Friday, 7 July 2023

Current Affairs- 07-07-2023

1. 2023- ൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആന്റ് പീസ് (IEP) പുറത്തുവിട്ട ആഗോള സമാധാന സുചികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം- ഐസ്ലാന്റ്


2. സംസ്ഥാന കർഷക അവാർഡിൽ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന കൃഷിഭവനുകൾക്ക് നൽകാൻ തീരുമാനിച്ച പുരസ്കാരം- വി. വി രാഘവൻ മെമ്മോറിയൽ പുരസ്കാരം 


3. 2047- ഓടെ സിക്കിൾ സെൽ അനീമിയ നിർമ്മാർജ്ജനം ചെയ്യാനുളള കേന്ദ്ര പദ്ധതിയുടെ ഉദ്ഘാടനം നടന്ന സംസ്ഥാനം- മധ്യപ്രദേശ്


4. 2047- ൽ ഡാർക്ക് എനർജി, ഡാർക്ക് മാറ്റർ എന്നിവയെ കുറിച്ച് പഠിക്കാനായി യൂറോപ്യൻ വിക്ഷേപിച്ച ടെലിസ്കോപ്പ്- യൂക്ലിഡ്


5. കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ഭാരത് മിഷൻ ഗ്രാമീൺ പ്രവർത്തനങ്ങളുടെ ഭാഗമായി ODF പ്ലസ് പദവിയിൽ എത്തിയ സംസ്ഥാനങ്ങൾ- കേരളം, കർണാടക, തെലുങ്കാന


6. സംസ്ഥാനത്തെ പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ ഭാഷാശേഷി പരിപോഷിപ്പിക്കാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി- കഥോത്സവം


7. ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച ആദ്യ 700 MWe pressurised heavy water reacter (PHWR) പ്രവർത്തനം ആരംഭിച്ച ആണവ നിലയം- കംപാറ (ഗുജറാത്ത് )


8. 2023 ജൂലൈയിൽ അന്തരിച്ച കെ ജയറാം ഏത് മേഖലയിൽ പ്രശസ്തനാണ്- ഫോട്ടോഗ്രാഫി


9. 2023- ൽ UN സമാധാന ദൗത്യമായ മിനുസ്മ ഏത് രാജ്യത്താണ് അവസാനിപ്പിക്കുന്നത്- മാലി


10. 2023 ഫോർമുല വൺ ഓസ്ട്രേലിയൻ ഗ്രാന്റ് പ്രീ ജേതാവ്- മാക്സ് വെർസ്റ്റപ്പൻ


11. സമഗ്ര സംഭാവനയ്ക്കുള്ള 2022- ലെ സമസ്ത കേരള സാഹിത്യ പരിഷത്ത് പുരസ്കാരത്തിന് അർഹനായത്- പ്രൊഫ. എം. തോമസ് മാത്യു


12. ഫ്ളോറൻസ് നൈറ്റിംഗേൽ ദേശീയ പുരസ്കാരത്തിന് അർഹനായ മലയാളി നഴ്സിംഗ് ഓഫീസർ- എ.ആർ. ഗീത


13. 2023- ലെ ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്- പൊന്മുടി (തിരുവനന്തപുരം)

  • ഏഷ്യൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിന് ആദ്യമായാണ് ഇന്ത്യ വേദിയാകുന്നത്

14. "കടമ്മനിട്ട : കവിതയുടെ കനലാട്ടം' എന്ന ജീവചരിത്ര ഗ്രന്ഥത്തിന്റെ രചയിതാവ്- ഡോ. കെ.എസ്. രവികുമാർ


15. ഒരേ സ്ഥലത്ത് ഏറ്റവുമധികം ആളുകൾ സംബന്ധിച്ച യോഗ പ്രദർശനത്തിന്റെ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ നഗരം- സൂററ്റ്


16. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ 2023-ലെ ആഗോള ലിംഗസമത്വ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 127

