Monday 13 April 2020

Current Affairs- 13/04/2020

COVID 19- ന്റെ കാലത്ത് പ്രവാസികൾക്ക് സഹായമായി നോർക്ക ഹെൽപ് ഡെസ്കകൾ സ്ഥാപിച്ച സംസ്ഥാനം- കേരളം


ഈർ വിഷു ആഘോഷങ്ങളുടെ ഭാഗമായി പൊതുജനങ്ങൾക്ക് ന്യായ വിലയിൽ സുരക്ഷിത പച്ചക്കറികളും പഴവർഗ്ഗങ്ങളും ലഭ്യമാക്കുന്നതിന് കൃഷിവകുപ്പ് തുടക്കമിട്ട പദ്ധതി- 'ജീവനി സഞ്ജീവനി'


അടുത്തിടെ COVID 19- ന്റെ ചികിത്സയായി പ്ലാസ്മ തെറാപ്പിക്ക് അംഗീകാരം നൽകിയ സ്ഥാപനം- ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്


ട്രൈബൽ കോപ്പറേറ്റീവ് മാർക്കറ്റിംഗ് ഡവലപ്മെന്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ട്രിഫൈഡ്) ഏത് മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്- ആദിവാസി കാര്യ മന്ത്രാലയത്തിന് കീഴിൽ


COVID- 19 പ്രതിരോധിക്കാൻ 10 രൂപ ചെലവിൽ ആരോഗ്യപ്രവർത്തകർക്കായി ഫെയ്സ് ഷീൽഡ് നിർമിച്ചു നൽകുന്നത്- കുടുംബശ്രീ


അടുത്തിടെ അന്തരിച്ച , യുദ്ധക്കെടുതികളുടെ തീഷ്ണത ചലച്ചിത്രങ്ങളിൽ തീവ്രമായി ആവിഷ്കരിച്ച വിഖ്യാത ജാപ്പനീസ് സംവിധായകൻ- നോബുഹികോ ഒബായഷി


ലോകമെങ്ങും കോവിഡ് പടരുകയും സാമ്പത്തിക നില പരുങ്ങലിലാകുകയും ചെയ്തതോടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തിക വിദഗ്ധരുടെ ഉപദേശം തേടുന്നതിനായി രൂപീകരിച്ച് രാജ്യാന്തര നാണയ നിധിയുടെ (IMF) എക്സറ്റേർണൽ അഡൈ്വസറി ഗ്രൂപ്പ് അംഗമായി നാമനിർദേശം ചെയ്യപ്പെട്ട ഇന്ത്യക്കാരൻ- രഘുറാം രാജൻ 

U.K- യിലെ Shadow Foreign Secretary ആയി നിയമിതയായ ഇന്ത്യൻ വംശജ- Lisa Nandy


ലോകത്തിലാദ്യമായി Covid- 19 Government response tracker ആരംഭിച്ചത്- Oxford University


Covid 19- നെതിരെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ആരംഭിച്ച വെബ് പോർട്ടൽ- YUKTI 
  • (Young India Combating COVID with Knowledge, Technology and Innovation)
ഇന്ത്യയിലെ പ്രമുഖ ഭവനവായ്പാ സ്ഥാപനമായ HDFC Ltd- ന്റെ 1.75 കോടി ഓഹരികൾ സ്വന്തമാക്കിയ വിദേശ ബാങ്ക്- Peoples Bank of China


Covid- 19 വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കാത്തവർക്ക് 5000 രൂപ പിഴ അല്ലെങ്കിൽ 3 വർഷം തടവ് പ്രാബല്യത്തിലാക്കിയ നഗരസഭ- അഹമ്മദാബാദ് (ഗുജറാത്ത്)  


