Tuesday 28 April 2020

General Knowledge Part- 5

1963 നവംബർ 22- ന് യു.എസ്.പ്രസിഡൻറായിരുന്ന ജോൺ എഫ്. കെന്നഡി എവിടെവച്ചാണ് കൊല്ലപ്പെട്ടത്- ഡാലസ് (ടെക്സാസ്)


ഇംഗ്ലീഷ് സംസാരിക്കുന്ന ചില രാജ്യങ്ങളിലെ വിളവെടുപ്പുത്സവമാണ് 'ലാമ്മാസ് ദിനം' (Lammas Day) എന്നാണിത്- ഓഗസ്റ്റ് 1 


'ദാർ എസ് സലാം' (Dar es salaam) എന്ന നഗരം ഏത് രാജ്യത്താണ്- ടാൻസാനിയ  


നാഷണൽ ഫയർ സർവീസ് കോളേജ് (NFSC) എവിടെയാണ്- നാഗ്പുർ (മഹാരാഷ്ട്ര) 


ഉസ്താദ് സാക്കിർ ഹുസൈൻ ഏത് മേഖലയിലാണ് കൂടുതൽ പ്രസിദ്ധൻ- തബല


ഹിന്ദു വിധവാ പുനർവിവാഹ നിയമം പാസാക്കപ്പെട്ട വർഷം- 1856


ഭഗവദ്ഗീതയ്ക്ക് മഹാത്മാഗാന്ധി രചിച്ച വ്യാഖ്യാനം- അനാസക്തിയോഗം


ബ്രെയിൻവേവ് ടെസ്റ്റ് എന്ന പേരിൽ അറിയപ്പെടുന്നത്- ഇലക്ട്രോ എൻസെഫലോഗ്രാം (electroencephalogram- EEG) 


ഗോൾഡൻ ഫൈബർ എന്നറിയപ്പെടുന്നത്- ചണം (Jute)  


കംപ്യൂട്ടർ മൗസിന്റെ വേഗം അളക്കുന്ന യൂണിറ്റ്- മിക്കി (Mickey) 


ജോൺ ഏണസ്റ്റ് ഹാങ്സൽ ഡെൻ (Johann Ernst Hanxleden) ഏത് പേരിലാണ് കേരളത്തിൽ അറിയപ്പെടുന്നത്- അർണോസ് പാതിരി 


വിറ്റാമിൻ എ- യുടെ മറ്റൊരു പേര്- Retinol


കളികളിലൂടെ പഠിക്കാനുള്ള കിൻറർഗാർട്ടൻ (Kindergarten) സമ്പ്രദായത്തിന് രൂപം നൽകിയ ജർമൻ വിദ്യാഭ്യാസ വിദഗ്ധൻ- ഫ്രെഡറിക് ഫ്രാബൈൽ (Frederich Froebel)


ചൈന ഉറങ്ങുന്ന ഒരു രാക്ഷസനാണ് (Sleeping Giant) അവനെ ഉണർത്തരുത് എന്ന് പറഞ്ഞത്- നെപ്പോളിയൻ ബോണപ്പാർട്ട് 


'ലീ ജുൻ ഫാൻ' (Lee Jun Fan) ഏത് പേരിലാണ് പ്രശസ്തി നേടിയിട്ടുള്ളത്- ബ്രൂസ് ലി


മുഗൾഭരണകാലത്തെ ഔദ്യോഗിക ഭാഷ- പേർഷ്യൻ 


രാജസ്ഥാനിലെ 'സാംഭർ' (Sambhar) എന്തിൻറെ പേരിലാണ് പ്രസിദ്ധി നേടിയിട്ടുള്ളത്- ഉപ്പുതടാകം 


ദേശീയ സാക്ഷരതാ മിഷൻ രൂപം കൊണ്ട വർഷം- 1988


വധിക്കപ്പെട്ട ആദ്യ യു.എസ്. പ്രസിഡൻറ്- എബ്രഹാം ലിങ്കൺ  


ഗൾഫ് എയർ (GulfAir) ഏത് രാജ്യത്തിൻറെ വിമാന സർവീസാണ്- ബഹ്റൈൻ 


ഇംഗ്ലണ്ടിന്റെ ദേശീയവൃക്ഷം- ഓക്ക് (Oak) 


