Saturday 11 April 2020

Previous Questions Part- 1

1. ഒരു ഘൂർണന ചലനത്തിന് ഉദാഹരണം ഏത്
() സിസോയുടെ ചലനം 
(ബി) മൺപാത്ര നിർമാണത്തിന് ഉപയോഗിക്കുന്ന ചക്രത്തിന്റെ കറക്കം 
(സി) ക്ലോക്കിന്റെ പെൻഡുലത്തിന്റെ ചലനം
(ഡി) തരംഗചലനം 
Ans- b

2. തീ പിടിച്ചാൽ ഒരു വസ്തുവിനുണ്ടാകുന്ന മാറ്റം എന്താണെന്ന് അറിയാനായി സ്വന്തം വീടിന്റെ ധാന്യപ്പുരയ്ക് തീയിട്ട ശാസ്ത്രജ്ഞൻ ആര്- തോമസ് ആൽവാ എഡിസൺ 

3. അരി, ഗോതമ്പ്, കപ്പ, ചേന, ചേമ്പ് എന്നീ ഭക്ഷ്യ വിഭവങ്ങളിലടങ്ങിയിട്ടുള്ള പോഷകഘടകമാണ്
() പ്രോട്ടീനുകൾ 
(ബി) ജീവകം 
(സി) അന്നജം
(ഡി) കൊഴുപ്പ് 
Ans- c

4. പരിസ്ഥിതി സൗഹാർദ്ദപരമല്ലാത്ത മാലിന്യ സംസ്കരണ രീതിയാണ്
() ബയോ ഗ്യാസ് ഉൽപാദനം 
(ബി) കത്തിക്കൽ 
(സി) കമ്പോസ്റ്റ് നിർമാണം
(ഡി) കാലിത്തീറ്റ നിർമാണം 
Ans- b

5. താഴെക്കൊടുത്തിരിക്കുന്നവയിൽ ആന്റിപൈററ്റിക്സ് എന്ന വിഭാഗത്തിൽപ്പെടുന്നത്
() പാരസെറ്റമോൾ 
(ബി) മോർഫിൻ
(സി) റാനിറ്റിഡിൻ 
(ഡി) അമോക്സിലിൻ 
Ans- a

6. ബോക്സൈറ്റ് അയിര് ഗാഢമാക്കുന്നതിന് ഉപയോഗിക്കുന്ന രീതി
() കാന്തിക വേർ തിരിക്കൽ 
(ബി) ലീച്ചിങ് 
(സി) ഫാത്ത് ഫ്ളോട്ടേഷൻ
(ഡി) ഭൂഗുരുത്വം പ്രയോഗിച്ച് വേർതിരിക്കൽ 
Ans- b

7. ഏറ്റവും കൂടുതൽ ആവൃത്തിയുള്ള ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷൻ
() റേഡിയോ തരംഗങ്ങൾ 
(ബി) അൾട്രാ വയലറ്റ് കിരണങ്ങൾ 
(സി) ഇൻഫാ റെഡ് കിരണങ്ങൾ
(ഡി) ഗാമ കിരണങ്ങൾ  
Ans- d

8. കൊളോയ്ഡൽ കണങ്ങൾ കാരണം പ്രകാശത്തിന് വിസരണം സംഭവിക്കുന്നത് ഏത് പേരിൽ അറിയപ്പെടുന്നു
() ടിൻഡൽ ഇഫക്ട് 
(ബി) ഇലക്ട്രോഫോറസിസ്
(സി) ഡയാലിസിസ് 
(ഡി) ബ്രൗണിയൻ ചലനം 
Ans- a

9. “ഞാനതെന്റെ കയ്യിലെടുത്തു പിടിച്ചാൽ മതി. അതുരുകുംഏത് മൂലകം കണ്ടുപിടിക്കുന്നതിനു മുമ്പ് മെൻഡലേയ്ഫ് അതിന്റെ ഗുണങ്ങളെക്കുറിച്ച് പറഞ്ഞ പ്രസിദ്ധ വാക്യമാണിത്
() സോഡിയം 
(ബി) ഗാലിയം 
(സി) ലിഥിയം
(ഡി) പൊട്ടാസ്യം 
Ans- b

