Friday, 21 July 2023

Current Affairs- 21-07-2023

1. 50 -ാമത് ജി.എസ്.ടി കൗൺസിൽ വേദി- ന്യൂഡൽഹി


2. ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റായി വീണ്ടും ചുമതലയേറ്റത്- Shavkat Mirziyoyev


3. 74th നാറ്റോ ഉച്ചകോടിക്ക് വേദിയാകുന്നത്- വിൽനിയസ്


4. 2023- ൽ ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്- ബാങ്കോക്ക്


5. ഫ്രാൻസിന്റെ പരമോന്നത ദേശീയ ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് ലീജിയൻ ഓഫ് ഓണർ' ബഹുമതി ലഭിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി- നരേന്ദ്രമോദി


6. ഊർജ മേഖലയിലെ രാജ്യാന്തര പ്രശസ്തമായ ഏനി അവാർഡ് നേടിയ മലപ്പുറം സ്വദേശി- പ്രദീപ് തലാപ്പിൽ

  • സമ്മാനത്തുക- 2 ലക്ഷം യൂറോ
  • നാനോ കെമിസ്ട്രി അടിസ്ഥാനമാക്കി ജല ശുദ്ധീകരണ സംവിധാനം വികസിപ്പിച്ചെടുത്തതുമായി ബന്ധപ്പെട്ട ഗവേഷണത്തിനും കണ്ടുപിടിത്തത്തിനുമാണ് പുരസ്കാരം. 
  • റോം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഊർജ കമ്പനിയാണ് ഏനി. 
  • ഇന്ത്യയിൽ നിന്ന് മുൻപ് ഈ പുരസ്കാരം നേടിയത്: പ്രഫ. സി. എൻ. ആർ. റാവു

7. സെപ്റ്റംബറിൽ ചൈനയിൽ ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ- ഋതുരാജ് ഗെയ്ക്വാദ്

  • വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ- ഹർമൻ പ്രീത് കൗർ


8. സംസ്ഥാന ഭാഗ്യക്കുറിയുടെ ഭാഗ്യമുദ്രയായി അടുത്തിടെ  തിരഞ്ഞെടുത്തത്- പച്ചക്കുതിര

  • ഭാഗ്യമുദ്ര രൂപകൽപ്പന ചെയ്തത്- രതീഷ് രവി


9. 2023 ജൂലൈയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 700 വിക്കറ്റുകൾ നേടി റെക്കോർഡ് കരസ്ഥമാക്കിയ ഇന്ത്യൻ താരം- ആർ അശ്വിൻ

  • ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് 


10. എഴുത്തുകാരുടെയും അഭിനേതാക്കളുടെയും പണിമുടക്ക് സമരം നടക്കുന്ന സിനിമാമേഖല- ഹോളിവുഡ്


11. ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് തയ്യാറാക്കിയ ലോകത്ത് ജീവിക്കാൻ അനുയോജ്യമായ പട്ടണങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത്- വിയന്ന


12. 2023-ലെ ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ, ഇന്ത്യക്കായി ആദ്യ മെഡൽ നേടിയ കായികതാരം- അഭിഷേക് പാൽ


13. പിഴ ചുമത്തുന്നതിനുളള, സംസ്ഥാനത്തെ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റുമാരുടെ അധികാരം 10000 രൂപയിൽ നിന്ന് എത്ര രൂപയായാണ് ഉയർത്തിയത്- 1 ലക്ഷം രൂപ


14. 2023 ജൂലൈയിൽ, ഇന്ത്യയുമായുളള വ്യാപാര ഇടപാടുകൾ ഇന്ത്യൻ രൂപയിൽ നടത്തുന്നതിനായി ധാരണാപത്രത്തിൽ ഒപ്പുവെച്ച ഇന്ത്യയുടെ അയൽരാജ്യം- ബംഗ്ലാദേശ്


15. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ പ്രൊഫഷണൽ ഫുട്ബോൾ ടാസ്ക് ഫോഴ്സിൽ,അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനെ പ്രതിനിധീകരിക്കുന്ന മലയാളി താരം- പി. അനിൽകുമാർ