ലിയനാഡോ ഡാവിഞ്ചി എയർ പോർട്ട് എവിടെയാണ്- റോം (ഇറ്റലി) 


ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി- ടീസ്റ്റ (സിക്കിം)  


റിച്ചാഡ് ആറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയ്ക്ക് എത്ര ഓസ്കർ അവാർഡുകളാണ് ലഭിച്ചത്- എട്ട് 


സാഹിത്യ പ്രവർത്തക സഹകരണ സംഘം സ്ഥാപിതമായ വർഷം- 1945


വൈക്കം മുഹമ്മദ് ബഷീറിന്റെ ഏത് കഥയാണ് ഭാർഗവീനിലയം എന്ന ചലച്ചിത്രമായത്- നീലവെളിച്ചം 


ജാവേരി (Jhaveri) സഹോദരിമാർ ഏത് നൃത്തരൂപവുമായി ബന്ധപ്പെട്ടവരാണ്- മണിപ്പുരി 


ജപ്പാൻ ചലച്ചിത്രമായ റാഷൊമോൺ (Rashomon) സംവിധാനം ചെയ്തത്- അകിര കുറസാവ 


മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ രൂപകല്പനചെയ്തത്- ജോർജ് വിറ്ററ്റ് (George Wittet)  


തീവ്രവാദ പ്രവർത്തനങ്ങൾ അടിച്ചമർത്താനായി രൂപം  കൊണ്ട ദേശീയ സുരക്ഷാ സേന (National Security Guard)- യുടെ ആപ്തവാക്യം- സർവത്ര സർവോത്തം സുരക്ഷ 


ഇന്ത്യയിൽ ആദ്യമായി ആധാർ കാർഡ് ലഭിച്ച വ്യക്തി- രഞ്ജന സോനവാതെ


ഇന്ത്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി (Dharavi) എവിടെയാണ്- മുംബൈ 


1979 ഒക്ടോബർ 8-ന് ജയപ്രകാശ് നാരായൺ അന്തരിച്ചത് എവിടെ വെച്ചാണ്- പട്ന


'ഡോൺ ശാന്തമായൊഴുകുന്നു' എന്ന റഷ്യൻ നോവലിന്റെ രചയിതാവ്- മിഖായേൽ ഷോളഖോവ്  


'ആയിരം ആവശ്യങ്ങൾക്കുള്ള മരം' എന്നറിയപ്പെടുന്നത്- തെങ്ങ് 


'പോക്കുവെയിൽ മണ്ണിലെഴുതിയത് ആരുടെ ആത്മകഥാ കുറിപ്പുകളാണ്- ഒ.എൻ.വി. കുറുപ്പ് 


ഇന്ത്യയിൽ ടെലിഗ്രാഫ് സംവിധാനം നിർത്തലാക്കിയത് എന്ന്- 2013 ജൂലായ് 15


'മോൾദിനം' (Mole Day) ആയി ആചരിക്കുന്നത്- ഒക്ടോബർ 23


ഏത് സത്യാഗ്രഹവുമായി ബന്ധപ്പെട്ടാണ് മന്നത്ത് പത്മനാഭൻറ നേതൃത്വത്തിൽ സവർണജാഥ സംഘടിപ്പിക്കപ്പെട്ടത്- വൈക്കം സത്യാഗ്രഹം 


ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ആസ്ഥാനം- ബെംഗളൂരു  


'കേരളത്തിലെ സ്കോട്ട് എന്നറിയപ്പെടുന്ന സാഹിത്യകാരൻ- സി.വി. രാമൻപിള്ള 


'ഫ്രഞ്ച് ഗയാന' ഏത് ഭൂഖണ്ഡത്തിലാണ്- തെക്കേ അമേരിക്ക 


'സ്വിസ് ബാങ്ക് ഏത് രാജ്യവുമായി ബന്ധപ്പെട്ടതാണ്- സ്വിറ്റ്സർലൻഡ് 


'അറിവ് ശക്തിയാണ് (Knowledge is power) എന്ന ഉദ്ധരണി ആരുടെതാണ്- ഫ്രാൻസിസ് ബേക്കൺ 


അൻറാർട്ടിക്കയിലെ ഇന്ത്യയുടെ ആദ്യ ശാസ്ത്രപര്യവേക്ഷണ കേന്ദ്രം- ദക്ഷിൺ ഗംഗോത്രി 


2010-11- ൽ നടന്ന ടുണീഷ്യൻ വിപ്ലവം അറിയപ്പെടുന്ന മറ്റൊരു പേര്- 'മുല്ലപ്പൂ വിപ്ലവം' (Jasmine Revolution)


