Saturday 22 July 2023

Current Affairs- 22-07-2023

1. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഭാഗ്യ ചിഹ്നം പച്ചക്കുതിര രൂപകല്പന ചെയ്തത്-  രതീഷ് രവി


2. 2023 ജൂലൈയിൽ ഭൗമസൂചിക പദവി ലഭിച്ച ഔതൂർ വെറ്റില ഏത് സംസ്ഥാനത്തിലെ ആണ്- തമിഴ്നാട്


3. 2023 ജൂലൈയിൽ വർധിച്ചു വരുന്ന മനുഷ്യ-ആന സംഘർഷം കുറക്കാൻ ജഗ ഖോത ക്വാമ്പയിൻ ആരംഭിച്ച സംസ്ഥാനം- അസം


4. ഇന്ത്യയിലെ ആദ്യ പ്രാദേശിക AI വാർത്ത അവതാരിക- ലിസ (ഒഡിഷ് ടിവി)


5. ഇന്ത്യയിൽ ആദ്യമായി UPI QR Code വഴി രൂപ സംവിധാനം നടപ്പിലാക്കിയ ബാങ്ക്- HDFC


6. ദേശീയ ആരോഗ്യ മിഷന്റെ പുതിയ പേര്- പ്രധാനമന്ത്രി സമഗ്ര സ്വാസ്ത്യ മിഷൻ


7. 2023 ജൂലൈയിൽ ENI അവാർഡ് നേടിയ ഇന്ത്യൻ- പ്രദീപ് തലപ്പിൽ (CNR Rao- ന് ശേഷം ഈ പുരസ്കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ)

8. 2023 ജൂലൈയിൽ അറ്റകുറ്റ പണികൾക്കായി കൊച്ചിൻ കപ്പൽ നിർമ്മാണശാലയിൽ എത്തിയ അമേരിക്കൻ പ്രതിരോധ സേനയിലെ വിമാന വാഹിനി കപ്പൽ- USS ജോർജ് വാഷിംഗ്ടൻ 


9. അന്താരാഷ്ട്ര ക്രിക്കറ്റിൽ 700 വിക്കറ്റ് നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ- ആർ അശ്വിൻ (1st- Anil Kumble, 2nd- Harbhajan Singh)


10. ന്യൂഡൽഹിയിൽ നടക്കുന്ന കോമൺവെൽത്ത് ഏഷ്യൻ ജൂനിയർ വെയിറ്റ്ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് 2023- ൽ സ്വർണം നേടിയ മലയാളി- അഞ്ജന ശ്രീജിത്ത്


11. സമീപകാലത്ത് വരുമാനത്തിൽ വൻ ഇടിവ് വന്നതിനെ തുടർന്ന് 320 വർഷം പഴക്കമുള്ള ഏത് ഓസ്ട്രിയൻ ദിനപത്രമാണ് അച്ചടി നിർത്തിയത്- വീനർ സായുങ്


12. ട്വിറ്ററിന് ബദലായി സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ 'മെറ്റ’ പുതുതായി പുറത്തിറക്കിയ ആപ്പ്- ത്രെഡ്സ് 


13. കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകിയ ഒരു ബില്ലിൽ പുല്ലിംഗ വിശേഷണങ്ങൾക്കുപകരം ലിംഗഭേദമില്ലാതെ എല്ലാവരെയും ഷി, ഹെർ എന്നെല്ലാമാണ് ഉപയോഗിക്കുന്നത്. ഏത് ബില്ലിലാണിത്- വ്യക്തിഗത ഡിജിറ്റൽ ഡേറ്റാ സംരക്ഷണ ബിൽ


14. മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രിയായി പുതുതായി സ്ഥാനമേറ്റു നേതാവ്- അജിത് പവാർ


15. കേരളത്തിലെ പൊതുമേഖലാ റിക്രൂട്ട്മെന്റ് ബോർഡിന്റെ പുതിയ ചെയർമാൻ- ഡോ. വി.പി. ജോയ്


16. ഖത്തറിലെ മലയാളി പ്രവാസികളുടെ സാംസ്കാരിക കൂട്ടായ്മയായ പ്രവാസി ദോഹയുടെ ബഷീർ പുരസ്ക്കാരം 2023- ൽ ലഭിച്ചതാർക്ക്- വൈശാഖൻ


