Sunday 2 July 2023

Current Affairs- 02-07-2023

1. ബ്രിട്ടീഷ് സർക്കാരിന്റെ സിവിലിയൻ ബഹുമതിയായ മെംബർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ പുരസ്കാരത്തിന് അർഹയായ മലയാളി ശാസ്ത്രജ്ഞ- ഡോ. ശുഭ സത്യേന്ദ്രനാഥ്


2. അടുത്തിടെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ PM-PRANAM പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു- ജൈവ വളങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക


3. യൂണിഫോം സിവിൽ കോഡുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദം- ആർട്ടിക്കിൾ 44


4. ജസ്റ്റ് സ്റ്റോപ്പ് ഓയിൽ പരിസ്ഥിതി പ്രവർത്തക ഗ്രൂപ്പ് ഏത് രാജ്യത്താണ്- യുണൈറ്റഡ് കിംഗ്ഡം


5. ചൈനീസ് സെർച്ച് എൻജിൻ ഭീമനായ baiduന്റെ ചാറ്റ്ബോട്ടിന്റെ പേര്- Ernie


6. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പുതിയതായി നിർമ്മിക്കുന്ന പാർക്കുകളുടെ പേര്- ഹാപ്പിനെസ്സ് പാർക്ക്


7. വേൾഡ് ഇക്കണോമിക് ഫോറം പ്രസിദ്ധീകരിച്ച ആഗോള ഊർജപ്രസരണ (Energy transition index) സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 67


8. ഇന്ത്യയുടെ മൂന്നാമത്തെ ചന്ദ്രോപരിതല പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ- 3 വിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന തീയതി- ജൂലൈ 13


9. ചിന്ത രവീന്ദ്രൻ ഫൗണ്ടേഷന്റെ ചിന്ത രവീന്ദ്രൻ പുരസ്കാരം നേടിയത്- സായ്നാഥ്


10. 2023 അണ്ടർ 17 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ഖത്തർ


11. 2023 ക്രിക്കറ്റ് ലോകകപ്പിനായി Jeethenga hum കാമ്പെയ്ൻ ആരംഭിച്ചത്- അദാനി ഗ്രൂപ്പ്


12. ഏത് ഇന്ത്യൻ നഗരത്തിലാണ് ആദ്യത്തെ അന്താരാഷ്ട്ര കായിക ചലച്ചിത്രോത്സവം സംഘടിപ്പിച്ചത്- കൊൽക്കത്ത


13. ദുരന്തനിവാരണ രംഗത്തെ ശ്രദ്ധേയ പ്രവർത്തനങ്ങൾക്കുളള ദേശീയ അവാർഡ്- സുഭാഷ് ചന്ദ്രബോസ് ആപ് പ്രബന്ധൻ പുരസ്കാർ


14. കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി (കെൽസ) എക്സിക്യുട്ടീവ് ചെയർമാനായി നിയമിതനായത്- ജസ്റ്റിസ് അലക്സാണ്ടർ തോമസ്


15. ലുസെയ്ൻ ഡയമണ്ട് ലീഗിൽ ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനം നേടിയ ഇന്ത്യൻ താരം- നീരജ് ചോപ്ര

  • ദൂരം- 87.66 ദൂരം 
  • ഡയമണ്ട് ലീഗിൽ നീരജ് ചോപ്രയുടെ രണ്ടാമത്തെ വിജയമാണ്.

16. ഏഷ്യൻ സ്ക്വാഷ് ചാംപ്യൻഷിപ്പ് മിക്സഡ് ഡബിൾസിൽ സ്വർണം നേടിയ ഇന്ത്യൻ സഖ്യം- ദീപിക പള്ളിക്കൽ, ഹരീന്ദർപാൽ സിങ്


17. ഏഷ്യൻ പുരുഷ കബഡി ചാമ്പ്യൻഷിപ്പ് കിരീട ജേതാക്കൾ- ഇന്ത്യ

  • ഫൈനലിൽ ഇറാനെ പരാജയപ്പെടുത്തി

18. National GST Day GST day (ജൂലൈ 01) theme- Celebrating Simplification ark and Economic Growth


19. മൂന്നു വർഷത്തിനുള്ളിൽ കേരളത്ത പേവിഷമുക്തമാക്കാൻ ലക്ഷ്യമിട്ടുള്ള കർമപദ്ധതി- മിഷൻ റാബിസ്


