Wednesday 22 April 2020

Current Affairs- 23/04/2020

സൂഡന്റ് പൊലീസ് കേഡറ്റിന്റെ (എസ്.പി.സി.) രക്തദാന പദ്ധതി- ജീവധാര 

കോവിഡ്- 19 വിവരലഭ്യതയ്ക്കായി ഇ-ഗവേണൻസ് സേവനത്തിന്റെ കീഴിൽ വരുത്തിക്കൊണ്ട് കേന്ദ്ര സർക്കാർ ആരംഭിച്ച ട്വിറ്റർ ഹാൻഡിൽ- @CovidIndiaSeva


ലോക ഭൗമദിനം- ഏപ്രിൽ 22 
  • 1970 മുതൽ ഭൗമദിനം ആചരിക്കുന്നു. 
  • 2020- ൽ 50- മത് വാർഷികമാചരിക്കുന്നു. 
  • 2020- Theme- Climate Action
മാസ്റ്റർകാർഡുമായി ചേർന്ന് വിർച്വൽ ഡെബിറ്റ് കാർഡ് സേവനം ലഭ്യമാക്കുന്ന ഇന്ത്യൻ ഇ- കൊമേഴ്സ് പേയ്മെന്റ്സ് ബാങ്ക്- Paytm പേയ്മെന്റ്സ് ബാങ്ക്

ഗൂഗിൾ അസിസ്റ്റന്റ്, അലെക്സ തുടങ്ങിയ വോയിസ് അസിന്റുകളിലൂടെ AI സങ്കേതം ഉപയോഗിച്ച് ബാങ്കിങ് സംവിധാനം ആരംഭിച്ച ഇന്ത്യൻ ബാങ്ക്- ICICI

ഒറീസ ഹൈക്കോടതിയുടെ പുതിയ ജഡ്ജിയായി നാമനിർദ്ദേശം ചെയ്യപ്പെട്ടത് ആരാണ്- മുഹമ്മദ് റഫീഖ്

ഇന്ത്യയിൽ സിവിൽ സർവ്വീസ് ദിനമായി ആചരിക്കുന്നതെന്നാണ്- ഏപ്രിൽ 21

ഇന്ത്യൻ പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ പുതിയ സെക്രട്ടറിയായി നിയമിതനായതാര്- കപിൽ ദേവ് ത്രിപാഠി

ചരിത്രത്തിലാദ്യമായി എണ്ണ വില പൂജ്യം ഡോളറിൽ എത്തിയ രാജ്യമേതാണ്- അമേരിക്ക 
  • 2020 ഏപ്രിൽ 20- ലെ റിപ്പോർട്ട് പ്രകാരം.
 ലോക്ഡൗൺ കാലയളവിൽ കാർഷിക ഉൽപ്പന്നങ്ങളുടെ സുഗമമായ കൈമാറ്റം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ- കിസാൻ രഥ് 

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ആദ്യമായി ഒഴുകുന്ന ഐസൊലേഷൻ വാർഡുകൾ സ്ഥാപിച്ച ജില്ല- ആലപ്പുഴ 

ലോക് ഡൗൺ സമയത്ത് അവശ്യസാധനങ്ങൾ വീടുകളിൽ എത്തിച്ചുനൽകാൻ കാസർഗോഡ് പോലീസ് ആരംഭിച്ച പദ്ധതി- അമൃതം ഹോം ഡെലിവറി 

കേരളത്തിലെ കോവിഡ്- 19 രോഗ ബാധിതരുടെയും നിരീക്ഷണത്തിലുള്ളവരുടെയും വിവരശേഖരണത്തിനായി സംസ്ഥാന സർക്കാരുമായി കരാറിലേർപ്പെട്ട കമ്പനി- സ്പ്രിംഗ്ളർ (Sprinklr, USA) 

RBI- യുടെ പുതുക്കിയ റിവേഴ്സ് റിപ്പോ റേറ്റ്- 3.75% 

2020- ൽ കേന്ദ്രസർക്കാരിന്റെ അദ്യശ്യ സാംസ്കാരിക പൈതൃകത്തിനായുള്ള ദേശീയ പട്ടികയിൽ കേരളത്തിൽ നിന്നും ഉൾപ്പെട്ടവ- 
  • ചെട്ടികുളങ്ങര ഭരണി കെട്ടുകാഴ്ച, കളരിപ്പയറ്റ്,
  • തോൽപ്പാവക്കൂത്ത്, മുടിയേറ്റ്, കൂടിയാട്ടം 
“Talk Back" എന്ന പേരിൽ പുതിയ വെർച്വൽ ബ്രെയിലി കീബോർഡ് ആരംഭിച്ച കമ്പനി- ഗൂഗിൾ


