിയ കോശം- ഒട്ടകപ്പക്ഷിയുടെ മുട്ട 

കോശത്തിലെ ട്രാഫിക് പോലീസ്- ഗോൾഗി കോംപ്ലക്സ് 

മനുഷ്യശരീരത്തിലെ കരളിന്റെ ഭാരം- 1300-1400 ഗ്രാം 

പ്രകൃതിനിർധാരണ സിദ്ധാന്തം ആവിഷ്കരിച്ചത്- ചാൾസ് ഡാർവിൻ 

സൂക്ഷ്മ ജീവികളായ കോമാളി എന്നറിയപ്പെടുന്നത്- മെക്കാപ്ലാസ്മ 

പാറ്റയുടെ ശാസ്ത്രീയനാമമെന്ത്- പെരിപ്ലാനറ്റ അമേരിക്കാന 

സമുദ്രത്തിലെ ഓന്ത് എന്നറിയപ്പെടുന്നത്- കട്ടിൽഫിഷ്

ശരീരവലുപ്പമനുസരിച്ച് നോക്കിയാൽ ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി- കിവി

നാടവിരയുടെ വിസർജനാവയവം- ഫെയിം സെൽ 

അൻറാർട്ടിക്കയിലെ യതികൾ എന്നറിയപ്പെടുന്നത്- പെൻഗ്വിൻ 

ആടലോടകത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഔഷധം- വാസിഡെൽ 

ചോളത്തിൽനിന്ന് വേർതിരിച്ചെടുക്കുന്ന സസ്യ എണ്ണ- മാർഗറിൻ 

പല്ലുകളെക്കുറിച്ചുള്ള പഠനം- ഒഡന്റോളജി 

ജീവന്റെ ബ്ലൂപ്രിൻറ് എന്നറിയപ്പെടുന്നത്- ജീനുകൾ 

ഞണ്ടിന്റെ കാലുകളുടെ എണ്ണം- പത്ത് 

മുള്ളില്ലാത്ത റോസിനം- നിഷ്കണ്ട് 

നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം- സ്ട്രോബിലാന്തസ് കുന്തിയാന 

കുതിരകളെക്കുറിച്ചുള്ള പഠനം- ഹിപ്പോളജി 

ആധുനിക പ്രഥമശുശ്രൂഷയുടെ പിതാവ്- ഡോ. ഇസ്മാർക്ക് 

വൃക്ഷങ്ങളെക്കുറിച്ചുള്ള പഠന ശാഖ അറിയപ്പെടുന്നത്- ഡെൻഡ്രോളജി 

മങ്കീസ് പസിൽ (Monkey's Puzzle) എന്നറിയപ്പെടുന്ന ചെടി- അറോകേരിയ  

ഗോളാകൃതിയിലുള്ള ബാക്ടീരിയകൾ അറിയപ്പെടുന്നത്- കോക്കസ്

ചിത്രശലഭത്തിൻറ ക്രോമസോം സംഖ്യ എത്ര- 380 

VDRL ടെസ്റ്റുമായി ബന്ധപ്പെട്ട രോഗം- സിഫിലിസ്

അരിമ്പാറയ്ക്ക് കാരണമായ വൈറസ് ഏത്- ഹ്യൂമൻ പാപ്പിലോമ വൈറസ് 

വളർച്ചാഹോർമോൺ എന്നറിയപ്പെടുന്നത്- സൊമാറ്റോട്രോഫിൻ 

സ്ത്രീയെ വന്ധീകരിക്കുന്ന ശസ്ത്രക്രിയ അറിയപ്പെടുന്നത്- ട്യൂബെക്ടമി

പുനരുജ്ജീവനശേഷിയുള്ള മനുഷ്യ ശരീരത്തിലെ അവയവം- കരൾ

അശുദ്ധരക്തം വഹിക്കുന്ന ഏക ധമനി- ശ്വാസകാശധമനി (പൾമണറി ധമനി) 