10. ജലത്തിലൂടെ വൈദ്യുതി കടത്തി വിട്ടാൽ അതിനെ ഹൈഡ്രജനും ഓക്സിജനുമായി വിഭജിക്കാമെന്ന് 1806- കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ്
() ഹെൻറി കാവൻഡിഷ് 
(ബി) ബെഴ്സിലിയസ്
(സി) ജോൺ ഡാൾട്ടൺ 
(ഡി) സർ ഹംഫി ഡേവി 
Ans- d

11. ഇസ്തിരിപ്പെട്ടി പ്രവർത്തിക്കുമ്പോൾ വൈദ്യുതോർജം ഏത് രൂപത്തിലേക്ക് പരിവർത്തനം ചെയ്യുന്നു
() താപോർജം
(ബി) രാസോർജം 
(സി) യാന്ത്രികോർജം 
(ഡി) ഗതികോർജം 
Ans- a

12. ഛർദ്ദിയും വയറ്റിളക്കവുമുള്ള ഒരു വ്യക്തിക്ക് ആരോഗ്യ പ്രവർത്തകർ ഉടൻ നിർദ്ദേശിക്കുന്ന പാനീയമേത്
() ചുക്ക് കാപ്പി 
(ബി) ആർ എസ് ലായനി 
(സി) മിൽക്ക് ഓഫ് മഗ്നീഷ്യ
(ഡി) പൊട്ടാസ്യം ലായനി 
Ans- b

13. ആറ്റത്തിന്റെ ഗ്രഹമാതൃക നിർദ്ദേശിച്ചതാര്
() ജെ കെ തോംസൺ 
(ബി) റൂഥർഫോർഡ്
(സി) നീൽസ് ബോർ 
(ഡി) ഗോൾഡ്സ്റ്റെയിൻ 
Ans- b

14. സംക്രമണ മൂലകങ്ങൾ ഏത് ബ്ലോക്കിൽ ഉൾപ്പെടുന്നു?
() എസ് ബ്ലോക്ക് 
(ബി) പി ബ്ലോക്ക്
(സി) ഡി ബ്ലോക്ക് 
(ഡി) എഫ് ബ്ലോക്ക് 
Ans- c

15. നവജാതശിശുക്കളെക്കുറിച്ചുള്ള പഠനമാണ്
() എൻഡമോളജി 
(ബി) നെഫോളജി
(സി) നിയോനേറ്റോളജി 
(ഡി) യൂറോളജി 
Ans- c

16. തലച്ചോറിനെ പൊതിയുന്ന പാടകൾക്ക് ഉണ്ടാകുന്ന രോഗാണുബാധ
() മെനിൻജൈറ്റിസ് 
(ബി) കാവാസാക്കി
(സി) ന്യൂമോണിയ 
(ഡി) സെപ്റ്റിസീമിയ  
Ans- a

17. ന്യൂക്ലിയസിനു ചുറ്റും ഇലക്ട്രോണുകൾ സഞ്ചരിക്കുന്നത് ഷെല്ലുകളിലാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ 
() റൂഥർഫോർഡ് 
(ബി) മാക്സ്വെൽ
(സി) നീൽബോർ 
(ഡി) ചാഡ്വിക്ക് 
Ans- c

18. മെൻഡലിയേഫ് പിരിയോഡിക് ടേബിളിൽ മൂലകങ്ങളെ അവയുടെ ഏത് ഗുണത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്
() അറ്റോമിക് മാസ് 
(ബി) അറ്റോമിക് വ്യാപ്തം
(സി) അറ്റോമിക നമ്പർ 
(ഡി) അറ്റോമിക ഊർജം 
Ans- a

