Sunday 26 April 2020

General Knowledge in Malayalam Literature Part- 1

1. 'ഒളിവിലെ ഓർമ്മകൾ' ആരുടെ ആത്മകഥയാണ്? 
എ) തകഴി
ബി) തോപ്പിൽഭാസി 
സി) ജി. ശങ്കരക്കുറുപ്പ്
ഡി) വൈക്കം മുഹമ്മദ് ബഷീർ 
Ans: b

2. താഴെപ്പറയുന്നവയിൽ ദിത്വസന്ധിക്ക് ഉദാഹരണം
എ) മുല്ലപ്പൂവ് 
ബി) കാറ്റടിക്കുന്നു. 
സി) പൊൽകുടം
ഡി) പനയോല 
Ans: a

3. നാളെ അവധിയാണോ? ഏതു തരം വാക്യത്തിന് ഉദാഹരണമാണ്? 
എ) നിർദ്ദേശകവാക്യം 
ബി) അനുയോഗികവാക്യം
സി) നിയോജകവാക്യം 
ഡി) വ്യാക്ഷേപകവാക്യം 
Ans: b

 4. താഴെപ്പറയുന്നവയിൽ സർവനാമത്തിന് ഉദാഹരണം ഏത്? 
എ) അവൻ
ബി) പെരിയാർ 
സി) സൂര്യൻ
ഡി) ജലം 
Ans: a

5. 'നന്നായി പഠിച്ചാൽ പരീക്ഷ ജയിക്കാം' പ്രസ്തുത വാക്യം ഏതുതരം വിനയെച്ചത്തിന് ഉദാഹരണമാണ്? 
എ) തനുവിനയെച്ചം 
ബി) നടുവിനയെച്ചം
സി) പാക്ഷിക വിനയെച്ചം 
ഡി) മുൻവിനയെച്ചം 
Ans: c

6. 'ഭംഗിയുള്ള പൂവ്' ഏത് തരം ഭേദകത്തിന് ഉദാഹരണമാണ്? 
എ) നാമാംഗജം
ബി) സർവ്വനാമികം 
സി) വിഭാവകം
ഡി) ക്രിയാംഗജം 
Ans: c

7. അമ്മയോട് കാര്യം പറയണം. അടിവരയിട്ട പദം ഏതുതരം വിഭക്തിക്ക് ഉദാഹരണമാണ്? 
എ) പ്രതിഗ്രാഹിക 
ബി) സംയോജിക 
സി) ഉദ്ദേശിക
ഡി) പ്രയോജിക 
Ans: b

8. 'ഊഞ്ഞാലിൽ' എന്ന കവിതയെഴുതിയത് ആര്? 
എ) ഒ.എൻ.വി
ബി) വൈലോപ്പിള്ളി 
സി) ബാലാമണിയമ്മ 
ഡി) ജി. ശങ്കരക്കുറുപ്പ് 
Ans: b

9. താഴെപ്പറയുന്നവയിൽ നിയോജകപ്രകാരത്തിൽ ഉദാഹരണമേത്? 
എ) ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 
ബി) വ്യായാമം പതിവായി ശീലിക്കണം 
സി) കുട്ടികൾ കളിക്കുന്നു
ഡി) ഞാൻ സത്യം പറയാം 
Ans: a

10. രാജൻ മകനോട് ദേഷ്യപ്പെട്ടു. - അടിവരയിട്ട പദം ഏത് തരം കാരകത്തിന് ഉദാഹരണമാണ്? 
എ) കർമ്മകാരകം 
ബി) കർത്തൃകാരകം 
സി) കരണകാരകം 
ഡി) സാക്ഷികാരകം 
Ans: d

11. (;) - ഏതുതരം ചിഹ്നമാണ്? 
എ) അങ്കുശം
ബി) ഭിത്തിക 
സി) രോധിനി
ഡി) കാകു 
Ans: c

12. കണ്ണീർ എന്ന പദം ഏതു തരം സന്ധിക്ക് ഉദാഹരണ മാണ്? 
എ) ആഗമസന്ധി
ബി) ആദേശസന്ധി 
സി) ലോപസന്ധി 
ഡി) ദ്വിത്വസന്ധി 
Ans: b

