Thursday 16 April 2020

Current Affairs- 17/04/2020

ലോകാരോഗ്യ സംഘടനയ്ക്കുള്ള  (WHO) ധനസഹായം നിർത്തിവച്ച രാജ്യം- അമേരിക്ക

കോവിഡ് 19- ന്റെ പശ്ചാത്തലത്തിൽ കേരള നിയമസഭ പുറത്തിറക്കിയ ഇൻഫൊടെയിൻമെന്റ് മൊബൈൽ ആപ്പ്- Sabha E Bells 

  • (ഉദ്ഘാടനം ചെയ്തത്- സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ) 
  • ലക്ഷ്യം- നിയമസഭയുടെ സജീവ സാന്നിധ്യം പൊതു സമൂഹത്തിലെത്തിക്കുക
അഖിലേന്ത്യാ കാർഷിക ഗതാഗത കോൾ സെന്റർ സൗകര്യം ആരംഭിച്ചത്- കൃഷി, കർഷകക്ഷേമ മന്ത്രാലയം

രാജ്യമെമ്പാടുമുള്ള സ്കൂൾ കുട്ടികൾക്കായി ഫിറ്റ് ഇന്ത്യ ആക്റ്റീവ് ഡേ പ്രോഗ്രാമിന് കീഴിൽ ആദ്യമായി ഒരു ലൈവ് ഫിറ്റ്നസ് സെഷൻ സംഘടിപ്പിക്കുന്നത്- ഫിറ്റ് ഇന്ത്യ, സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷനുമായി (CBSE) സഹകരിച്ച്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) പങ്കാളിത്തത്തോടെ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) ആരംഭിച്ച ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് (UPI) അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് പ്ലാറ്റ്ഫോം- Bharat InstaPay

സോഷ്യൽ നവീകരണത്തിന് എഡിസൺ അവാർഡ് 2020 നേടിയത്- ടാറ്റ പവർ

PokerStars India- യുടെ പുതിയ ബ്രാൻഡ് അംബാസിഡർ- എം. എസ്. ധോണി

കോവിഡ് ബാധയെ തുടർന്ന് പൂർണമായി ഉപേക്ഷിച്ച് കേരളത്തിലെ ലോകപ്രശസ്ത ഉത്സവം ഏതാണ്- തൃശ്ശൂർ പൂരം 
  • ഇതിനു മുമ്പ് മൂന്ന് തവണ ചടങ്ങു മാത്രമായി നടത്തിയിട്ടുണ്ട്. 
  • 1948- ഗാന്ധിജി കൊല്ലപ്പെട്ടപ്പോൾ. 
  • 1957- വെടിക്കെട്ട് നിയന്ത്രണം മൂലം.
  • 1963- ചൈനാ യുദ്ധം മൂലം.  
പത്തനംതിട്ട ജില്ലയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ എവിടെയാണ്- പത്തനംതിട്ട 
  • പ്രവർത്തനമാരംഭിച്ചത് 14 ഏപ്രിൽ 2020. 
  • പൂർണമായും വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കും പ്രവർത്തനം. 
ലോക്ക് ഡൗൺ കാലത്ത് വയോജനങ്ങളുടെ ക്ഷേമമന്വേഷിക്കാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി ഏതാണ്- ഒറ്റക്കല്ല ഒപ്പമുണ്ട്  

രാജ്യത്ത് ആദ്യത്തെ യാത്രാ തീവണ്ടി ഓടിയതിന്റെ എത്രാമത് വാർഷികമാണ് 2020 ഏപ്രിൽ 16- ന് ആചരിക്കുന്നത്- 167 
  • 1853 ഏപ്രിൽ 16- ന് മുംബൈയിലെ ബോറി ബുന്ദറിൽ നിന്ന് താനെയിലേക്ക്.
കോവിഡ് ബാധ മൂലം ആഗോള സാമ്പത്തിക വളർച്ച എത്ര ശതമാനം കുറയുമെന്നാണ് അന്താരാഷ്ട്ര നാണ്യനിധിയുടെ (IMF) കണക്ക്- 3% 
  • ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 1.9% വളർച്ച കൈവരിക്കും. 
  • 1930- ലെ മഹാമാന്ദ്യത്തിന് ശേഷം ദയനീയമായ സാമ്പത്തിക തകർച്ചയാണിത്.
അടുത്തിടെ എഡിസൺ അവാർഡ് 2020 കരസ്ഥമാക്കിയ ഇന്ത്യയിലെ വ്യാവസായിക സ്ഥാപനം- ടാറ്റാ പവർ 