2020 ഏപ്രിലിൽ ബംഗ്ലാദേശ് സർക്കാർ തൂക്കിലേറ്റിയ വ്യക്തി- അബ്ദുൾ മജീദ് 
  • (ബംഗ്ലാദേശ് രാഷ്ട്രപിതാവായ ഷെയ്ഖ് മുജിബുർ റഹ്മാനെ കൊലപ്പെടുത്തിയ കേസിലെ പ്രതി)
ഇന്ത്യയിലെ ആദ്യ Made in India Covid- 19 Test Kit- Patho Detect
  • (വികസിപ്പിച്ചത്- My Lab, പൂനെ)
HLL Lifecare Limited വികസിപ്പിച്ച Covid- 19 Rapid Antibody Diagnostic kit- Make Sure


2020 ഏപ്രിലിൽ അന്തരിച്ച Real Madrid, Atletico, Barcelona എന്നീ ഫുട്ബോൾ ക്ലബ്ബുകളുടെ പരിശീലകനായിരുന്ന വ്യക്തി- Radomir Antic


ഇന്റർനാഷണൽ ഡേ ഓഫ് ഹ്യൂമൻ സ്പെയ്സ് ഫ്ളെറ്റ് എന്നാണ്- ഏപ്രിൽ 12 
  • 1961 ഏപ്രിൽ- 12 യൂറി ഗഗാറിൻ ആദ്യ ബഹിരാകാശ യാത്ര നടത്തി.
കൊറോണ ബാധയെത്തുടർന്ന് ഇന്ത്യയിൽ ലോക്ക് ഡൗൺ രണ്ടാം ഘട്ടത്തിൽ രാജ്യത്തെ എത്ര മേഖലയായിട്ടാണ് തരംതിരിച്ചിരിക്കുന്നത്- റെഡ്, ഓറഞ്ച്, ഗ്രീൻ മേഖലകൾ 

  •  കോവിഡ് വ്യാപനത്തോത് കൂടുതലായ ഇടം റെഡ് സോൺ.
രാജ്യത്തെ ഓൺലൈൻ വിദ്യാഭ്യാസ മേഖല പരിഷ്കരിക്കുന്നതിനായി  നടപ്പിലാക്കുന്ന ക്യാമ്പയിൻ ഏതാണ്- ഭാരത് പഠേ ഓൺലൈൻ ക്യാമ്പയിൻ 

  •  ഹ്യൂമൻ റിസോഴ്സസ് ആൻഡ് ഡവലപ്മെൻറ് മന്ത്രാലയമാണ് പദ്ധതി നടപ്പിലാക്കുന്നത്.
ദേശീയ മാതൃത്വ സുരക്ഷാ ദിനമായി ആചരിക്കുന്നതെന്ന്- ഏപ്രിൽ 11 
  • കസ്തൂർബാ ഗാന്ധിയുടെ ജൻമദിനമാണ്.
ഡിജിറ്റൽ ബാങ്കിംഗ് ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ റിസർവ് ബാങ്ക് ട്വിറ്ററുമായി ചേർന്ന് നടത്തുന്ന ക്യാമ്പയിന്റെ പ്രചാരകനായ ബോളിവുഡ് നടൻ ആരാണ്- അമിതാഭ് ബച്ചൻ


ഏപ്രിൽ 13- ജാലിയൻവാലാബാഗ് ദിനം 
കോവിഡ്- 19 ആഘാതം പരിഹരിക്കുന്നതിനായി അടുത്തിടെ ആരോഗ്യസേതു ഇന്ററാക്ടിവ് വോയ്സ് റെസ്പോൺസ് സിസ്റ്റം ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം- തമിഴ്നാട് 


International Day of human Spaces Flight ആയി ആചരിക്കുന്ന ദിവസം- ഏപ്രിൽ 12  

അടുത്തിടെ അന്തരിച്ച, ഫോർമുല വൺ കാറോട്ട മത്സരത്തിലെ പ്രമുഖതാരം- സ്‌റ്റിർലിംഗ് മോസ്


ലോക്സഡൗൺ കാലത്ത് ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകളുടെ പ്രോത്സാഹനത്തിന് ഓൺലൈൻ കൂട്ടായ്മയൊരുക്കിയത്- സമഗ്ര ശിക്ഷാ കേരളം സൗത്ത് യു ആർ സി