  • ഒന്നാം സ്ഥാനം- ഐസ്ലാൻഡ്

17. ലിംഗസമത്വത്തിൽ ഏറ്റവും പിന്നിലുള്ള രാജ്യം- അഫ്ഗാനിസ്ഥാൻ


18. ഏറ്റവും കൂടുതൽ രാജ്യങ്ങളിലെ പൗരർ പങ്കെടുത്ത് ഗിന്നസ് റെക്കോർഡിന് അർഹമായ യോഗാഭ്യാസം നടന്നതെവിടെ- ഐക്യരാഷ്ട്രസഭ ആസ്ഥാനം (ന്യൂയോർക്ക്)


19. 2023 ജൂലൈയിൽ പുറത്തിറങ്ങുന്ന, ലോക പ്രശസ്ത കെ പോപ്പ് ഗ്രൂപ്പായ ബിടിഎസിന്റെ ഓർമ്മക്കുറിപ്പ്- ബിയോണ്ട് ദി സ്റ്റോറി : 10 ഇയർ റെക്കോർഡ് ഓഫ് ബിടിഎസ്


20. 2023 അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾ കളിക്കുന്ന ആദ്യ പുരുഷ താരം- ക്രിസ്റ്റ്യാനോ റൊണാൾഡോ


21. 2023 ജൂണിലെ കണക്കുകൾ പ്രകാരം, ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാമ തുള്ള താരം- രവിചന്ദ്രൻ അശ്വിൻ


22. ഐ.സി.സി ടെസ്റ്റ് ബാറ്റർ മാരുടെ റാങ്കിങ്ങിൽ ഒന്നാമതെത്തിയത്- ജോ 


23. 2023 ജൂണിൽ അന്തരിച്ച്, അമുൽ പരസ്യങ്ങളുടെ പ്രതീകമായ ‘അമുൽ ഗേളിന്റെ’ സ്രഷ്ടാവ്- സിൽവസ്റ്റർ ഡാകുന


24. 2023- ലെ അനാസി അവാർഡിന് അർഹമായ പഞ്ചായത്ത്- മാനനല്ലൂർ

  • അനാസി-ആന്റി നാർക്കോട്ടിര് ആക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ 

25. കേരളത്തിലെ ആദ്യ ഡീംഡ് പൊതുമേഖലാ സ്ഥാപനമാകുന്നത്- കൊക്കോണിക്സ്


26. വൈനും ബാപ്പുവിനു ശേഷം ഛിന്നഗ്രഹത്തിനു പേരു ലഭിക്കുന്ന മലയാളി- ഡോ. അശ്വിൻ ശേഖർ

  • ഇന്ത്യയിൽ നിന്നുള്ള ആദ്യ പ്രൊഫഷണൽ ഉൽക്കാ ശാസ്ത്രജ്ഞനെന്ന് അന്താരാഷ്ട്ര ആസ്ട്രോണമിക്കൽ യൂണിയൻ വിശേഷിപ്പിച്ചത്

27. ബ്രിട്ടനിലെ ടൈംസ് ഹയർ എജുക്കേഷൻ ഗ്രൂപ്പിന്റെ യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ ദേശീയ തലത്തിൽ ഒന്നാമതെത്തിയത്- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബാംഗ്ലൂർ

  • ദേശീയ തലത്തിൽ രാജ്യത്ത് നാലാം സ്ഥാനത്തത്തിയ കേരളത്തിൽ നിന്നുള്ള യൂണിവേഴ്സിറ്റി എം.ജി. യൂണിവേഴ്സിറ്റി

28. 2023 ജൂണിൽ, ഏത് രാജ്യത്തിന്റെ സൈന്യത്തെയാണ്, യു.എൻ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്- റഷ്യ 

  • ഉക്രൈനിൽ കുട്ടികൾക്ക് നേരെ നടത്തിയ അതിക്രമങ്ങളുടെ പേരിലാണ് നടപടി 

29. മലയാളത്തിൽ നിന്ന്, കേന്ദ്ര സാഹിത്യ അക്കാഡമിയുടെ ബാല സാഹിത്യ പുരസ്കാരം നേടിയത്- പ്രിയ എ.എസ് (നോവൽ- പെരുമഴയത്തെ കുഞ്ഞിതളുകൾ)


30. മലയാളത്തിൽ നിന്ന്, കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം നേടിയത്- ഗണേഷ് പുത്തൂർ (കാവ്യസമാഹാരം- അച്ഛന്റെ അലമാര)

No comments:

Post a Comment