Wednesday 8 April 2020

Current Affairs- 07/04/2020

അടുത്തിടെ അന്തരിച്ച, ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ മലയാള സിനിമ നാടക നടൻ- കലിംഗ ശശി

കൊറോണ വൈറസ് ബാധ കണ്ടെത്താനായി എച്ച്.എൽ.എൽ തയ്യാറാക്കിയ റാപിഡ് ഡയഗ്നോസ്മിക് ആൻറിബോഡി കിറ്റ്- 'മേക് ഷുവർ'


അവശ്യസാധനങ്ങളുടെ സംഭരണ വിതരണ ശൃംഖലകൾ കാണിക്കുന്ന ഓൺലൈൻ ഡാഷ് ബോർഡ് വികസിപ്പിച്ചത്- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെൻറ്- കേരള

പെപ്സികോയുടെ ബ്രാൻഡ് അംബാസഡറായ ഇന്ത്യൻ കായിക താരം- ഷെഫാലി വർമ്മ

കേരളത്തിൽ 'ഡോർ ഡെലിവറി ഫിഷ് സ്കീം' ആരംഭിച്ചത്- കൃഷി വിഗ്യാൻ കേന്ദ്ര

ഐ.ഐ.ടി റൂർക്കേല വികസിപ്പിച്ചെടുത്ത ചെലവുകുറഞ്ഞ പോർട്ടബിൾ വെൻറിലേറ്റർ- 'പ്രാണവായു'

ലോക ആരോഗ്യ ദിനം ആയി ആചരിക്കുന്നത്- ഏപ്രിൽ 7


അടുത്തിടെ നിയന്ത്രിത ഫോടനത്തിലൂടെ തകർത്ത മുംബൈയിലെ 100 വർഷം പഴക്കമുള്ള പാലം- അമൃതാഞ്ജൻ പാലം ( റിവേഴ്സ് ബ്രിഡ്ജ് )


അടുത്തിടെ അന്തരിച്ച മലയാള സംഗീത സംവിധായകൻ- എം. കെ. അർജുനൻ


ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ബേസ് ക്യാമ്പ് നിർമ്മിച്ച് ഹസ്വകാലവാസം സാധ്യമാക്കുന്ന ആദ്യ ചാന്ദ്രദൗത്യം- ആർ ട്ടെമിസ് 2024
  • ചന്ദ്രനിൽ ആദ്യ സ്ത്രീയെയും അടുത്ത പുരുഷനെയും എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നാസയുടെ പ്രോജക്ട്.
  • ഗ്രീക്ക് പുരാണങ്ങളിലെ അപ്പോളോ ദേവന്റെ ഇരട്ടസഹോദരിയും ചന്ദ്രന്റെ ദേവതയുമാണ് ആർട്ടെമിസ്
  • മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച് ദൗത്യങ്ങളുടെ പേര് അപ്പോളോ എന്നായിരുന്നു.
കടുവയ്ക്ക് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ച രാജ്യം- അമേരിക്ക
  • ന്യൂയോർക്കിലെ ബ്രാൻക്സ് മൃഗശാലയിലെ നാദിയ എന്ന പെൺകടുവക്കാണ്. 
  • ആദ്യമായാണ് മനുഷ്യനിൽ നിന്ന് മൃഗങ്ങളിലേക്ക് രോഗം പകരുന്നത്.
കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഇന്ത്യാ ഗവൺമെന്റ് രൂപപ്പെടുത്തിയ നിയുക്ത സമിതിയുടെ (Empowered Goup) അധ്യക്ഷൻ- അമിതാഭ് കാന്ത് (നീതി ആയോഗ് സി.ഇ, ഒ)


2019 - 20 സാമ്പത്തിക വർഷത്തിൽ പി എം കെ എസ് വൈ (പ്രധാൻ മന്ത്രി കൃഷി സിഞ്ചയ് യോജന) പ്രകാരം മൈക്രോ ഇറിഗേഷൻ കവറേജിൽ ഒന്നാമതെത്തിയ സംസ്ഥാനം- തമിഴ്നാട്


മഹാമാരിയുടെ പശ്ചാത്തലത്തിൽ അവശ്യ സാധനങ്ങളുടേയും മരുന്നുകളുടെയും ചരക്കുനീക്കത്തിനായി സിവിൽ ഏവിയേഷൻ മന്ത്രാലയം ആരംഭിച്ച വിമാന സർവീസ്- ലൈഫ്ഇൻ ഉഡാൻ


PETA- യുടെ 'ഹീറോ ടു അനിമൽസ് അവാർഡ്'- നു അർഹനായത്- നവീൻ പട്നായിക് (ഒഡിഷ മുഖ്യമന്ത്രി)
  • (PETA- People for the Ethical Treatment of Animals )

അവശ്യ സാധനങ്ങളുടെ വിതരണത്തിനായി ഒന്നിക്കുന്ന ഓൺലൈൻ സ്ഥാപനങ്ങൾ- ഫ്ലിപ്കാർട്ടും, ഊബറും


കോവിഡിനെ തടഞ്ഞുനിർത്താൻ അതിസുരക്ഷാ 'മുഖ കവചം' വികസിപ്പിച്ചത്- കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്


കോവിഡ് 19 മഹാമാരി വ്യാപകമായ സാഹചര്യത്തിൽ റദ്ദാക്കിയ ഷൂട്ടിംഗ് ലോകകപ്പിന് ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന രാജ്യം- ഇന്ത്യ ( ന്യൂഡൽഹി )


ഇന്ത്യയുടെ വിദേശകാര്യ വക്താവായി ചുമതലയേറ്റത് ആര്- അനുരാഗ് ശ്രീവാസ്തവ 


2020- ലെ ടൂറിങ് പുരസ്കാരം ലഭിച്ചത് ആർക്കൊക്കെയാണ്- എഡ് കാറ്റ്മൾ, പാറ്റ് ഹാൻ രഹാൻ 
  • കംപ്യൂട്ടർ സയൻസിലെ നോബേൽ എന്നറിയപ്പെടുന്ന പുരസ്കാരം. ടോയ് സ്റ്റോറിയുടെ ശില്പികളാണ് ഇരുവരും.
2020 മാർച്ച് 6- ന് അന്തരിച്ച പ്രശസ്ത മലയാളസംഗീത സംവിധായകൻ ആരാണ്- എം .കെ. അർജുനൻ 
  • 14 തവണ സംഗീത നാടക അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. 
  • 2017- ൽ ഭയാനകം എന്ന ചിത്രത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.
Nasscom- ന്റെ ചെയർമാനായി നിയമിതനായതാര്- പ്രവീൺ റാവു

  • Infosys- ന്റെ CO ആണ്. 
  • Nasscom- The National Association of Software and Services Companies.

No comments:

Post a Comment