എ.പി.ജെ. അബ്ദുൾകലാം രാഷ്ട്രപതിയായിരുന്ന കാലഘട്ടം- 2002-2007


'ദയാവധം' (euthanasia) നടപ്പിലാക്കിയ ആദ്യ രാജ്യം- നെതർലൻഡ്സ്


'ഇന്ത്യയുടെ ദേശീയ ജലജീവി' (Aquatic animal) ആയി അംഗീകരിക്കപ്പെട്ടത്- ഗംഗാ ഡോൾഫിൻ


പ്രധാനമന്ത്രിയായ ആദ്യ മുസ്ലിം വനിത- ബേനസീർ ഭൂട്ടോ


1979- ൽ മലയാറ്റൂർ രാമകൃഷ്ണന് വയലാർ അവാർഡ് നേടിക്കൊടുത്ത നോവൽ- 'യന്ത്രം' 


'കശ്മീരിലെ അക്ബർ' (Akbar Of Kashmir) എന്നറിയപ്പെടുന്നത്- സൈനുൽ ആബിദീൻ 


ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൻറ അവാർഡ് നേടിയ മലയാള സിനിമ- എലിപ്പത്തായം 


മുഹമ്മദ് യൂനുസിന് (ബംഗ്ലാദേശ്) 2006- ൽ നൊബേൽ സമ്മാനം ലഭിച്ചത് ഏത് വിഭാഗത്തിലാണ്- സമാധാനം 


സ്റ്റീവ് ഇർവിൻ (Steve Irwin) ഏത് നിലയിലാണ് പ്രസിദ്ധിനേടിയത്- മുതലവേട്ടക്കാരൻ 


'നെഹ്റു പ്ലാനറ്റേറിയം' സ്ഥിതി ചെയ്യുന്നത് എവിടെയാണ്- ന്യൂഡെൽഹി 


പാകിസ്താൻ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി- ജവാഹർലാൽ നെഹ്റു (1953) 


ജൂലായ് 1- ന് ഇന്ത്യയിൽ 'ഡോക്ട്ടേഴ്സ് ദിന'മായി ആചരിക്കുന്നത് ആരുടെ ബഹുമാനാർഥമാണ്- ഡാ. ബി.സി. റോയ് 


ഏതു ലോക നേതാവിൻറ ആത്മകഥയാണ് 'ലോങ് വാക്ക് ടു ഫ്രീഡം'- നെൽസൺ മണ്ടേല 


ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരതരത്നം നേടിയ ആദ്യത്തെ കായികതാരമാര്- സച്ചിൻ തെണ്ടുൽക്കർ 


ഇന്ത്യയിൽ ഏറ്റവുമധികം കാപ്പി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്- കർണാടകം


ജനകീയ പ്രക്ഷോഭങ്ങളാൽ ശ്രദ്ധേയമായ കൂടംകുളം ആണവനിലയം ഏതു സംസ്ഥാനത്താണ്- തമിഴ്നാട്


കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കൽ കോട്ട സ്ഥിതിചെയ്യുന്ന ജില്ലയേത്- കാസർകോട് 


മൊബൈൽ ഫോൺ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്- മാർട്ടിൻ കൂപ്പർ 


ഏതു കായികയിനവുമായി ബന്ധപ്പെട്ടുള്ള ട്രോഫിയാണ് ആഗാഖാൻ കപ്പ്- ഹോക്കി


ഇന്ത്യയിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന സംസ്ഥാനം ഏത്- രാജസ്ഥാൻ


കേരളത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മണ്ണിനം ഏത്- ലാറ്ററൈറ്റ് മണ്ണ്

No comments:

Post a Comment