13. 'ദിവ്യശക്തി' സമാസം ഏത് ?
എ) തത്പുരുഷൻ 
ബി) ബഹുവ്രീഹി
സി) കർമ്മധാരയൻ 
ഡി) അവ്യയീഭാവൻ 
Ans: c

14. ഒറ്റപ്പദം ഏതാണ്? 
വരാൻ പോകുന്നത് മുൻകൂട്ടി കാണാനുള്ള കഴിവ് 
എ) വിശ്വവിശ്രുതം 
ബി) സോമരസ്യം
സി) ദീർഘദർശിത്വം 
ഡി) കാലോചിതം 
Ans: c

15. 'അച്ഛം' എന്ന പദത്തിന്റെ വിപരീതപദം എഴുതുക? 
എ) അനച്ഛം
ബി) ഇച്ഛം 
സി) ഉച്ചം
ഡി) മിച്ചം 
Ans: a

16. താഴെ തന്നിട്ടുള്ളവയിൽ 'കുയിൽ' എന്ന പദത്തിന്റെ പര്യായപദം ഏത്? 
എ) കരടം
ബി) പികം 
സി) കുലായം
ഡി) കുമുദം 
Ans: b

17. താഴെപ്പറയുന്നവയിൽ 'ആന' എന്ന് അർത്ഥം വരുന്ന പദം ഏതാണ്? 
എ) ഹയം
ബി) സുകരം 
ഇ) സിവരം
ഡി) അരവം 
Ans: c

18. 'ആട്ടിൻകുട്ടി ചമയുക' എന്ന ശൈലിയുടെ അർത്ഥമെന്ത്? 
എ) ഫലമില്ലാതെ പ്രവർത്തി ചെയ്യുക 
ബി) നിഷ്കളങ്കത ഭാവിക്കുക 
സി) പറ്റിച്ച് അബദ്ധത്തിൽ ചാടിക്കുക
ഡി) വേണ്ടാത്തരം കാണിക്കുക 
Ans: b

19. ശരിയായ പദമേത്?
എ) ക്രിത്യനിഷ്ഠ 
ബി) യഥേഷ്ഠം 
സി) നിഷ്ടുരം
ഡി) അനുഷ്ടാനം 
Ans: a

20. The driver was called to account for the accident- എന്ന വാക്യത്തിന്റെ മലയാള പരിഭാഷ ഏതാണ്? 
എ) ഡ്രൈവറെ വിളിച്ചു അപകടത്തിന്റെ കണക്ക് ആവശ്യപ്പെട്ടു 
ബി) ഡ്രൈവർ ഫോണിൽ വിളിച്ചതുകൊണ്ടാണ് അപകടമുണ്ടായത് 
സി) അപകടത്തെക്കുറിച്ച് വിശദീകരണം നൽകുവാൻ ഡ്രൈവറോട് ആവശ്യപ്പെട്ടു 
ഡി) അപകടത്തിന്റെ കണക്കു ബോധിപ്പിക്കുവാൻ ഡ്രൈവറെ ഉടൻ വിളിച്ചുവരുത്തി 
Ans: c

21. 'Handsome is that handsome does' എന്ന ശൈലിയുടെ അർത്ഥം: 
എ) സൗന്ദര്യ എല്ലാറ്റിലും മുകളിലാണ് 
ബി) സൗന്ദര്യം വാക്കിലും പ്രവർത്തിയിലും 
സി) സൗന്ദര്യം പ്രവർത്തിയിലാണ്
ഡി) സൗന്ദര്യം സംരക്ഷിക്കേണ്ടതാണ് 
Ans: c

22. 'കവി' എന്ന പദത്തിന്റെ എതിർലിംഗം 
എ) കവയത്രി
ബി) കവയിത്രി
സി) കവിത്രയം 
ഡി) കവിയത്രി  
Ans: b