Union Bank of India- യുടെ പുതിയ എസ്സികുട്ടീവ് ഡയറക്ടർ ആയി നിയമിതനായ വ്യക്തി- Birupaksha Mishra 

ഇന്ത്യയ്ക്ക് Harpoon Missile, Torpedoes എന്നിവ നൽകുന്നതിനായി അടുത്തിടെ ധാരണയിൽ ഏർപ്പെട്ട രാജ്യം- അമേരിക്ക 

3D ഡിസൈനുകൾ സൃഷ്ടിക്കുവാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി അടുത്തിടെ അടൽ ഇന്നോവേഷൻ മിഷൻ, നീതി ആയോഗ്, നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ എന്നിവ സംയുക്തമായി ആരംഭിച്ച ഡിജിറ്റൽ സോഫ്റ്റ് വെയർ സംവിധാനം- CollabCAD

കോവിഡ്- 19 ലോക്ക്ഡൗൺ വിലക്ക് ലംഘിച്ച് വാഹനങ്ങളിൽ അനാവശ്യ യാത്ര നടത്തുന്നവരെ കണ്ടെത്താൻ തിരുവനന്തപുരം സിറ്റി പോലീസ് ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- റോഡ് വിജിൽ 

കോവിഡ്- 19 ചികിത്സയ്ക്കായി കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയിൽ വികസിപ്പിച്ചെടുത്ത ചെലവ് കുറഞ്ഞ വെന്റിലേറ്റർ- ജീവൻ 

കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കേന്ദ്രഗവൺമെന്റ് രൂപീകരിച്ച നിയുക്ത സമിതിയുടെ അധ്യക്ഷൻ- അമിതാഭ് കാന്ത് (നീതി ആയോഗ് സി. ഇ. ഒ) 

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവരെ കണ്ടെത്താൻ തിരുവനന്തപുരം കോർപ്പറേഷൻ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- മൊബൈൽ കം 

2020 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത മലയാള സംഗീത സംവിധായകൻ- എം. കെ. അർജുനൻ 

2019 - 20 സാമ്പത്തിക വർഷത്തിൽ പ്രധാൻമന്ത്രി കൃഷി സിഞ്ചായി യോജന പ്രകാരം മൈക്രോ ഇറിഗേഷൻ കവറേജിൽ ഒന്നാമതെത്തിയ സംസ്ഥാനം- തമിഴ്നാട് 

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ബേസ് ക്യാമ്പ് നിർമ്മിച്ച് ഹസ്വകാലവാസം സാധ്യമാക്കുന്ന ആദ്യ ചാന്ദ്രദൗത്യം- Artemis (NASA) 

കമ്പ്യൂട്ടർ സയൻസിലെ നൊബേൽ എന്നറിയപ്പെടുന്ന ടൂറിംഗ് പ്രസ് 2019 നേടിയ വ്യക്തികൾ- Edwin Catmull, Pat Hanrahan

ആലപ്പുഴ ജില്ലയിൽ കുട്ടനാട്ടിലെ അവശ്യസാധന വിതരണത്തിനായി കുടുംബശ്രീ ആരംഭിച്ച ഒഴുകുന്ന സൂപ്പർമാർക്കറ്റ്- തനിമ

കോവിഡ് 19- ന് എതിരെ പോരാടുന്നതിനായി കേന്ദ്ര സിവിൽ സർവ്വീസ് അസോസിയേഷൻ ആരംഭിച്ച സംരംഭം- കരുണ 

കോവിഡ്- 19 ലോക്ഡൗണിൽ തൊഴിൽ നഷ്ടം മൂലം ദുരിതമനുഭവിക്കുന്നവർക്ക് കുടുംബശ്രീ വഴി വായ്പ നൽകുന്ന പദ്ധതി- സഹായഹസ്തം 

കോവിഡ് 19- നായി ഇന്ത്യയുടെ ആദ്യ ഹോം സ്ട്രക്രീനിംഗ് ടെസ്റ്റ് കിറ്റ് പുറത്തിറക്കിയ സ്റ്റാർട്ടപ്പ് സ്ഥാപനം- ബയോൺ 