17. രാജ്യത്തെ ആദ്യ വേദിക് പാർക്ക് എവിടെയാണ് സ്ഥിതിചെയ്യുന്നത്- നോയിഡ


18. 2024 ജൂണിൽ ബ്രസീൽ ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനായി ചുമതലയേൽക്കുന്നതാര്- കാർലോസ് ആൻസലോട്ടി


19. ആമസോൺ മഴക്കാടുകളിൽ വിമാനാപകടത്തിൽ കാണാതായ നാല് കുട്ടികളെ തിരച്ചിൽ സംഘം 40 ദിവസങ്ങൾക്കുശേഷം ജീവനോടെ കണ്ടെത്തി. ഏത് രാജ്യത്തെ കുട്ടികളായിരുന്നു ഇവർ- കൊളംബിയ

  • 2023 മേയ് ഒന്നിന് തെക്കൻ കൊളംബിയയിലെ അരരാകുവാറയിൽ നിന്ന് ആമസോൺ വനത്തിലെ നഗരമായ സാൻജോസ് ഡെൽ ഗുവാവിയയിലേക്ക് പോകവെയാണ് കുട്ടികൾ യാത്രചെയ്ത സെസ്ന 206 എന്ന ചെറുവിമാനം അപകടത്തിൽപെട്ടത്. 

  • കുട്ടികളുടെ അമ്മ മഗ്ദലീന മക്കറ്റെ (33) അടക്കം മൂന്നുപേർ അപകടത്തിൽ മരിച്ചു. കുട്ടികളുടെ പിതാവ് മാനുവൽ റനോകിനെ കാണാനുള്ള യാത്രയ്ക്കിടെയായിരുന്നു ദുരന്തം.
  • ഓപ്പറേഷൻ ഹോപ്പ് എന്ന പേരിൽ കൊളംബിയൻ സർക്കാരും സൈന്യവും ചേർന്ന് നടത്തിയ രക്ഷാദൗത്യത്തിലാണ് ക്രിസ്റ്റിൻ (1), ടിൻനൊറിൽ (4), സൊളേമി (9), ലെസ്ലി(13) എന്നീ കുട്ടികളെ കണ്ടെത്തി
  • ഏകദേശം 500 പ്രാദേശിക ഗോത്രവിഭാഗങ്ങളാണ് ആമസോൺ കാടുകളിലുള്ളത്. വിതോതോ ഗോത്രത്തിൽ പെട്ടവരാണ് അപകടത്തിലുൾപെട്ട കുട്ടികൾ.
  • തെക്കേ അമേരിക്കയിലെ ബ്രസിലിലാണ് ആമസോൺ വനത്തിന്റെ 60 ശതമാനവും സ്ഥിതിചെയ്യുന്നത്. ബാക്കി ഭാഗം ബൊളീവിയ, പെറു, എക്വഡോർ, കൊളംബിയ, വെനസ്വേല, ഗയാന, സുരിനാം എന്നീ രാജ്യങ്ങളിലും ഫ്രാൻസിന്റെ അധീനതയിലുള്ള ഫ്രഞ്ച് ഗയാനയിലുമായി വ്യാപിച്ചുകിടക്കുന്നു.

20. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്ന ഹോട്ടലുകളുടെ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റ് തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷന്റെ പേര്- ഈറ്റ് റൈറ്റ് കേരള


21. സമാധാന ദൗത്യങ്ങൾക്കിടെ വീരമൃത്യു വരിച്ച യു.എൻ. സമാധാന സേനാംഗങ്ങൾക്കായി സ്മാരക മതിൽ സ്ഥാപിക്കാൻ യു.എൻ. പൊതുസഭ അടുത്തിടെ അംഗീകാരം നൽകി. എവിടെയാണ് സ്മാരകം നിർമിക്കുന്നത്- ന്യൂയോർക്കിലെ യു.എൻ. ആ സ്ഥാനത്ത് 