കോവിഡ് പ്രതിരോധത്തിനായി ഇരട്ട ലേയേർഡ് ഖാദി മാസ്കകൾ വികസിപ്പിച്ചെടുത്തത്- ഖാദി, ഗ്രാമ വ്യവസായ കമ്മീഷൻ


നാഷണൽ ഇന്നൊവേഷൻ ഫൗണ്ടേഷൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഔഷധ മരുന്ന്- Wormivet


ഈയിടെ ഇന്ത്യക്ക് കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി 16, 500 കോടി രൂപ സഹായം നൽകാൻ തീരുമാനിച്ചത്- എ.ഡി.ബി (മനില )


ഫിഫയുടെ പുതിയ റാങ്കിംഗ് പ്രകാരം ഇന്ത്യയുടെ സ്ഥാനം- 108 
  • (ഒന്നാം സ്ഥാനം- ബൽജിയം)

കോവിഡിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നടപ്പിലാക്കിയ ലഘു വ്യായാമ പദ്ധതി- സ്വാസ്ഥ്യം


യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി- ജോ ബെഡൻ


2024- ൽ ആദ്യ വനിതയെ ചന്ദ്രനിൽ എത്തിക്കാനുള്ള നാസയുടെ പദ്ധതി- Artemis


ഫോബ്സ് 2020 പട്ടിക പ്രകാരം കേരളത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി- എം.എ യൂസഫലി


അഗ്നിപർവ്വത സ്ഫോടനവും ഭൂകമ്പങ്ങളും മുൻകൂട്ടി അറിയാൻ നാസ വിക്ഷേപിക്കുന്ന ഉപഗ്രഹം- സിറിസ് (CIRES) 


കോവിഡിനെ പ്രതിരോധിക്കാൻ 5 Ts ആക്ഷൻ പ്ലാനിന് തുടക്കമിട്ടത്- ഡൽഹി


ഈയിടെ പസഫിക് സമുദ്രത്തിൽ വീശിയ ചുഴലിക്കാറ്റ്- ഹരോൾഡ്

2021- ൽ 26- മത് യു.എൻ കാലാവസ്ഥ വ്യതിയാന ഉച്ചകോടിക്ക് വേദിയാകുന്നത്- ഗ്ലാസ്ഗോ (സ്കോടാന്റ്)


കോവിഡ്- 19 പ്രതിരോധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കേന്ദ്ര ഗവൺമെന്റ് രൂപീകരിച്ച സമിതി തലവൻ- അമിതാഭ് കാന്ത്


കോവിഡ്- 19 ചികിത്സക്കായി കപൂർത്തല റയിൽ കോച്ച് ഫാക്ടറി വികസിപ്പിച്ച വെന്റിലേറ്റർ- ജീവൻ


മത്സ്യങ്ങളിൽ രാസവസ്തുക്കൾ ചേർക്കുന്നത് തടയാൻ കേരളത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആരംഭിച്ച പദ്ധതി- ഓപ്പറേഷൻ സാഗർ റാണി


കോവിഡ്- 19 ലോക് ഡൗണിൽ തൊഴിൽ നഷ്ടം മൂലം ദുരിതമനുഭവിക്കുന്നവർക്ക് സാമ്പത്തികസഹായം നൽകാനുള്ള കുടുംബശ്രീ പദ്ധതി- സഹായഹസ്തം


ഈയിടെ നിരാഹാരത്തെ തുടർന്ന് അന്തരിച്ച തുർക്കി നാടോടി ഗായിക- ഹെലിൻ ബോലെക് 


അവശ്യസാധന വിതരണത്തിനായി ആലപ്പുഴയിൽ കുടുംബശ്രീ ആരംഭിച്ച പദ്ധതി- തനിമ


കൊവിഡ്- 19 ചികിത്സക്ക് ഐ.ഐ.ടി റൂർക്കി വികസിപ്പിച്ച പോർട്ടബിൾ വെന്റിലേറ്റർ- പ്രാണവായു

1 comment: