1. പ്രാദേശിക ഉത്പന്നങ്ങളുടെ ഉത്പാദനവും വിൽപ്പനയും പ്രോത്സാഹിപ്പിക്കുന്നതിനായി റെയിൽവേ മന്ത്രാലയം ആവിഷ്കരിച്ച പദ്ധതി- ഒരു സ്റ്റേഷൻ ഒരു ഉൽപ്പന്നം
2. പാർലമെന്റിന്റെ ചരിത്രത്തിന്റെ ഭാഗമായ പ്രസംഗങ്ങളും നടപടികളും ജനങ്ങളിൽ എത്തിക്കാൻ പാർലമെന്റ് ആരംഭിച്ച പുതിയ യു ട്യൂബ് ചാനൽ- പാർലമെന്റ് ഓഫ് ഇന്ത്യ ഓഡിയോ വിഷ്വൽ ആർക്കൈവ്
3. സാമൂഹിക മാധ്യമമായ ട്വിറ്ററിന്റെ പുതിയ സി.ഇ.ഒ യായി നിയമിതയാകുന്നത്- ലിൻഡ യക്കാരിനോ
4. മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ പി.കെ. ബാനർജിയുടെ ജന്മദിനം, ഏത് ദിനമായി ആചരിക്കാനാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ തീരുമാനിച്ചത്- ഗ്യാസ്റൂട്ട്സ് ദിനം (ജൂൺ 23)
5. വീടുകളിലെത്തി രക്ത പരിശോധന ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാക്കുന്ന കുടുംബശ്രീയുടെ പദ്ധതി- സാന്ത്വനം
6. പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കുന്ന തിനും, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിനുമായി സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കിയ പദ്ധതി- ഞങ്ങളും കൃഷിയിലേക്ക്
- ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗ്യചിഹ്നം ചില്ലു എന്ന അണ്ണാൻ
7. പ്രകൃതിദുരന്ത രക്ഷാപ്രവർത്തനങ്ങളിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പരിശീലന പദ്ധതി- ആപ്താ മിത്ര
8. 2023 മെയിൽ ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കുന്ന ഇന്ത്യയുടെ ഗതിനിർണയ ഉപഗ്രഹം- എൻ.വി.എസ്. 01
- അമേരിക്കയുടെ ജി.പി.എസിന്റെ ഇന്ത്യൻ പതിപ്പായ നാവിക് (നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ) പദ്ധതിയുടെ ഭാഗമായാണ് വിക്ഷേപണം
9. എവറസ്റ്റ് കൊടുമുടി 26 തവണ കീഴടക്കുന്ന രണ്ടാമത്തെ വ്യക്തി- പസാങ് ദവ ഷെർപ്പ
- ആദ്യത്തെ വ്യക്തി- കമിറിത ഷെർപ്പ
10. 2023 മെയിൽ, നാവികസേന ഐ.എൻ.എസ് മർമ്മഗോവയിൽ നിന്ന് പരീക്ഷിച്ച് സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ- ബ്രഹ്മോസ്
11. പ്രവാസി മലയാളികളെ, കേരളത്തിലെ റവന്യൂ സംബന്ധമായ കാര്യങ്ങളിൽ സഹായിക്കുന്നതിനായി സർക്കാർ ആരംഭിക്കുന്ന പോർട്ടൽ- പ്രവാസി മിത്രം
12. ഐ.എസ്.ആർ.ഒ യുടെ രജിസ്ട്രേഡ് സ്പേസ് ട്യൂട്ടറായി അംഗീകാരം ലഭിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ സംരംഭം- യു.എൽ. സ്പെയ്സ് ക്ലബ്ബ്
13. സംസ്ഥാനത്തെ സർക്കാർ മേഖലയിൽ ആദ്യമായി മസ്തിഷ്ക മരണാനന്തര കരൾ മാറ്റി വെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ആശുപത്രി- കോട്ടയം മെഡിക്കൽ കോളേജ്