19. പ്രഷർകുക്കറിൽ ജലം തിളയ്ക്കുന്ന ഊഷാവ്
() 120 ഡിഗ്രി സെൽഷ്യസ് 
(ബി) 37 ഡിഗ്രി സെൽഷ്യസ്
(സി) 100 ഡിഗ്രി സെൽഷ്യസ്
(ഡി) 80 ഡിഗ്രി സെൽഷ്യസ് 
Ans- a

20. വൈദ്യശാസ്ത്ര രംഗത്ത് കാൾ ലാൻഡ്സ്റ്റെയിനർ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു
() അവയവ മാറ്റം 
(ബി) രക്ത സന്നിവേശം
(സി) കാൻസർ രോഗം 
(ഡി) ക്ലോണിങ്
Ans- b

21. ഇലക്ട്രോൺ ചാർജിന്റെ മൂല്യം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ
() ജെ ജെ തോംസൺ 
(ബി) വില്യം കൂക്സസ്
(സി) ചാഡ്വിക്ക് 
(ഡി) മില്ലികൻ 
Ans- d

22. മോണ്ട്സ് പ്രക്രിയ ഏത് ലോഹത്തെ വേർതിരിക്കാനാണ് ഉപയോഗിക്കുന്നത്  
() നിക്കൽ
(ബി) അലുമിനിയം 
(സി) അയൺ
(ഡി) കോപ്പർ 
Ans- a

23. ആവർത്തന പട്ടികയിലെ 17-ാം ഗ്രൂപ്പ് മൂലകങ്ങൾ ഏത് കുടുംബത്തിലാണ് ഉൾപ്പെടുന്നത്: () ബോറോൺ കുടുംബം 
(ബി) കാർബൺ കുടുംബം
(സി) നൈട്രജൻ കുടുംബം 
(ഡി) ഹാലൊജൻ കുടുംബം
Ans- d

24. മനുഷ്യ നിർമിത പെട്രോളായി ഉപയോഗിക്കുന്നത് 
() ഓക്സിജൻ 
(ബി) നൈട്രജൻ
(സി) ഹൈഡ്രജൻ 
(ഡി) കാർബൺ
Ans- c

25. ഒരു പോളിമർ ആയ പോളിത്തീനിന്റെ മോണോമർ ഏതാണ്
() പാപ്പീൻ
(ബി) പെന്റീൻ 
(സി) മീതെയ്ൻ
(ഡി) ഈതീൻ 
Ans- d

26. ഒരു കുളത്തിന്റെ അടിത്തട്ടിൽനിന്ന് ഉയർന്നുവരുന്ന ഒരു വാതക കുമിളയുടെ വലുപ്പം ക്രമേണ കൂടി വരുന്നു. ഇതുമായി ബന്ധപ്പെട്ട വാതക നിയമം
() ചാൾസ് നിയമം 
(ബി) ജൂൾ നിയമം
(സി) അവഗാഡാ നിയമം 
(ഡി) ബോയിൽ നിയമം 
Ans- d

27. ആദ്യത്തെ കൃത്രിമ പ്ലാസ്മിക് ഏത്
() പോളിത്തീൻ 
(ബി) നൈലോൺ 
(സി) ടെറിലിൻ
(ഡി) ബേക്കലൈറ്റ് 
Ans- d

28. മീനമാത ദുരന്തത്തിനു കാരണമായ രാസവസ്തു ഏത്:
() മീഥൈൽ ഐസോസയനേറ്റ് (ബി) മീഥൈൽ മെർക്കുറി 
(സി) കാർബൺ ടെട്രാക്ലോറൈഡ്
(ഡി) ക്ലോറോഫ്ളൂറോ കാർബൺ  
Ans- b

29. മനുഷ്യൻ സസ്തനികളിലെ ഉയർന്ന വർഗമായ _____ എന്ന ഗണത്തിൽപെട്ടവയാണ്
() പമേറ്റുകൾ 
(ബി) ആൾകുരങ്ങ് 
(സി) ചിമ്പൻസി
(ഡി) ആസ്ട്രലോപിത്തേക്കസ് 
Ans- a