16. വനിതകളെ സ്വയരക്ഷയ്ക്കും പ്രതിരോധത്തിനും പ്രാപ്തരാക്കുന്നതിനായി കുടുംബശ്രീയും സ്പോർട്സ് കേരള ഫൗണ്ടേഷനും ചേർന്ന് ആരംഭിച്ച കരാട്ടെ പരിശീലന പദ്ധതി- ധീരം


17. കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ എമേർജിങ് ടെക്നോളജി ഹബ് നിലവിൽ വരുന്നത്- പള്ളിപ്പുറം ടെക്നോസിറ്റി


18. 2023 ജൂലൈയിൽ കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്- അലക്സാണ്ടർ തോമസ്


19. ഊർജ വ്യവസായ രംഗത്തെ ഗവേഷണങ്ങൾക്കും കണ്ടെത്തലുകൾക്കും നൽകുന്ന ശാസ്ത്ര പുരസ്കാരമായ എനി അവാർഡിന് അർഹനായ മലയാളി- പ്രദീപ് തലാപ്പിൽ


20. ചന്ദ്രയാൻ - 3 ന്റെ വിക്ഷേപണ തലേന്ന് അതിന്റെ ചെറു മാതൃകയുമായി ഐ എസ് ആർ ഒ ശാസ്ത്രജ്ഞരുടെ സംഘം പൂജ നടത്തിയത് ഏത് ക്ഷേത്രത്തിലാണ്- തിരുപ്പതി 


21. വിൻഡീസ് മണ്ണിൽ അരങ്ങേറ്റ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ബഹുമതി സ്വന്തമാക്കിയതാര്- യശ്വസി ജയ് സ്വാൾ


22. 2024- ലെ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ വേദി- അസ്താന (കസാക്കിസ്ഥാൻ )


23. 2023 ജൂലൈയിൽ നടന്ന ഇന്ത്യൻ മാമ്പഴ ഫെസ്റ്റിവൽ 'ആരംസ്’- ന്റെ വേദി- റഷ്യ


24. 2023 ജൂലൈയിൽ Guillain-Barre രോഗബാധയെ തുടർന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം- പെറു


25. NATO- ൽ അംഗമാകുന്ന 32-ാമത് രാജ്യം- സ്വീഡൻ


26. 24-ാമത് ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ് 2023- ന്റെ വേദി- ബാങ്കോക് (തായ്ലൻഡ്)


27. വിദഗ്ദ, അർധ വിദഗ്ദ തൊഴിലാളികളുടെ നിലവിലുള്ള കുറവ് പരിഹരിക്കാൻ കേരള സർക്കാർ ഓരോ പഞ്ചായത്തിലും സ്ഥാപിക്കാൻ തീരുമാനിച്ച ലേബർ ബാങ്കിന്റെ പേര്-  മികവ്


28. ഡ്രൈനേജുകൾ, സ്വിവർലൈനുകൾ, സെപ്റ്റിക് ടാങ്കുകൾ എന്നിവ വൃത്തിയാക്കുന്ന തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങൾ നൽകുന്ന പദ്ധതി- സഹായമി


29. മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ലോകത്തെ ഏറ്റവും വലിയ പ്ലാന്റ് പ്രവർത്തനമാരംഭിച്ച നഗരം- ദുബായ്


30. ചന്ദ്രയാൻ–3 ദൗത്യത്തെ വഹിച്ച റോക്കറ്റ്- എൽ. വി. എം. 3 എം. 4 

  • GSLV മാർക്ക് 3 എന്ന് മുൻപ് അറിയപ്പെട്ടു.