14. ചെലവ് കുറഞ്ഞ രീതിയിൽ മികച്ച വിദ്യാഭ്യാസ ഉള്ളടക്കം സാധ്യമാ ക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൈറ്റ് ഒരുക്കുന്ന ഡിജിറ്റൽ സ്റ്റുഡിയോ സംവിധാനം- കൈറ്റ് ലെൻസ്
- കൈറ്റ് സി.ഇ.ഒ - അൻവർ സാദത്ത്
15. സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ഹെലികോപ്റ്റർ മാർഗം ബന്ധിപ്പിക്കുന്നിന് ടൂറിസം വകുപ്പ് നടപ്പാക്കാനൊരുങ്ങുന്ന പദ്ധതി- ഹെലി ടൂറിസം
16. തന്ത്ര പ്രധാന നിരോധിത മേഖലകളിൽ അനുമതിയില്ലാതെ പറക്കുന്ന ഡ്രോണുകളെ കണ്ടെത്തി നിർവീര്യമാക്കുന്നതിനുള്ള കേരള പോലീസിന്റെ ആന്റിഡ്രോൺ സംവിധാനം- ഈഗിൾ ഐ
17. കടലിലൂടെയുള്ള മയക്കുമരുന്ന് കടത്ത് പിടികൂടുന്നതിനായി നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ആവിഷ്കരിച്ച ഓപ്പറേഷൻ- ഓപ്പറേഷൻ സമുദ്രഗുപ്ത്
18. രാജ്യത്താദ്യമായി വൻകിട സ്വകാര്യ കമ്പനികളിലെ ജീവനക്കാർക്ക്, ജോലിസ്ഥലത്ത് ആൽക്കഹോൾ പാനീയങ്ങൾ ഉപയോഗിക്കുന്നതിന് അനുമതി നൽകുന്ന മദ്യനയം നടപ്പിലാക്കുന്ന സംസ്ഥാനം- ഹരിയാന
19. 2023 മെയിൽ, ദയാവധം നിയമവിധേയമാക്കിയ യൂറോപ്യൻ രാജ്യം- പോർച്ചുഗൽ
20. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ തേൻ കയറ്റുമതി ചെയ്യുന്ന രാജ്യം- അമേരിക്ക
21. ഇൻസ്റ്റാഗ്രാമിൽ 250 മില്യൺ ഫോളോവേഴ്സ് തികയ്ക്കുന്ന ആദ്യ ഏഷ്യക്കാരൻ- വിരാട് കോഹ്ലി
22. കോപ്പ ഇറ്റാലിയ (2022-23) ജേതാക്കൾ- ഇന്റർ മിലാൻ
23. INS വിക്രാന്തിൽ ആദ്യമായി രാത്രി ലാൻഡിംഗ് നടത്തിയ യുദ്ധവിമാനം- മിഗ് 29 കെ
24. സംസ്ഥാനത്തെ കോർപ്പറേഷനുകളിലെ ക്രമക്കേട് കണ്ടെത്താൻ വിജിലൻസ് നടത്തിയ പരിശോധന- ഓപ്പറേഷൻ ക്ലീൻ കോർപ്
25. 2023- ൽ ആണവ ശേഷിയുള്ള ദ്രവ ഇന്ധന ബാലിസ്റ്റിക് മിസൈലായ ഖൊറാംഷഹർ 4 പരീക്ഷണം നടത്തിയ രാജ്യം- ഇറാൻ
26. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായത്- എസ്.വി.ഭട്ടി
27. ഫിലിപ്പീൻസ്, തായ്വാൻ എന്നീ രാജ്യങ്ങളുടെ സമീപത്തേക്ക് പസഫിക് സമുദ്രത്തിലൂടെ നീങ്ങുന്ന ചുഴലിക്കാറ്റ്- മാവാർ ചുഴലിക്കാറ്റ്
- മണിക്കൂറിൽ 225 കിലോമീറ്റർ വേഗത
28. ടുറിസം വകുപ്പിന് കീഴിൽ സംസ്ഥാനത്തെ ആദ്യത്തെ ഗ്ലാസ് ബ്രിഡ്ജ് നിലവിൽ വരുന്നത്- ആക്കുളം ടൂറിസ്റ്റ് വില്ലേജ് (തിരുവനന്തപുരം)
29. യു.എ.ഇ.യിൽ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിയുടെ ഉപദേശക സമിതിയിൽ ഇന്ത്യയിൽ നിന്നും ഉൾപ്പെട്ടവർ- മുകേഷ് അംബാനി, സുനിതാ നാരായണൻ
30. ഇന്ത്യയിൽ ആദ്യമായി ജലാശയങ്ങളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കിയ സംസ്ഥാനം- കേരളം
No comments:
Post a Comment