WWF India- യുടെ പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയുടെ അംബാസിഡറായി നിയമിതനായ വ്യക്തി- വിശ്വനാഥൻ ആനന്ദ് 

സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെപ്പറ്റി പഠിക്കുന്നതിനായി യുറോപ്യൻ സ്പേസ് ഏജൻസി വികസിപ്പിച്ച ബഹിരാകാശ ടെലിസ്കോപ്പ്- CHEOPS 

ലോക് ഡൗൺ സമയത്ത് അശരണർക്ക് അവശ്വ സന്ദർഭങ്ങളിൽ യാത്രചെയ്യുന്നതിന് തിരുവനന്തപുരം സിറ്റി പോലീസ് ആരംഭിച്ച വാഹന സഹായ പദ്ധതി- ജൻ സഹായ് 

2019- ലെ Garfner Digital Workplace Survey അനുസരിച്ച് ലോകത്തിലെ ഏറ്റവും ഡിജിറ്റൽ വൈദഗ്ധ്യമുള്ള രാജ്യം- ഇന്ത്യ 

അടുത്തിടെ നാസയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയ Earth Size Exoplanet- ന്റെ പേര്- Kepler- 1649-C 

"A, B,C,D" , " The Meaning of Peace" എന്നീ പുസ്തകങ്ങളുടെ രചയിതാവ്- പൗലോ കൊയ്ലോ  

അടുത്തിടെ ഓസ്ട്രേലിയയിലെ ആഴക്കടലിൽ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും നീളമുള്ള ജീവി വർഗ്ഗം-സൈഫോണോഫോർ

2020- ൽ എത് റഷ്യൻ നേതാവിന്റെ 150- മത് ജന്മവാർഷികം ആഘോഷിക്കുന്നത്- ലെനിൻ

കോവിഡിന്റെ പശ്ചാത്തലത്തിൽ എത് കേന്ദ്ര പദ്ധതി പ്രകാരമാണ് സൗജന്യ റേഷൻ വിതരണം ചെയ്യുന്നത്- പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന

ഈയിടെ അന്തരിച്ച ടോം ആൻഡ് ജെറി ആനിമേഷൻ ചിത്രങ്ങളുടെ സംവിധായകനും ഓസ്കാർ ജേതാവുമായ വ്യക്തി- ജീൻ ഡീച്ച്

കേരള സർക്കാർ കോവിഡ് നിയന്ത്രണത്തിനായി സംസ്ഥാനത്തെ ജില്ലകളെ എത്ര സോണുകളായാണ് വിഭജിച്ചത്- 4

ഓൺലൈൻ പരിശീലനങ്ങൾക്ക് KITE രൂപകൽപന ചെയ്ത് ലേർണിംഗ് മാനേജ്മെന്റ് സിസ്റ്റം- കൂൾ

കാസർക്കോട് ജില്ലയിൽ ആരംഭിച്ച കോവിഡ് പ്രതിരോധ ദൗത്യം- കെയർ ഫോർ കാസർക്കോട്

മാസ്ക് ഉപയോഗത്തിന്നായി ടീം മാസ്ക് ഫോഴ്സ് എന്ന വീഡിയോക്ക് തുടക്കമിട്ടത്- ബി.സി.സി.ഐ. 

2020 ഏഷ്യൻ ബോക്സിംഗ് ചാമ്പ്യൻഷിപ്പ് വേദി- ഇന്ത്യ

കോവിഡ് സ്ഥിരീകരിക്കാനായി ജീൻ ലാംബ് ടെസ്റ്റ് കിറ്റ് വികസിപ്പിച്ചത്- ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്

www- ന്റെ പരിസ്ഥിതി വിദ്യാഭ്യാസ പഠനത്തിന്റെ ബ്രാന്റ് അംബാസഡർ- വിശ്വനാഥൻ ആനന്ദ് 

2022- ൽ ഏഷ്യൻ പാര ഗെയിംസിന് വേദിയാകുന്ന രാജ്യം- ചൈന

ദക്ഷിണ കൊറിയൻ പ്രസിഡന്റായി വീണ്ടും നിയമിതനാകുന്നത്- മൂൺ ജെ ഇൻ

ഈയിടെ അന്തരിച്ച ബ്രഹ്മകുമാരീസ് വിശ്വവിദ്യാലയത്തിന്റെ ആത്മീയ നേതാവ്- രാജയോഗിനി ദാദി ജാനകി

ഇന്ത്യയിൽ നിലവിലെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം- 12

കോവിഡിന്റെ പശ്ചാത്തലത്തിൽ ഗരുഡ് ഡ്രോണുകളെ ഉപയോഗിച്ച നഗരം- കൊച്ചി

ലോകത്തിലെ എറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയം നിലവിൽ വരുന്നത്- ഗ്വാങ്ഷു (ചൈന)

No comments:

Post a Comment