  • ഇന്ത്യയുടെ നേതൃത്വത്തിൽ 18 രാജ്യങ്ങൾ ചേർന്ന് അവതരിപ്പിച്ച Memorial Wall for Fallen United Nations Peace Keepers എന്ന പ്രമേയത്തിന് 190 രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു.
  • സംഘർഷമേഖലകളിൽ സേവനം അനുഷ്ഠിക്കവേ 4200- ഓളം യു.എൻ. സമാധാന സേനാംഗങ്ങൾ ഇതുവരെ വീരചരമം പ്രാപിച്ചിട്ടുണ്ട്. ഇവരിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ സേനാംഗങ്ങളാണ് (177). 
  • ഐക്യരാഷ്ട്ര സഭയുടെ നില പതാകകിഴിൽ പ്രവർത്തിക്കുന്ന ആറായിരത്തിലേറെ വരുന്ന സമാധാന സേനയിലേക്ക് ഏറ്റവും കൂടുതൽ അംഗങ്ങളെ നിയോഗിക്കുന്ന മൂന്നാമത്തെ രാജ്യം കൂടിയാണ് ഇന്ത്യ.  
  • യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജാണ് സ്മാരകത്തിനായുള്ള പ്രമേയം അവതരിപ്പിച്ചത്.

22. അതിർത്തി രക്ഷാസേനയുടെ (ബി.എസ്. എഫ്.) ഡയറക്ടർ ജനറലായി നിയമിതനായത്-  നിതിൻ അഗർവാൾ

  • കേരള കേഡർ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ്
  • പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്ന സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (എസ്. പി.ജി) ഡയറക്ടറായിരുന്ന അരുൺകുമാർ സിൻഹയ്ക്ക് ഒരു വർഷം കൂടി കാലാവധി നീട്ടി നൽകി. ഇദ്ദേഹവും കേരള കേഡർ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ്.

23. രണ്ടാം ലോക മഹായുദ്ധാനന്തരം ഇറ്റലിയിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിപദം വഹിച്ച വ്യക്തി അടുത്തിടെ അന്തരിച്ചു. പേര്- സിൽവിയോ ബെർലൂസ് കോണി (86) 

  • 1990- കളിൽ ഫോഴ്സ് ഇറ്റാലിയ എന്ന രാഷ്ട്രീയ കക്ഷി രൂപവത്കരിച്ച അദ്ദേഹം നാലുതവണയായി ഒൻപത് വർഷക്കാലം പ്രധാനമന്ത്രിപദം വഹിച്ചു.
  • മാധ്യമ ഉടമയും എ.സി. മിലാൻ ഫുട്ബോൾ ക്ലബ്ബിന്റെ മുൻ ഉടമസ്ഥനു മാണ്.

24. ഐക്യരാഷ്ട്രസഭയുടെ ഏത് ഏജൻസിയിൽ അംഗമാകാനാണ് യു.എസ്.എ. 2023 ജൂണിൽ തീരുമാനിച്ചത്- യുനെസ്സായിൽ

  • പലസ്തിന് അംഗത്വം നൽകുന്നതിൽ പ്രതിഷേധിച്ച് 2011- ൽ യുണെസ്റ്റോയ്ക്ക് വിഹിതം നൽകുന്നത് നിർത്തിവെച്ച അമേരിക്ക ഡൊണാൾഡ് ട്രംപ് പ്രസിഡന്റായിരിക്കെ ഏജൻസിയുടെ ഇസ്രയേൽ വിരുദ്ധ നിലപാടിനെ എതിർത്ത് 2018- ൽ അംഗത്വം ഉപേക്ഷിച്ചിരുന്നു.

25. ലോക രക്തദാനദിനം (World Blood Donor Day) എന്നാണ്- ജൂൺ 14

  • ലോകാരോഗ്യസംഘടനയുടെ ആഭിമുഖ്യത്തിൽ നടന്ന രക്തദാന ദിനാചരണത്തിന്റെ 2023- ലെ മുദ്രാവാക്യം Give blood, give plasma, share life, share often ag തായിരുന്നു.

