Thursday 20 July 2023

Current Affairs- 20-07-2023

1. ഏഷ്യൻ അത്ലറ്റിക്സ് ചാംപ്യൻഷിപ്പ് ട്രിപ്പിൾ ജമ്പിൽ സ്വർണ്ണം നേടിയ മലയാളി താരം- അബ്ദുള്ള അബുബക്കർ


2. ഫ്രഞ്ച് ദേശീയ ദിനാഘോഷം- ജൂലൈ 14

  • ഫ്രഞ്ച് പ്രധാനമന്ത്രി- എലിസബത്ത് ബോൺ


3. കേരളാ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയി നിയമിതനായത്- ജസ്റ്റിസ് അലക്സാണ്ടർ തോമസ്


4. ഭീമ ബാലസാഹിത്യ പുരസ്കാര ജേതാവ്- എം. മുകുന്ദൻ

  • പുരസ്കാരത്തുക- 70000 രൂപ
  • എം. മുകുന്ദന്റെ പ്രഥമ ബാലസാഹിത്യ കൃതിയായ ‘മുകുന്ദേട്ടന്റെ കുട്ടികൾക്ക്’ എന്ന കൃതിയാണ് പുരസ്ക്കാരത്തിനർഹമായത്. 


5. സൈബർ കുറ്റകൃത്യങ്ങൾ നേരിടാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങളിൽ പൊതുജനങ്ങൾക്കും പങ്കാളികളാകുന്നതിനുള്ള പദ്ധതി- സൈബർ ക്രൈം വോളന്റിയർ സ്ക്വാഡ്


6. മലയാളത്തിൽ ഉള്ളടക്കം സൃഷ്ടിക്കുന്ന മുഖ്യധാരയിലെ ആദ്യത്തെ എ.ഐ. ചാറ്റ്ബോട്ട്- ഗുഗിൾ ബാർഡ്


7. ക്രിക്കറ്റിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഇനിമുതൽ തുല്യ സമ്മാനത്തുക പ്രഖ്യാപിച്ചത്- അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ


8. ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടർ ആനന്ദിബായിയെക്കുറിച്ചുള്ള കാവ്യസമാഹാരം- ആനന്ദിബായി ജോഷി എ ലൈഫ് ഇൻ പോയംസ്

  • രചന- ശിഖ മാളവ


9. കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ എമേർജിങ് ടെക്നോളജി ഹബ് നിലവിൽ വരുന്നത്- പളളിപ്പുറം ടെക്നോസിറ്റി (തിരുവനന്തപുരം)


10. ലോകത്തിലെ ആദ്യത്തെ മീഥേൻ ഇന്ധനമുള ബഹിരാകാശ റോക്കറ്റ് വിക്ഷേപിച്ച രാജ്യം- ചൈന 


11. 2023-  ലെ NATO ഉച്ചകോടിയുടെ വേദി- വിൽനിയസ് (ലിത്വാനിയ)


12. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട 2021-22 അധ്യായന വർഷത്തിലെ സ്കൂൾ പ്രകടന നിലവാര സൂചിക പ്രകാരം ഡിജിറ്റൽ പഠനത്തിൽ ഒന്നാമത് നിൽക്കുന്ന സംസ്ഥാനം- പഞ്ചാബ് (രണ്ടാം സ്ഥാനം- കേരളം)


13. 2025- ൽ ഫ്രാൻസിന്റെ ബാസ്സിൽ ദിന പരേഡിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്- നരേന്ദ്ര മോദി


14. 24-മത് ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് വേദി- തായ്ലാൻഡ്


15. ഭിന്നശേഷിക്കാരായ മക്കൾ ഉള്ള നിർധനരായ അമ്മമാർക്ക് ഉപജീവനം ഉറപ്പാക്കാനായി സൗജന്യ e- ഓട്ടോ നൽകുന്ന കേരള സാമൂഹ്യ നീതി വകുപ്പിന്റെ പദ്ധതി- സ്നേഹയാനം


16. 2023 ജൂലൈയിൽ അന്തരിച്ച ന്യു മാഹിയിലെ മലയാളം കലാഗ്രാമത്തിന്റെ സ്ഥാപകൻ- എ പി കുഞ്ഞിക്കണ്ണൻ