കോവിഡ് 19-  നെതിരെയുള്ള പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനായി ഹാക്ക് ദി ക്രൈസിസ് ഇന്ത്യ എന്ന ഓൺലൈൻ ഹാക്കത്തോൺ ആരംഭിച്ച വ്യക്തി- Sanjay Dothra 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് കൊറോണ വൈറസിനെക്കുറിച്ച് വിവരശേഖരണം നടത്താനുള്ള അനലോഗ് സർക്യൂട്ടുകൾ വികസിപ്പിച്ചത്- IIITM-K 
  • (Indian Institute Of Information Technology and Management- Kerala) 
2022 ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യ ചിഹ്നം- ചെൻചെൻ, കോങ് കോങ്, ലിയൻ ലിയൻ 

ഇന്ത്യ- ചൈന നയതന്ത്ര ബന്ധത്തിന്റെ എത്രാമത് വാർഷികമാണ് 2020- ൽ ആഘോഷിക്കുന്നത്- 70-ാമത് 

2021- ലെ 3-ാമത് ഏഷ്യൻ യൂത്ത് ഗെയിംസ്- ന് വേദിയാകുന്ന രാജ്യം- ചൈന 

ലോക്ഡൗൺ സമയത്ത് വീട്ടിലിരിക്കുന്ന കുട്ടികൾക്കായി യുണിസെഫ്മായി സഹകരിച്ച് ക്രിയേറ്റീവ് സ്കിൽ കോമ്പറ്റീഷൻ പ്രോഗ്രാം ആയ 'Mo Prativa' (My Talent) ആരംഭിച്ച സംസ്ഥാനം- ഒഡീഷ

ആദിവാസി ഊരുകളിൽ നിന്നും വനവിഭവങ്ങളും കാർഷിക വിളകളും നേരിട്ട് ശേഖരിച്ച് ആവശ്യക്കാരുടെ വീട്ടുപടിക്കൽ എത്തിക്കുന്നതിനായി സംസ്ഥാന വനം - വന്യജീവി വകുപ്പ് ആരംഭിച്ച പദ്ധതി- വനിക 

കോവിഡ്- 19 ചികിത്സയ്ക്കായി ഡിജിറ്റൽ പേയ്മെന്റ് കമ്പനിയായ ഫോൺപേ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ഹോസ്പിറ്റലൈസേഷൻ ഇൻഷുറൻസ് പോളിസി- കൊറോണ കെയർ 

2020 ഏപ്രിലിൽ യുണൈറ്റഡ് നേഷൻസ് സെക്യൂരിറ്റി കൗൺസിലിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത രാജ്യം- ഡൊമിനികൻ റിപ്പബ്ലിക്

തിരുവനന്തപുരം ജില്ലയിൽ 1000 ഹെക്ടറോളം സ്ഥലത്ത് സമഗ്ര നെൽകൃഷി വികസനം സാധ്യമാക്കുന്ന ജില്ലാ പഞ്ചായത്ത് പദ്ധതി- കേദാരം 

കോവിഡ്- 19 വ്യാപനം കണക്കിലെടുത്ത് റിസർവ് ബാങ്ക് പ്രഖ്യാപിച്ച വായ്പാ മൊറട്ടോറിയത്തിന് എസ്.എം.എസ് വഴി അപേക്ഷിക്കുവാനുള്ള സൗകര്യം ഏർപ്പെടുത്തിയ ആദ്യ ബാങ്ക്- കാനാറ ബാങ്ക് 

Sridevi: The Eternal Screen Goddess എന്ന പുസ്ത കത്തിന്റെ രചയിതാവ്- സത്യാർത്ഥ് നായക് 

സൂര്യനിൽ ഉണ്ടാകുന്ന solar Particle storms- നെ ക്കുറിച്ച് പഠിക്കുന്നതിനായി നാസ ആരംഭിച്ച ദൗത്വം- SunRise 
  • (Sun Radio Interferometer Space Experiment) 
കോവിഡ് 19- ന് എതിരെ പോരാടുന്നതിനായി ഗ്ലോബൽ ഹ്യൂമനിറ്റേറിയൻ റെസ്പോൺസ് പ്ലാൻ ആരംഭിച്ച സംഘടന- ഐക്യരാഷ്ട്രസഭ 

ലോക്ക് ഡൗൺ സമയത്ത് അവശ്യ സേവനങ്ങളിൽ ഏർപ്പെടുന്ന ആളുകൾക്ക് ഇ- പാസ്സുകൾ നൽകുന്നതിനായി PRAGYAAM എന്ന മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം- ജാർഖണ്ഡ് 

The Enlightenment of the Greengage Tree എന്ന പുസ്തകത്തിന്റെ രചയിതാവ്- Shukoofeh Azar

No comments:

Post a Comment