26. അടുത്തിടെ ആത്മഹത്യ നിരോധിച്ച രാജ്യമേത്- ഉത്തര കൊറിയ  

  • രാജ്യത്ത് ആത്മഹത്യകളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് നിരോധനം.
  • പ്രാദേശിക ഭരണ കൂടങ്ങൾക്കാണ് നിരോധനം നടപ്പാക്കാനുള്ള ചുമതല. ഏതെങ്കിലും വ്യക്തി സ്വയം ജീവനൊടുക്കിയാൽ പ്രാദേശിക ഭരണകൂടത്തിലെ ഉദ്യോഗസ്ഥർക്കായിരിക്കും അതിന്റെ ഉത്തരവാദിത്വം.

27. പാരിസിൽ നടന്ന ഡയമണ്ട് ലീഗ് (ലോങ്ജംപ്) മത്സരത്തിൽ മൂന്നാംസ്ഥാനം നേടിയ ഇന്ത്യൻ താരം- എം. ശ്രീശങ്കർ

  • പാലക്കാട് യാക്കര സ്വദേശിയാണ്. 
  • ലോക അത്ലറ്റിക്സ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന മത്സരപരമ്പരയായ ഡയമണ്ട് ലീഗിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന പ്രഥമ മലയാളിയും മൂന്നാമത്തെ ഇന്ത്യക്കാരനുമാണ് ശ്രീശങ്കർ.
  • 8.09 മീറ്റർ ചാടിയാണ് ശ്രീശങ്കർ മൂന്നാമത് എത്തിയത്.
  • മിൽറ്റിയാഡിസ് ടെന്റോ (ഗ്രീസ്) യാണ് ഒന്നാമതെത്തിയത് (8.13 മീറ്റർ).
  • സിമോൺ എഹമ്മർ (സ്വിറ്റ്സർലൻഡ്) രണ്ടാമത് എത്തി (8.11 മീറ്റർ),

28. ടോക്യോയിൽ നടന്ന ഏഷ്യൻ ജൂനിയർ വനിതാ ഹോക്കിയിൽ വിജയം നേടിയ രാജ്യം- ഇന്ത്യ

  • ദക്ഷിണ കൊറിയയെയാണ് തോല്പിച്ചത്. ഇന്ത്യൻ ടീം ക്യാപ്റ്റൻ പ്രീതിയാണ് പ്ലെയർ ഓഫ് ദ മാച്ച്.
  • ജൂനിയർ പുരുഷ ഹോക്കിയിൽ ഇന്ത്യ നേരത്തെ വിജയം നേടിയിരുന്നു.

29. അർജന്റീനൻ ഫുട്ബോൾ താരം ലയണൽ മെസ്സി പുതുതായി കരാറിൽ ഏർപ്പെട്ട ക്ലബ്ബ്- ഇന്റർ മിയാമി

  • അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ്ബാണ് ഇന്റർ മിയാമി.
  • ഇംഗ്ലീഷ് ഇതിഹാസ ഫുട്ബോൾ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലാണ് ക്ലബ്ബ് പ്രവർത്തിക്കുന്നത്.

30. ആധുനിക ടെന്നിസിൽ പുരുഷ സിംഗിൾസിൽ ഏറ്റവും കൂടുതൽ കിരീടം എന്ന റെക്കോഡ് സ്വന്തമാക്കിയത്- നൊവാക് ജോക്കോവിച്ച് (സെർബിയ) 

  • 22 കിരീടം നേടിയ റഫേൽ നഡാലിനെ (സ്പെയിൻ)- യാണ് മറികടന്നത്. 
  • പാരിസിൽ നടന്ന ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് ടെന്നീസ് കിരീടം നേടിക്കൊണ്ടാണ് 36- കാരനായ ജോക്കോവിച്ച് 23-ാമത്തെ കിരീടം സ്വന്തമാക്കിയത്. നോർവേയുടെ കാസ്പർ റൂഡിനെയാണ് തോല്പിച്ചത്.
  • ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ടെന്നീസ് കിരീടം ഇഗ സ്പിയാടെക് (പോളണ്ട്) നേടി.
  • ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന മുക്കാവോയെ തോല്പിച്ചാണ് തുടർച്ചയായി രണ്ടാംതവണയും ഇഗ വിജയിച്ചത്.
  • ഇഗയുടെ മൂന്നാമത്തെ ഫ്രഞ്ച് ഓപ്പൺ കിരീടമാണിത്.

No comments:

Post a Comment