17. നാട്ടിലിറങ്ങി അതിക്രമം കാണിക്കുന്ന കാട്ടാനകളെ പിടികൂടി പാർപ്പിക്കാനായി ഇന്ത്യയിലാദ്യമായി വനം വകുപ്പിന്റെ കീഴിൽ പാർക്ക് നിലവിൽ വരുന്നത്- കോട്ടൂർ (തിരുവനന്തപുരം)


18. ഫ്രാൻസിൽ നിന്ന് ഇന്ത്യ പുതുതായി വാങ്ങുന്ന rafael യുദ്ധ വിമാനങ്ങളുടെ എണ്ണം- 26 (2020 ജൂലൈയിൽ ഫ്രാൻസിൽനിന്ന് 36  rafael യുദ്ധവിമാനങ്ങൾ ഇന്ത്യ വാങ്ങിയിരുന്നു )


19. G-20 ഉച്ചകോടിയുടെ ഭാഗമായി 2023 ജൂലൈയിൽ നടക്കുന്ന മന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവർണർമാരുടെയും സമ്മേളനത്തിന്റെ വേദി- അഹമ്മദാബാദ് (ഗുജറാത്ത് )


20. 2023 ജൂലൈയിൽ അന്തരിച്ച മധ്യപ്രദേശിന്റെ ആദ്യ വനിതാ ചീഫ് സെക്രട്ടറി- നിർമല ബുച്


21. UN Digital-and-Sustainable-Trade Facilitation-Survey- യുടെ അഞ്ചാമത്തെ എഡിഷനിലെ best performing nation- ഇന്ത്യ (south asian region)


22. 2023 ജൂലൈയിൽ ഉസ്ബെകിസ്താൻ പ്രസിഡണ്ടായി വീണ്ടും നിയമിതനായത്- ഷൗക്കത്ത് മിർസിയോയെവ്


23. 2023- ലെ അണ്ടർ 21 യൂറോ കപ്പ് ഫുട്ബോൾ കിരീട ജേതാക്കൾ- ഇംഗ്ലണ്ട് (സ്പെയിനിനെ പരാജയപ്പെടുത്തി)


24. 34-ാംമത് International Biology Olympiad 2023 ജേതാക്കൾ- ഇന്ത്യ (വേദി- UAE )


25. കേരളത്തിലെ ആദ്യ ക്രോപ് മ്യൂസിയം നിലവിൽ വരുന്നത്- വള്ളിക്കുന്നം (ആലപ്പുഴ ) 


26. ഇന്ത്യ അമേരിക്ക സംയുക്ത നാവിക അഭ്യാസമായ SALVEX- ന്റെ ഏഴാമത് എഡിഷന്റെ വേദി- കൊച്ചി


27. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ School Education Performance Grading Index 2021-22- ൽ ഒന്നാമതെത്തിയ സംസ്ഥാനം- പഞ്ചാബ് (കേരളം രണ്ടാം സ്ഥാനത്താണ്) 


28. രക്തത്തിലെ പഞ്ചസാരയും അമിതവണ്ണവും നിയന്ത്രിക്കാനായി പഞ്ചാബ് സർവകലാശാല വികസിപ്പിച്ച പുതിയ ഇനം ഗോതമ്പ്- PBW RS 1


29. 2023 ജൂലൈയിൽ ഭരണഘടനയുടെ എട്ടാമത്തെ ഷെഡ്യൂളിൽ 'കൂയി' ഭാഷയെ ഉൾപെടുത്താനുള്ള ശിപാർശ അംഗീകരിച്ച സംസ്ഥാനം- ഒഡിഷ


30. UNDP പുറത്തുവിട്ട Global Multidimensional Poverty Index പ്രകാരം കഴിഞ്ഞ 15 വർഷ ത്തിൽ ദാരിദ്ര്യ നിർമാർജനത്തിൽ ഏറ്റവും നേട്ടമുണ്ടാക്കിയ രാജ്യം- ഇന്ത്യ

No comments:

Post a Comment