30. ജീവന്റെ ഉദ്ഭവം എവിടെയാണ് 
() കരയിൽ
(ബി) സമുദ്രത്തിൽ 
(സി) അന്തരീക്ഷത്തിൽ 
(ഡി) ചന്ദ്രനിൽ 
Ans- b

31. കാലിത്തീറ്റ, ജൈവവളം എന്നിവയുടെ നിർമ്മാണത്തിനുപയോഗിക്കുന്ന കടൽ സസ്യങ്ങൾ ഏതാണ്
() ആമ്പൽ
(ബി) ഹൈഡില്ല 
(സി) ആൽഗകൾ 
(ഡി) വാലിസ്നേറിയ 
Ans- c

32. മനുഷ്യന്റെ ഏത് പ്രവർത്തനങ്ങളാണ് സമുദ്ര പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം ഉണ്ടാക്കുന്നത്
() മൽസ്യബന്ധനം 
(ബി) നീന്തൽ 
(സി) സമുദമലിനീകരണം 
(ഡി) ഉപ്പളങ്ങൾ 
Ans- c

33. ഊതിവീർപ്പിച്ച ഒരു ബലൂൺ അൽപ്പസമയം വെയിലത്തു വച്ചാൽ അത് വികസിക്കുകയും പൊട്ടുകയും ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട വാതക നിയമം ഏത്:  
() ചാൾസ് നിയമം 
(ബി) അവഗാഡ്രോ നിയമം
(സി) ജൂൾ നിയമം 
(ഡി) ബോയിൽ നിയമം 
Ans- a

34. നീളം അളക്കുന്നതിന് ഉപയോഗിക്കുന്ന യൂണിറ്റുകളാണ് താഴെ തന്നിരിക്കുന്നത്. ഇവയിൽ ഏറ്റവും യൂണിറ്റ് ഏത്?
() നാനോ മീറ്റർ 
(ബി) പർസക് 
(സി) പ്രകാശവർഷം
(ഡി) ആസ്ട്രോണമിക്കൽ യൂണിറ്റ്  
Ans- b

35. ബ്രൗൺഎനർജി എന്ന വിഭാഗത്തിൽപ്പെടുന്ന ഊർജ്ജസ്രോതസ്സാണ്
() സൗരോർജം
(ബി) ആണവ നിയമം
(സി) ബയോ മാസ് 
(ഡി) കാറ്റാടി 
Ans- b

36. വൈദ്യുത കാന്തങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത് _______ ആണ് 
() അൽനിതോ 
(ബി) ഉരുക്ക്
(സി) വാർപ്പിരുമ്പ്  
(ഡി) പച്ചിരുമ്പ് 
Ans- d

37. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആദ്യത്തെ ഡയറക്ടർ ജനറൽ
() മോർട്ടിമർ വീലർ 
(ബി) അലക്സാണ്ടർ കണ്ണിങ്ഹാം
(സി) ജോൺ മാർഷൽ 
(ഡി) ആർ ഡി ബാനർജി 
Ans- a

38. അയ്നി അക്ബറി അഞ്ചു പുസ്തകങ്ങൾ ചേർന്നതാണ് ഇതിലെ ആദ്യപുസ്തകം  
() കില
(ബി) സിപാഹ് - അബാദി 
(സി) മൻസിൽ അബാദി 
(ഡി) മുൽക് അബാദി 
Ans- c

39. സൂഫി സന്ന്യാസിവര്യൻമാരുടെ അന്ത്യവിശ്രമ സ്ഥാനത്തേക്കുള്ള തീർഥയാത്ര
() പിർ
(ബി) ഖൻഗ 
(സി) സിയാറത്ത് 
(ഡി) ഖവാലി 
Ans- c

40. ഖൽസ പാന്ത് ആരുമായി ബന്ധപ്പെട്ടിരിക്കുന്നു
() ഗുരു അർജുൻസിങ് 
(ബി) ഗുരുഗോബിന്ദ് സിങ്
(സി) ഗുരു രാംദാസ് 
(ഡി) ഗുരു തേജ് ബഹാദൂർ 
Ans- b

