1. സ്കൂളുകളിലെ സയൻസ് ലാബുകളെ ന്യൂജെൻ ലാബുകളാക്കുന്നതിനായി കൈറ്റ് നടപ്പാക്കാനൊരുങ്ങുന്ന സംവിധാനം- എക്സ്പൈസ്
2. ഇന്ത്യയിൽ ആദ്യമായി കഞ്ചാവ് അടിസ്ഥാനമാക്കിയുള്ള ഔഷധ ഗവേഷണ പദ്ധതിക്ക് തുടക്കമിടുന്ന സ്ഥാപനം- CSIR -IIIM ജമ്മു
3. ഇന്ത്യയിലെ ഏറ്റവും വലിയ കൺവെൻഷൻ സെന്റർ നിലവിൽ വരുന്നത്- പ്രഗതിമൈതാൻ
4. ഡ്രൈവിങ് പരിശീലനത്തിലും ടെസ്റ്റിലും ക്രമക്കേട് നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് വിജിലൻസ് നടത്തിയ പരിശോധന- ഓപ്പറേഷൻ സ്റ്റെപ്പിനി
5. ചൈനയുടെ പുതിയ വിദേശകാര്യ മന്ത്രി- വാങ് യി
6. വി സി യശ്വന്ത് ഗാഡ്ഗെ സൺഡയൽ സ്മാരകം നിലവിൽ വന്ന രാജ്യം- ഇറ്റലി
7. ചാറ്റ് ജിപിടിയുടെ സ്രഷ്ടാവായ സാം ആൾട്മാൻ സൃഷ്ടിച്ച നൂതന ക്രിപ്റ്റോ കറൻസി- വേൾഡ് കോയിൻ
- ക്രിപ്റ്റോ കറൻസിയും തിരിച്ചറിയൽ സാങ്കേതികവിദ്യയും കൂടിച്ചേരുന്നതാണ് വേൾഡ് കോയിൻ.
8. ചൈനയുടെ പുതിയ വിദേശകാര്യ മന്ത്രിയായി നിയമിതനായത്- വാങ് യി
9. ഉസ്ബെക്കിസ്ഥാന്റെ പ്രസിഡന്റായി വീണ്ടും നിയമിതനായത്- ഷൗക്കത്ത് മിർസിയോയെവ്
10. 2023- ൽ നടക്കുന്ന 24-ാമത് ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ വേദി- ബാങ്കോക്ക് (തായ്ലൻഡ് )
11. അടുത്തിടെ യുനെസ്കോയുടെ ഏഷ്യാ പസഫിക് കൾചറൽ ഹെറിറ്റേജ് പുരസ്കാരം സ്വന്തമാക്കിയ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന റെയിൽവേ സ്റ്റേഷൻ- ബൈക്കുള്ള റെയിൽവേ സ്റ്റേഷൻ (മുംബൈ)
- 169 വർഷത്തെ പഴക്കമുണ്ട്
- റെയിൽവേ മന്ത്രി- അശ്വിനി വൈഷ്ണവ്
12. 2024 പാരീസ് ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം- ഫ്രീജെസ്
- ഫ്രഞ്ച് പതാകയുടെ നിറമായ ചുവപ്പ്, നീല, വെള്ള എന്നീ വർണങ്ങളിൽ ഫ്രീജെസ് തൊപ്പിയുടെ മാതൃകയിലാണ് ഭാഗ്യചിഹ്നം
13. അന്തരീക്ഷ പാളിയായ അയണോസ്ഫിയറിൽ തുള വീഴ്ത്തിയ സ്പേസ് എക്സിന്റെ റോക്കറ്റ്- ഫാൽക്കൺ 9
- സ്പേസ് എക്സിന്റെ ഉടമ- ഇലോൺ മസ്ക്
14. ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്- തോമസ് ഡെന്നർബി
15. 2023- ൽ ട്രാൻസ്ജെൻഡർ വിവാഹവും ലിംഗമാറ്റവും നിരോധിച്ച രാജ്യം- റഷ്യ
16. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കാട്ടാനകളുടെ എണ്ണത്തിൽ 58.19% കുറവുണ്ടായ സംസ്ഥാനം- കേരളം
17. കേരളത്തിലെ ആദ്യ പന്നൽ ഉദ്യാനം നിലവിൽ വരുന്നത്- രാജമല (ഇരവികുളം ദേശീയ ഉദ്യാനത്തിന്റെ ഭാഗം)
18. വിദ്യാർത്ഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി കേരളത്തിലെ എയ്ഡഡ് കോളേജുകളിൽ ആരംഭിക്കുന്ന പദ്ധതി- ജീവനി
19. 2023 ജൂലൈയിൽ കുളച്ചൽ വിജയ യോദ്ധാവിന്റെ പ്രതിമ അനാച്ഛാദനം ചെയ്തത്- പാങ്ങോട് മിലിറ്ററി സ്റ്റേഷൻ (തിരുവനന്തപുരം)
20. ഒഡീഷയിലെ ഡിയർ പാർക്ക് ആൻഡ് വൈൽഡ് അനിമൽ കൺവെൻഷൻ സെന്ററിന്റെ പുതിയ പേര്- സാമ്പൽപൂർ സു ആൻഡ് റെസ്ക്യൂ സെന്റർ
21. 2023 ജൂലൈയിൽ പ്രക്ഷേപണം അവസാനിപ്പിച്ച എഫ് എം സ്റ്റേഷൻ- അനന്തപുരി എഫ് എം
22. 2023- ലെ ഇന്ത്യൻ എയർഫോഴ്സ് ദിന പരേഡിന്റെ വേദി- പ്രയാഗ് രാജ് (ഉത്തർപ്രദേശ്)
23. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന Festival of Libraries 2023- ന്റെ വേദി- ന്യൂഡൽഹി
24. കേരള സർക്കാരിന്റെ 2021- ലെ കൈരളി പുരസ്കാര ജേതാവ്- എം ലീലാവതി
25. 2023- ലെ എമർജിങ് ഏഷ്യ കപ്പ് ക്രിക്കറ്റ് ജേതാക്കൾ- പാക്കിസ്ഥാൻ (Runner up- ഇന്ത്യ, വേദി- ശ്രീലങ്ക)
26. 2023 ജൂലൈയിൽ പുറത്തിറങ്ങിയ, ആറ്റം ബോംബിന്റെ പിതാവായ റോബർട്ട് ജെ ഓപ്പൺഹെയ്മറുടെ ജീവചരിത്ര സിനിമ- Oppenheimer (സംവിധാനം- ക്രിസ്റ്റോഫർ നോളൻ)
27. 2023 ജൂലൈയിൽ അന്തരിച്ച അമേരിക്കൻ സിനിമ നടി- ജോസഫൈൻ ചാപ്ലിൻ
28. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി ആയിരുന്ന രണ്ടാമത്തെ വ്യക്തി- നവീൻ പട്നായ്ക് (ഒഡിഷ)
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി ആയിരുന്നത് പവൻ കുമാർ ചാറ്റിങ്, സിക്കിം
29. 2023 ജൂലൈയിൽ, പാർലമെന്റിന്റെ തീരുമാനങ്ങൾ റദ്ദാക്കാനുളള സുപ്രീംകോടതിയുടെ അധികാരം എടുത്തുകളയുന്ന വിവാദ ബിൽ പാസാക്കിയ രാജ്യം- ഇസ്രായേൽ
30. അടുത്തിടെ, കാലിക്കറ്റ് സർവകലാശാലയിലെ ഗവേഷകർ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ പുതിയ സസ്യം- സോണറില ലൻഡിനി
No comments:
Post a Comment