ചന്ദ്രയാൻ–3
വിക്ഷേപണം നടത്തിയ ദിവസം- 2023 ജൂലൈ 14 (ഉച്ചയ്ക്ക് 2.35- ന്)
  • ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം.
  • ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ പദ്ധതിയുടെ മൂന്നാം ദൗത്യമാണ് ചന്ദ്രയാൻ- 3
  • ചന്ദ്രയാൻ-3 റോവറിന്റെ പ്രധാന ലക്ഷ്യം ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ചുള്ള പഠനമാണ്
  • ലാൻഡർ മൊഡ്യൂൾ ചന്ദ്രനിൽ ഇറങ്ങുന്നത്- ഓഗസ്റ്റ് 24 (സോഫ്റ്റാൻഡിങ്)

ആകെ 7 ശാസ്ത്രീയ ഉപകരണങ്ങൾ ആണ് ചന്ദ്രയാൻ–3 ദൗത്യത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. (ലാൻഡറിൽ- 4, റോവറിൽ- 2, പ്രൊപ്പൽഷൻ മൊഡ്യൂളിൽ- 1)

  1. ചാസ്തേ (ചന്ദ്രാസ് സർഫസ് തെർമോഫിസിക്കൽ എക്സ്പിരിമെന്റ്). ചാന്ദ്ര മണ്ണിന്റെ താപനില പരിശോധിക്കുന്നതിനുള്ള ഉപകരണം
  2. രംഭ - എൽ. പി: മണ്ണിലെ വൈദ്യുത കാന്തിക സ്വഭാവവും പ്ലാസ്മ സാന്ദ്രതയും പരിശോധിക്കും

  3. . ഇൽസ- ചന്ദ്രനിലെ കമ്പനങ്ങൾ അളക്കും

  4. . പാസീവ് ലേസർ റെട്രോറിഫ്ളെക്ടർ അറെ (എൽ.ആർ.എ.)-      നാസയിൽ നിന്ന് എത്തിച്ച ഉപകരണങ്ങൾ

  5. . ആൽഫ കണികാ എക്സ്-റേ സ്പെക്ട്രോ മീറ്റർ

  6. . ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ക് ഡൗൺ സ്പെക്ട്രോസ്കോപ്പ്

  7. . സ്പെക്ട്രോ പോളിമെട്രി ഓഫ് ഹാബിറ്റബിൾ പ്ലാനറ്റ് എർത്ത് (ഷേപ്പ്)- ചന്ദ്രന്റെ ഭ്രമണപഥത്തിൽ കറങ്ങി ഭൂമിയെ നിരീക്ഷിക്കുക എന്നതാകും ഷെയ്പിന്റെ ദൗത്യം. ഭൂമിക്ക് അരികിലെ ഇൻഫ്രാറെഡ് തരംഗം സംബന്ധിച്ചുള്ള പരീക്ഷണാത്മക പഠനം,ഭൂമിയുടെ ദൃശ്യങ്ങളും പകർത്തും.


ചന്ദ്രയാൻ–3 ദൗത്യത്തിന്റെ മൊത്തം ഭാരം- 3900 കിലോഗ്രാം

  • പ്രൊപ്പൽഷൻ മൊഡ്യൂൾ- 2148 കിലോഗ്രാം
  • ലാൻഡർ (വിക്രം)- 1726 കിലോഗ്രാം (ചന്ദ്രന്റെ 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥം വരെ ലാൻഡറിനെ കൊണ്ടുപോകും)
  • റോവർ (പ്രഖ്യാൻ)- 26 കിലോഗ്രാം (പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപ്പെട്ട് ചന്ദ്രന്റെ നിർദ്ദിഷ്ട സ്ഥാനത്ത് സോഫ്റ്റാൻഡിങ് നടത്തും) 

ദൗത്യത്തിന്റെ ഏകദേശം ചെലവ്- 615 കോടി

  • ഇതുവരെ ഒരു ബഹിരാകാശ വാഹനവും ഇറങ്ങിയിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ- 3 ദൗത്യം സോഫ്റ്റ് ലാൻഡിങ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
  • ISRO ചെയർമാൻ- എസ്.സോമനാഥ്
  • സോഫ്റ്റാൻഡിങിന്റെ അവസാന 15 മിനിറ്റിനെ എസ്. സോമനാഥ് വിശേഷിപ്പിച്ചത്- 15 Minutes of Terror (ഭീകരതയുടെ 15 മിനിറ്റുകൾ)

No comments:

Post a Comment