23. താങ്കൾ അവിടെ പോകണം. അടിവരയിട്ട പദം ഏതു തരം പ്രകാരത്തിൽ ഉദാഹരണമാണ്? 
എ) നിയോജക പ്രകാരം 
ബി) വിധായകപ്രകാരം
സി) പ്രാർത്ഥകപകാരം 
ഡി) നിർദ്ദേശപ്രകാരം 
Ans: b

24. (!) - ഏതുതരം ചിഹ്നമാണ്?
എ) വിക്ഷേപണി 
ബി) ഉദ്ധരണി 
സി) പാടിനി
ഡി) ഭിത്തിക 
Ans: a

25. 'മോഹം' - എന്ന പദത്തിന്റെ തത്ഭവം ഏത്? 
എ) മോകം
ബി) മോഗം 
സി) മോഖം
ഡി) മോഘം 
Ans: a

26. 'കായ്കനികൾ' എന്ന പദം ഏത് സമാസത്തിന് ഉദാഹരണമാണ്? 
എ) ബഹുവൃഹി 
ബി) തത്പുരുഷൻ
സി) അവ്യയീഭവാൻ 
ഡി) ദ്വന്ദ്വസമാസം 
Ans: d

27. ശരിയായ വാക്യം ഏത്?
എ) അവർ തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട്. 
ബി) എത്രവേഗമാണ് അഞ്ച് വർഷങ്ങൾ കടന്നു പോയത് 
സി) സുഖവും അതിനേക്കാളുപരി ദുഃഖവും ചേർന്നതാണ് ജീവിതം
ഡി) നല്ലയിനം ഇറച്ചിക്കോഴികളെ വിൽക്കും 
Ans: d

28. ഏതു വസ്തുവിനെയാണോ ഉപമിക്കുന്നത് അത് 
എ) ഉപമ
ബി) ഉപമേയം 
സി) ഉപമാനം
ഡി) ഉപമാവാചകം 
Ans: b

29. 'ലഭിക്കാൻ പ്രയാസമുള്ളത്' ഒറ്റപ്പദം ഏതാണ് ? 
എ) സുലഭം
ബി) ദുർലഭം 
സി) ലഭ്യം
ഡി) യഥേഷ്ടം 
Ans: b

30. 'കാമ്യം' എന്ന പദത്തിന്റെ വിപരീതപദം 
എ) അഭികാമ്യം
ബി) നിഷ്കാമ്യം 
സി) സൗമ്യം
ഡി) ബാഹ്യം 
Ans: b

31. 'പകുതി' എന്ന അർത്ഥമുള്ള പദം ഏത്? 
എ) അർതം
ബി) അർഥം 
സി) അർധം
ഡി) അർദ്ധം 
Ans: d

32. 'Put off'- എന്ന ശൈലിയുടെ പരിഭാഷ ഏത്? 
എ) കെടുത്തുക
ബി) ക്ഷമിക്കുക 
സി) നീട്ടിവെയ്ക്കുക 
ഡി) ലംഘിക്കുക 
Ans: c

33. 'എന്റെ വഴിയമ്പലങ്ങൾ' ആരുടെ ആത്മകഥയാണ്? 
എ) മന്നത്ത് പത്മനാഭൻ 
ബി) പൊൻകുന്നം വർക്കി 
സി) പി ജെ ആന്റണി 
ഡി) എസ് കെ പൊറ്റക്കാട്
Ans: d

34. 2019- ലെ വയലാർ അവാർഡ് ജേതാവ്?
എ) ഇ വി രാമകൃഷ്ണ ൻ 
ബി) വി ജെ ജെയിംസ്
സി) കെ വി മോഹൻകുമാർ
ഡി) കെ പി രാമകൃഷ്ണൻ 
Ans: b

35. തണ്ടാർ എന്ന പദം പിരിച്ചാൽ 
എ) തൺ+ടാർ
ബി) തണ്ട+അർ 
സി) തണ്ട+ആർ
ഡി) തൺ+താർ 
Ans: d