വൃക്കയുടെ അടിസ്ഥാന ഘടകം- നെഫ്രോൺ

മനുഷ്യശരീരത്തിലെ കാൽ വിരലുകളിലെ അസ്ഥികൾ അറിയപ്പെടുന്നത്- ഫലാഞ്ചസ് (14 എണ്ണം)

രക്തദാനം ചെയ്യുമ്പോൾ പരസ്പരം യോജിക്കാത്ത രക്തഗ്രൂപ്പുകൾ തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന അവസ്ഥ- അഗ്ലൂട്ടിനേഷൻ 

മാംസ്യത്തെ ദഹിപ്പിക്കുന്ന രാസാഗ്നി ഏത്- പെപ്സിൻ

ഒരു ഗ്രാം ധാന്യകത്തിൽ നിന്ന് ലഭിക്കുന്ന ഊർജം- നാല് കലോറി


ജീവകം ബി-12- ന്റെ രാസനാമം- സൈനാ കൊബാലമിൻ

ശരീരത്തിലെ ജലത്തിൻറ അളവ് ക്രമീകരിക്കുന്ന ഹോർമോൺ- വാസോപ്രസിൻ 

ഹാൻസെൻസ് രോഗം എന്നറിയപ്പെടുന്നത്- കുഷ്ഠം 

ഹണ്ടിങ്ടൺ ഡിസീസ് ബാധിക്കുന്ന ശരീരഭാഗം- കേന്ദ്രനാഡീവ്യവസ്ഥ 

മാർജാരനൃത്തരോഗം എന്നറിയപ്പെടുന്നത്- മീനാമാതാ രോഗം 

ജനിതക എൻജിനീയറിങ്ങിന്റെ പിതാവ്- പോൾ ബർഗ് 

ഏറ്റവും വലിയ തരുണാസ്ഥിയുള്ള മത്സ്യം- സ്രാവ്

സസ്യങ്ങളിലെ ത്വരിതഗതിയിലുള്ള വളർച്ചയ്ക്ക് കാരണമാകുന്ന ഹോർമോൺ- ഗിബർലിൻ

ഹീമോഗ്ലോബിനിലെ ഓക്സിജൻ സംവഹന ഘടകം- ഇരുമ്പ്

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി- കരൾ 

മൂത്രത്തിന് മഞ്ഞനിറം നൽകുന്ന  വർണകം- യൂറോക്രോം 

മനുഷ്യശരീരത്തിലെ ആകെ  അസ്ഥികൾ- 206

നട്ടെല്ലിലെ അവസാനത്ത കശേരു- കോക്സിസ് 

'രക്തത്തിനും കലകൾക്കുമിടയിലെ ഇടനിലക്കാരൻ' എന്നറിയപ്പെടുന്നത്- ലിംഫ് 

ശരീരത്തിലുണ്ടാകുന്ന മുറിവിലൂടെ ക്ലോസ്ട്രിഡിയം ബാക്ടീരിയ ഉള്ളിൽ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന രോഗം- ടെറ്റനസ് 

കണ്ണിൻറ ഉൾവശം പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം- ഒഫ്താൽമോസ്കോപ്

ആർ.എൻ.എയിലെ ഷുഗർ എന്നറിയപ്പെടുന്നത്- റൈബോസ്

കോശത്തിൻറ എനർജി കറൻസി എന്നറിയപ്പെടുന്നത്- എ.ടി.പി. 

പച്ചരക്തമുള്ള ജീവികൾ അറിയപ്പെടുന്നത്- അനിലിഡുകൾ  

യുഗ്ലീനയുടെ സഞ്ചാരാവയവം- ഫ്ലജല്ല 

കൊതുകിന്റെ ലാർവകളെ നശിപ്പിക്കാൻ വളർത്തുന്ന മത്സ്യം- ഗാംബൂസിയ 

ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ തുപ്പുന്ന പക്ഷി- ഫാൾമർ

No comments:

Post a Comment