20. ഡ്രോണുകൾ വാങ്ങുന്നതിനായി ഇന്ത്യ കരാറിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യം- USA


21. സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ നിയമന കാലാവധി നീട്ടിയത് എത വർഷത്തേക്കാണ്- മൂന്ന് വർഷത്തേക്ക്


22. 17-ാമത് ഇന്ത്യൻ സഹകരണ കോൺഗ്രസ് (ICC) പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 ജൂലൈ ഒന്നിന് ഉദ്ഘാടനം ചെയ്യുന്നത് എവിടെയാണ്- ന്യൂഡൽഹി പ്രഗതി മൈതാൻ


23. സ്വകാര്യ ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ (CMIE) കണക്കുകൾ പ്രകാരം, 2025 ജൂൺ മാസത്തിലെ തൊഴിലില്ലായ്മ നിരക്ക്- 8%


24. ദക്ഷിണ കൊറിയയിലെ ബുസാനിൽ നടന്ന ഏഷ്യൻ കബഡി ടൂർണമെന്റ് കിരീടം നേടിയത്- ഇന്ത്യ 


25. 12 രാജ്യങ്ങളുമായി ഇന്ത്യ സൈനിക സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ നടത്തുന്ന ഏറ്റവും വലിയ വ്യോമസേനാ അഭ്യാസം- തരംഗ് ശക്തി


26. വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ ബഹിരാകാശ വിനോദ യാത്രയ്ക്ക് തുടക്കമിട്ട അമേരിക്കൻ ബഹിരാകാശ കമ്പനി- വെർജീൻ ഗാലക്റ്റിക്


27. ഓസ്കർ പുരസ്കാരത്തിന്റെ അണിയറക്കാരായ യു.എസിലെ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിന്റെ ഓണററി ഓസ്കർ ലഭിച്ചത് ആർക്കെല്ലാം- നടി ഏഞ്ചല ബാസെറ്റ് എഴുത്തുകാരനും സംവിധായകനുമായ മെൽ ബ്രൂക്സ്, സിനിമാ എഡിറ്റർ കരോൾ ലിറ്റിൽടൺ


കേരള സാഹിത്യ അക്കാദമി അവാർഡ് 2022

  • വിശിഷ്ടാംഗത്വ പുരസ്കാരം- എം.എം.ബഷീർ, എൻ.പ്രഭാകരൻ
  • സമഗ്ര സംഭാവന- ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി,  പള്ളിപ്പുറം മുരളി, ജോൺ സാമുവൽ, കെ.പി.സുധീര, രതി സക്സേന, പി.കെ.സുകുമാരൻ
  • നോവൽ- വി.ഷിനിലാൽ (സമ്പർക്ക കാന്തി)
  • ചെറുകഥ- പി.എഫ്.മാത്യൂസ് (മുഴക്കം) 
  • കവിത- എൻ.ജി.ഉണ്ണികൃഷ്ണൻ (കടലാസുവിദ്വ
  • നാടകം- എമിൽ മാധവി (കുമരു)
  • സാഹിത്യ വിമർശനം- എസ്.ശാരദകുട്ടി (എത്രയെത്ര പ്രേരണകൾ)
  • ബാലസാഹിത്യം- കെ.ശ്രീകുമാർ (ചക്കരമാമ്പഴം)
  • പ്രൊഫ.എം.അച്യുതൻ സ്മാരക എൻഡോവ്മെന്റ് അവാർഡ് ജേതാവ്- പി.സജീവ് (ജാതി രൂപങ്ങൾ- മലയാളാധുനികതയെ വായിക്കുമ്പോൾ) 
  • 2022- ലെ വിലാസിനി അവാർഡ് ജേതാവ്- പി.കെ.പോക്കർ (വൈക്കം മുഹമ്മദ് ബഷീർ- സർഗാത്മകതയുടെ നീലവെളിച്ചം) 

No comments:

Post a Comment