36. ശരിയായ പദം 
എ) ജാള്യം
ബി) ജാള്യത്തം 
സി) ജാള്യത
ഡി) ജാള്യത്വം 
Ans: a

37. വ്യാകരണപരമായി ശരിയേത്?
എ) ആയിരം തേങ്ങകൾ 
ബി) ആയിരത്തേങ്ങ
സി) ആയിരത്തേങ്ങകൾ 
ഡി) ആയിരം തേങ്ങ 
Ans: d

38. തെറ്റില്ലാത്ത പ്രയോഗം
എ) മേല്പോട്ട് ഉയർന്നുപൊങ്ങി 
ബി) മേല്പോട്ട് ഉയർന്നുപോയി. 
സി) മേല്പോട്ട് പോയി
ഡി) മേല്പോട്ട് പൊങ്ങിപ്പൊങ്ങി 
Ans: c

39. പ്രമാദം എന്ന വാക്കിന്റെ ശരിയായ അർത്ഥം എന്ത്? 
എ) പ്രശക്തി
ബി) വലുത് 
സി) നിസ്സാരം
ഡി) തെറ്റ് 
Ans: d

40. തപസ്സിരിക്കുക- സമാസം ഏത്?
എ) ഉപമാ തത്പുരുഷൻ 
ബി) ബഹുവൃഹി
സി) കാരക തത്പുരുഷൻ 
ഡി) കർമ്മധാരയൻ 
Ans: c

41. വിധായക പ്രകാരത്തിന് ഉദാഹരണം ഏത് ? 
എ) വരുന്നു
ബി) വരണം 
സി) വരട്ടെ
ഡി) വരാം 
Ans: b

42. കേവല ക്രിയ ഏത്?
എ) നടത്തിക്കുക 
ബി) ഓടിക്കുക 
സി) നടക്കുക
സി) ചാടിക്കുക 
Ans: c

43. ആകൃതി എന്നർത്ഥം വരുന്ന പദം ഏത്? 
എ) ആകാരം
ബി) അകരം 
സി) ആകല്പം 
ഡി) അളിന്ദം 
Ans: a

44. ഇലയുടെ പര്യായം അല്ലാത്ത പദം ഏത്? 
എ) ബർഹം
ബി) ബകുളം 
സി) ഛദനം
 ഡി) പലാശം 
Ans: b

45. നളചരിതം ആട്ടക്കഥയുടെ രചയിതാവ്? 
എ) പൂന്താനം
ബി) രാമപുരത്തു വാര്യർ 
സി) ഉണ്ണായിവാരിയർ 
ഡി) ഇരയിമ്മൻ തമ്പി 
Ans: c

46. കേരളപാണിനി എന്നറിയപ്പെടുന്നത്?
എ) രാജാ രവിവർമ്മ 
ബി) എ ആർ രാജരാജവർമ്മ
 സി) വള്ളത്തോൾ നാരായണമേനോൻ
സി) പന്തളം കേരളവർമ്മ 
Ans: b

47. ശക്തിയുടെ കവി എന്ന വിശേഷണമുള്ളത്?
എ) ജി ശങ്കരക്കുറുപ്പ് 
ബി) ഇടപ്പള്ളി രാഘവൻ പിള്ള 
സി) ഇടശ്ശേരി ഗോവിന്ദൻ നായർ
ഡി) വൈലോപ്പിള്ളി ശ്രീധരമേനോൻ 
Ans: c

48. മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യം- ആരുടെ വരികളാണ്? 
എ) എഴുത്തച്ഛൻ
ബി) കുമാരനാശാൻ 
സി) കുഞ്ചൻനമ്പ്യാർ 
ഡി) ഉള്ളൂർ 
Ans: c

49. 'ആരാച്ചാർ' എന്ന നോവൽ ആരുടേതാണ്? 
എ) കെ.ആർ മീര 
ബി) ഇന്ദുമേനോൻ 
സി) അഷിത
ഡി) സിതാര. എസ് 
Ans: a

50. തകഴിയുടെ ഏത് നോവലിലെ കഥാപാത്രമാണ് ചുടല മുത്തു? 
എ) ഏണിപ്പടികൾ 
ബി) കയർ 
സി) തോട്ടിയുടെ മകൻ 
ഡി) ചെമ്മീൻ
Ans: c

No comments:

Post a Comment