Wednesday 12 July 2023

Current Affairs- 12-07-2023

1. ചലച്ചിത്ര താരം ഇന്ദ്രൻസിന്റെ ജീവിതം പ്രമേയമാക്കി ഇന്ദ്രൻസ്: ജീവിതം, പഠനം, സംഭാഷണം എന്ന പുസ്തകം രചിച്ചത്- സി. ഇ. സുനിൽ


2. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പിസ് (IEP) പുറത്തിറക്കിയ 'ഗ്ലോബൽ പീസ് ഇൻഡക്സ് 2023 റിപ്പോർട്ട് പ്രകാരം തുടർച്ചയായ അഞ്ചാം തവണയും ലോകത്തിലെ ഏറ്റവും സമാധാനം കുറഞ്ഞ രാജ്യമായത്- അഫ്ഗാനിസ്ഥാൻ


3. ഇന്ത്യയുടെ ദേശീയ സൈബർ സുരക്ഷാ കോർഡിനേറ്ററായി നിയമിതനായത്- ലഫ്. ജനറൽ എം.യു നായർ


4. കേരള പബ്ലിക് എന്റർപ്രൈസസ് ബോർഡ് ചെയർപേഴ്സനായി നിയമിതനായത്- വി പി ജോയ്


5. മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ലോകത്തെ ഏറ്റവും വലിയ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചത്- ദുബായ്


6. പഴങ്ങളും പച്ചക്കറികളും വാങ്ങുന്നതിന് സൂപ്പർമാർക്കറ്റുകളിൽ സാധാരണയായി ഉപയോഗിക്കുന്ന കനം കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകൾക്ക് പൂർണ്ണമായ നിരോധനം നടപ്പിലാക്കുന്ന ആദ്യത്തെ രാജ്യം- ന്യൂസിലാൻഡ്


7. സംസ്ഥാനത്തിന്റെ 48-ാമത് ചീഫ് സെക്രട്ടറി- ഡോ. വി. വേണു


8. ഹെമിഷു ഉത്സവം നടക്കുന്ന പ്രദേശം- ലഡാക്ക്


9. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് ഐക്കൺ- ഗോപിനാഥ് മുതുക്കാട്


10. ഓണത്തിന് വിഷരഹിത പച്ചക്കറി വീട്ടുവളപ്പിൽ ലഭ്യമാക്കാൻ കൃഷിവകുപ്പിന്റെ പദ്ധതി- ഓണത്തിന് ഒരു മുറം പച്ചക്കറി


11. 2021 ഭാഷാ സമ്മാൻ പുരസ്കാരം- പ്രൊഫ. ബൈതവേലു രാമബ്രഹ്മം


12. ഐക്യരാഷ്ട്ര സംഘടനയുടെ ബഹിരാകാശകാര്യ ഓഫീസ് ഡയറക്ടറായി നിയമിതയായ ഇന്ത്യൻ വംശജ- ആരതി മെയി


13. കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ്- വി. സുനിൽകുമാർ


14. 2023- ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് എത്രാമത്തെതാണ്- 13-ാമത്


15. 2023- ലെ ക്ലബ്ബ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്- ജിദ്ദ


16. 2023- ലെ ഏകദിന ലോകകപ്പിലെ ഉദ്ഘാടന മത്സരം- ഇംഗ്ലണ്ട് v/s ന്യൂസിലൻഡ്


17. സമ്പൂർണ വെളിയിട വിസർജന വിമുക്ത പദവിക്ക് പിന്നാലെ ഗ്രാമങ്ങളിലെ മാലിന്യ മുക്ത സംസ്കരണ സൗകര്യങ്ങൾ വിലയിരുത്തി കേരളത്തിന് ലഭിച്ച പദവി- ഒ.ഡി.എഫ് പ്ലസ്


18. ചമ്പകുളം മൂലം വള്ളംകളിയിൽ ജേതാവായത്- യു.ബി.സി കൈനക്കരി തുഴഞ്ഞ നടുഭാഗം ചുണ്ടൻ


19. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി- അജിത് പവാർ


20. ജി-20 അധ്യക്ഷന്മാരുടെ സ്റ്റാർട്ടപ്പ് 20 ശിഖർ ഉച്ചകോടിയ്ക്ക് വേദിയാകുന്നത്- ഗുരുഗ്രാം, ഹരിയാന


21. ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിൽ അംഗമായ മലയാളി താരം- മിന്നുമണി


22. ഫോർമുല വൺ ഓസ്ട്രിയൻ ഗ്രാൻപ്രീ ജേതാവ്- മാർക്സ് വെസ്റ്റപ്പൻ


23. കേരള ഫുട്ബോൾ അസോസിയേഷന്റെ മികച്ച വനിത താരം- സി. രേഷ്മ


24. രവീന്ദ്രൻ മാസ്റ്ററിന്റെ ഓർമ്മയ്ക്കായി നിർമ്മിച്ച സ്മാരകം- രാഗസരോവരം


25. ദേശീയ സൈബർ സുരക്ഷ കോർഡിനേറ്ററായി നിയമിതനായ മലയാളി- ലഫ്. ജനറൽ എം. ഉണ്ണികൃഷ്ണൻ നായർ


26. 2023- ലെ ഷാങ്ഹായ് കോർപ്പറേഷൻ ഉച്ചക്കോടിക്ക് ആതിഥേയം വഹിക്കുന്ന രാജ്യം- ഇന്ത്യ


27. റഷ്യൻ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട യുക്രൈൻ സാഹിത്യകാരി- വിക്ടോറിയ അമെലിന


28. 2023- ലെ അണ്ടർ 17 ഏഷ്യൻ കപ്പ് ഫുട്ബോളിൽ കിരീടം നേടിയത്- ജപ്പാൻ


29. 2025- ലെ അണ്ടർ 17 ഏഷ്യൻ കപ്പ് ഫുട്ബോളിന് വേദിയാകുന്ന രാജ്യം- ബഹ്റൈൻ


30. ജാമ്യാപേക്ഷകളിൽ അപാകതകളുണ്ടോയെന്ന് മെഷീൻ ലേണിങ്ങിലൂടെ പരിശോധിക്കുന്ന ‘ഓട്ടോ സ്കൂട്ടി നി' എന്ന ഓപ്ഷൻ നിലവിൽ  വരുന്ന ആദ്യ ഹൈക്കോടതി- കേരള ഹൈക്കോടതി

No comments:

Post a Comment