41. കെഐഐഎഫ്ബി എന്നതിന്റെ പൂർണരൂപം
() കേരള ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് 
(ബി) കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫിനാൻസ് ബോർഡ് 
(സി) കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ബോർഡ് 
(ഡി) കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്മെന്റ് ഫണ്ട് ബോർഡ് 
Ans- a

42. സ്വതന്ത്രഭാരതം എന്ന രഹസ്യ പത്രിക ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു:  
() കയ്യൂർ സമരം 
(ബി) കീഴരിയൂർ ബോംബ് കേസ്
(സി) പുന്നപ്ര - വയലാർ 
(ഡി) കരിവെള്ളൂർ സമരം
Ans- b

43. 1812- ലെ കുറിച്യർ കലാപത്തിന്റെ നേതാവ്:
() സിന്ധു
(ബി) രാമനമ്പി 
(സി) കെ സി നാരായണിയമ്മ
(ഡി) അമ്പുനായർ 
Ans- b

44. ചന്ദ്രമുഖീവിലാസം രചിച്ചതാര്
() കേരളവർമ വലിയ കോയിത്തമ്പുരാൻ 
(ബി) കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
(സി) സി വി രാമൻപിള്ള 
(ഡി) കെ സി കേശവപിള്ള 
Ans- b

45. മലബാർ കലാപകാലത്ത് നടന്ന പൂക്കോട്ടൂർ യുദ്ധത്തിന്റെ നേതാവ്:
() അലി മുസലിയാർ 
(ബി) വടക്കേവീട്ടിൽ മുഹമ്മദ്
(സി) കെ മൊയ്തീൻ 
(ഡി) സീതി കോയ തങ്ങൾ 
Ans- b

46. ' സ് ലേയർ ലെയിൻ' എന്ന കൃതിയുടെ മലയാള പരിഭാഷ
() ഘാതകവധം 
(ബി) ഇന്ദുലേഖ 
(സി) ശാരദ
(ഡി) ധർമരാജാ 
Ans- a

47. 1834- സ്വാതി തിരുനാൾ മഹാരാജാവിന്റെ കാലത്ത് ജോൺ
റോബർട്സിന്റെ സാരഥ്യത്തിൽ മഹാരാജാസ് ഫ്രീ സ്കൂൾ എന്ന പേരിൽ ആരംഭിച്ച സ്ഥാപനമാണ്
() എറണാകുളം മഹാരാജാസ് കോളേജ് 
(ബി) തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് 
(സി) ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ്
(ഡി) കോട്ടയം സി എം എസ് കോളേജ് 
Ans- b

48. ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്നത് എന്ത് ആവശ്യത്തിനാണ് 
() വൈക്കം സത്യാഗ്രഹത്തിന് പരിഹാരം കാണുന്നതിന് 
(ബി) ഖിലാഫത്ത് സമരത്തിന്റെ പ്രചരണാർഥം 
(സി) ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തിൽ
(ഡി) ഹരിജന ഫണ്ട് പിരിക്കുന്നതിന് 
Ans- b

49. 1877- ഇംഗ്ലീഷുകാരനായ ജോൺ മൺറോയും പൂഞ്ഞാർ രാജാവായ കേരളവർമയും തമ്മിലുണ്ടാക്കിയ കരാറിന്റെ ഫലമായി സ്ഥാപിതമായ കമ്പനി ഏതാണ്:
() തീറോസ് 
(ബി) ബ്ലൂബോണ്ട്
(സി) റെഡ് ലേബൽ 
(ഡി) കണ്ണൻ ദേവൻ 
Ans- d

50. ബിയോണ്ട് ബാക്ക് വാട്ടേഴ്സ് പാക്കേജ് ഏത് വിനോദ സഞ്ചാരകേന്ദ്രവുമായി ബന്ധപ്പെട്ടതാണ്
() തേക്കടി
(ബി) പുറ്റടി
(സി) കുമരകം
(ഡി) അതിരപ്പള്ളി 
Ans- c

No comments:

Post a Comment